Connect with us

Entertainment

നിങ്ങളുടെ വീടുകളിൽ എങ്കിലും തൊണ്ടിമുതലുകൾ ഉണ്ടാകാതിരിക്കട്ടെ…

Published

on

Vishnu Chandran സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘തൊണ്ടിമുതൽ’ . ഇതിൽ സീരിയൽ – സിനിമാ താരങ്ങളായ Sajan sooreya, Sethulakshmi, Sabari, Anjusree bhadran എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വളരെ രസകമായൊരു ഷോർട്ടമൂവിയാണ് ഇത്. എന്നാൽ ചിന്തിപ്പിക്കുന്നതായ ഒരുകാര്യവും ഇവിടെ പറഞ്ഞുവയ്ക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനപരമായ ആശയം അതൊരുപക്ഷേ മനസ്സിനക്കരെ പോലുള്ള ചില സിനിമകളിൽ ഉണ്ടെങ്കിലും ഇവിടെ സമീപനം ഒന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

പലപ്പോഴും നമ്മൾ അവഗണിക്കുന്ന ഒരു കൂട്ടരുണ്ട്, നമ്മുടെ വീട്ടിലെ പ്രായമായവർ. നമ്മെ പോറ്റി വളർത്തി ഇത്രത്തോളമാക്കിയ അവർ ജീവിതത്തിന്റെ അന്ത്യഘട്ടങ്ങളിൽ അനുഭവിക്കുന്ന ഒറ്റപ്പെടലുകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഒരിക്കലും ഉണ്ടാകില്ല… യുവത്വം ജീവിതത്തിന്റെ വസന്തങ്ങളിൽ അടിച്ചിപൊളിച്ചു പാർട്ടിയും ഡിന്നറും യാത്രകളും ആയി ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോൾ വലിയ വീടുകളിലെ ഇരുൾ നിറഞ്ഞ മുറികളിൽ വൃദ്ധർ ഒരിറ്റു ദാഹജലം പോലും കിട്ടാതെ ഞരങ്ങുകയാണ്.

നോക്കൂ നാമവർക്കു നിഷേധിച്ചതു എന്തൊക്കെ എന്ന് ചിന്തിച്ചിട്ടുണ്ടോ ? സഞ്ചാര സ്വാതന്ത്ര്യം, സന്തോഷ സ്വാതന്ത്ര്യം, ആഹാരസ്വാതന്ത്ര്യം , ചില ശീലങ്ങളുടെ സ്വാതന്ത്ര്യം …. ഇതൊക്കെ അവരുടെ ആരോഗ്യത്തിന് വേണ്ടിയെന്ന് നിങ്ങള്ക്ക് പറയാനുമുണ്ടാകും. ശാരീരികാരോഗ്യത്തിനെ കുറിച്ച് ആശങ്കപ്പെടുന്നവർ എന്തുകൊണ്ട് ഏറ്റവും പരമപ്രധാനമായ ആരോഗ്യമായ മാനസികാരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്നില്ല ? അല്ലെങ്കിൽ തന്നെ നല്ല പ്രായമായവരുടെ അവസാനകാലങ്ങളിൽ നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത് ? കൊളസ്ട്രോളിനെയോ ? ഷുഗറിനെയോ ? യൂറിക് ആസിഡിനെയോ ? . ഇതിനെയൊക്കെ പലപ്പോഴും നിങ്ങൾ സൂക്ഷിച്ചാൽ മതിയാകും. കാരണം നിങ്ങളുടെ ജീവിതശൈലികൾ ആണ് ശരിയല്ലാത്തത്.

ഇത്രയും പ്രായമായിട്ടും അവർ ജീവിച്ചില്ലേ? ഇനി അവർ അവരുടെ സുഖങ്ങളിൽ ജീവിച്ചു മരിച്ചോട്ടെ… മുപ്പതു കഴിയുമ്പോൾ തന്നെ പ്രഷറും ഷുഗറും കൊളസ്ട്രോളും കയറി ജീവിക്കുന്ന നിങ്ങൾ നിങ്ങളുടെ ജീവിതത്തെ നോക്കൂ.

നിങ്ങളുടെ യാത്രകളിൽ ഒരിക്കലെങ്കിലും നിങ്ങൾ പ്രായമായവരെ കൂട്ടാറുണ്ടോ ? നിങ്ങൾ കാണാത്ത ഇടങ്ങൾ തേടി ഭൂമിയുടെ അതിരുകൾ താണ്ടി ആകാശയാത്ര പോകുമ്പോൾ നിങ്ങളെ ഇതൊക്കെ ചെയ്യാൻ പ്രാപ്തരാക്കിയ അവരെ കൂടെ കൂട്ടാറുണ്ടോ ?

അവിടെയാണ് ഈ ഷോർട്ട് മൂവിയുടെ പ്രസക്തി. ഓർഡർ ചെയ്ത പിസയുമായി ഡെലിവറി ബോയ് ഒരു വലിയ വീട്ടിൽ എത്തുന്നതും അതീവ സന്തോഷവാനായി കാണപ്പെട്ട ഗൃഹനാഥനുമായുള്ള രസകരമായ നിമിഷങ്ങളും ഒക്കെയാണ് ഇതിന്റെ ആദ്യ സീനുകൾ, എന്നാൽ പിന്നീട് കഥാഗതി മാറുകയാണ്. അടുത്ത ദിവസം ആ വീടിന്റെ യഥാർത്ഥ ഉടമസ്ഥർ വീട്ടിലെത്തുന്നതും വീട്ടിൽ മോഷണം നടന്നതായി പോലീസിനെ ഇൻഫോം ചെയ്യുന്നതും , എന്നാൽ വീട്ടിൽ നിന്നും സ്വർണ്ണമോ പണമോ പോയിട്ടില്ല എന്ന് അറിയുന്നതും ഒക്കെയാണ്. എന്നാൽ വീട്ടിൽ നിന്ന് ഒരു മോഷണം നടന്നിട്ടുണ്ട്. വീട്ടുകാർക്ക് വിലയില്ലാത്ത ഒരു സാധനം. അതാണ് കള്ളൻ കൊണ്ടുപോയിരുന്നത്. ‘നിങ്ങൾക്ക് ആവശ്യമില്ലാത്ത ഒന്നുമാത്രം ഞാൻ ഇവിടെ നിന്ന് എടുക്കുന്നു ‘ എന്ന് എഴുതിവച്ചിട്ടാണ് കള്ളൻ ആ സാധനം കൊണ്ടുപോയിരുന്നത്. വീട്ടുകാർ ആകെ അസ്വസ്ഥരുമാണ്. ശരിക്കും കള്ളൻ കൊണ്ടുപോയ ആ തൊണ്ടി മുതൽ എന്താണ് ? ഇത്രയും എഴുതിയതിൽ നിന്ന് നിങ്ങള്ക്ക് ഊഹിക്കാൻ സാധിക്കുമായിരിക്കും എങ്കിലും.. അത് നിങ്ങൾ കണ്ടറിയുക തന്നെ വേണം.

കള്ളനായി സാജൻ സൂര്യ കസറി എന്ന് തന്നെ പറയാം. അതുപോലെ നാമേവരെയും ദുഖിപ്പിച്ചുകൊണ്ടു അകാലത്തിൽ അന്തരിച്ച നടൻ ശബരീനാഥ്‌ ഇതിൽ വീട്ടുടമസ്ഥനായി അഭിനയിച്ചിരിക്കുന്നു. സീരിയൽ സിനിമാ മേഖലകളിൽ ഒഴിച്ചുകൂടാനാകാത്ത കഥാപാത്രമായ സേതുലക്ഷ്മിയും ഇതിൽ നല്ലൊരു വേഷത്തിലെത്തുന്നു. ബൂലോകം ടീവി ആപ്പിൽ തൊണ്ടിമുതൽ കാണാൻ ഞങ്ങൾ ക്ഷണിക്കുകയാണ്. നിങ്ങളുടെ വീട്ടിൽ എങ്കിലും തൊണ്ടിമുതലുകൾ ഉണ്ടാകാതിരിക്കട്ടെ…

Thondimuthal

Director : Vishnu Chandran
Concept: Abijithu Gopan
Screenplay : Akhilan, Vishnu Chandran
Dialogues: Akhilan
DOP: Prince A Das
Music: Joby PS
Cutz: Sankar SK
Chief Associate Director: Gireesh attingal
Assistant Director: Bharath Mohan
Associate Cameraman: Visakh Chandran
VFX: Ajay

Cast:
Sajan sooreya
Sethulakshmi
Sabari
Anjusree bhadran
Arun gopan
Nandhana jayaram
Nayana jayaram

Advertisement

 1,881 total views,  3 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement