മുഖം അന്വേഷിക്കുന്നവര്‍
“ഇനി പുതിയ ലോകം,പുതിയ മുഖം ”
ആശുപത്രി കിടക്കയില്‍ ബാന്ടെയ്ജ് കൊണ്ട് മൂടിയ ആ രൂപം മന്ത്രിച്ചു.ഡോക്ടര്‍ ഓരോ ചുരുളുകളായി ബാന്ടെയ്ജ് അഴിച്ചു ചവറ്റു കുട്ടയിലേക്ക് എറിഞ്ഞപ്പോള്‍ കഴിഞ്ഞ പോയ നശിച്ച കാലം
108 total views

“ഇനി പുതിയ ലോകം,പുതിയ മുഖം ”
ആശുപത്രി കിടക്കയില്‍ ബാന്ടെയ്ജ് കൊണ്ട് മൂടിയ ആ മുഖം മന്ത്രിച്ചു. ഡോക്ടര്‍ ഓരോ ചുരുളുകളായി ബാന്ടെയ്ജ് അഴിച്ചു ചവറ്റു കുട്ടയിലേക്ക് എറിഞ്ഞപ്പോള്‍ കഴിഞ്ഞ പോയ നശിച്ച കാലം ഇനി ഒരിക്കലും തന്നെ തേടി വരില്ലല്ലോ എന്ന സന്തോഷത്താല്‍ പുഞ്ചിരിക്കാന്‍ ആ മുഖം ശ്രമിച്ചു. പക്ഷെ അയാള്‍ക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല. പേശികള്‍ വലിയുന്നില്ല, കീഴ്താടി ചലിക്കുന്നില്ല,ഉരുക്കുപോലെയായി ആ മുഖം, പല ആവര്‍ത്തി തടവി നോക്കി. ഇല്ല! ചിരിക്കാന്‍ മുഖം സമ്മതിക്കുന്നില്ല. മുഖപേശികള്ക്കടുത്തു വന്ന ആ ചിരി രക്തധമനികളിലെവിടെയോ അവശേഷിച്ചു.
തന്റെ പുതിയ മുഖം കാണുവാനുള്ള ആര്‍ത്തിയില്‍ അയാള്‍ മുറിയിലെ കണ്ണാടിയുടെ മുന്നിലേക്കോടി. തികച്ചും ശൂന്യം!പ്രതിബിംബം കാണുന്നില്ല!.തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ മുറ്റത്തേക്ക് ഓടിയിറങ്ങി അടുത്ത കുളത്തില്‍ നോക്കി, ഇല്ല കുളം തന്നെ കണ്ടതായ ഭാവമേ നടിക്കുന്നില്ല. ഒരു ഭ്രാന്തനെ പോലെ ജനല്‍ ചില്ലുകളിലും ,മഴത്തുള്ളികളിലും വരെ തന്റെ മുഖം അന്വേഷിച്ചു അയാള്‍ അലഞ്ഞു. ഒരു പ്രതലവും തന്റെ പ്രതിബിംബത്തെ ഉള്‍ക്കൊള്ളുന്നില്ല.
ഇടയ്ക്കിടെ തന്റെ കഴുത്തിന് മുകളില്‍ തടവി ‘മുഖമുണ്ടെന്ന്’ അയാള്‍ ഉറപ്പു വരുത്തി.സ്വന്തം പ്രതിബിംബം കാണാന്‍ കഴിയാതെ വരുന്ന ജീവിതം ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നാണെന്ന് അയാള്‍ ആ നിമിഷത്തില്‍ തിരിച്ചറിഞ്ഞു.സ്വന്തം മുഖമെവിടെ ?മാറിയ പുതുമുഖം എവിടെ?ദുഃഖം കരച്ചിലായി ഇരച്ചു കയറി വന്നു.ഇല്ല! ,തനിക്കു കരയാനുമാവുന്നില്ല.താടിയില്‍ കൈ കൊണ്ടി തട്ടി നോക്കി,കവിളുകള്‍ ഇരുവശത്തേക്കും വലിച്ചു നോക്കി,കഴിയുന്നില്ല.ഏതോ ചട്ടക്കൂടിലാണ് താന്‍.ചുണ്ടുകള്‍ കോട്ടുന്നില്ല,കണ്ണുകള്‍ ചിമ്മുന്നില്ല.അയാള്‍ നിലത്തേക്ക് ഉരുകിയ മെഴുതുകുതിരി പോലെ ഒഴികിയലിഞ്ഞു.അപ്പോളും കണ്ണുകളുടെ ഏതോ കോണില്‍ ഒരു തുള്ളി കണ്ണീര് പൊടിഞ്ഞിരുന്നു.
109 total views, 1 views today
