Connect with us

Literature

യഹൂദരുടെ മലയാളം പെൺ പാട്ടുകൾ

എസ്രാ എന്ന ചലച്ചിത്രത്തിലെ താഴെക്കൊടുത്തിരിക്കുന്ന തമ്പിരാൻ എന്ന പാട്ട് എല്ലാവരും തന്നെ കേട്ടിട്ടുണ്ടാകും. ആ പാട്ടിലെ വരികൾ ഇങ്ങനെ

 98 total views,  1 views today

Published

on

Thoufeek Zakriya

യഹൂദരുടെ മലയാളം പെൺ പാട്ടുകൾ

എസ്രാ എന്ന ചലച്ചിത്രത്തിലെ താഴെക്കൊടുത്തിരിക്കുന്ന തമ്പിരാൻ എന്ന പാട്ട് എല്ലാവരും തന്നെ കേട്ടിട്ടുണ്ടാകും. ആ പാട്ടിലെ വരികൾ ഇങ്ങനെ

തമ്പിരാൻ നൊയമ്പു തൊണയായിരിക്കണോ
അലങ്കാരമങ്ങനെ ധരിച്ചു കാട്ടേണോ
അഴകുള്ള ചേലയും കെട്ടിയുടുത്തു ദേ
അരയിൽ അരഞ്ഞാണമിട്ടതുമായി ദേ
ചേർമ്മയുള്ള താക്കോൽക്കൂട്ടം കിലുങ്ങിടും അരയുമേ
കാതിലുണ്ടലുക്കാത്തു് മാല മാറിലും
പൂനിറഞ്ച കാർമുടിയും തണ്ടണിഞ്ച ലഞ്ചക്കാലും
ഗന്ധമേറും അമ്പ കസ്തൂരിമേൽ
പനിനീറ്റിൽ ആടിയേ (source : musixmatch)

No photo description available.പഴമയുടെ ചാരുതയുള്ള ഈ വരികൾക്ക് സംഗീത സംവിധായകൻ സുഷിൻ ശ്യാം നൽകിയ ഈണത്തിന് വല്ലാത്തൊരു വശ്യതയുണ്ട്, പുറമെ ഒരു മിസ്റ്റിക് ടച്ച് മേമ്പൊടി ചേർത്തൊരു ഒരു പ്രത്യേക ഫീലാണ് നൽകിയിരിക്കുന്നത്. എനിക്കും വളരെ ഇഷ്ട്ടപെട്ട ഒരു പാട്ടാണ് ഇത്. എന്നാൽ യഹൂദ- കബ്ബലാ പശ്ചാത്തലത്തിൽ ഉള്ള എസ്രാ എന്ന സിനിമയിലെ ഈ പാട്ടിന്റെ പിന്നാമ്പുറ കഥയും യഥാർത്ഥ യഹൂദ ബന്ധവും അറിയുന്നവർ കുറവായിരിക്കും. യഹൂദരുടെ മലയാളം പെൺ പാട്ടുകളിലൊന്നായ “അലങ്കാരമങ്ക” എന്ന പാട്ടിലെ വരികളിൽ കാലികമായ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഗാന രചയിതാവ് അൻവർ അലി ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. അങ്ങനെയുള്ള യഥാർത്ഥ യഹൂദ പെൺ പാട്ടിന്റെ വരികൾ ഇങ്ങനെ

No photo description available.“തമ്പിരാൻ മൊയിമ്പ് തൊണയായിരിക്കേണം
അലങ്കാരമങ്കന ആതരിച്ചു കാട്ടേണം
അഴകുള്ള ചേലയും കെട്ടിയുടുത്തുതെ
അരയിൽ അരിഞ്ഞാണം ഇട്ടാതും ആയിതേ
ചെർമ്മയിൽ ഒള്ളോരു താക്കോൽ കൂട്ടവും
കാതിൽ അലിക്കത്ത് ചതുരപ്പൂവു തന്നീലെ
കഴത്തിൽ അനന്തൊരു ഒത്ത ചാവടിയും
തലതന്നിമുടി വള പൂമാലയും വച്ചു
തങ്കത്തകുനിപ്പു പാടകം തണ്ടെയും” (source : കാർകുഴലി )

https://www.facebook.com/1201831366/videos/pcb.1518453045000411/10219963749743054

“അലങ്കാരമങ്ക” എന്ന ഈ പാട്ട് യഹൂദർ കല്യാണ തലേന്നു ശബ്ബത്തിനന്നു (ശനിയാഴ്ച) രാത്രി പുതുമണവാട്ടിയെ എഴുന്നള്ളിക്കുമ്പോളാണ് പാരമ്പരാഗതമായി പാടുന്നത്. അണിഞ്ഞൊരുങ്ങിയ ഒരു യഹൂദ മണവാട്ടി പെണ്ണിനെ വർണ്ണിക്കുകയും, അവൾക്ക് അനുഗ്രഹാശിസ്സുകൾ ഏകുന്ന ഈ പാട്ടുതന്നെയാണ് യഹൂദ മലയാളം പെൺ പാട്ടുകളെ പരിചയപ്പെടുത്താൻ അത്യുത്തമം എന്ന് തോന്നുന്നു. സിനിമയിൽ വരികൾ മാത്രമല്ല ഒറിജിനൽ ട്യൂണും മാറ്റിയിട്ടുണ്ട്, യഥാർത്ഥ ട്യൂണിൽ ഞാൻ ഈ പാട്ട് പാടി ഒരു വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്. തികച്ചും വ്യത്യാസമായ ആ പാട്ട് കേൾക്കാൻ സിനിമാപാട്ടിന്റെ സുഖമില്ലെങ്കിലും. ആ പഴയ സമൂഹത്തിന്റെ ചൂടും ചൂരും മനസ്സിലാക്കി തരാൻ സഹായിക്കുന്ന ഒന്നാകും. പെൺപാട്ടുകളിൽ നിന്നും വേറെ ഒരു പാട്ട് ഏതാണ്ട് തനിമ നഷ്ടപ്പെടുത്താതെ തന്നെ നമ്മുടെ സലിം കുമാർ അഭിനയിച്ച കറുത്ത ജൂതൻ എന്ന സിനിമയിൽ ഒരു അനിമേഷൻ, വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുനരാവിഷ്ക്കരിച്ചിട്ടുണ്ട് അതും താഴെച്ചേർക്കുന്നു .

https://www.facebook.com/1201831366/videos/pcb.1518453045000411/10219967114547172

കേരളീയ യഹൂദ സംസ്കാരത്തിന്റെയും മലയാളത്തിന്റെയും സംയോജനത്തിന്റെ ഒരു ഉല്പ്പസന്നമാണ് യഹൂദ മലയാളം എന്ന ഭാഷ ശൈലി. ഒരു സംസാര ഭാഷ മാത്രമായി ഒതുങ്ങി നിറുത്താതെ പെൺപാട്ടുകളുടെ രൂപത്തിൽ അവയ്ക്ക് ഒരു പരിധി വരെ ലിഖിത രൂപത്തിൽ ഉടൽകൊടുത്തു ആ സമൂഹം. സംസാര ഭാഷയും പദ്യശൈലിയും തമ്മിൽ ഏതൊരു ഭാഷയിലെന്ന പോലെ തന്നെ ഇവിടെയും അന്തരം ഉണ്ടാകുമെന്ന വസ്തുത മുൻ നിർത്തി തന്നെ ആണ് നാം ഇതിനെ സമീപിക്കുന്നത്.

Advertisement

ഈ പാട്ടുകൾ കേരത്തിലെ യഹൂദ സമൂഹത്തിലെ പല തലമുറകളുടെ സംഭാവനയാണ്, കാല നിർണയമോ, യഥാർത്ഥ രചയിതാവിനെയോ ചൂണ്ടി കാണിക്കാൻ മതിയായ രേഖകൾ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടെങ്കിലും ചില പാട്ടുകളുടെ ശൈലി ഏകദേശമായ കാലനിർണ്ണയത്തിന്നു സൂചനകൾ നൽകുന്നതാണ്. ആദ്യ കാല മലയാളം, മധ്യ കാല മലയാളം, ആധുനിക മലയാളം എന്ന ഒരു അളവുകോൽ കൊണ്ട് ഇവയെ നമ്മുക് ഏകദേശം തരം തിരിക്കാനാകും. ചില മലയാളം വാക്കുകളുടെ ഗ്രാമ്യമായ പതിപ്പും, അനൗപചാരികമായ ഉപയോഗങ്ങളും, ചില ഹീബ്രു വാക്കുകളുടെ മലയാളീകരിച്ച പ്രയോഗങ്ങളും ഇവയിൽ നമ്മുക്ക് കാണാം. ചില വാക്കുകളുടെ അർഥം ഗ്രഹിക്കുക എന്നത് ഒട്ടും സാധ്യമല്ല എന്ന രീതിയിൽ ചില്ലക്ഷരങ്ങളും, സ്വരചിഹ്നങ്ങളും ഇല്ലാത്ത പഴയ മലയാളം എഴുത്തുകൾ വായിക്കുക എന്നത് ഒരു ബാലികേറാ മലപോലെ മുന്നിൽ നിൽക്കും.

മേൽപറഞ്ഞതെല്ലാം ഭാഷ ശൈലിയുടെ കാര്യമാണക്കിൽ ഈ പാട്ടുകളുടെ പശ്ചാത്തലം മിക്കതും ബൈബിൾ സംബന്ധിയായ കഥകളും, യഹൂദ ചരിത്ര വർണ്ണന സംബന്ധമായതും ഒക്കെയാണ്. അതായത് ബൈബിളിലെ പ്രധാന കഥാപാത്രങ്ങളും, പ്രധാന സംഭവങ്ങളും ചേർത്തിണക്കിയ കാവ്യശകലങ്ങൾ. ചരിത്ര വർണ്ണന എന്നാൽ യഹൂദരുടെ കേരളത്തിലേക്കുള്ള വരവിനെ കാണിക്കുന്നതും, പള്ളികൾ എടുത്തതിനെ (പണിയുന്നതിനെ) വർണിക്കുന്നതൊക്കെയാണ്. പിന്നെയുള്ളത് പ്രശസ്ത ഹീബ്രു ദൈവസ്തുതിഗീതങ്ങളുടെ തർജ്ജമയും, തനി മലയാളം സ്തുതിഗീതങ്ങളും, കല്യാണ പാട്ടുകളും, മറ്റു ആഘോഷങ്ങൾക്കുള്ള പ്രത്യേക പാട്ടുകൾ ഒക്കെയാണ്. ഈ ശ്രേണിയിലേക്ക് ചേർക്കപ്പെട്ട പുതിയ ഇനം സയണിസ്റ് സ്വഭാവമുള്ള പാട്ടുകൾ ആണ്. അങ്ങനെ ചേർത്ത ഒരു മലയാളം സയണിസ്റ് പാട്ടിനു KPAC യുടെ നാടകത്തിലെ “പൊന്നരിവാൾ അമ്പിളി” എന്നപാട്ടിന്റെ ഈണം ആണ് കടമെടുത്തിട്ടുള്ളത് എന്നത് കൗതുകകരമാണ്. അതുപോലെ കേരളത്തിലെ പല നാടൻ പാട്ടുകളുടെ സ്വാധീനം ഈ പാട്ടുകളുടെ രൂപത്തിലും ഈണത്തിലും ഒക്കെ സ്വാധീനം ചിലതിയിട്ടുണ്ട് എന്നതും വളരെ പ്രകടമാണ്. യഹൂദ പെൺപാട്ടുകളുടെ അകമ്പടിയോടെ കളിക്കുന്ന “നിന്നുകളി”, “കൈകൊട്ടികളി” എന്നീ തനി കേരളീയ യഹൂദ കലാരൂപങ്ങൾ ഒപ്പനയ്ക്കും, തിരുവാതിരക്കളിക്കും, മാർഗ്ഗംകളിക്കും സമാനമായ ഒന്നാണ്. ഈ കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും പറയാൻ ഒട്ടനവധി കാര്യങ്ങൾ ഉണ്ട് എന്നാൽ ഏറ്റവും ചുരുക്കി ഇവിടെ കാര്യങ്ങൾ പറയാൻ ശ്രമിച്ചിട്ടുണ്ട്.
“തർഗ്ഗും മലയാളെമി” എന്ന ബൈബിളിന്റെ പരിഭാഷ ഗ്രന്ഥം പോലെ തന്നെ ഇവയും സ്വകാര്യ ശേഖരങ്ങളിൽ കയ്യെഴുത്തുകൾ ആയി തന്നെ ആണ് തലമുറകളിലൂടെ കൈമാറി വന്നത് എന്നാൽ ഈ പാട്ടുകൾ ഇന്നും അവരുടെ ഇടയിൽ നിലനിൽക്കുന്നു എന്നത് സന്തോഷകരമാണ്. ഒരു പഠനമെന്ന നിലയിൽ ഈ പാട്ടുകളെ ആദ്യം സമീപിക്കുന്നത് 1947 ൽ, എ ഐ സൈമൺ എന്ന കൊച്ചിയിലെ ഒരു യഹൂദനാണ്. പിന്നീട് 1970 കളിൽ ആണ് അമേരിക്കയിലെ ബാർബറ ജോൺസൻ, ഷേർളി ഐസെൻബെർഗ് എന്നിവർ പഠനവും റിക്കാർഡിങ്ങും ആരംഭിക്കുന്നത്, 1980 ളോടെ ഏതാണ്ട് 300 ഓളം പാട്ടുകൾ അവർക് ശേഖരിക്കാനായി. അവ തർജമ ചെയ്യാനും മറ്റും അവർക്ക് പ്രൊഫ. ജുസ്സയുടെ സഹായവും ഉണ്ടായിരുന്നു. പിന്നീട് 1984 ൽ ആണ് ബാർബറ ജോൺസൻ റൂബി ഡാനിയേലിന്റെ കൂടെ ചേർന്ന് ഈ പാട്ടുകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്.

2004 ൽ ഇതിന്റെ ഒരു CD യും ഒരു ഇംഗ്ലീഷ് വിവരണവും അടക്കമുള്ള ഒരു ചെറിയ ബുക്കും ഇറങ്ങി. അതിനു ശേഷം ആണ് പ്രൊഫ്. സ്കറിയ സകറിയയും, ഓഫിറ ഗമലീയേലും ചേർന്ന് ‘കാർകുഴലി’ ജൂതരുടെ മലയാളം പെൺപാട്ടുകൾ എന്ന ഈ പാട്ടുകളുടെ സമാഹാരം ബെൻസ്വി ഇൻസ്റ്റിറ്റ്യൂട്ട് 2005 ൽ . പിന്നീട് അതിന് ജർമ്മൻ പതിപ്പുണ്ടായി, ഇംഗ്ലീഷ് തർജ്ജമകളുണ്ടായി, അഞ്ഞൂറോളം കോപ്പികൾ ഇസ്രായേലിൽ വിറ്റഴിഞ്ഞു. ഇപ്പോൾ മുസിരിസ് പദ്ധതിയുടെ ഭാഗമായി കാർകുഴലി പരിഷ്കരിച്ച് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വഴി പ്രസിദ്ധീകരിച്ചിരിക്കുന്നു. കൊടുങ്ങല്ലൂരിൽ പ്രൊഫ. ഡേവിഡ് ഷൂമാൻ കൃതി പ്രകാശിപ്പിച്ചു. പൈതൃക സംരക്ഷണത്തിന്റെ ഭാഗം ആയി “നീറീത്ത് ” എന്ന പേരിൽ ഇസ്രായേലിൽ മലയാളം പെൺ പാട്ടിന്റെ ഒരു ഗ്രൂപ്പും ഉണ്ട്. മലയാളം പാട്ടുകൾ ഹീബ്രു ഭാഷയിൽ ലിപ്യന്തരണം ചെയ്ത് അവർ ഇന്നും മലയാളത്തെ മരിക്കാൻ വിടാതെ നെഞ്ചോടു ചേർത്തുവയ്ക്കുന്നു.

തൗഫീക്ക് സകരിയ

References :
1 . THE SONG OF THE COCHIN JEWS AND THEIR HISTORICAL SIGNIFICANCE, A.I.SIMON (1947)
2 . കാർകുഴലി, ജൂതരുടെ മലയാളം പെൺ പാട്ടുകൾ (2005)
സ്കറിയ സക്കറിയ, ഓഫിറ ഗാംലിയേൽ, ബാർബറ ജോൺസൻ
3 . OH, LOVELY PARROT !, BARBARA JOHNSON (2004)

 99 total views,  2 views today

Advertisement
Advertisement
cinema7 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement