വിവേകത്തോടെ കരിയർ പടുത്തുയർത്തിയ ഹീരയുടെ അവിവേകമായിരുന്നു അജിത്തുമായുള്ള പ്രണയം

333

Thoufeeque Muhammed

ഹീര രാജഗോപാൽ

ഒരൊറ്റ വർഷം മൂന്ന് ചിത്രങ്ങൾ(വർഷം-1995,ചിത്രങ്ങൾ- നിർണയം, ഒരു അഭിഭാഷകന്റെ കേസ് ഡയറി & മിന്നാമിനുങ്ങിനും മിന്നുകെട്ട്) അത്രയുമേ ഹീര മലയാളത്തിൽ അഭിനയിച്ചുള്ളൂ. ഈ ചിത്രങ്ങൾ ഒക്കെയും പറയത്തക്ക വാണിജ്യ വിജയങ്ങൾ ആയില്ല എങ്കിലും ഹീര എന്ന നടിയെ ഇന്നും മലയാളികൾ ഓർമിക്കുന്നു.കാരണം അവരുടെ സ്ക്രീൻ പ്രസൻസും പ്രത്യേക തരം ഭംഗിയുമാണ് കൂടെ മോഹൻലാൽ,മമ്മൂട്ടി & ജയറാം എന്നീ ലെജൻഡ്സിന്റെ നായികയായതും ഇവരെ ഇന്നും പ്രേക്ഷകർ ഓർക്കാൻ ഒരു കാരണമാണ്.

May be an image of 1 personചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഡെർമെറ്റോളജിസ്ററ് Dr.C.S രാജഗോപാലിന്റെയും ഇന്ത്യൻ ആർമി നഴ്‌സ്‌ ആയ വിമലയുടെയും മകളായി December 29,1971-ൽ ചെന്നൈയിലാണ് ഹീരയുടെ ജനനം.സൈക്കോളജി ബിരുദധാരിയായ ഹീര തന്റെ ഫൈനൽ ഇയർ സൈക്കോളജി പഠിക്കുമ്പോഴാണ് 1991-ൽ ഇദയം എന്ന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച സൂപ്പർഹിറ്റ്‌ തമിഴ് മൂവിയിലൂടെ നായികയായി അരങ്ങേറുന്നത്.പുതുമുഖ സംവിധായകൻ കതിരും നായിക ഹീരയും അതിനോടകം പ്രശസ്ഥനായ നടൻ മുരളിയുമൊക്കെ ഓവർ നൈറ്റിൽ ഇദയം എന്ന പടത്തിലൂടെ അതിപ്രശസ്ഥരായി.

Heera Rajagopal Wiki, Biography, Dob, Age, Height, Weight, Affairs and Moreതമിഴ്നാട്ടുകാരിയായിരുന്നുവെങ്കിലും ഹീരയുടേത് ഒരു നോർത്ത് ഇന്ത്യൻ ലുക്ക്‌ ആയിരുന്നു. ഈ സൗന്ദര്യവും ഏത് കഥാപാത്രവും ഇണങ്ങുന്ന മുഖഭാവവും അഭിനയവുമൊക്കെ അവരെ പിന്നീട് 8 വർഷക്കാലം 1999-ൽ സ്വയംവരം എന്ന പടത്തിലൂടെ അഭിനയം നിർത്തുന്നത് വരെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. തമിഴ്,തെലുഗ്,മലയാളം,കന്നഡ & ഹിന്ദി ഭാഷകളിലായി 8 വർഷം കൊണ്ട് 40 ചിത്രങ്ങളിൽ ഹീര നായികയായി.രജിനികാന്ത് ഒഴികെ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാർസിന്റെയും നായികയായ ഹീരയെ മണിരത്നം പോലുള്ള ലെജൻഡ് ഡയറക്ടറുടെ തിരുടാ തിരുടായിലെ നായിക വേഷം വരെ തേടിയെത്തി. ഹിന്ദിയിൽ അമാനത് പോലുള്ള ഹിറ്റ്‌ ചിത്രത്തിൽ നായികയായി കൂടെ സഞ്ജയ്‌ദത്ത്,അക്ഷയ്കുമാർ,അനിൽ കപൂർ തുടങ്ങിയവരുടെ നായികയായി അഭിനയിക്കാനും ഹീരക്ക് സാധിച്ചു.തമിഴിൽ കമൽഹാസന്റെ കൂടെയുള്ള സതിലീലാവതി -യിലെ ഇവരുടെ അഭിനയം എടുത്തു പറയേണ്ടതാണ്.

Actress Heera Rajagopal with a goat | Veethiവളരെ എഡ്യൂക്കേറ്റഡ് ആയിട്ടുള്ള ബുദ്ധിമതിയായ നടി എന്നറിയപ്പെട്ടിരുന്ന ഇവരുടെ ഇംഗ്ലീഷ് അക്സന്റ് ആരെയു അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇത്രയും വിവേകത്തോടെ തന്റെ കരിയർ പടുത്തുയർത്തിയ ഹീരയുടെ അവിവേകമായിരുന്നു അജിത്തുമായുള്ള പ്രണയവും പ്രണയ പരാജയവുമൊക്കെ. തൻമൂലം 1999-ൽ തന്റെ കരിയർ പീക്കിൽ നിൽക്കുമ്പോൾ തന്നെ അഭിനയം നിർത്തി അവർ കുടുംബത്തിലേക്ക് പിൻവലിഞ്ഞു. അതിന് ശേഷം ഒത്തിരി മെന്റൽ ട്രോമകളിലൂടെ കടന്ന് പോയി
2002-ൽ Mr.Pushkar Madhav Natu-വിനെ വിവാഹം ചെയ്തു വിദേശത്തേക്ക് പോയ ഹീര 2006-ൽ വിവാഹ മോചനം നേടിക്കൊണ്ട് ചെന്നൈയിൽ തന്റെ മാതാപിതാക്കളുടെ അടുത്ത് തന്നെ തിരിച്ചെത്തി.ഇപ്പോൾ ചെന്നൈ ബേസ്ഡ് മൾട്ടി നാഷണൽ കമ്പനിയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നു.