രജിഷ അഞ്ചു വർഷം കൊണ്ട് താണ്ടിയ ദൂരം മറ്റേത് അഭിനേതാവിനും അസൂയയുണ്ടാക്കുന്ന വിധമാണ്

103

Thoufeeque Muhammed

രജിഷ വിജയനും ലവ്വും

ലവ് എന്ന പടം കണ്ടതിന് ശേഷമാണ് രജിഷയെ കുറിച്ച് എഴുതണം എന്ന് തോന്നിയത്.രജിഷ വിജയൻ,5 വർഷം കൊണ്ട് 7 പടങ്ങൾ,ധനുഷിന്റെ നായികയായുള്ള കർണൻ എന്ന തമിഴ് പടം അടക്കം 5 പടങ്ങൾ റിലീസിന് തയ്യാറെടുക്കുന്നു. 5 വർഷം കൊണ്ട് 12 ചിത്രങ്ങൾ വളരെ കുറഞ്ഞ നമ്പേഴ്സ് ആണ് പക്ഷെ ഈ കുറഞ്ഞ ചിത്രങ്ങൾ കൊണ്ട് രജിഷ പ്രേക്ഷക മനസ്സിൽ ഉണ്ടാക്കിയെടുത്ത ഓളവും പ്രതീക്ഷയും ചെറുതല്ല.

Love Malayalam Movie Official Trailer Shine Tom Chacko Rajishaആദ്യ ചിത്രമായ അനുരാഗകരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാർ പുരസ്‌കാരം രജിഷക്ക് ലഭിച്ചപ്പോൾ പല വിമർശനങ്ങളും കേട്ടിരുന്നു.പുരസ്‌കാരത്തിന് അർഹമായുള്ള പ്രകടനം രജിഷ കാഴ്ച വച്ചില്ല എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള വിമർശനങ്ങൾ.പക്ഷെ പുതുമുഖത്തിന്റെതായുള്ള യാതൊരു പതർച്ചയുമില്ലാതെ വളരെ കോംപ്ലിക്കേറ്റഡ് ആയുള്ള എലിസബത്ത് എന്ന എലിയെ രജിഷ ആ ചിത്രത്തിൽ അതി മനോഹരമാക്കിയിരുന്നു എന്നാണ് അന്ന് തന്നെയുള്ള എന്റെ അഭിപ്രായം.ജൂറിയുടെ തീരുമാനം ശരി വയ്ക്കുന്ന വിധമായിരുന്നു പിന്നീടുള്ള രജിഷയുടെ ഓരോ കഥാപാത്ര തിരഞ്ഞെടുപ്പും പ്രകടനങ്ങളും.

ഇനി അവസാനമായി റിലീസ് ചെയ്ത ലവ് എന്ന ചിത്രത്തിലെ രജിഷയുടെ പ്രകടനത്തിലേക്ക് വരാം.രജിഷയോളം ഇതിൽ ഒരു ഒരു അഭിനേതാവും പെർഫോം ചെയ്തിട്ടില്ല.അസ്വസ്ഥതമായ മനസ്സുമായി ഇരിക്കാനോ നിൽക്കാനോ പറ്റാത്ത അവസ്ഥയുമായുള്ള ഗോകുലന്റെ പകർന്നാട്ടം കിടു ആയിരുന്നു പക്ഷെ അതിലുപരി മരിച്ച ഒരു വ്യക്തിയായി കണ്ണിമയിൽ കൂടെ ഒരു തരി വ്യത്യാസം വരുത്താതേയുള്ള രജിഷയുടെ ക്ലോസ്അപ്പ് ഷോട്ടുകൾ അവരുടെ മുഖഭാവങ്ങൾ എല്ലാം ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടി രജിഷ തന്നെ എന്ന് നിസ്സംശയം പറയാവുന്നതായിരുന്നു.

അനുരാഗകരിക്കിൻ വെള്ളത്തിലെ എലിയിൽ നിന്ന് രജിഷ അഞ്ചു വർഷം കൊണ്ട് താണ്ടിയ ദൂരം മറ്റേത് അഭിനേതാവിനും അസൂയയുണ്ടാക്കുന്ന വിധമാണ്.ഇനിയും ഒത്തിരി മികച്ച കഥാപാത്രങ്ങളും പുരസ്‌കാരങ്ങളും രജിഷയിൽ നിന്നും പ്രതീക്ഷിക്കുന്നു,ആശംസിക്കുന്നു.