men-drinking-beer-main

(നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

ഇത് വായിക്കുനതിനു മുന്‍പ് ഒരു കാര്യം, ഇതില്‍ ഞാന്‍ മദ്യപാനത്തെ പ്രോത്സഹിപ്പിക്കുന്നില്ല. മദ്യം ഇഷ്ടമില്ലാത്തവര്‍ ഇത് ദയവായി വായിക്കരുത്. ഞാന്‍ ഇതില്‍ തര്‍ക്കിക്കാന്‍ ആഗ്രഹിക്കുന്നില്ല . മദ്യം ആരോഗ്യത്തിന് ദോഷകരം ആണ്, എന്നും.

ഇന്ന് ഒരുപനി പിടിച്ച ദിവസമാണ്. ഓഫീസില്‍ നിന്ന് ലീവും. വെറുതെ ഇരികുമ്പോള്‍ ഓരോന്ന് എഴുതുക സത്യം പറഞ്ഞാല്‍ എന്‍റെ ശീലം അല്ല. ഇത് വരെ ഒന്നും എഴുതിയിട്ടും ഇല്ല. അത് കൊണ്ട് ഇതൊക്കെ പനിയുടെ ഒരു മറിമായം ആയി മാത്രമേ ഞാന്‍ കാണുന്നുള്ളൂ .

ഞാന്‍ ഒരു മദ്യപാനി ആണോ? 418 ബാറുകളുടെ കാര്യം ഇന്ന് ന്യൂസില്‍ കണ്ടോപ്പോഴാണ് അത് ചിന്തിച്ചത്. ആണെന്ന് ഞാന്‍ പറഞ്ഞു എന്ന് എന്‍റെ വീട്ടില്‍ അറിഞ്ഞാല്‍, അതോടുകൂടി നില്‍ക്കും, എന്‍റെ മദ്യപാനം അല്ല. എന്‍റെ ഹാര്‍ട്ട്‌ ബീറ്റ് . പക്ഷെ ഇതൊക്കെ അവര്‍ ആരെങ്കിലും വായിക്കുമോ എന്നറിയില്ല.

ഏകദേശം അറുപതു ശതമാനം പുരുഷന്മാരും മദ്യപരനെന്നു പറയുന്നത് കേട്ടു(എവിടെന്നാ എന്നൊന്നും ചോദിക്കരുത് അങ്ങിനെ കേട്ടു അത്ര തന്നെ). അറുപതു മാത്രമേ ഉള്ളോ എന്നാണ് എന്‍റെ ചോദ്യം? മദ്യപിക്കാത്ത എനിക്കറിയാവുന്ന എന്‍റെ പ്രായത്തിലുള്ള ഒരു കയ്യില്‍ എണ്ണാവുന്ന ആളുകളെ എന്‍റെ കയ്യില്‍ ഉള്ളു. ബാക്കി ഉള്ളവര്‍ എല്ലാവരും സത്യമായിട്ടും കുടിയന്‍മാര്‍ ആണ്.

അതില്‍ ദിവസവും കുടിക്കുന്നവര്‍ ഉണ്ട്, ആഴ്ചയില്‍ കുടിക്കുന്നവര്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ കുടിക്കുന്നവരും ഉണ്ട്. പക്ഷെ ഒരു ചോദ്യം? കുടിക്കുന്നത് തെറ്റാണോ?

കുടിക്കുന്നത് തെറ്റാണോ? അതൊരു അശരീരി പോലെ എന്‍റെ ചുറ്റും മുഴങ്ങി. ഞാന്‍ പലരോടും ചോദിച്ചു. ഇപ്പോഴും ഞാന്‍ ചോദിക്കുന്നു. അതൊരു തെറ്റാണോ? ഒരാള്‍ പറഞ്ഞു കുടിച്ചാല്‍ നശിക്കും. പക്ഷെ എനിക്ക് തൊന്നുന്നില്ല. കുടിയന്‍മാരായ എത്രയോ കാശുകാരെ എനിക്കറിയാം. നശിച്ചവരേം അറിയാം. കുടിക്കുന്നവര്‍ എല്ലാവരും നശിക്കില്ല അപ്പൊ, പിന്നെ എന്താ സംഭവം?

ആരോഗ്യം മോശമാകും എന്ന് വേറൊരാള്‍. ഉവ്വോ? അതിലും ഈ രണ്ടു പുറവും ഉണ്ട്. മോശം ആയവരും അവാത്തവരും. അപ്പൊ പിന്നെ കുടിച്ചാല്‍ എന്താണ് പ്രശ്നം? എനിക്ക് വീണ്ടും വട്ടായി.. ഗുളിക തീര്‍ന്നു.

ഞാന്‍ നേരെ ഞങ്ങളുടെ നാട്ടിലെ ആസ്ഥാന കുടിയനായ പ്രകാശന്‍ ചേട്ടനെ പോയി കണ്ടു.(പേര് ഒറിജിനല്‍ ആണ്, പുള്ളി കോപ്പി റൈറ്റ് എടുത്തിട്ടില്ല, ഭാഗ്യം) ഞാന്‍ ആ ചേട്ടനോട് ചോദിച്ചു , ചേട്ടാ ഈ കുടിക്കുന്നത് തെറ്റാണോ? പുള്ളിയുടെ നോട്ടം കണ്ട ഞാന്‍ എന്‍റെ അടിയന്തരത്തിന്റെ വടയും ചായയും എവിടെ ഓര്‍ഡര്‍ കൊടുക്കണം എന്ന് ചിന്തിച്ചു നിന്നു. മുന്നൂറ്റി അറുപത്തഞ്ചു ദിവസവും മദ്യപിക്കുന്ന, ഞങ്ങളുടെ ആസ്ഥാന കുടിയനായ ആ മഹാ മനസ്കനോട്‌ ആരും ഇങ്ങനെ ഒന്നും ചോദിച്ചു കാണില്ല. പിന്നെ പുള്ളിക്കാരന്റെ മകളുടെ ജോലിക്കാര്യം എന്നോട് പറഞ്ഞിട്ടുള്ളതുകൊണ്ടാകണം എന്നെ ഒന്നും ചെയ്തില്ല. ഞങ്ങള്‍ തമ്മില്‍ ഒരു വാഗ്വാതം തന്നെ ഉണ്ടായി. ഒരു കുപ്പി റമ്മിന്റെ കഴുത്തില്‍ പിടിച്ചു അയാള്‍ എന്നോട് കുറെ കാര്യങ്ങള്‍ പറഞ്ഞു. അതിന്റെ ചുരുക്കം താഴെ വായിക്കാം.

മോനെ (ഇന്നലെ വരെ സാറേ എന്നു വിളിച്ചയാള്‍ ആണ് ഇന്ന്‍ എന്നെ മോനെ എന്ന് വിളിച്ചത്. എന്താണാവോ എന്തോ ) മദ്യപിക്കാത്തവര്‍ ആരെങ്കിലും ഉണ്ടോ? എനിക്കറിയില്ല. അല്ലെങ്കിലും ഇപ്പൊ ഈ മദ്യത്തിനെന്താ ഇത്ര പ്രശ്നം? രണ്ടു മാസം മുന്‍പ് വരെ ബാറില്‍ കിട്ടുമായിരുന്നു അതും അവര്‍ക്ക് തോന്നിയ വിലക്ക്. ഇപ്പൊ ന്യായമായ വിലക്ക് സര്‍ക്കാര്‍ തന്നെ വില്കുന്നു.

അപ്പൊ ഞാന്‍ ചോദിച്ചു, അപ്പൊ ഈ ബാര്‍ ഒന്നും തുറക്കണ്ടാന്നാണോ?

തുറന്നാലും തുറന്നില്ലേലും ഇവിടെ ആരും മദ്യപിക്കതിരുന്നിട്ടുണ്ടോ? ആരെങ്കിലും മദ്യപാനം നിര്‍ത്തിയോ..?

ഞാന്‍: എനിക്കറിയില്ല.

അയാള്‍: മോനെ നിന്‍റെ കുടി നിന്നോ? ഇല്ലല്ലോ?

എന്‍റെ മനസ്സില്‍ ഒരു അമിട്ട് പോട്ടി. ഞാന്‍ മദ്യപിക്കുന്ന കാര്യം ഈ പട എങ്ങിനെ അറിഞ്ഞു? അത് അറിയാതെ ഒരു ചോദ്യമായി എന്‍റെ വായില്‍ നിന്ന് തന്നെ ചാടി.

പുള്ളിക്കാരന്‍ പറഞ്ഞു, മദ്യപിക്കുന്നവരേ അറിയാനുള്ള കഴിവൊന്നും പുള്ളിക്കില്ല . പക്ഷെ ഞാന്‍ ബീവറെജിന്  മുന്നില്‍ ക്യൂ നിക്കുന്നത് അയാള്‍ കണ്ടു. പണി പാളി.

ഞാന്‍ വിഷയം മാറ്റി. ചേട്ടാ അതല്ല എന്റെ ചോദ്യം. കുടിക്കുന്നത് ഒരു തെറ്റാണോ? അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ?

ആ മഹാനായ കുടിയന്‍ തന്ന കല്പനകള്‍ ഞാന്‍ താഴെ കൊടുക്കുന്നു. കുടിയന്മാര്‍ക്കും ഇനി കുടിയന്മാരകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപെടും എന്ന് എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ട്.

  1. ഒരിക്കലും പകല്‍ കഴിക്കരുത് ( ഒരു കവിതയും അദ്ദേഹം പാടി തന്നു… പകലരുത്, പാടരുത്, പെണ്ണ് അരുത് പറയരുത്.) അര്‍ഥം അറിയില്ലെങ്കിലും കവിയുടെ വേദന നിങ്ങള്‍ക്കു മനസിലാക്കാം..
  2. എത്ര ബാര്‍ അടച്ചാലും കുടിക്കണം എന്ന് തോന്നുന്നവന്‍ എവിടെ നിന്നായാലും സാധനം ഒപ്പിക്കും. എവിടെ ഇരുന്നായാലും കുടിക്കും.
  3. ഇനി ബാര്‍ എല്ലാം തുറന്നാലും അവിടേം തിരക്കുണ്ടാകും. സര്‍ക്കാര്‍ നല്‍കുന്നത് മൂന്നു എണ്ണം കഴിച്ചാലേ എന്തെങ്കിലും ആകൂ. പക്ഷെ ബാറില്‍ നിന്നും ഒരെണ്ണം കഴിച്ചാല്‍ മതി പോലും.
  4. ഇനി ബാറിനു എത്ര സ്റ്റാര്‍ ഉണ്ടായാലും ആരും മദ്യത്തില്‍ പാല്‍ ഒഴിച്ച് കഴിക്കാറില്ല. അതുകൊണ്ട് സ്റ്റാര്‍ വലിയ കാര്യം ഒന്നും അല്ല.
  5. മദ്യം പെട്ടികടയില്‍ വിറ്റാലും വാങ്ങാന്‍ ആളുണ്ടാകും.
  6. രണ്ടെണ്ണം കഴിക്കാത്തവന്‍ ഒക്കെ ഒരു മലയാളി ആണോ? ഇവനൊന്നും കാലത്തിനൊപ്പം ഓടണ്ട ഒന്ന് നടന്നു കൂടെ?
  7. ഇതുവരെ മദ്യം കഴിക്കാത്തവന്‍ ഉപദേശിക്കാന്‍ വരണ്ട. ഒരിക്കലെങ്കിലും അതിന്റെ ടേസ്റ്റ് അറിഞ്ഞവന്‍ അതിനു വന്നാല്‍ മതി. അങ്ങിനെ വരിലെന്നു പുള്ളിക്കാരന്‍ പറഞ്ഞു. അങ്ങിനെ വന്നാല്‍ അവനെ കരിങ്കാലി എന്ന് നമുക്ക് വിളിക്കാംത്രേ.
  8. ഇനി അവസാനത്തെ ഉപദേശം. മദ്യമില്ലാതെ ഇവിടെ ആഘോഷമില്ല, ദുഃഖം ഇല്ല , സ്നേഹമില്ല, സുഹൃത്തുക്കളില്ല, രാത്രിയില്ല, പകലും ഇല്ല സമയം പോക്കും ഇല്ല.

എന്‍റെ വക ഒരു കാര്യം കൂടി ചേര്‍ക്കാം. ഇന്നത്തെ പത്രവാര്‍ത്തകള്‍ വായിക്കുന്നതും പുതിയ ജെനറെഷന്‍ സിനിമ കാണുന്നതും കൂടി നിരോധിക്കാന്‍ നിയമം വേണം. രണ്ടു പെഗ്ഗ് അടികുന്നത് അത്രേം ദോഷം വരില്ല.

വാല്‍കഷണം: ഇവിടെ ഞാന്‍ മദ്യത്തെ പ്രോത്സഹിപ്പികുന്നില്ല. അത് കഴിച്ചത് കൊണ്ട് എന്തെങ്കിലും കുഴപ്പം എനിക്ക് ഇത് വരെ വന്നിട്ടില്ല. ഇനി വരുമോ എന്നും അറിയില്ല. എല്ലാ ദിവസവും ഒരു രണ്ടെണ്ണം അടികുന്നത് നല്ലതാണു എന്ന് ചിന്തിക്കുന്ന അനേകരില്‍ ഒരാളാണ് ഞാന്‍. ചെറിയ അളവില്‍ അത് നല്ലതാണെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാലും ഞാന്‍ പറയും മദ്യം വേണ്ട. (ഇപ്പൊ തന്നെ  വേണ്ട എന്നല്ല, ഒരു രണ്ടു ആഴ്ച കൂടി കഴിയട്ടെ അല്ലെ കുടിയന്മാരെ….!!!!)

Advertisements