നിലാവത്ത് കോഴിയെ അഴിച്ചുവിട്ട പോലെ കുറെ മനുഷ്യർ ഓരോ ബാഗും തൂക്കി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു

302

മലയാളത്തിൽ ഇതുവരെ അരങ്ങേറിയ റിയാലിറ്റി ഷോകളിൽ ഏറ്റവും റേറ്റിങ് ഉണ്ടയായിരുന്ന ഒന്നാണ് ബിഗ് ബോസ്. എന്നാൽ ചിലർ ഇതിനു അഡിക്ടാകുമ്പോൾ തന്നെ ചിലർ ഇതിന്റെ വിമശകരും ആണ്. അത്തരത്തിൽ ഹാസ്യാത്മകമായ ഒരു വിമർശനം വായിക്കാം Thozhuthuparambil Ratheesh Trivis ന്റെ വക.

രണ്ട് വട്ടം ശ്രമിച്ചു ,,ക്ഷമയില്ലാത്തോണ്ടാണോ എന്തോ തുടർന്ന് കാണാൻ തോന്നിയില്ല ,,അതോണ്ട് തന്നെ ഇന്ന് വരെ മനസ്സിലാക്കാനും പറ്റിയിട്ടില്ല ഈയൊരു ടീവി പ്രോഗ്രാം !!!ബിഗ് ബോസ്സ് !!!
സാധാരണ ഗതിയിൽ വല്ല സിനിമയോ ,,വാർത്തയോ കാണുന്നതല്ലാതെ മറ്റൊരു പ്രോഗ്രാമിന്റെയും സ്ഥിരം പ്രേക്ഷകൻ അല്ല ,,,പക്ഷെ എന്നിരുന്നാലും ,,,ലാലേട്ടൻ മെയിൻ ആളായി വന്ന ബിഗ് ബോസ്സിന്റെ ചില എപ്പിസോഡുകൾ ചാനൽ മാറ്റുന്ന ഇടവേളയിൽ കണ്ണിന്റെ മുന്നിലൂടെ പാഞ്ഞപ്പോൾ ഇതെന്താ എന്ന് അറിയണമെന്ന് ഒരാഗ്രഹം തോന്നി ,,,അങ്ങനെ കഴിഞ്ഞ സീസണിൽ ഒരു എപ്പിസോഡ് കുറച്ചു നേരം കാണാൻ മിനക്കെട്ടു !!!

അങ്ങനെ കുറെ നേരം നായയുടെ മുന്നില് പൊതിക്കാത്ത തേങ്ങ കിട്ടിയ അവസ്ഥയിൽ ഇമ്മളിരുന്നു ,,,
നിലാവത്ത് കോഴിയെ അഴിച്ചു വിട്ട പോലെ കുറെ മനുഷ്യർ ഓരോ ബാഗും തൂക്കി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു ,,ഇടയ്ക്ക് ആരോ സമയം പറയുന്നു ,,,ഇടയ്ക്ക് വച്ച് കണ്ടതോണ്ടാണോ എന്നറിയില്ല ,,,കുറെ സമയം കഴിഞ്ഞിട്ടും ഒന്നും അങ്ങട്ട് കത്തിയില്ല !!!പക്ഷെ അന്ന് ആ പരിപാടിയിൽ ഒരു ബഹളം നടക്കുന്നത് കണ്ടു ,,,ഒരാൾക്ക് ചപ്പാത്തി കിട്ടിയില്ല !!!അയാൾ അതിന് ചോദ്യം ചെയ്യുന്നു !!!
ബഹളമാകുന്നു !!!

ഒടുവിൽ ചപ്പാത്തി കൊടുക്കാം എന്ന് തീരുമാനം വരുന്ന സമയത്ത് ചപ്പാത്തി കിട്ടാത്ത ആള് അതാ പിണങ്ങിപ്പോയി ഒരു മൂലയിൽ ഇരിക്കുന്നു !!!അന്നത്തോട് കൂടി ഒരു കാര്യം മനസ്സില് തോന്നി ,,,ഈ പ്രോഗ്രാം ഇനി എന്ത് വലിയ സ്റ്റാൻഡേർഡ് ഉള്ള പ്രോഗ്രാം ആണെന്ന് പറഞ്ഞാലും ഇമ്മളെക്കൊണ്ട് ഇത് ക്ഷമിച്ചു കാണാൻ കഴിയില്ല എന്ന് !!!അതോണ്ട് മനസ്സിൽ കോല് മുറിച്ചിട്ടു.ആ അങ്കണവാടിയും ഉപ്പുമാവും ഇമ്മക്ക് ശരിയാവില്ല !!!ആരോടും പരിഭവങ്ങൾ ഇല്ല !!!ഒരുപക്ഷെ ഇങ്ങനത്തെ പോലെ ചില ഐറ്റംസ് കാണിക്കണം ,,എന്നാലേ പ്രോഗ്രാമിന് ഒരു കൊഴുപ്പുണ്ടാകൂ എന്ന് കരുതി ഇതിന്റെ അണിയറയിൽ ഉള്ളവർ സെറ്റ് ചെയ്തതാകാം ഇത് എന്നുള്ള ചിന്തയിൽ അക്കൊല്ലത്തെ പ്രോഗ്രാം അതിന്റെ വഴിക്കും ഇമ്മള് ഇമ്മടെ വഴിക്കും പിരിഞ്ഞു !!!!വർഷം കഴിഞ്ഞു ….

ഒരു നിയോഗം പോലെ ഇന്നലെ രാത്രി വീണ്ടും ,,ചാനലുകൾ മാറിമറയവെ ,,,അപ്രതീക്ഷിതമായി എന്റെ കൈവിരലുകൾ റിമോട്ടിലെ 6 ആം നമ്പറിന് നേരെ ഏതോ കാന്തികശക്തിയിൽ നീങ്ങുന്നു !!!
ഏഷ്യാനെറ്റ്‌ !!!!കാലം എനിക്ക് വേണ്ടി കരുതി വെച്ച മറ്റൊരു എപ്പിസോഡ് !!!കാഴ്ചകൾ എല്ലാം പഴയത് തന്നെ !!!ആരോ സമയം പറയുന്നു ,,,ബാഗും തൂക്കി പുതിയ വേഷക്കാർ ഉലാത്തുന്നു ,,,
പക്ഷേങ്കില് അത്ഭുതകരമായ കാര്യം എന്താണെന്നു വച്ചാൽ ഇന്നലെ രാത്രിയിലെ എപ്പിസോഡിൽ അതാ വേറൊര് കോഴിഇൻസിഡന്റ് !!!അന്ന് ചപ്പാത്തിക്ക് ആണ് തല്ലെങ്കിൽ ഇന്നലെ അതാ ദോശയ്ക്ക് തല്ല് !!!
ആകെ മൊത്തം ബഹളമയം !!!ആരോ ഒരാൾ ഒരു ദോശ കൂടുതല് കഴിച്ചെന്നോ ,,വേറെ ആരോ കഴിക്കാൻ വച്ചത് എടുത്ത് കഴിച്ചൂന്നോ എന്തൊക്കെയാണ് വിഷയം !!!പതിവ് പോലെ പ്രശ്നങ്ങൾക്കൊടുവിലതാ വേറൊര് മൊതല് പിണങ്ങിപ്പോയി എനിക്ക് ഫുഡ്‌ വേണ്ടാന്ന് പറഞ്ഞ് ഒരു മൂലയ്ക്കിരിക്കുന്നു !!!ടീവിയിൽ നോക്കി എന്തേലും പറയണം എന്നൊക്കെ തോന്നി ,,,പക്ഷെ ഞാൻ എന്നെ തന്നെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു ,,,നീയാര് ???നീയാര് ???വല്ലപ്പോഴും ഒരിക്കൽ വന്ന് ഈ പ്രോഗ്രാം കണ്ടിട്ട് ഈ പ്രോഗ്രാമിനെ വിമർശിക്കാൻ നിനക്കെന്ത് യോഗ്യത ???

ഇനിയഥവാ വിമർശിക്കണം എന്നുണ്ടെങ്കിൽ മുഴുവൻ എപ്പിസോഡും കണ്ടിട്ട് വിമർശിക്കണം മിസ്റ്റർ !!!
ചങ്കൂറ്റമുണ്ടോ അതിന് ???ഈ പ്രോഗ്രാം മുഴുവനും മനസ്സിലാക്കിയിട്ട് ഓരോ എപ്പിസോഡും മുടങ്ങാതെ കണ്ടിട്ട് വിമർശിക്കാൻ ചങ്കൂറ്റമുണ്ടോ ???പക്ഷെ ,,,പടച്ചവന്റെ കൃപയാൽ അത്രയും ചങ്കൂറ്റവും ക്ഷമയും ഇല്ലാത്തോണ്ട് ,,,ഇപ്രാവശ്യവും ഞാനൊരു സർദാർ ബാലൻസിംഗ് തീരുമാനം എടുക്കുന്നു ,,,വിമർശിക്കുന്നില്ല .മനസ്സിലാക്കാൻ ആഗ്രഹിക്കുന്നില്ല …ബോസ്സിന് ബോസ്സിന്റെ വഴി
ഇമ്മക്ക് ഇമ്മടെ വഴി .വിധിയുണ്ടെങ്കിൽ അടുത്ത ഏതേലും സീസണിൽ ഇഡ്ഡലിക്കോ ,,കോഴിമുട്ടക്കോ തല്ല് കൂടുമ്പോ കാണാം .ഈ വട്ടവും ഇമ്മള് തൊഴുത് മടങ്ങുന്നു …..