ദാസൻ ചട്ടമ്പിയെ പഞ്ചായത്ത് പ്രസിഡന്റായ തന്നെക്കൊണ്ട് തന്നെ വെളുപ്പിക്കാൻ നോക്കിയപ്പോ പ്രസിഡന്റ് പണി കൊടുത്തു
തീർച്ചയായും ഇന്ന് നമുക്കൊരു സുദിനമാണ് !ഇക്കാലമത്രയും കാരക്കൂട്ടിൽ ദാസൻ നമുക്കൊരു പേടിസ്വപ്നമായിരുന്നു. നിവർത്തിപ്പിടിച്ച കത്തിയോടെയല്ലാതെ നാം ആരും ദാസനെ
215 total views

Thozhuthuparambil Ratheesh Trivis
തീർച്ചയായും ഇന്ന് നമുക്കൊരു സുദിനമാണ് !ഇക്കാലമത്രയും കാരക്കൂട്ടിൽ ദാസൻ നമുക്കൊരു പേടിസ്വപ്നമായിരുന്നു. നിവർത്തിപ്പിടിച്ച കത്തിയോടെയല്ലാതെ നാം ആരും ദാസനെ ഇന്നുവരെ കണ്ടിട്ടില്ല ! കാടിളക്കി നടന്ന ഒരു മദയാനയായിരുന്നു ദാസൻ !ആ മദയാനയെ നമ്മുടെ പ്രിയങ്കരനായ മുരിങ്ങച്ചോട്ടിൽ രമേശൻ നായർ എന്ന പാപ്പാൻ തളച്ചിരിക്കുകയാണ് !പഞ്ചായത്ത് പ്രെസിഡന്റ് എന്ന നിലയ്ക്ക് എനിക്കതിൽ അഭിമാനമുണ്ട്.കേരളത്തിലെ മറ്റ് ഏതെങ്കിലുമൊരു പഞ്ചായത്തിൽ ഇതുപോലൊരു വൃത്തികെട്ടവനെ നന്നാക്കിയെടുത്തതിന്റെ പാരമ്പര്യമുണ്ടോ എന്ന് ഞാൻ ചോദിക്കുകയാണ്.ശുദ്ധതെമ്മാടി !!കണ്ണിൽ ചോരയില്ലാത്ത തെണ്ടി !!എന്ത് തോന്നിവാസവും കാണിക്കാൻ മടിയില്ലാത്ത ഒരലവലാതി ! അവൻ ഇന്ന് മുതൽ പുതിയൊരു മനുഷ്യനാവുകയാണ് !ശ്രീമാൻ രമേശൻ നായരുടെ നാമധേയം ഇനിയെങ്കിലും ഗിന്നസ് ബുക്കിൽ വരണമെന്നാണ് എന്റെ അഭിപ്രായം !!!
കാരക്കൂട്ടിൽ ദാസൻ എന്ന ഗുണ്ടയെ നാട്ടിലെ പ്രമാണിയായ മുരിങ്ങച്ചോട്ടിൽ രമേശൻ നായർ ഒരു സുപ്രഭാതത്തിൽ അറഞ്ചം പുറഞ്ചം പഞ്ഞിക്കിടുന്നു !പഞ്ഞിക്കിട്ട ദാസന്റെ ആശുപത്രി ചിലവ് സ്വയം വഹിക്കുന്നു.. ആശുപത്രിയിൽ ദാസന്റെ കൂടെ എല്ലാ സഹായത്തിനും നിൽക്കുന്നു.. ശേഷമുള്ള നാളുകൾ ദാസനെക്കൊണ്ട് നല്ലൊരു ജീവിതം നയിപ്പിക്കാൻ വേണ്ടി ശ്രമം നടത്തുന്നു.. ആ ശ്രമത്തിന്റെ ആദ്യപടി എന്ന നിലയ്ക്ക് ആശുപത്രിയിൽ നിന്ന് ഇറങ്ങിയ പാടെ തന്നെ കരക്കാരെ കുറച്ചാളെ വിളിച്ചു് പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ഒരു യോഗം ചേർന്നു.. യോഗത്തിൽ പ്രെസിഡന്റ് ദാസനെക്കുറിച്ചു പെടച്ച തീപ്പൊരി ഡയലോഗ്സ് ആണ് മുകളിൽ പറഞ്ഞത്…
ദാസനെപ്പോലൊരു തെമ്മാടിയെ പഞ്ചായത്ത് പ്രസിഡന്റ് ആയ തന്നെക്കൊണ്ട് തന്നെ വെളുപ്പിക്കാൻ നോക്കിയപ്പോ പ്രസിഡന്റ് പണിതു ! നൈസ് ആയി തന്നെ ! ചോര വരാത്ത ഓപ്പറേഷൻ ! നാലാള് കൂടുന്നിടത്ത് ദാസന്റെ മുഖമടിച്ചു തിരിച്ച പോലെ നാലഞ്ച് ഐറ്റം അങ്ങട്ട് പെടച്ചു.. ഒപ്പം തന്നെക്കൊണ്ട് ഈ പണി ചെയ്യിപ്പിച്ച രമേശൻ നായരെ ഗിന്നസ് ബുക്കിൽ കയറ്റണം എന്ന് മൂപ്പർക്കിട്ടും ഒരൂക്ക് ! രമേശൻ നായരേ നിങ്ങൾ ദാസനെ വെളുപ്പിക്കാൻ നോക്കിയത് നന്നായി,, പക്ഷേങ്കില് ആ പരിപാടിക്ക് പെയിന്റ് അടിക്കാൻ പ്രസിഡന്റിനെ സെറ്റാക്കിയിടത്ത് നിങ്ങൾക്ക് പിഴച്ചു !!!
ഗോളാന്തര വാർത്ത
216 total views, 1 views today
