ഏറ്റവും ടാസ്ക് നിറഞ്ഞ ഹംസത്തിന്റെ പണി ഏറ്റെടുത്തിട്ടുള്ള ചേക്കിലെ മുത്ത് ,ഷഡ്ജത്തിൽ നീലനിറമുള്ളവൻ

0
50

Thozhuthuparambil Ratheesh Trivis

മലയാളസിനിമ പൊട്ടിപ്പുറപ്പെട്ട കാലം മുതൽക്കേ ഇവിടെ അനവധി പ്രണയിതാക്കൾ ഉണ്ടായിട്ടുണ്ട് ,,,അത്രത്തോളം തന്നെ പ്രണയത്തിന്റെ ദൂതുമായി പ്രണയിതാക്കളുടെ ഇടയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കേണ്ടി വന്ന ഹംസങ്ങളും ഉണ്ടായിട്ടുണ്ട് .മലയാളസിനിമയിൽ ഇന്നുവരെ കണ്ടതിൽ ഏറ്റവും ടാസ്ക് നിറഞ്ഞ ഹംസത്തിന്റെ പണി ഏറ്റെടുത്തിട്ടുള്ളത് ആരാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉളളൂ ,,,
“ചേക്കിലെ മുത്ത് ”
ഷഡ്ജത്തിൽ നീലനിറമുള്ളവൻ !!!
“റേഷൻ കട സുഗുണൻ ”

സാധാരണ ഗതിയിൽ ഒരുത്തന് അത്യാവശ്യം നല്ല ജോലിയുണ്ടായാലും ചിലപ്പോ കല്യാണത്തിന്റെ കാര്യം വരുമ്പോ അത് നടക്കണമെങ്കിൽ നൂറ്റെട്ട് കടമ്പകൾ വേറെ ചാടിക്കടക്കേണ്ടി വരും !!!
ഏത് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കയ്യിലുണ്ടെന്ന് പറഞ്ഞാലും നാട്ടിലെ ചില തല മൂത്ത കാർന്നോന്മാരുടെ നാല് നല്ല വാക്ക് കിട്ടിയില്ല എന്ന് വച്ചാൽ പിന്നെ കയ്യിലുള്ള സർട്ടിഫിക്കറ്റ് കൊണ്ട് കോണാൻ ഉടുക്കലെ നിവർത്തിയുള്ളൂ !!!
അത്തരത്തിൽ ചേക്കിലെ യുവാക്കൾ നട്ടം തിരിഞ്ഞിരിക്കുന്ന സമയത്താണ് ചേക്കിലെ ആസ്ഥാന കള്ളനായ മാധവന് നാട്ടിലെ പ്രമാണിയുടെ മകളെ പ്രേമിക്കാൻ തോന്നുന്നത് !!!

ഈ ആഗ്രഹം കേട്ട് ഒരുമാതിരി പെട്ട എല്ലാവരും ഞെട്ടിയപ്പോൾ ഞാൻ ഞെട്ടിയത് കാട്ടുകള്ളനായ മാധവന്റെ പ്രേമക്കേസ്‌ ഏറ്റെടുത്ത് ദൂത് പോകാൻ തയ്യാറായ സുഗുണന്റെ ചങ്കൂറ്റം കണ്ടിട്ടാണ് !!!
അല്ല കൂട്ടക്കാരെ ,,,
നിങ്ങള് തന്നെ ചിന്തിച്ചു നോക്ക് ,,,
മാധവന് വേണ്ടി സുഗുണൻ എന്ന ഹംസം എടുത്ത റിസ്ക് എത്രത്തോളം വലുതാണ് എന്ന് ,,,
ആദ്യമായി മാധവന്റെ ഇഷ്ടം രുക്മിണിയോട് പറയാൻ വേണ്ടി സുഗുണൻ എത്തിയ ആ സ്പോട് ഒന്ന് ശ്രദ്ദിച്ചു നോക്കിയാൽ ഒരു കാര്യം മനസിലാക്കാം ,,,
നാട്ടിലെ വെള്ളത്തിന്റെ ക്ഷാമം കൊണ്ട് നട്ടം തിരിയുന്ന നാട്ടാരൊക്കെ കുളിക്കും നനയ്ക്കും വേണ്ടി ആശ്രയിക്കുന്ന ഒരു ചെറിയ പുഴയാണ് ഇമ്മടെ സുഗുണൻ തിരഞ്ഞെടുത്ത സ്പോട് !!!
അതും പെണ്ണുങ്ങളുടെ കുളിക്കടവ് !!!

സാധാരണ ഗതിയിൽ പെണ്ണുങ്ങളുടെ കുളികടവിലേക്ക് പെട്ടെന്നൊരു പുരുഷൻ ഇടിച്ചുകേറിചെന്നാൽ അന്നത്തെ കാലഘട്ടം അനുസരിച്ച് ഉണ്ടായേക്കാവുന്ന നാറ്റക്കേസ് പോലും ഒരു കാട്ടുകള്ളന് വേണ്ടി സുഗുണൻ മറന്നു !!!
ഒരുപക്ഷെ നാട്ടിലെ ചില സദാചാരക്കാരുടെ കണ്ണിൽ എങ്ങാനും പെട്ടിരുന്നെങ്കിൽ ,,,,
അവരിൽ ആരെങ്കിലും നിനക്കെന്താടാ പെണ്ണുങ്ങളുടെ കുളിക്കടവിൽ കാര്യം എന്നെങ്ങാനും ചോദിച്ചിരുന്നെങ്കിൽ ,,,
പാവം സുഗുണൻ എന്ത് മറുപടി പറയും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ????
മാധവന് വേണ്ടി രുക്മിണിയെ പെണ്ണ് ചോദിക്കാൻ വന്നതാണ് എന്ന് പറഞ്ഞാൽ സദാചാരക്കാര് പിന്നെ നിലത്തുനിർത്തും എന്ന് തോന്നുന്നുണ്ടോ ???

അതൊക്കെ പോട്ടെ ,,,
ഇത്രയും ക്രിട്ടിക്കൽ ഘട്ടത്തിലും സുഗുണൻ രുക്മിണിയോട് തള്ളിയ ഒരു റൊമാന്റിക് സാനമുണ്ട് !!!
ഹൈലൈറ്റ് സാനം !!!
ഈ കുട്ടികളെ കാണുമ്പോൾ നമ്മുടെ കുട്ടിക്കാലം ഓർത്ത് പോകാണ് ,,
എന്ത് രസായിരുന്നു അന്നൊക്കെ ,,
സ്കൂള് പൂട്ടുമ്പോളേക്കും കുറുപ്പ് മാഷിന്റെ വളപ്പിലെ ചക്കരമാവ് നിറയെ മാമ്പഴം പഴുത്ത് ഇങ്ങനെ തൂങ്ങിക്കിടക്കും ,,
ഒരു ദിവസം രുക്മിണിക്ക് മാമ്പഴം വേണംന്ന് പറഞ്ഞ് കരഞ്ഞപ്പോ മാധവൻ മാവേലേക്കു വലിഞ് കയറി ,,
മരത്തില് നിറച്ചു പുളിയുറുമ്പായിരുന്നു ,,
ഉറുമ്പ് കടിച്ച് അവൻ താഴെ വീണു !!!
അപ്പോഴും പിടിവിടാതെ രണ്ട് ചക്കരമാമ്പഴം അവൻ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു !!!
ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു ..
രുക്മിണിക്ക് ഓർമ്മയില്ലേ ???
ഇതിനൊക്കെയാണ് ടൈമിംഗ് എന്ന് പറയുന്നത് !!!
ഇത്രയും ക്രിട്ടിക്കൽ സോണിൽ നിന്ന് ,,
ചുരുങ്ങിയ സമയംകൊണ്ട് ,,
തന്റെ കൂട്ടുകാരൻ പ്രേമിക്കുന്ന പെണ്ണിന്റെ മനസ്സിൽ കൂട്ടുകാരനെ പറ്റി ചെറുതെങ്കിലും ഒരു ഇമ്പ്രെഷൻ ഉണ്ടാക്കാൻ വേണ്ടി പെടച്ച ആ സാനം !!!

നാട്ടിലുള്ള മൊത്തം വീടിന്റെയും ഓടിളക്കി നടന്ന് കണ്ടവന്റെ കിണ്ടിയും കോളാമ്പിയും കട്ട് ഞാൻ “ചേക്കി”ന്റെ സ്വന്തം കള്ളനാണ് എന്ന് തള്ളാനും പാതിരാത്രി ഉറങ്ങിക്കിടക്കുന്ന പെണ്ണിന്റെ അരഞ്ഞാണം കട്ട് താൻ വലിയ വീരൻ ആണെന്ന് തള്ളാനും നിൽക്കുന്ന പോലെയല്ല വെളിച്ചത്ത് നാലാള് കൂടി നിൽക്കുന്നിടത്ത് വച്ച് ആ ഗ്രാമം കണ്ട ഏറ്റവും വലിയ കള്ളന് വേണ്ടി പ്രേമാഭ്യർത്ഥന നടത്തുന്നതും അലുവ മുറിക്കുന്ന പോലെ സിമ്പിൾ ആയി അത് ഡീല് ചെയ്യുന്നതും !!!!
കാലമേ പിറക്കുമോ ഇനി ഇതുപോലൊരു ഹംസം !!!