“മേലേടത്ത് രാഘവൻ നായരുടെ” വല്യമ്മേടെ മോനെ പോലെ തോന്നിപ്പിക്കും

64

Thozhuthuparambil Ratheesh Trivis

വടക്കേടത്തെ പപ്പന്റെ അനിയന് ജോലി കിട്ടി ..ജോലിക്ക് പോയിത്തുടങ്ങിയപ്പോൾ അനിയൻ വീട്ടില് സാധാരണ കയറുന്ന സമയത്ത് വരാതായി ,,,സ്വതവേ കർക്കശക്കാരനായ പപ്പന് അനിയന്റെ വൈകിയുള്ള വരവ് അത്രയ്ക്ക് അങ്ങട്ട് ഇഷ്ടപ്പെട്ടില്ല !!!
അങ്ങനെ അനിയൻ വൈകിയ ഒരു നാൾ രാത്രി ,,,
സമാധാനമില്ലാതെ വടക്കേടത്തെ മുറ്റത്തൂടെ ഉലാത്തുന്ന പപ്പൻ ,,,
ഉമ്മറത്തിണ്ണയിൽ അമ്മയും അനിയത്തിയും ഉണ്ട് ,,,
പപ്പന്റെ ഇരിക്കപ്പൊറുതിയില്ലായ്‌മ കണ്ട് അമ്മ പറഞ്ഞു ,,,
നീയൊന്ന് സമാധാനപ്പെടൂ ,,,അവൻ ഇങ്ങട്ട് വരും
(പപ്പൻ ദേഷ്യത്തോടെ )
സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുന്നതിന് മുൻപേ വടക്കേടത്ത് എത്തുന്ന ഉദ്യോഗം മതിന്ന് ഞാൻ പറഞ്ഞതാ ,,,ഇന്ന് ഇങ്ങട് വരട്ടെ ,,,ഇനി പോണ്ട അവൻ ഇവിടുന്ന് !!!
കുറച്ചു നേരം കഴിഞ്ഞപ്പോൾ ആ മുറ്റത്തേക്ക് ഒരു സ്‌പ്ലെണ്ടർ ബൈക്കും ഓടിച്ചുകൊണ്ട് അനിയൻ വന്നു ,,,കൂടെ ഒരു കൂട്ടുകാരനും ഉണ്ട് ,,,
വന്നപാടെ പപ്പൻ സമയം തെറ്റി വന്ന അനിയനോട് ദേഷ്യപ്പെട്ടു !!!പപ്പേട്ടൻ ചൂടിലാണ് എന്നറിഞ്ഞപ്പോൾ കൂടെ വന്ന കൂട്ടുകാരൻ നൈസ് ആയി സ്കൂട്ട് ആയി ,,,അനിയനോടുള്ള ഉപദേശം അങ്ങനെ നീളുന്നതിനിടയിലാണ് പതിവിന് വിപരീതമായി വടക്കേടത്തെ മുറ്റത്തേക്ക് അനിയൻ കൊണ്ട് വന്ന ബൈക്കിലേക്ക് പപ്പന്റെ ശ്രദ്ധ പോകുന്നത് !!!കുറച്ചു നേരം ആ ബൈക്കിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പപ്പൻ അനിയനോട് ചോദിച്ചു ,,,
ഇതിപ്പോ എവിടുന്നാ ഇത് ???
(അനിയൻ ലേശം പരുങ്ങിക്കൊണ്ട് )
“ഇത് എനിക്ക് ജോലിക്ക് പോകാനും വരാനുമായിട്ട് കമ്പനീന്ന് തന്നതാ ”
പപ്പൻ ::ഉം ,,,ഇനീപ്പോ ഇതിന്റെ ഒരു കുറവേ ഉളളൂ ഇവിടെ !!!ആകെ രണ്ട് ചക്രം ആണ് ഇതിന് ,,ചെല നേരത്ത് ഇവറ്റകള് എങ്ങനെയാ പെരുമാറാന്ന് പറയാൻ പറ്റില്ല !!!
മനുഷ്യന്റെ സമാധാനം കെടുത്താൻ ഓരോ സൃഷ്ടികള് ഇറങ്ങണത് !!!
അപ്പൊ അനിയൻ ഇടയ്ക്ക് കയറി പറഞ്ഞു ,,,
“എനിക്കിത് നന്നായി ഓടിക്കാൻ അറിയാം ഏട്ടാ ”
പപ്പൻ ::ഓ ,,വല്യ കാര്യായി ,,നന്നായിട്ട് ഓടിക്കാൻ അറിയാഞ്ഞിട്ടാണല്ലോ ഇക്കണ്ട തീവണ്ടിയും വിമാനമൊക്കെ തലകുത്തി മറിയണത് ???
വടക്കേടത്തെ മുറ്റത്തേക്ക് ഈ യന്ത്രത്തിന്റെ ഒന്നും ആവശ്യമില്ല !!!
ആ പുഴയൊന്ന് ചവിട്ടിക്കേറി ഇങ്ങട്ട് വന്നാൽ കാലല്ല മനസ്സ് തന്നെ വൃത്തിയാകും !!!
പുതുമോടിക്ക് ഓരോ കുരുത്തക്കേട് തുടങ്ങണതെ !!!
വടക്കേടത്ത് വീട്ടില് ടീവി ഇല്ലാത്തോണ്ട് സ്വന്തം അനിയത്തി തൊട്ടപ്പുറത്തെ വീട്ടില് പോയി ടീവി കാണുന്നത് സഹിക്കാൻ പറ്റാത്തോണ്ട് പപ്പൻ വല്യേട്ടൻ വടക്കേടത്ത് വീട്ടിലും ടീവി വാങ്ങി !!!ആന്റിന ഫിറ്റ് ചെയ്യാൻ മൂപ്പര് തന്നെ പുരപ്പുറത്തും കയറി !!!
സാധാരണ ഗതിയിലെ പോലെ അയാൾ ആന്റിനയിൽ തൂങ്ങിക്കിടന്ന് അമ്പത്താറ് വട്ടം അങ്ങോട്ടുമിങ്ങോട്ടും കറക്കിയില്ല ,,,
വിധിയാംവണ്ണം തറവാട്ട്കാർന്നോന്മാരെ മനസ്സില് വിചാരിച്ച് ആന്റിനയ്ക്ക് മുന്നിൽ തൊഴുകൈയ്യോടെ ഇരുന്നുകൊണ്ട് ഒരു പെടയങ്ങട്ട് പെടച്ചു !!!
വരയും കുറിയുമില്ലാതെ ,,,
ചാഞ്ചാട്ടങ്ങളില്ലാതെ വ്യക്തമായ ദൃശ്യങ്ങൾ ടീവിയിൽ തെളിയുകയായി !!!
“സ്നേഹം “എന്ന പടത്തിന്റെ ആദ്യകാല കാഴ്ച്ചാനുഭവങ്ങൾ എല്ലാം തന്നെ സങ്കടം വരുത്തുന്നതായിരുന്നു !!!
ഒരു പടത്തിന്റെ ആദ്യം മുതൽ അവസാനം വരെ ഒരു ഒരു തറവാട്ടിലെ മൊത്തം ആളുകളെയും ഓടിനടന്ന് കരയിപ്പിക്കുന്ന ഒരു ടെറർ ചങ്ങായി !!!
“വടക്കേടത്ത് പപ്പൻ ”
വാത്സല്യത്തിലെ “മേലേടത്ത് രാഘവൻ നായരുടെ” വല്യമ്മേടെ മോന്റെ പോലെ തോന്നിപ്പിക്കുന്ന ഒരു മൊതല് !!!
പക്ഷെ കാലം കഴിഞ്ഞപ്പോൾ ആണ് സ്നേഹം എന്ന പടത്തെയും വടക്കേടത്തെ പപ്പനെയും നോക്കിക്കാണേണ്ടത് അങ്ങനെയല്ല എന്ന് മനസ്സിലാകുന്നത് ,,,,
“ഹണീബീ “എന്ന സിനിമയിൽ ചുവരിൽ തൂങ്ങിക്കിടക്കുന്ന അപ്പന്റെ (ശശി കല്ലിംഗ )ഫോട്ടോ നോക്കി പെണ്ണുകാണാൻ വന്ന ചെക്കൻ ,,,
“അപ്പൻ വളരെ സീരിയസ് ആണെന്ന് തോന്നുന്നു”
എന്ന് പറയുമ്പോൾ മക്കളിൽ ഒരാൾ പറയുന്നുണ്ട് ,,,
ഏയ്‌ ,,അത് ആാാ ആംഗിളിൽ നിന്നും നോക്കുന്നുണ്ടാണ് ,,,
ദേ ഇങ്ങട് നോക്കിക്കേ ,,,ഇപ്പൊ ഓക്കേ ആണ് !!!
അതെ പോലെ തന്നെയാണ് ഇമ്മക്ക് ഇപ്പൊ “സ്നേഹവും” വടക്കേടത്തെ പപ്പനും !!!
വടക്കേടത്തെ ഉമ്മറത്ത് ആദ്യമായി ബൈക്ക് കാണുമ്പോൾ കടല് കയറി വന്ന കടലാമയെ കണ്ട പോലെ അതിനെ നോക്കുകയും ,,,
തനിക്ക് നല്ല പോലെ ബൈക്ക് ഓടിക്കാൻ അറിയാമെന്നു പറഞ്ഞ അനിയനെ മനസ്സ് മുട്ടിക്കുന്ന നെഗറ്റീവ് അടിച്ച് തൂക്കിയടിക്കുകയും ,,,,
പുരപ്പുറത്ത് വച്ച ആന്റിനയുടെ മുന്നിൽ തൊഴുകൈയ്യോടെ ഇരിക്കുകയും ചെയ്യുന്ന വടക്കേടത്തെ പപ്പൻ എന്ന ഈ മൊതല്നെ വേറെ ആംഗിളിൽ നോക്കുമ്പോൾ നൈസ് ചങ്ങായിയാണ് !!!!