എന്തുകൊണ്ടാകും കൗരവർ ഇന്നും ഒരു മികച്ച സിനിമയായി പലരുടെയും ഉള്ളിൽ ജീവിക്കുന്നത് ?

0
102

എന്തുകൊണ്ടാകും കൗരവർ ഇന്നും ഒരു മികച്ച സിനിമയായി പലരുടെയും ഉള്ളിൽ ജീവിക്കുന്നത് ?Thozhuthuparambil Ratheesh Trivis ന്റെ കുറിപ്പ് വായിക്കൂ

Thozhuthuparambil Ratheesh Trivis : 

ജനിച്ചിട്ട് ഇന്നേ വരെ കണ്ട സിനിമകളിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂക്കയുടെ പടം ഏതാണെന്ന് ചോദിച്ചാൽ ഞാൻ പെട്ടന്ന് ഉത്തരം പറയുക അത് “കൗരവർ “ആണെന്നാണ് ,എന്തുകൊണ്ട് കൗരവർ എന്ന് ചിന്തിച്ചാൽ ???അതിന് ഒറ്റവാക്കിൽ ഒരുത്തരമില്ല താനും !!!
സാധാരണഗതിയിൽ മാസ്സ് പടങ്ങൾ വലിയ ഇഷ്ടമാണ് ,,,അതിൽ തന്നെ കൗരവറിലെ മാസ്സിന് ഒരു പ്രത്ത്യേക അഴകാണ് !!!
കൗരവർ എന്ന സിനിമ തുടങ്ങുന്നത് തെരുവിൽ ലോട്ടറി വിൽക്കുന്ന അലിയാർ എന്ന വികലാംഗനായ ഒരു വയസ്സനിൽ നിന്നാണ് ,,,
ജീവിതവും ജീവനും മണ്ണിലേക്ക് അലിയാൻ അധികം സമയം ബാക്കിയില്ലാത്ത അലിയാർ എന്ന വൃദ്ധനിൽ നിന്ന് !!!!
മുട്ടിന് താഴെ അറ്റുപോയ തന്റെ വലത്തേ കാലിന് പകരം കൃത്രിമക്കാലും വച്ച് ആ രാത്രിയും അയാൾ കാവലിരിക്കുകയാണ് ആ കൊല്ലന്റെ ആലയിൽ !!!അലിയാർക്ക് ഒരു തോക്ക് വേണം !!!ഈ അവസാനകാലത്ത് ഇനി പ്രതികാരത്തിനൊക്കെ നിൽക്കണോ എന്ന് ആലയിലെ കൊല്ലൻ ചോദിച്ചപ്പോൾ അലിയാർ മറുപടി പറഞ്ഞു ,,,
കഴിഞ്ഞിട്ടില്ല രാമാ !!!
ഒന്നൂടെ ഉണ്ട് ബാക്കി !!!
തായ്‌വേര് വരെ അറക്കും !!!
എന്നിട്ടേ ചാകൂ !!!
ഈ ഡയലോഗ് പറഞ്ഞ് തീരുമ്പോൾ അയാൾ കുറച്ചപ്പുറം ഊരി മാറ്റി വെച്ച തന്റെ കൃത്രിമക്കാല് മുട്ടിന് താഴെ ശ്രമകരമായി ഉറപ്പിച്ചോണ്ടിരിക്കുകയാണ് !!!
രാമൻ അലിയാരെ സൂക്ഷിച്ചു നോക്കി !!!
നേരാംവണ്ണം ഒന്നെഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത ഒരു പടുവൃദ്ധന്റെ വായിൽ നിന്നും വന്ന പാഴ്‌വാക്കുകൾ അല്ല അതെന്ന് രാമന് ഉറപ്പുണ്ട് !!!
വരാൻ പോകുന്ന പകലുകളും രാത്രികളും ചോര മണക്കുന്ന പ്രതികാരത്തിന്റേതായിരിക്കുമെന്ന് അലിയാരുടെ ഇടറാത്ത ആ ശബ്ദത്തിൽ നിന്നും രാമൻ തിരിച്ചറിയുകയായിരുന്നു !!!
പന്ത്രണ്ട് കൊല്ലത്തെ ജയിൽവാസത്തിന് ശേഷം ബാക്കിയായ ഈ അവസാനകാലം പടച്ച തമ്പുരാനെ ധ്യാനിച്ച് ഏതെങ്കിലും പള്ളിക്കകത്ത് ഒതുങ്ങാൻ അയാൾ ഒരുക്കമല്ല !!!
ഊന്നുവടിയും കയ്യിലേന്തി അലിയാർ കാത്തിരിക്കുന്നത് ആ ദിവസത്തിനാണ് !!!
തന്നെ തകർത്തവന്റെ ,,,
തന്റെ കുടുംബത്തെ തകർത്തവന്റെ ,,,
കൊരവള്ളിയറക്കുന്ന ആ ദിവസത്തിനായി !!!
മുഖത്തെയും തലയിലെയും മുഴുവൻ കറുപ്പിനെയും നര വിഴുങ്ങിയപ്പോഴും ,,,
ചുളിഞ്ഞു വരണ്ട ആ മുഖത്ത് അയാളുടെ കണ്ണുകൾ മാത്രം തീക്ഷ്ണതയിൽ ജ്വലിച്ചു നിന്നു !!!
അതെ ,,,
പകയൊളിപ്പിച്ച അലിയാരുടെ കണ്ണിലെ ആ തീയിൽ നിന്നും കൗരവർ തുടങ്ങുകയാണ് !!!
കൗരവർ എന്ന സിനിമയുടെ ആ ഓപ്പണിങ് സീനിന് ,,,
തിലകന്റെ ആ രണ്ടുവരി ഡയലോഗ്ന് ,,,
ആദ്യമായി കാണുന്നവന്റെ ഉള്ളിൽ പോലും വരാൻ പോണ ഹെവി മാസ്സിനെ സൂചിപ്പിക്കുന്ന തീപ്പൊരി കോരിയിടാനുള്ള പവർ ഉണ്ടായിരുന്നു !!!
ഒരു ക്ലാസ്സ്‌ ആൻഡ് മാസ്സ് ഐറ്റത്തിന്റെ കോട്ട കെട്ടാൻ ഇതിനും മുകളിലൊരു ഫൗണ്ടേഷൻ ഇനി ഇടാനില്ല എന്ന് കണ്ടിരിക്കുന്നവന്റെ നെഞ്ചിലേക്ക് ആഴത്തിൽ പതിപ്പിച്ചുകൊണ്ട് ഊന്നുവടിയും താങ്ങി ലോട്ടറി ടിക്കറ്റും പിടിച്ച് വേച്ചു വേച്ചു നടന്നു പോകുന്ന അലിയാർ എന്ന വൃദ്ധനിൽ തുടങ്ങുന്നു “കൗരവർ “ലെ മാസ്സിന്റെ ആദ്യത്തെ അഴക് !!!!
ശേഷം ജയിലറകൾക്കുള്ളിൽ ,,,
എന്താ ആന്റണി നിന്റെ ഭാര്യേം മകളേം
കാണാൻനിനക്ക് ആഗ്രഹമില്ലേ ???
ആന്റണി ::ഇല്ല !!!
സൂപ്രണ്ട് ::എന്ത് സ്വഭാവമാണിത് ???വിവാഹവാർഷികത്തിനു നിരാഹാരം കിടക്കുന്നു !!!മകളെയോർത്ത് വേവലാതിപ്പെടുന്നു ,,,അവരെ കാണാൻ ആശയില്ലെങ്കിൽ പിന്നെ എന്താണ് ഇതിന്റെയൊക്കെ അർത്ഥം ???
ആന്റണി ::ഒന്നും മറക്കാതിരിക്കാൻ !!!ഉള്ളിലെ കനല് കെട്ടുപോകാതിരിക്കാൻ !!!എന്റെ കഥ സാറിനറിയില്ല !!ഒരിക്കൽ ഞാൻ പറഞ്ഞു തരാം ,,,
സൂപ്രണ്ട് ::പറയൂ
ആന്റണി ::ഇന്നല്ല ,,,പിന്നീടൊരിക്കൽ !!ഇവിടുന്ന് പോയാലും ഞാൻ തിരിച്ചു വരും !!!കണക്കുകൾ ഒരുപാട് തീർക്കാനുണ്ട് !!!
എന്റെ സുജയുടെ ജീവന്റെ വില !!!
എന്റെ മോൾടെ ജീവന്റെ വില !!!
പിന്നെ തകർത്തെറിഞ്ഞ മറ്റ് പല ജീവിതങ്ങളുടെയും വില !!!അങ്ങനെ ഒരുപാട് കണക്കുകൾ !!!
ചെറിയ സമയത്തെ ആ സംഭാഷണത്തിൽ ആന്റണിയുടെ പ്രണയമുണ്ട് ,,,മകളോടുള്ള അടങ്ങാത്ത സ്നേഹമുണ്ട് ,,,അതിനോടൊപ്പം തന്നെ തന്റെ ജീവിതം തകർത്തവനോടുള്ള പ്രതികാരവുമുണ്ട് !!!
കണക്കുകൾ ഒരുപാട് തീർക്കാനുണ്ട് !!!എന്ന് കനത്ത ശബ്ദത്തോടെ ആന്റണി പറഞ്ഞ് തുടങ്ങുമ്പോൾ തന്നെ കേൾവിക്കാരന്റെ ഉള്ളിലേക്ക് ഒരു പവർ കയറും !!!
നൂലിഴവ്യത്യാസത്തിൽ അയാളിൽ നിന്നും അടുത്ത വാക്കുകൾ വരും ,,,
തന്റെ ഭാര്യയെയും മകളെയും പറ്റി പറയുന്ന വാക്കുകൾ ,,,
അവിടെ അയാളിലെ കനത്ത ശബ്ദം ചെറുതായൊന്ന് ഇടറുന്നുണ്ട് !!!എണ്ണാൻ പറ്റാത്ത സെക്കന്റുകൾക്കുള്ളിലെ ആ ഇടർച്ചയിൽ തന്നെ അയാൾ തന്റെ ഭാര്യയെയും മകളെയും എത്ര മാത്രം മിസ്സ്‌ ചെയ്യുന്നു എന്ന വേദനയുമുണ്ട് !!!വീണ്ടും ഏതാനും സെക്കൻഡുകൾക്കുള്ളിൽ തന്നെ തകർത്തെറിയപ്പെട്ട അനേകം ജീവനുകൾക്ക് കണക്ക് ചോദിക്കും എന്ന് പറഞ്ഞ് അയാൾ ജയിലിലെ പണിക്കാരോടൊപ്പം ചേരുന്നു ,,,
ജയിൽ സൂപ്രണ്ടും ആന്റണിയുമായുള്ള വെറും ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഖ്യമുള്ള ആ സീൻ !!!
അയാളുടെ ഭാര്യയും മകളും വേണ്ടപ്പെട്ടവരും നഷ്ടപ്പെട്ട ദുഃഖവും ഉള്ളിൽ കെടാതെ സൂക്ഷിക്കുന്ന കനലെരിയുന്ന പ്രതികാരവുമെല്ലാം കണ്ടിരിക്കുന്നവന്റെ നെഞ്ചിലേക്ക് കാരമുള്ള് കുത്തിയിറക്കിയ പോലെ അയാളുടെ മുഖത്ത് മിന്നിമാഞ്ഞുപോയി !!!എല്ലാറ്റിനും പുറമെ അയാൾ തന്റെ ഭാര്യയെയും മകളെയും ഓർക്കുന്ന ആ സെക്കൻഡിൽ “കനകനിലാവെ തുയിലുണരൂ”എന്ന മനോഹരഗാനത്തിന്റെ ഈണവും പിന്നണിയിൽ നിന്നും ചെറുകുളിരായി കാതിലേക്ക് ഒഴുകുന്നുണ്ടായിരുന്നു !!!
കൗരവറിലെ മാസ്സിന്റെ മറ്റൊരഴക് !!!
ഇപ്പൊ പറഞ്ഞതിലൊന്നും നിർത്താൻ പറ്റാത്ത അത്രയും അഴക് ഈ ചിത്രത്തിനുണ്ടെന്ന് ഓരോ തവണ കാണുമ്പോഴും മനസ്സിൽ തോന്നിക്കൊണ്ടേയിരിക്കും !!!
എന്റെ മക്കൾ ഒന്ന് ഇറങ്ങിക്കോട്ടെ എന്നും പറഞ്ഞ് അലിയാർ നെടുവീർപ്പിടുമ്പോൾ ജയിലിൽ ഭക്ഷണത്തിന് വരി നിൽക്കുന്ന രാമയ്യനെയും (ഭീമൻ രഘു )ഹംസയെയും (ബാബു ആന്റണി )കാണിക്കുന്നുണ്ട് ,,,
ആ മുഖങ്ങളിൽ ഒരു നഗരം മുഴുവനും വിറപ്പിച്ചു നടന്നിരുന്ന ഗുണ്ടാനേതാക്കളായിരുന്നു തങ്ങൾ എന്ന ഭാവമില്ല !!!
അലകളില്ലാത്ത ഒരു കടലിന്റെ ശാന്തതയായിരുന്നു ആ നിമിഷങ്ങളിൽ ആ മുഖങ്ങളിൽ കണ്ടത് !!!പക്ഷെ ആ ശാന്തതക്ക് പോലും വരാൻ പോണ കൊടുങ്കാറ്റിനെ ഓർമപ്പെടുത്താനുണ്ടായിരുന്നെന്ന് കണ്ടിരിക്കുന്നവന്റെ ഉള്ളിന്റെയുള്ളിൽ തോന്നിപ്പിക്കുന്ന ഒരു മാജിക്‌ ഈ സീനിലും ഉണ്ടായിരുന്നു !!!!
ചുരുക്കത്തിൽ പറഞ്ഞാൽ കൗരവർ എന്ന സിനിമയുടെ അഴക് വർണ്ണനകൾക്കപ്പുറം വീണ്ടും വീണ്ടും പരന്നു കിടക്കുക തന്നെയാണ് !!!കടൽ തീരത്തെ മണൽതരി എണ്ണുന്നതിനോളം ശ്രമകരം എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ തന്നെയാണ് ഇതിലെ ഓരോ സീനുകളും അടുക്കിവെച്ചിരിക്കുന്നത് !!!
നൂറ്റാണ്ടുകൾ പഴക്കമുള്ള മുത്തശ്ശിമരങ്ങൾ പോലെ ഇതിലെ എല്ലാ കഥാപാത്രങ്ങളുടെയും വേരുകൾ ആഴത്തിൽ പടർന്നതാണ് !!!
എഴുത്ത് ഒരുപാട് ഇഷ്ടമുള്ള കാര്യമായതോണ്ട് തന്നെ ഏറെ ഇഷ്ടമുള്ള എഴുത്തുകാരന്റെ എല്ലാ സൃഷ്ഠികളും എനിക്ക് ഓരോ പാഠപുസ്തകങ്ങൾ ആണ് !!!
ഓരോ പാഠങ്ങൾ പഠിക്കുന്തോറും ഒരുപാട് ആത്മവിശ്വാസവും കിട്ടാറുണ്ട് !!!പക്ഷെ അദ്ദേഹത്തിന്റെ കൗരവർ എന്ന പാഠം പലപ്പോഴും എന്റെയുള്ളിലെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുന്ന ഒന്നാണ് !!!
കണ്ടതിന് കണക്കില്ലാത്ത വെറ്ററൻ മാസ്സ് !!!
ഓരോ തവണ കാണുമ്പോഴും ലോഹിസാറിനോടും ജോഷി സാറിനോടും തിലകൻ സാറിനോടും മമ്മൂക്കയോടും ബാക്കി കൗരവറിനെ കൗരവർ ആക്കാൻ അധ്വാനിച്ച എല്ലാവരോടും അവസാനമില്ലാത്ത അസൂയ തോന്നിക്കൊണ്ടേയിരിക്കയാണ് !!!