Thozhuthuparambil Ratheesh Trivis

കേട്ടോ രാധികേ ,സത്യത്തിൽ ഈ ഗോപൻ മാഷ് അന്ന് അറുത്ത കൈക്ക് ഉപ്പുതേക്കാത്തവൻ ആയത് നന്നായിപ്പോയെന്ന് ഇപ്പൊ തോന്നുന്നു !ഭക്ഷണം കഴിച്ചോണ്ടിരിക്കുന്നതിനിടയിൽ രാധികയെ നോക്കി സുജനപാലൻ മാഷ് ഒരു കൗണ്ടർ പായിച്ചു ,,,സുജനപാലൻ പറഞ്ഞത് കേട്ട് രാധിക ഏതാനും സെക്കന്റ് നേരത്തേക്ക് സൈലന്റ് ആയി ,,അപ്പോൾ സുജനപാലൻ തുടർന്നു ,അതുകൊണ്ടല്ലേ ഞങ്ങള് ഗോപൻ മാഷിനിട്ട് ഇങ്ങനെ ഒരു പണികൊടുക്കാമെന്ന് വച്ചത് ,,പക്ഷെ അത് യാഥാർഥ്യമാക്കാൻ രാധിക തന്നെ വരുമെന്ന് ഞങ്ങള് പ്രതീക്ഷിച്ചില്ല !അതുകേട്ട് ഗോപൻ ഇടയ്ക്ക് കയറി

ജീവിതം അങ്ങനെയൊക്കെയല്ലേ മാഷെ ,,നിങ്ങളെല്ലാവരും കൂടി എനിക്കിട്ട് പണിതപ്പോൾ എന്നെയൊന്ന് ജയിപ്പിക്കാമെന്ന് രാധികയും കൂടി വിചാരിച്ചു .ഉടനെ ഗംഗൻ മാഷ് ::എന്തായാലും എനിക്ക് ഇപ്പൊ വല്ലാത്തൊരു സന്തോഷം ,,നെഞ്ചിൽ നിന്ന് വലിയൊരു ഭാരം ഇറങ്ങിപ്പോയ സന്തോഷം …
ഗംഗൻ മാഷിന്റെ ആ വാക്കുകൾ ഏറ്റുപിടിച്ചെന്നോണം അരവിന്ദൻ മാഷ് ഗോപനെയും രാധികയെയും നോക്കി പറഞ്ഞു ,സത്യം ,ഒരുപാട് വര്ഷം മനസ്സിൽ കൊണ്ട് നടന്ന ഒരു ഭാരമായിരുന്നു ഗോപൻമാഷുടെ ആ സംഭവം ,,പക്ഷെ ഇപ്പൊ ഞങ്ങൾക്കൊരുപാട് സന്തോഷമായി ,,കളിയായിട്ട് ഞങ്ങളുണ്ടാക്കിക്കൊടുത്ത ഒരു പെണ്ണ് തന്നെ ഒടുക്കം ഗോപൻ മാഷിന്റെ കൂട്ടായി വന്നല്ലോ .

അവരുടെ സ്‌നേഹനിർഭരമായ വാക്കുകൾ കേട്ട് രാധികയും ഗോപനും മുഖത്തോട് മുഖം നോക്കി ,,ആ ഡൈനിങ്ങ് ടേബിളിന് ചുറ്റുമിരുന്ന് പരസ്പരം തമാശകൾ പറഞ്ഞും ഓർമ്മകൾ അയവിറക്കിയും അവർ ആ ഡിന്നർ ആസ്വദിച്ചു …അരവിന്ദൻ മാഷും ,,സുജനപാലനും ,,ഗംഗനും ഒരുപാട് വർഷങ്ങൾക്ക് ശേഷം മനസ്സിലെ കുറ്റബോധം മറന്ന് ആസ്വദിച്ചുറങ്ങി !അതിരുവിട്ട തങ്ങളുടെ തമാശ കൂടെയുള്ളവന്റെ ജീവിതം തകർത്തല്ലോ എന്ന കുറ്റബോധം മുഴുവനും ആ ദിവസത്തോട് കൂടി ഊട്ടിയിലെ മഞ്ഞിൽ അലിഞ്ഞുതീരുകയാണ് !തങ്ങളുടെ ജീവിതത്തിലെ മനോഹരമായ ആ രണ്ട് ദിവസങ്ങൾ ഗോപന്റെയും രാധികയുടെയും കൂടെ അവർ മൂന്നുപേരും മനസ്സ് നിറഞ്ഞാസ്വദിച്ചു ..ഊട്ടിയുടെ മനോഹാര്യതയിൽ നിറഞ്ഞ സന്തോഷത്തോടെ അവർ യാത്രകൾ നടത്തി ,,മനോഹരമായ ,,എന്നെന്നും ഓർത്ത് വയ്ക്കാനുള്ള ഓർമകളുമായി അവർ തിരികെ മടങ്ങുകയാണ് ….
“ലവ് ഡൈൽ റയിൽവേ സ്റ്റേഷൻ ”
അരവിന്ദനും ,,ഗംഗനും ,,സുജനപാലനും തിരികെ മടങ്ങാനുള്ള ഒരുക്കത്തിലാണ് ,,യാത്രയാക്കാൻ ഗോപനും രാധികയും വന്നിട്ടുണ്ട് ,,

അകലെ നിന്ന് നീട്ടി ചൂളമടിച്ചുകൊണ്ട് കൽക്കരി വണ്ടി വന്നുകൊണ്ടിരിക്കുന്നു …ഗോപനോടും രാധികയോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞതിന് ശേഷം അവർ മൂന്ന് പേരും ട്രെയിനിൽ കയറി ,,,ട്രെയിൻ സ്റ്റേഷൻ വിടുന്ന വരെ പ്ലാറ്റുഫോമിൽ നിൽക്കുന്ന ഗോപനെയും രാധികയെയും കൺനിറയെ നോക്കിക്കൊണ്ട് മനസ്സ് നിറഞ്ഞ സന്തോഷത്തോടെ അവർ മൂന്നുപേരും നിന്നു ….
“ലവ് ഡൈൽ “നോടും ഗോപനോടും രാധികയോടുമുള്ള വിടപറച്ചിലെന്നോണം ട്രെയിൻ ഉറക്കെ കൂകി ,,,പുകച്ചുരുളുകൾ നീട്ടിത്തുപ്പിക്കൊണ്ട് ട്രെയിൻ പതുക്കെ മുന്നോട്ട് ……..
കൺവെട്ടത്ത് നിന്നും മറയുന്നത് വരെ അവർ മൂന്ന് പേരും പ്ലാറ്റ്‌ഫോമിൽ നിന്ന രാധികയോടും ഗോപനോടും കൈ വീശി യാത്ര പറഞ്ഞു …ട്രെയിൻ ദൂരെക്ക് അകന്നു പോയി ….പാളത്തെ കുലുക്കി മെതിച്ചുകൊണ്ട് പോയ ട്രെയിനിന്റെ ആ പട പട ശബ്ദം പതിയെ നേർത്തതായി വന്നു ……
“ലവ് ഡൈൽ” സ്റ്റേഷൻ നിശബ്ദമായി …രാധികയും ഗോപനും പ്ലാറ്റ്ഫോമിലൂടെ പുറത്തേക്ക് നടന്നു ..നടക്കുന്നതിനിടയിൽ ഗോപൻ രാധികയുടെ മുഖത്തേക്കൊന്ന് നോക്കി …അവൾ ഗോപന്റെ മുഖത്ത് നോക്കി ചിരിച്ചു ..
അവൾ ഗോപനോട് ചോദിച്ചു …
അങ്ങനെ ആ നാടകം കഴിഞ്ഞു ലെ ???
ക്ലൈമാക്സ് ഇല്ലാതെ തന്നെ !!!
ഗോപൻ അവളുടെ വാക്കുകൾ ശരിയെന്നോണം തലയാട്ടി ,,എന്നിട്ട് പറഞ്ഞു ,,
ക്ലൈമാക്സ് ഇനിയുമുണ്ടാകുമല്ലോ
ഇപ്പൊ പോയവർ ശരിക്കും ഞെട്ടാൻ പോകുന്നത് അപ്പോളാകും !!!
രാധിക ഗോപനെ നോക്കി ചിരിച്ചു …ഗോപൻ തുടർന്നു …
സത്യം പറഞ്ഞാൽ എത്ര നന്ദി പറഞ്ഞാലും തീരില്ല രാധികയോടുള്ള കടപ്പാട് ,,എനിക്ക് വേണ്ടി അവരുടെ മുന്നിൽ അഭിനയിച്ച ഈ ദിവസങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ..
രാധിക ::എന്തിനാടോ നന്ദി ,,ഗോപന് സന്തോഷമായില്ലേ ,,അത് മതി ,,ചുറ്റും നടക്കുന്നതെന്താണ് എന്നറിയാതെ വിഡ്ഢിവേഷം കെട്ടുകയായിരുന്നു തങ്ങൾ എന്ന് അവർ തിരിച്ചറിയുന്ന ആ ദിവസം കൂടി എനിക്ക് കാണണം ,,ഒരിക്കൽ ഗോപൻ കെട്ടിയാടിയ ആ വേഷം ഇപ്പോൾ സ്വയം അണിഞ്ഞാണ് അവർ ഈ മലയിറങ്ങിപ്പോയതെന്ന് തിരിച്ചറിയുന്ന ആ ദിവസം ,,ഇനിയും എത്ര താമസിച്ചാലും അത് കാണാൻ ഞാൻ വരും !!!

അവർ സ്റ്റേഷന് പുറത്തെത്തി ..രാധികയെ കാത്ത് പുറത്തൊരു കാർ കിടപ്പുണ്ടായിരുന്നു ..ഗോപനും രാധികയും കാറിന്റെ അടുത്തെത്തി ,,രാധിക കാറിൽ കയറി ,,ഗോപൻ ഡ്രൈവർ സീറ്റിലിരുന്ന രാധികയുടെ ഭർത്താവിനോട് നന്ദി പറഞ്ഞു ,,അയാൾ ഗോപനെ നോക്കി ചിരിച്ചു ..
വീണ്ടും കാണാം എന്ന് പറഞ്ഞുകൊണ്ട് അവർ പിരിയുന്നു ..പിരിയാൻ നേരം രാധിക പറഞ്ഞു ,,,
അടുത്തയാഴ്ച്ച അമ്മ പറഞ്ഞ ആ പെണ്ണിനെ പോയിക്കാണാൻ മറക്കണ്ട ,,
പെട്ടെന്ന് കാര്യങ്ങൾ നടന്നാലേ നമുക്ക് ക്ലൈമാക്സ് കാണിച്ച് അവരെ ഞെട്ടിക്കാൻ പറ്റൂ !!!
ഗോപൻ ചിരിച്ചു ..

വീണ്ടും കാണാമെന്ന് പറഞ്ഞുകൊണ്ട് രാധികയും ഭർത്താവും അവിടെ നിന്നും പോയി …
ഗോപൻ ആ വിജനമായ വഴിയിലൂടെ നടക്കുകയാണ് ..ഇപ്പോൾ അയാളുടെ മനസ്സ് നിറയെ വല്ലാത്തൊരു ആവേശമാണ് !!!
രണ്ടു ദിവസം മുൻപ് താൻ പറഞ്ഞ ഒരു വലിയ നുണ ഇന്ന് തന്റെ കൂട്ടുകാരെക്കൊണ്ട് വിഡ്ഢിവേഷം കെട്ടിച്ചിരിക്കുന്നു !!!
വർഷങ്ങൾക്ക് മുൻപ് അവർ തനിക്ക് ചാർത്തിത്തന്ന ആ വേഷം ഇന്ന് താൻ അവർക്ക് തിരിച്ചു നൽകിയിരിക്കുന്നു !!!
അയാൾ മനസ്സിൽ ആർത്ത് ചിരിച്ചു !!!
എടാ മണ്ടന്മാരെ ,,,
ഗോപന് സഹതാപസ്നേഹം വേണ്ടായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്ന ആ ദിവസമാണ് ഇനി ഞാൻ കാത്തിരിക്കുന്നത് !!!
തന്റെ നിസ്സഹായാവസ്ഥയിൽ അവൾക്ക് തോന്നിയ സഹതാപത്തെ പ്രണയമാക്കാൻ ഗോപനും
ഏതോ നിമിഷത്തിൽ തന്റെ മനസ്സിൽ തോന്നിയ സഹതാപത്തെ പ്രണയമാക്കാൻ രാധികയും ഒരുക്കമല്ലായിരുന്നു !!!

അന്ന് ആ ആശുപത്രിയിൽ നിന്ന് യാത്ര പറഞ്ഞുകൊണ്ട് വഴിപിരിഞ്ഞുപോയ അവർ ജീവിതത്തിന്റെ മറ്റൊരു നൂല്പാലത്തിൽ വച്ച് കണ്ടുമുട്ടിയപ്പോൾ നല്ല സുഹൃത്തുക്കളായി ,,ജീവിതത്തിലെ നിർണ്ണായകനിമിഷങ്ങളിലൊക്കെയും അവർ മനസ്സുകൊണ്ട് പരസ്പരം താങ്ങായി നിന്നു !!!അറുത്തുമാറ്റാൻ പറ്റാത്ത ചങ്ങലക്കണ്ണികൾ പോലെ ദൃഢമായ ആ സൗഹൃദത്തിന്റെ സുന്ദരവേളകളിലെപ്പോഴോ രാധികയുടെയും ഗോപന്റെയും മനസ്സിൽ തോന്നിയ ഒരു കുഞ്ഞുപ്രതികാരചിന്തയായിരുന്നു ഗോപന്റെ കൂട്ടുകാർക്ക് മുന്നിലെ ആ ഭാര്യാഭർത്താവ് നാടകം !!!!

ഇനിയുമൊരു കൂടിക്കാഴ്ചയിൽ തന്റെ കൂട്ടുകാരെ വീണ്ടും ഒന്ന് കബളിപ്പിച്ചുകൊണ്ട് തന്റെ കൊച്ചുപ്രതികാരമോഹം പൂവണിയിപ്പിക്കാൻ കാത്തിരിക്കുകയാണ് ഗോപൻ !!!
തനിക്ക് വേണ്ടി കാലം കാത്ത് വച്ചൊരുവളെ ചേർത്തുപിടിച്ചുകൊണ്ട് ,,, രാധികയെയും ഭർത്താവിനെയും കൂടെക്കൂട്ടിക്കൊണ്ട് മറ്റൊരു അവധിക്കാലത്തേക്ക് അരവിന്ദനെയും ഗംഗനെയും സുജനപാലനെയും ക്ഷണിക്കാൻ .

You May Also Like

ഒരുപാട് പേരും പ്രശസ്തിയും ഉള്ള നടിമാർ പോലും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാൻ താല്പര്യം കാണിക്കുന്നെന്നു പദ്മപ്രിയ

ശാരദ, ഗീത, മാധവി, സുമലത, സുഹാസിനി എന്നീ അന്യഭാഷ നായികമാർക്ക് ശേഷം മലയാളത്തിൽ മികച്ച വേഷങ്ങൾ…

പഴയം കടം ഉള്ളില്‍ വച്ച് കിട്ടിയ ചാന്‍സില്‍ ലാല്‍ ജോസ് പ്രതികാരം ചെയ്തു

തന്റെ മൂന്നമാത്തെ ചിത്രത്തിന്റെ തിരക്കുകളില്‍ മുഴുകി ഇരിക്കുന്ന മാര്‍ട്ടിനെ ലാല്‍ ജോസ് തേടി വന്നു

ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ‘ബിയോണ്ട് ദി ഏൻഡ്’

Rajesh shiva New wind entertainment ന്റെ ബാനറിൽ pgs Sooraj തിരക്കഥയും സംവിധാനവും നിർവഹിച്ച…

ആ രാത്രി

ഞാനിന്നു രാത്രി ഒളിച്ചോടും ! രാത്രി ഒരു എട്ടു എട്ടര ആയപ്പോള്‍ സത്യപാല്‍ എന്നോട് പറഞ്ഞു . നീ ഉറങ്ങുന്നതിനു മുന്‍പ് ജനലിന്റെ കൊളുത്ത് തുറന്നു വെക്കണം അവന്‍ തുടര്‍ന്നു .