വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
230 VIEWS

Thozhuthuparambil Ratheesh Trivis

കരുണാകരൻ നായരുടെ വീട്ടിൽ പുതിയ വേലക്കാരി വന്നു..സർവോപരി ധൂർത്തനും ഇക്കിളിവര്യനുമായ കരുണാകരൻ നായർ അവളുടെ മുൻപാകെ മൂപ്പരുടെ സ്വാതസിദ്ധമായ നമ്പറുകൾ ഇറക്കുന്നു!!!
മുടി ഡൈ ചെയ്ത് ചീകിയൊതുക്കി പൂച്ച മീൻകഷ്ണത്തിന് പിന്നാലെ പരുങ്ങുന്ന പോലെ വിവിധ നമ്പറുകൾ പ്രയോഗിച്ച് അവളുടെ പിന്നാലെ പരുങ്ങുന്നു.. പോക്കറ്റിൽ നിന്ന് രൂപയെടുത്ത് വേലക്കാരിയെ സിഗരറ്റ് വാങ്ങാൻ വിടുന്നു..നായരുടെ ഭാര്യ ഇത് കണ്ടു വരുന്നു.. ഭാര്യ എന്തായാലും തന്നെ സംശയിക്കും എന്നുറപ്പുള്ളത്കൊണ്ട് ആദ്യം തന്നെ നായർ ഭാര്യയോട്,,,
ഞാനവളെ രണ്ട് പാക്കറ്റ് സിഗരറ്റ് വാങ്ങാൻ വിട്ടതാ പൊന്നെ
ഇത് കേട്ട ഭാര്യ ::ഒരു പെണ്ണും ഒരാഴ്ചയിൽ കൂടുതൽ ഇവിടെ നിൽക്കാറില്ല!!!വയസ്സായില്ലേ?? ഇനിയും വേണോ ഇതൊക്കെ??
നായർ ::ഞാൻ എന്തോ ചെയ്തെന്നാ???
ഭാര്യ ::നിങ്ങളെ എനിക്ക് മുപ്പത് കൊല്ലമായിട്ട് അറിയുന്നതല്ലേ,, ഇനിയും എന്റെ മുന്നിൽ ഈ കളിയൊന്നും വേണ്ട,, അവളാണെങ്കിൽ വേറൊരുത്തന്റെ കൂടെ പൊറുക്കുന്നവളുമാണ്.
നായർ ::ഹാ,, അപ്പൊ പിന്നെ കൂടുതൽ സൗകര്യമായില്ലേ???
അത് കേട്ട് ഭാര്യ ദേഷ്യത്തോടെ നോക്കുന്നത് കണ്ട നായർ തുടരുന്നു,,
എടീ,, നീ പേടിക്കൊന്നും വേണ്ട, എനിക്കിപ്പോ പഴയ പോലെ താല്പര്യമൊന്നും ഇല്ല,, ഒട്ട് വയ്യ താനും,, അത് നിനക്കറിയാൻമേലെ???
താല്പര്യമില്ല,, വയ്യ, അത് നിനക്കറിയില്ലേ???
ആ ചോദ്യത്തിൽ ഭാര്യക്ക് ഉത്തരം മുട്ടി!!!മുപ്പത് കൊല്ലമായിട്ട് കൂടെയുള്ള അവർക്ക് അതിൽ നിന്നും ഒഴിയാൻ പറ്റില്ല എന്നുറപ്പിച്ച് നായർ ഇട്ട് കൊടുത്ത ലോക്ക്!!!
“ശേഷം ”
‘നിലാവുള്ള ഒരു രാത്രി ‘
വെള്ളജുബ്ബയും മുണ്ടും ധരിച്ചുകൊണ്ട് കരുണാകരൻ നായർ വേലക്കാരിയുടെ വീടിന്റെ കതകിൽ മുട്ടുന്നു..കയ്യിൽ കംമ്പ്രാന്തലും പിടിച്ച് അരണ്ട വെളിച്ചത്തിൽ അവൾ വന്നു..
നായരേ കണ്ടതും അവൾ
“മുതലാളി ”
നായർ ::കൊച്ചേ രാഘവൻ എന്ത്യേ??
അവൾ ::ലോറിയിൽ പോയിരിക്കാ!!
നായർ ::ഓഹോ
ശേഷം അവളുടെ വീടിന്റെ ഉൾവശമൊക്കെ കാര്യമായി നോക്കുന്നു.. ശേഷം തേക്കാത്ത ചുവരിൽ തൊട്ട് കൊണ്ട്,,
ഈ ഭിത്തിയൊന്നും തേച്ചിട്ടില്ല അല്ലെ??
അവൾ ::ഉം
നായർ വക ഒരു ശൃങ്കാരനോട്ടം.. അതിന് ശേഷം.
ഉം. ശരി നമുക്ക് തേപ്പിച്ച് കളയാം.

ഡീ കൊച്ചേ നിന്നെ കണ്ടപ്പോ മുതല് എനിക്കൊരു പ്രത്യേക ഇഷ്ടം നിന്നോട്,,സാധാരണ എനിക്കങ്ങനെ ആരോടും തോന്നാറുള്ളതല്ല!!
പറഞ്ഞോണ്ടിരിക്കുന്നതിനിടയിൽ നായർ ഉമ്മറത്തെ വാതിൽ അടയ്ക്കുന്നു. അവൾ അത് കണ്ട് പരിഭ്രമിക്കുന്നു..നായർ അതൊന്നും വക വെക്കാതെ അവളെ കേറിപ്പിടിക്കുന്നു. അവൾ കുതറുന്നു. നായർ വിടുന്നില്ല!!ഒടുവിൽ അവൾ സർവ്വശക്തിയുമെടുത്ത് കുതറിയോടുന്നു.. വീടിന്റെ വാതിൽ തുറന്ന് മുറ്റത്ത് എത്തുന്ന അവളെ നായർ വീണ്ടും കയറിപ്പിടിക്കുന്നു..അവൾ ഉറക്കെ കരയുന്നു. അയലോക്കത്തെ നാട്ടുകാർ ഓടിക്കൂടുന്നു.. നായരേ തലങ്ങും വിലങ്ങും പൊട്ടിക്കുന്നു.. നായർ കുതറി മാറാൻ നോക്കുന്നതിനിടയിൽ ഉടുമുണ്ട് അഴിഞ്ഞു വീഴുന്നു.. മുണ്ട് പോണെങ്കിൽ പോട്ടെ എന്ന് വിചാരിച്ച് നായർ ജീവനും കൊണ്ടോടുന്നു!!!
പാതിരാത്രി ചുവര് തേക്കാൻ ഇറങ്ങി ഉടുമുണ്ട് ഇല്ലാതെ ഓടേണ്ടി വന്ന കരുണാകരൻ നായർ എന്ന കോഴി മേസ്തിരിയുടെ അധ്യായം ഇവിടെ തീരുന്നു!!!
സിനിമ ::”ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ”
തിലകൻ എന്ന മഹാനടന്റെ അഭിനയജീവിതത്തിലെ വേറിട്ട ഒരു റോൾ ആണ് മുകളിൽ പറഞ്ഞത്.. പദ്മരാജൻ സാറിന്റെ “ഞാൻ ഗന്ധർവ്വൻ” സിനിമയിൽ പറയുന്ന പ്രസിദ്ധമായ ഒരു ഡയലോഗ് ഉണ്ട്..
“ഞാൻ ഗന്ധർവ്വൻ”

“ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും
നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി ” മേല്പറഞ്ഞത് ഗന്ധർവ്വനിൽ നിന്ന് മനുഷ്യനിലേക്കും അവിടെ നിന്ന് മലയാളസിനിമയിലെ ഒരു നടനിലേക്കും കൂട്ടിവായിക്കുകയാണെങ്കിൽ തിലകൻ എന്ന മഹാനടന് ചാർത്താൻ പറ്റുന്ന വാക്കുകളായിരിക്കും അത്..

വളരെ ചുരുങ്ങിയ സമയം കൊണ്ട് കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണവും ഒന്നിൽ നിന്ന് മറ്റൊന്നിൽ യാതൊരു സാമ്യവുമില്ലാത്ത പ്രകടനങ്ങളും കാണുമ്പോൾ മേല്പറഞ്ഞ വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനെ ഓർത്ത് പോകുന്നു..
അദ്ദേഹം കളമൊഴിഞ്ഞിട്ട് പത്ത് വർഷം കഴിഞ്ഞെങ്കിലും ഇന്നും ദൃഢതയോടെ ആ കഥാപാത്രങ്ങൾ ഓരോന്നും സിനിമാപ്രേമികളുടെ നെഞ്ചിൽ കുടിയിരിക്കുന്നെങ്കിൽ അതിനൊരൊറ്റ കാരണം മാത്രം…

മുകളിൽ എഴുതിയ പോലെ, സ്ത്രീലമ്പടനായ മനുഷ്യനിലേക്കും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പിലെ ക്രൂരനായ മനുഷ്യനിലേക്കും മൂന്നാംപക്കത്തിലെ നിസ്സഹയനായ മനുഷ്യനിലേക്കും മൂക്കില്ലാരാജ്യത്തിലെ നിഷ്കളങ്കനായ മനുഷ്യനിലേക്കും ഇനിയും എഴുതിയാൽ തീരാത്ത അനേകം മനുഷ്യതലങ്ങളിലേക്ക് നടന്ന് കയറാൻ ഭാവവ്യതിയാനങ്ങളോടെ അരങ്ങു തകർക്കാൻ അദ്ദേഹത്തിന് നിമിഷാർദ്ധം പോലും ആവശ്യമില്ലായിരുന്നു!!!

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ