പ്രഭാകറിനെ കല്യാണം കഴിക്കുന്നതിന് മുൻപ് തോമസും ഗീതയും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നോ ?

522

ദൃശ്യം 2 വിനെ ആസ്പദമാക്കി ഒരു ഹ്യൂമർ പോസ്റ്റ്

Thozhuthuparambil Ratheesh Trivis

കുറേയിരുന്ന് ചിന്തിച്ചാൽ തീക്ഷ്ണതയേറിയ ഒരുപാട് ചോദ്യങ്ങൾ ഇനിയും ബാക്കിയാണ് സ്പോയ്ലർ ഉണ്ട് ,,,
ചോദ്യം 1)
ജോർജ്കുട്ടിക്കെതിരെ സാക്ഷി പറഞ്ഞ സ്വന്തം അളിയനെ കുത്തിക്കൊന്ന കിഴങ്ങൻ ജോസ് സത്യം പറയാൻ വേണ്ടി അഞ്ച് ലക്ഷം രൂപ ചോദിക്കുന്നുണ്ട് ,,,ആവശ്യം അംഗീകരിച്ചു എന്ന വ്യാജേന ഒരു പെട്ടിയിൽ കുറച്ചു നോട്ടുകെട്ടുകൾ ജോസിന്റെ മുന്നിൽ കാണിക്കുന്നുമുണ്ട് ,,,ആ കാശ് ജോസിന് കിട്ടിയിട്ടുണ്ടാകുമോ ,,,അതോ സത്യം പറഞ്ഞു കഴിഞ്ഞപ്പോൾ ജോസിന്റെ മോന്തക്കുറ്റിക്ക് ഒരെണ്ണം കൊടുത്തിട്ട് ,,,
“നീ കേരളാപോലീസിനോട് വില പേശും അല്ലെടാ “എന്നും പറഞ്ഞ് ആട്ടിവിട്ടിട്ടുണ്ടാകുമോ ???

ചോദ്യം 2)
പോലീസ് സ്റ്റേഷന്റെ തറ മാന്താൻ വന്നവർ പോലീസുകാര് കാശ് തരുമോ ???എന്നൊരു സംശയം പ്രകടിപ്പിച്ചിരുന്നു !!!
ആ സംശയം തന്നെ എനിക്കും തോന്നിയതോണ്ട് ചോദിക്കുകയാണ് ???
ഇക്കണ്ട മണ്ണ് മുഴുവനും തുരന്നിട്ട് ആ പാവങ്ങൾക്ക് ഒരു ചെറുത് അടിക്കാനുള്ളതെങ്കിലും കിട്ടിക്കാണുമോ ???

ചോദ്യം 3)
ഇപ്രാവശ്യവും അമേരിക്കയിൽ നിന്നും രാജാക്കാട്ടേക്ക് വണ്ടി കയറി വീണ്ടും അസ്സലായി തേഞ്ഞ മുൻ ഐ ജി ഗീതാപ്രഭാകർ കേസ് അന്വേഷണത്തിന്റെ ഭാഗമായി ജോർജ്കുട്ടിയുടെ പറമ്പിനോട് ചേർന്ന്‌ വാങ്ങിയ ആ രണ്ടേക്കർ ഭൂമി ഇനി എന്ത് ചെയ്യാനായിരിക്കും ഉദ്ദേശിക്കുക ???

ചോദ്യം 4)
ജോർജ്കുട്ടിയുടെയും വീട്ടുകാരുടെയും സംഭാഷണം ഒളിഞ്ഞു കേൾക്കാൻ വേണ്ടി ഫിറ്റ് ചെയ്തിരിക്കുന്ന ഡിവൈസ്കൾ ഇനിയിപ്പോ ഷാഡോ സരിതയും സാബുവും എങ്ങനെ തിരിച്ചെടുക്കും ????
കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത രണ്ടിനെയും ഇനി ജോർജ്കുട്ടി വീട്ടില് കേറ്റുമോ ???

ചോദ്യം 5)
ദൃശ്യത്തിന്റെ ആദ്യഭാഗത്തിൽ കാണിക്കുന്ന ആ ജീപ്പ് രണ്ടാംഭാഗത്തിൽ അപ്രത്യക്ഷമാണ് !!!പകരം ജോർജ്കുട്ടി ഒരു എക്കോസ്പോട് ഓടിച്ചു പോകുന്നതാണ് കാണിക്കുന്നത് ,,,
അങ്ങനെയാണെങ്കിൽ ആ ജീപ്പ് എവിടെ ???
ജോർജ്കുട്ടി വിറ്റതാണോ ???
അങ്ങനെയാണെങ്കിൽ ,,,,
പ്രത്ത്യേകിച്ചും ഒരു മലയോരമേഖലയിലെ യാത്രയ്ക്ക് തികച്ചും അനുയോജ്യമായ ജീപ്പ് എന്ന വാഹനം എന്തിന് വിറ്റു ????
അതിൽ തന്നെ ഒരു കള്ളത്തരം ഇല്ലേ ???

ചോദ്യം 6)
റാണിയുടെ അമ്മ ഖത്തർന് പോകുന്നത് ചിത്രത്തിൽ പറയുന്നുണ്ട് ,,,ജോർജ്കുട്ടിയുടെ അളിയൻ രാജേഷിന്റെ ഭാര്യ മീനയ്ക്ക് അടുത്ത മാസമാണ് ഡേറ്റ് എന്നും പറയുന്നുണ്ട് ,,,പക്ഷേ പിന്നത്തെ കാര്യങ്ങൾ എല്ലാം ബ്ലാങ്ക് ആണ് ,,,അമ്മ ഖത്തറിന് പോകുമ്പോൾ നാട്ടുനടപ്പനുസരിച് റാണിയും ജോർജ്കുട്ടിയും അവരെ യാത്രയാക്കാൻ എയർപോർട്ട് വരെ കൂടെ പോകേണ്ടതല്ലേ ???
പ്രത്ത്യേകിച് നാട്ടിൽ കാര്യങ്ങൾ നോക്കാൻ വേറെ ആരും ഇല്ലാത്ത സ്ഥിതിക്ക് എല്ലാ കാര്യങ്ങളും അവർ നോക്കേണ്ടതല്ലേ ???
ആകെയുള്ള ഒരാങ്ങളയ്ക്ക് ഒരു കുപ്പി അച്ചാറെങ്കിലും കൊടുത്തയാക്കാനുള്ള മനോഭാവം റാണിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നത് അത്ഭുതം തന്നെയാണ് !!!!

ചോദ്യം 7)
എന്താണ് ശരിക്കും സ്ലീപ്‌ ഓവർ ???സ്വന്തമായി ഒരു വീടുണ്ടായിട്ടും അന്യന്റെ വീട്ടില് പോയി നിരങ്ങുന്നതിനെയാണോ സ്ലീപ്‌ ഓവർ എന്ന പേരിട്ട് ആർഷഭാരത സംസ്കാരത്തിന് നാണക്കേടുണ്ടാക്കുന്ന രീതിയിൽ സംവിധായകൻ കാണിച്ച് വച്ചിരിക്കുന്നത് ???

ചോദ്യം 8)
വരുണിന്റെ അച്ഛൻ പ്രഭാകറിന് ഇല്ലാത്ത എന്ത് ശുഷ്കാന്തിയാണ് ഐ ജി തോമാസിന് ഈ കേസിന്റെ കാര്യത്തിൽ ???
എന്റെ സഹപ്രവർത്തകയ്ക്ക് വേണ്ടി ഞാൻ ഏതറ്റം വരെയും പോകുമെന്നും ഇത് എനിക്കൊരു യുദ്ധമാണെന്നും അയാൾ പറയുമ്പോൾ അതിൽ ചില സംശയങ്ങൾ തോന്നിപ്പോവുകയാണ് ,,,
ഗീതാപ്രഭാകർ വെറുമൊരു സഹപ്രവർത്തക മാത്രമായിരുന്നോ അയാൾക്ക്‌ ???
പ്രഭാകറിനെ കല്യാണം കഴിക്കുന്നതിന് മുൻപ് ഐ ജി തോമാസും ഗീതയും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നോ ????

തികച്ചും വാലിഡ്‌ ആയി എന്റെ മനസ്സിൽ തോന്നിയ സംശയങ്ങൾക്കൊന്നും ശരിയായ ഉത്തരം തരാതെ തന്നെയാണ് ദൃശ്യം 2 അവസാനിക്കുന്നത് എന്നാണ് എനിക്ക് തോന്നിയ ആകെ ന്യൂനത ,,,
സാധാരണയായി ഇത്തരം സീരിയസ് ആയ കാര്യങ്ങൾ ആരെങ്കിലും ചോദിച്ചാൽ ഉടനെ ആ പോസ്റ്റിനെതിരെ ,,,തൊഴിലില്ലായ്‌മ രൂക്ഷമാണ് അല്ലെ ???കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചതാണോ ???
താങ്കൾ ആണോ മറ്റേ മഞ്ഞനാടൻ മലയാളി അഡ്മിൻ ???തുടങ്ങിയ കമന്റ്‌കൾ അടിച്ച് പോസ്റ്റിനെ തൂക്കിവിടുകയാണ് നാട്ടുനടപ്പ് ,,,ഈ പോസ്റ്റിൽ അങ്ങനെയുള്ള ഉത്തരവാദിത്തമില്ലാത്ത നടപടികൾ ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു .