അല്ല ഒന്ന് ചോദിച്ചോട്ടെ മാഡം, ആ സമയത്തെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് നിങ്ങൾ ആലോചിച്ചോ ?

188

Thozhuthuparambil Ratheesh Trivis

സണ്ണി ലിയോൺ കൊച്ചിയിൽ വന്ന ദിവസം .ഒരു മരണ ആവശ്യവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നാട്ടുകാരനും തൃപ്പങ്ങോട്ട് യൂ പി സ്കൂളിലെ അധ്യാപകനുമായ ഡോക്ടർ രാജശേഖരൻ സർ എറണാകുളത്ത് എത്തി ,,,പുള്ളിയുടെ ഭാഗ്യദോഷം എന്നല്ലാതെ എന്ത് പറയാൻ !!കൊച്ചി മുഴുവനും സണ്ണി ലിയോണിനെ കാണാൻ വന്ന ആരാധകരുടെ തിരക്കിനാൽ ബ്ലോക്ക്‌ ആയി !!!പുള്ളിയാകെ കുടുങ്ങി ,,വന്ന കാര്യം നടക്കണമെങ്കിൽ ഈ ആളും ബഹളവും എല്ലാം കഴിയണം ,,അദ്ദേഹം കുറെ നേരം കാത്തിരുന്നു ,,ഒടുവിൽ സണ്ണി ലിയോൺ എത്തുന്ന മൈതാനത്തിന്റെ ഉള്ളിലേക്ക് കയറി ,,കുറച്ച് നേരം അവിടെ വിശ്രമിച്ചിട്ട് പോകാം എന്ന് കരുതി മൈതാനത്തേക്ക് കയറിയപ്പോളതാ അടുത്ത പുകില് !!!

Thousands greet Sunny Leone in Kochi | People News | Zee Newsസണ്ണി ലിയോൺ തന്റെ ആരാധകർക്ക് വേണ്ടി ആരാധകരോടൊപ്പം ചുവട് വയ്ക്കുന്നു !!!ഉന്മാദാവസ്ഥയിൽ നിൽക്കുന്ന ആരാധകരും അവരെ ഹരം കേറ്റാനുള്ള ചുവടുകളുമായി സണ്ണി ലിയോണും !!!എന്താ പറയാ ,,ഒരുമാതിരി വെരയുടെ മരുന്ന് കിട്ടാതെ പിള്ളേര് കാറുന്ന പോലെ ആകെ ബഹളം ,,ബഹളത്തിൽ നിന്നും അൽപ്പം മാറി മൈതാനത്തിന്റെ ഒരറ്റത്തിരുന്ന ടീവി ഒന്ന് വച്ച് നോക്കി കുറച്ചു നേരം വാർത്ത കാണാലോ എന്ന് കരുതിയപ്പോഴോ ,,,ദാ വരുന്നു വെര പിടിച്ചവരൊക്ക കൂടി പുള്ളിയുടെ നേരെ ,,കൂട്ടത്തില് ഇമ്മടെ സണ്ണി ലിയോണും !!!

Did you know how much Sunny Leone was paid for Kochi visit? Is this a big  deal? - IBTimes Indiaകാര്യം ശരി ഞാനും സണ്ണി ലിയോണിന്റെ ഒരു ആരാധകൻ ഒക്കെ തന്നെയാണ് ,,പക്ഷേങ്കില് തെറ്റ്‌ കണ്ടാൽ ഇമ്മള് പറയും !!! ഇങ്ങടെ ഡാൻസും വേണ്ട പാട്ടും വേണ്ടാന്ന് പറഞ്ഞ് ഒരു സൈഡിൽ ഒതുങ്ങി ആർക്കും ഒരുപദ്രവവും ഉണ്ടാക്കാതിരുന്ന ഞങ്ങടെ രാജൻ മാഷിന്റെ മടിയിൽ കേറി സണ്ണി ലിയോൺ ഇരുന്നത് മാന്യതയായി എനിക്ക് തോന്നുന്നില്ല !!!താല്പര്യമില്ലാത്ത ഒരു മനുഷ്യനെ ഡാൻസ് കളിക്കാൻ നിർബന്ധിക്കുക ,,കയ്യിൽ കേറി പിടിക്കുക ,,മടിയിൽ കേറിയിരിക്കുക ,,കൂടെയുള്ള വറ്റ് എല്ലിന്റെ എടേല് കേറിയ ചെല കെഴങ്ങന്മാരെക്കൊണ്ട് പുള്ളിയെ വാശി കേറ്റിക്കുക !!!അങ്ങനെ എന്തൊക്കെയാ നിങ്ങള് ആ പാവത്തിനോട് ചെയ്തത് ???

നിങ്ങൾക്ക് ഡാൻസ് കളിക്കാൻ തോന്നുന്നെങ്കിൽ നിങ്ങള് കളിയ്ക്കണം ,,അല്ലാതെ വഴിയിൽ കൂടി പോകുന്ന താല്പര്യമില്ലാത്തവരെക്കൂടി പിടിച്ച് നിങ്ങളുടെ കൂട്ടത്തിൽ നിർബന്ധിപ്പിച്ചു ഡാൻസ് കളിപ്പിക്കുന്നത് ഫാസിസം ആണെന്നെ ഞാൻ പറയൂ !!!അല്ല ഒന്ന് ചോദിച്ചോട്ടെ മാഡം ???ആ സമയത്തെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് നിങ്ങൾ ആലോചിച്ചോ ???
ഒരുപക്ഷെ ഞാനിത് ചൂണ്ടിക്കാണിക്കുമ്പോൾ നിങ്ങളുടെ മറ്റ് ആരാധകർ എന്നെ പൊങ്കാലയിടുമായിരിക്കാം ,,അതിൽ എനിക്ക് പരിഭവമില്ല ,,

പക്ഷെ തെറ്റ് കണ്ടാൽ പറയും ,,അതിനിയും പറയും ,,അതിനി ഞാൻ നിങ്ങളുടെ എത്ര വലിയ ആരാധകൻ ആയാലും ….ഈ വിഷയം അറിയാത്തവർക്കായി ഞാൻ ഈ സംഭവത്തിന്റെ വീഡിയോ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നുണ്ട് ,,,ചിത്രത്തിൽ കാണുന്ന “കടുംനീല” പോലത്തെ ജീൻസിന്റെ ഷർട്ട്‌ ധരിച് കയ്യിന്റെ ഭാഗം മുകളിലേക്ക് തെറുത്ത് കേറ്റി ഇരിക്കുന്നതാണ് ഞങ്ങടെ രാജൻ മാഷ് !!!ചിത്രത്തിലെ ദൃശ്യത്തിൽ നിന്ന് തന്നെ എത്ര മാത്രം നിർവികാരതയിലാണ് തത്സമയം ആ മനുഷ്യൻ ഇരിക്കുന്നത് എന്ന് മനസ്സിലാക്കാവുന്നതേ ഉളളൂ !!!വീഡിയോ ശ്രദ്ദിച്ചു കണ്ടാൽ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണെന്ന് നിങ്ങൾക്കും മനസ്സിലാകും ……

കണ്ട് വിലയിരുത്തുക നിങ്ങൾ ,,,എന്നിട്ട് തീരുമാനിക്കുക ആരോടൊപ്പം നിൽക്കണം എന്ന് !!!
[രാജൻ മാഷിനൊപ്പം ]