Thozhuthuparambil Ratheesh Trivis

ചൊവ്വയിലേക്കോ ചന്ദ്രനിലേക്കോ ആളെ കേറ്റി വിടുന്നതിനോളം തന്നെ പ്രധാനപ്പെട്ട ഒരു ടാസ്ക് ആണ് ചില സമയം “ഒളിച്ചോട്ടം” എന്നത് …പൈസ കടം വാങ്ങി പറ്റിച്ചിട്ട് ഓടുന്ന കാര്യമല്ല, പ്രേമിച്ചവർ തമ്മിൽ ഒളിച്ചോടുന്ന കാര്യമാണ് ഉദ്ദേശിച്ചത് …മൊബൈൽ ഫോണും ഇന്റർനെറ്റും കൊണ്ട് അമ്മാനമാടാത്ത കാലത്തും ഇമ്മടെ നാട്ടില് അനേകായിരം കമിതാക്കൾ ഒളിച്ചോടിയിട്ടുണ്ട് ..ഒളിച്ചോടുക എന്ന് പറഞ്ഞാൽ ,,
ചുമ്മാ കുറച്ച് തുണീം സാധനങ്ങളും ബാഗില് കുത്തിക്കേറ്റി പ്രേമിക്കുന്ന ആളേം കൂട്ടി എങ്ങോട്ടെങ്കിലും വിടല് അല്ല …വ്യക്തമായ പ്ലാനിങ് ഇല്ലാതെ ഒളിച്ചോടാൻ ഇറങ്ങുന്നത് മണ്ടത്തരമാണ് ,,,പല സമയങ്ങളിലും ഒളിച്ചോട്ടക്കാരേക്കാൾ ബുദ്ദിമുട്ടാണ് അതിന് വേണ്ടി കട്ടയ്ക്ക് കൂടെ നിക്കുന്നവർക്ക് അനുഭവിക്കേണ്ടി വരുന്നത് …

ഒളിച്ചോടാനുള്ള പ്ലാനിങ് എന്ന് പറഞ്ഞാൽ ഇന്നത്തെ പോലെ ബ്ലൂപ്രിന്റ് എടുത്ത് വച്ച് അലാക്കിലെ ബിജിഎം തള്ളിക്കേറ്റിയ ഇടപാട് അല്ല ,,,,അതിനൊരു തീപ്പൊരി ടീം വേണം !!!അങ്ങനെയൊരു ടീമിനെ പരിചയപ്പെടാം !!! തല മൂത്ത കരണവന്മാരൊക്കെ കൂടി പാതിരാത്രി പെട്രോമാക്സ് ഒക്കെ കത്തിച്ചു വട്ടം കൂടിയങ്ങട്ട് ഇരുന്നു ,,,
ഇമ്മടെ വേലായുധൻകുട്ടി എന്ന യുവാവിന് അമ്മിണിക്കുട്ടിയെ കിട്ടാൻ വേണ്ടി അവർ പ്ലാനിങ് തുടങ്ങി ,,,
വേലായുധൻകുട്ടി എന്ന നമ്മുടെ നായകന് സദ്യക്ക് വിളമ്പുന്ന ഓലൻ കറിയിലെ കുമ്പളങ്ങടെ പോലെ ചുമ്മാ അങ്ങട്ട് അവരുടെ കൂട്ടത്തിൽ ഇരുന്ന് കൊടുത്താൽ മതിയായിരുന്നു !!! കുറിയ വർക്കി പ്ലാനിങ് തുടങ്ങി !!!!

 

വേലായുധൻ കുട്ടി പ്രേമിക്കുന്ന അമ്മിണികുട്ടിയെയും കൂട്ടി അവളുടെ അമ്മ നങ്ങേലി കാലത്ത് ഒമ്പത് മണിക്ക് അമ്പലത്തിൽ തൊഴാൻ വരും ,,പ്രദക്ഷിണം വയ്ക്കാൻ അമ്മ മാറുമ്പോൾ അമ്മിണിക്കുട്ടി തെക്കേ ഗോപുരനട ചാടിക്കടന്ന് പുറത്ത് കാത്ത് നിൽക്കുന്ന വേലായുധൻ കുട്ടിയുടെ അടുത്ത് വരും !!!
കുഞ്ഞാപ്പു ::ഏയ്‌ ,,വേലായുധൻ കുട്ടി അങ്ങനെ പരസ്യമായി കാത്തിരിക്കാൻ പാടില്ല .വേലായുധൻ കുട്ടി ::ഒരു കാര്യം ചെയ്യാം ,,ഞാൻ അവിടുത്തെ വായനശാലയുടെ അകത്തിരിക്കാം
ഉബൈദ് ::അതെങ്ങനെ ??? ഒമ്പത് മണിക്ക് വായനശാല തുറക്കില്ലല്ലോ ???
ഉബൈദ്ന്റെ ഈ ഡയലോഗ് എത്രമാത്രം ഷാർപ് ആണെന്ന് മനസ്സിലാകണമെങ്കിൽ ഒന്നുകൂടി ഇരുത്തി ചിന്തിക്കണം …

നാട്ടിൻപുറത്ത് നാടൻ പണിക്ക് പോണ ഉബൈദ്ന്റെ തലയിൽ തോന്നിയ കാര്യം നാട്ടിലെ ട്യൂറ്റോറിയൽ അധ്യാപകനായ വേലായുധൻകുട്ടിയുടെ മണ്ടയിൽ തോന്നിയില്ല !!! പുസ്തകങ്ങളുമായി ഉബൈദ്നേക്കാൾ കൂടുതൽ ബന്ധമുള്ള വേലായുധൻകുട്ടിക്ക് വായനശാല തുറക്കുന്ന സമയം പോലും ഓർമയിൽ നിന്നും പോയി !!! ഞാൻ വേലായുധൻകുട്ടിയെ കുറ്റപ്പെടുത്തില്ല ,,,കാരണം ഒളിച്ചോട്ടത്തിന് തയ്യാറെടുക്കുന്ന കാമുകന് അബ്‌ദുൾ കലാം സാറിന്റെ ബുദ്ധി ഉണ്ടെങ്കിൽ കൂടി ആ സമയത്ത് ചിന്തകൾ ഇടറും !!!
എന്റെയും ഇടറിയിട്ടുണ്ട് !!!

 

ഇവിടെ ഞാൻ സ്ഥാപിക്കാൻ നോക്കുന്നത് ഉബൈദ് എന്ന സാധാരണക്കാരൻ വ്യക്തി പോലും എത്രത്തോളം ഷാർപ് ആണ് ഇക്കാര്യത്തിൽ എന്നാണ് !!!! അൺബിലിവബിൾ മാൻ !!! സമയമില്ലാത്ത ഈ വേളയിലും ഉബൈദ്ന് ഒരു കയ്യടി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുകയാണ് !!! കുറിയ വർക്കി തുടരുന്നു ,,ഈ സമയം കുഞ്ഞാപ്പു നമ്മുടെ പഞ്ചായത്ത്‌ ആപ്പീസിൽ പോകുന്ന വഴിയുടെ വലത് ഭാഗത്ത്‌ നിൽക്കുന്ന ചില്ലിത്തെങ്ങിന്റെ ഏതാണ്ട് പകുതിക്ക് കയറി നിൽക്കണം !!!

കുഞ്ഞാപ്പു ::എന്നാ പിന്നെ കേറിയ സ്ഥിതിക്ക് മുഴുവനും ചെത്തിയിട്ട് ഇറങ്ങുകയല്ലേ നല്ലത് ???
വർക്കി ::പറയുന്നത് കേക്കടോ ,,ഇപ്പൊ താൻ കയറുന്നത് ചെത്താൻ അല്ല ,,ചുറ്റുപാടൊക്കെ ഒന്ന് നിരീക്ഷിക്കാൻ ആണ് !!! ഈ ഭാഗത്ത് ഞാൻ രണ്ട് പേരെ പേരെടുത്ത് പറഞ്ഞ് അനുമോദിക്കാൻ പോവുകയാണ് ,,,ഒന്ന് വർക്കി ,,,വർക്കി ചൂണ്ടിക്കാണിച്ച ആ ചില്ലിത്തെങ്ന്റെ കാര്യം ചെറുതല്ല ,,,
സ്വന്തം നാട്ടിലെ വഴികൾ മാത്രമല്ല ,,ആ വഴികളുടെ ഓരത്ത് നിൽക്കുന്ന മരങ്ങൾ പോലും വർക്കിക്ക് മനഃപാഠമാണ് !!!ഇത് പറയാൻ കാരണമുണ്ട് ,,

അമ്മിണിക്കുട്ടിയുടെ അച്ഛൻ ശങ്കരൻകുട്ടി മേനോൻ കാറ്‌ വാങ്ങിച്ചത് ഒരുമാതിരി എല്ലാവർക്കും അറിയും ,,ആ കാർ വാങ്ങിയ വഴി തന്നെ ടെസ്റ്റ്‌ ഡ്രൈവ്ന് എടുത്തോണ്ട് പോയ മീശയില്ലാ വാസു അടുത്തുള്ള ഏതോ മരത്തില് കൊണ്ടോയി ചാർത്തി വെടുപ്പാക്കി തിരിച് വെപ്രാളത്തോടെ മേനോന്റെ അടുത്തേക്ക് ഓടി വന്നിട്ട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ,,,

“ഇത്ര കാലം അതിലെ നടന്നിട്ടും അങ്ങനെയൊരു മരം അവിടെയുള്ളത് ഞാൻ കണ്ടില്ല അങ്ങുന്നേ”” “എന്ന് !!!
അപ്പോൾ ഊഹിക്കാമല്ലോ കുറിയ വർക്കിയുടെ നിരീക്ഷണബോധത്തിന്റെ റേഞ്ച് !!! ഇനി കുഞ്ഞാപ്പു ,,,
കേറിയ വഴിക്ക് ഞാൻ മുഴുവനും ചെത്തിയിട്ട് ഇറങ്ങിയാൽ പോരെ ??? ആ ചോദ്യത്തിൽ തന്നെ അയാൾ തന്റെ തൊഴിലിൽ എത്ര മാത്രം ഡെഡിക്കേറ്റഡ് ആണെന്ന് മനസിലാക്കാം !!! ഇനി അയാളുടെ ടാസ്ക് കൂടി ഒന്ന് നോക്കുക ,,,

 

ചില്ലിത്തെങ്ങിന്റെ പകുതിക്ക് തളപ്പിട്ട് കയറി നിന്ന് അതിർത്തികാക്കുന്ന പട്ടാളത്തെ പോലെ സൂക്ഷ്മനിരീക്ഷണം നടത്തുക !!! കേൾക്കുമ്പോൾ സിമ്പിൾ ആണെന്ന് തോന്നുന്നവർ ആ തെങ്ങിന്റെ മോളില് പ്ലാൻ ചെയ്ത ഈ കാര്യങ്ങൾ ഒക്കെ നടക്കുന്ന വരെ ഈ ചങ്ങായി ഒന്ന് മുള്ളാൻ പോലും പറ്റാത്ത കണ്ടിഷനിൽ ഇരിക്കുന്നത് ഒന്നോർത്തുനോക്കുക !!! ചെറിയ കാര്യമല്ല !!!ട്രൗസർ കീറുന്ന കാര്യം തന്നെയാണ് !!!
ഇനി വീണ്ടും കുറിയ വർക്കിയിലേക്ക് ,,,

ഓരോരുത്തരും ഏതൊക്കെ പൊസിഷനിൽ ആണ് നിൽക്കേണ്ടത് എന്ന് ഒരു ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ അദ്ദേഹം പറഞ്ഞുകൊടുത്തു ,,,ഇനി അദ്ദേഹത്തിന്റെ ഊഴം ,,,
രജിസ്റ്റർ ഓഫീസിൽ പോകുന്ന വഴിക്ക് വണ്ടി തിരിച്ചിട്ട് പുള്ളി നിൽക്കും ,,ഉബൈദ് സിഗ്നൽ തന്നാൽ ഉടനെ വേലായുധൻകുട്ടിയുടെയും അമ്മിണിക്കുട്ടിയുടെയും അടുത്തേക്ക് കാറുമായി വരുന്നു ,,എല്ലാവരും കയറുന്നു ,,ഒരു 60-80 ൽ വർക്കി കാർ കത്തിച്ചു വിടുന്നു ,,രജിസ്റ്റർ ഓഫീസിൽ എത്തുന്നു ,,സംഗതി ക്ലീൻ ആക്കുന്നു !!!

 

 

ഇനി ഇതിൽ നിന്ന് വർക്കി പറഞ്ഞ ആ 60-80സ്പീഡ് മാത്രം ഇങ്ങോട്ടെടുക്കാം ,,,കേവലം 30 കിലോമീറ്റർ സ്പീഡില് മീശയില്ലാ വാസു കൊണ്ടോയി മരത്തില് ചാമ്പിയ ദേശത്തെ പഞ്ചായത്ത്‌ റോഡില് ഞാൻ 60-80ൽ കത്തിച്ചു വിടും എന്ന് പറഞ്ഞതിൽ നിന്ന് തന്നെ ആ മനുഷ്യന്റെ കോൺഫിഡൻസ് ലെവൽ നമുക്ക് ഊഹിച്ചെടുക്കാം !!! ഒരുപക്ഷെ കാറോട്ടത്തിൽ വീരനായ ഷൂമാക്കറിന് പോലും ഇങ്ങനെയൊരു ക്രിട്ടിക്കൽ ഘട്ടത്തിൽ കാർ ഓടിച്ചു് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല !!!!

മഴവിൽകാവടി എപ്പോൾ കാണുമ്പോഴും ഈ സീൻ എന്നെ കൂടുതൽ അത്ഭുതപ്പെടുത്തും !!!
പക്ഷേങ്കില് എപ്പോഴും തോന്നുന്ന ഒരു സങ്കടവുമുണ്ട് ,,, ഇത്രയൊക്കെ ബ്രില്ലിയന്റ് മേട്ടകളും അവരുടെ ഐഡിയകളും ഉണ്ടായിട്ടും ഈ ഒളിച്ചോട്ടത്തിന്റെ ക്ലൈമാക്സ്‌ ഓട്ടബക്കറ്റ്ല് വെള്ളം കോരിയ പോലെയായല്ലോ എന്നോർക്കുമ്പോൾ ആണ് ആകെയൊരു സങ്കടം !!!!!!!

Leave a Reply
You May Also Like

‘സോമന്റെ കൃതാവ്’ ഇന്നു മുതൽ

‘സോമന്റെ കൃതാവ്’ ഇന്നു മുതൽ വിനയ് ഫോർട്ട്,ഫറാ ഷിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണൻ…

സൂപ്പർഹിറ്റായ ‘ഡാഡ’ സംവിധാനം ചെയ്ത ഗണേഷ് ബാബുവും ജയം രവിയും ഒന്നിക്കുന്നു

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ‘ജയം’ രവി നായകനായി അഭിനയിച്ചു ഈയിടെ റിലീസായ ‘ഇരൈവൻ’, ‘സൈറൻ’ എന്നീ രണ്ടു ചിത്രങ്ങളും വൻ പരാജയമായിരുന്നു.

L360 പ്രഖ്യാപിച്ചു; ഓപ്പറേഷൻ ജാവയുടെ സംവിധായകൻ തരുൺ മൂർത്തിയുമായി മോഹൻലാൽ കൈകോർക്കുന്നു

നടൻ മോഹൻലാൽ തൻ്റെ മഹത്തായ കരിയറിലെ ഒരു തകർപ്പൻ സഹകരണത്തിന് തയ്യാറെടുക്കുകയാണ്. ഓപ്പറേഷൻ ജാവ, സൗദി…

ചോദ്യചിഹ്നമായി ചോരപ്പാടുകൾ, നിഗൂഢതകളുടെ വാതിൽ തുറന്ന് ‘സീക്രട്ട് ഹോം’

ചോദ്യചിഹ്നമായി ചോരപ്പാടുകൾ, നിഗൂഢതകളുടെ വാതിൽ തുറന്ന് ‘സീക്രട്ട് ഹോം’ സെക്കൻഡ് ലുക്ക് പോസ്റ്റർ ചോദ്യചിഹ്നമായി സ്വീകരണമുറിയിലെ…