ആന്തോളജി ‘കമ്പി’കഥകൾ

154

Thozhuthuparambil Ratheesh Trivis

“ആന്തോളജി കമ്പികഥകൾ “

1)കമ്പി കൈമൾ

ശരിക്കും പേര് പ്രഭാകരക്കൈമൾ എന്നാണെങ്കിലും ചേന്നോത്ത്‌ നാട്ടിൽ മൂപ്പരെ അറിയണമെങ്കിൽ കമ്പി കൈമൾ എന്ന് പറയണം !!!മൂപ്പരെ ഉപമിക്കാൻ പറ്റിയ ഒരാൾ ആരാണെന്ന് ചോദിച്ചാൽ ???എന്താ പറയാ ,,,ഏതാണ്ട് ഇമ്മടെ മമ്മൂക്കയുടെ കുട്ടേട്ടൻ പടത്തിലെ കഥാപാത്രം പോലൊരു മനുഷ്യൻ !!!ജനനം ഒരു ജന്മിത്തറവാട്ടിൽ ആയതോണ്ട് തന്നെ മൂപ്പർക്ക് പൈസയ്ക്ക് വലിയ ബുദ്ദിമുട്ടൊന്നും ഉണ്ടായിട്ടില്ല ,,,കാർന്നോന്മാർ ഉണ്ടാക്കിയിട്ടത് എങ്ങനെയെങ്കിലും തിന്നും കുടിച്ചും കളയുക എന്ന ഉത്തരവാദിത്തം മാത്രമാണ് മൂപ്പർക്കുണ്ടായിരുന്നത് !!എല്ലാറ്റിനും പുറമെ പുള്ളിയുടെ ഇഷ്ടവിഷയം പെൺവിഷയവും !!!വീട്ടിലെ പറമ്പിലും പാടത്തും പണിക്ക് വരുന്ന പെണ്ണുങ്ങള് മുതല് നാട്ടില് കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ ഏതുണ്ടെങ്കിലും കൈമൾ ഒന്ന് തൊട്ട് നോക്കാതെ വിടില്ല !!!
ഒരു കാലഘട്ടം മുഴുവനും ചേന്നോത്ത് നാട്ടിൽ കൈമൾ തേരോട്ടം നടത്തി ,,,പണവും പ്രതാപവും കൊണ്ട് നടക്കാത്തത് ബലം കൊണ്ട് നടത്തി !!!കൈമള് കേറാത്ത വീട് ചേന്നോത്ത്‌ നാട്ടിലില്ല എന്ന സ്ഥിതിവിശേഷത്തിൽ വരെ ആ നാടെത്തി !!!

നാട്ടില് ഏതെങ്കിലും വിശേഷം വല്ലതും ഉണ്ടായാൽ അവിടെ ഒരു പ്രധാനസ്ഥാനം കൈമൾക്കും ഉണ്ടായിരുന്നു ,,,അങ്ങനെയുള്ള പരിപാടികളിൽ മിക്കവാറും പുലരും വരെ ചിലപ്പോ മദ്യസേവകളും ഉണ്ടാകും ,,,കൈമൾക്ക് കൂട്ടിന് മറ്റ് തറവാട്ടുകളിലെ കൈമളിനോളം പോന്ന ചില വേന്ദ്രന്മാരും ചില കാര്യസ്ഥന്മാരുമെല്ലാം കമ്പനി കൂടാൻ ഉണ്ടാകും ,,മദ്യം നന്നായി മൂക്കുമ്പോൾ കൈമളുടെ വക പിന്നെ തുടങ്ങുകയായി ഓരോരോ കഥകൾ !!!ചൂട് വെള്ളം പോകാറായതു മുതൽ ആദ്യമായി അരക്കെട്ട് ചലിപ്പിച്ചതും എത്രപേരുടെ ചൂടറിഞ്ഞിട്ടുണ്ടെന്നും ,,കൂട്ടത്തിൽ ഏതാണ് മികച്ചവരെന്നും തുടങ്ങി കഥകൾ അങ്ങനെ ഒഴുകുകയാവും ,,,കൈമളുടെ കഥ കേട്ട് കൂടെയുള്ളവരൊക്കെ വീണ്ടും വീണ്ടും ചിലപ്പോ ഹരം കേറ്റും ,,,ആ ഹരം കേറലിൽ ഓരോ പെണ്ണിനേയും എങ്ങനെയൊക്കെ താൻ ഭോഗിച്ചിട്ടുണ്ട് എന്നെല്ലാം കൈമൾ മൊഴിയും !!!ഒപ്പം താൻ ചൂടറിഞ്ഞവരുടെ വടിവും മറുകുമെല്ലാം കാവ്യാത്മകമായി മൂപ്പര് വർണ്ണിക്കും !!!
സത്യത്തിൽ മൂപ്പര് ഇത് പറയുമ്പോൾ മറഞ്ഞു നിന്ന് ഇത് കേൾക്കാൻ ചേന്നോത്ത്‌ നാട്ടിലെ കൗമാരക്കാരായ ആണുങ്ങളുടെ സംഘം വേറെയും ഉണ്ടാകും !!!മറഞ്ഞു നിന്ന് കൈമളുടെ വേഴ്ച്ചകഥകൾ കേട്ട് അവർ നെടുവീർപ്പിടും !!ഹോ ,,ഈ കൈമളുടെ അവടെ വരച്ച ചോക്കിന്റെ ഒരു കഷ്ണമെങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്ന് അവർ തമാശ കലർത്തി വിലപിച്ചു പോന്നു !!!എന്തായാലും ഒന്നും നടന്നില്ലെങ്കിലും വേണ്ട ,,ഇന്നത്തേക്ക് ഉള്ളതായല്ലോ എന്ന് വിചാരിച്ച് ചിലർ ആത്മനിർവൃതിയടഞ്ഞു !!!

Image may contain: 2 people, beard****************************************************

2)അബ്ദു (ട്രിവാൻഡ്രം ലോഡ്ജ് )

അബ്ദു ഒരു കാമമോഹം പേറി നടക്കുന്ന യുവാവ് ആണ് ,,പെണ്ണിന്റെ നഗ്നതയെയും ചൂടിനേയും പറ്റി ഫയറിലും മുത്തുച്ചിപ്പിയിലും വായിച്ചറിഞ്ഞ അറിവുമായി കൈപ്പണി മാത്രം തത്കാലം ശരണം എന്ന് വിചാരിച്ച് നടക്കുന്നവൻ !!!എന്നെങ്കിലും ഒരിക്കൽ കൊച്ചുപുസ്തകത്തിലെ വരികളിൽ തെളിയുന്ന പെണ്ണിന്റെ ചൂട് നേരിട്ടറിയണം എന്നാഗ്രഹിച് നടക്കുന്ന ഒരു ഹതഭാഗ്യൻ !!!ഒടുവിൽ അവന്റെ ദാഹം തീർക്കാൻ ഒരുവൾ വരുന്നു ,,കാശ് കൊടുത്താൽ ഞാൻ നിന്റെ ആഗ്രഹം നടത്തിത്തരാം എന്നവൾ പറയുന്നു ,,,അവൾക്ക് കൊടുക്കാനുള്ള കാശ് മാത്രം കയ്യില് പിടിച്ച് അബ്‌ദുവും അവളും കൂടി ഒത്തുചേരാനുള്ള ഒരു സ്ഥലത്തിന് വേണ്ടി കുറെ അലഞ്ഞു ,,ഒരു ലോഡ്ജ് എടുത്തൂടെ എന്നവൾ ചോദിച്ചെങ്കിലും അബ്ദു നിസ്സഹായനായി കൈ മലർത്തി ,,,ഒടുവിൽ അബ്‌ദുവിന്റെ അത്യാവശ്യം കണക്കിലെടുത്തുകൊണ്ട് അവൾ ഒരു തീരുമാനമെടുത്തു ,,,അവനെയും കൂട്ടി സ്വന്തം വീട്ടിൽ പോകുക !!!അങ്ങനെ അബ്‌ദുവിനെയും കൂട്ടി അവൾ ആ കോളനിയിലെ വീട്ടിലെത്തി ,,,കാര്യങ്ങളൊക്കെ ഒന്ന് കരയ്ക്കടുത്തു എന്ന് കരുതിയിരുന്ന ആ സമയത്താണ് അബ്ദു വീടിന്റെ ഒരു മൂലയിൽ കട്ടിലിൽ തളർന്ന് കിടക്കുന്ന അവളുടെ ഭർത്താവിനെ കാണുന്നത് !!!അതോടെ പുറത്ത്ചാടാൻ വെമ്പി നിന്ന വികാരം വന്ന വഴിക്ക് പോവേം ചെയ്തു ,,,അബ്ദു ഏതാണ്ട് മെഡിക്കൽ കോളേജിൽ ചെന്ന അവസ്ഥയിലുമായി !!!ഇനിയിപ്പോ അവിടെ നിന്നിട്ട് പ്രത്ത്യേകിച് കാര്യമില്ല എന്നറിഞ് വികാരവീരൻ തന്റെ ആഗ്രഹം മനസ്സിൽ തന്നെയിട്ട് അബ്ദു തിരികെ പോയി !!!


3)”സൂപ്പർ ഡീലക്സ് “സിനിമയിലെ പോലീസ് ഓഫീസർ
ഒരു ചുള്ളിക്കൊമ്പില് സാരിയുടുപ്പിച്ചു നിർത്തിയാലും വേണ്ടില്ല തന്റെ ചൂട് വെള്ളം എങ്ങനേലും കളഞ്ഞാൽ മതിയെന്ന് കരുതി നടക്കുന്ന വീരൻ !!!സ്വന്തം മകനെ കാണാനില്ല എന്ന് പരാതി കൊടുക്കാൻ വരുന്ന ട്രാൻസ്സെക്ഷുൽ വുമണെ കൊണ്ട് ,,,ആദ്യം നീ എനിക്കൊന്നു വദനസുരതം ചെയ്തു താ ,,എന്നിട്ട് നിന്റെ മോനെ അന്വേഷിക്കാം എന്ന് പറയുന്നു ,,,നിവർത്തിയില്ലാതെ അവർക്ക് മകനെ നഷ്ടപ്പെട്ട ആ വേദനയിലും അയാൾ പറഞ്ഞത് ചെയ്ത് കൊടുക്കേണ്ടി വരുന്നു !!!


4) “എർത് സുര “2000 ബാച്ച്
വർഷം 2000,,

ഗോവിന്ദൻമുക്കിൽ നിന്ന് കാലത്ത് 8 മണിയുടെ “ഫർഷാദ് മോൻ “ബസ്സിലെ പേരെടുത്ത ജാക്കിവെപ്പുകാരൻ ആയിരുന്നു സുര ,,മറ്റ് എർത്തുകാർ ആ കവലയിൽ വേറെയും ഉണ്ടെങ്കിലും സുരയുടെ എർത്തിന് അവിടെ യുവകേസരികൾക്കിടയിൽ പ്രത്ത്യേക പേരുണ്ട് !!!
രാവിലത്തെ ട്രിപ്പ്‌ എന്തായാലും പണിക്കാരെക്കൊണ്ടും കോളേജിലും സ്കൂളിലും പഠിക്കുന്ന പിള്ളേരെക്കൊണ്ടും തിരക്കായിരിക്കും ,,സുരയെപ്പോലുള്ളവർ കാത്തിരിക്കുന്നതും അത്തരത്തിൽ തിരക്കുണ്ടാകാൻ ആണ് !!!മുൻവശത്തെ പെണ്ണുങ്ങൾക്കിടയിൽ കയറി നൈസ് ആയിട്ടങ്ങട്ട് നിക്കും ,,പ്രതികരണം ഉണ്ടാകില്ല എന്നുറപ്പുള്ള ഏതെങ്കിലും പെണ്ണിന്റെ പിന്നിലായി സ്ഥാനം പിടിക്കും ,,പിന്നീട് തിരക്കൊഴിയുന്ന വരെ തന്റെ അരഭാഗം കൊണ്ട് അവളുടെ ചന്തിയിലുരസിയും ഇടയ്ക്ക് സഡൻ ബ്രേക്ക്‌ വരുമ്പോൾ അവളുടെ മേലേക്ക് മനപ്പൂർവം ചാഞ്ഞുമെല്ലാം അങ്ങട്ട് സുഖിക്കും !!!എല്ലാം കഴിഞ്ഞ് ഇറങ്ങിപ്പോകുമ്പോൾ യുദ്ധം ജയിച്ച രാജാവിന്റെ ഭാവത്തോടെ കൂട്ടുകാരെ നോക്കും ,,,
“നീയൊരു കേമൻ തന്നെയാടാ സുരേ “എന്ന ഭാവത്തിൽ അവർ അവനെയും നോക്കും !!!
സുര ഇപ്പോഴത്തെ ഹൈസ്കൂൾ ആമ്പിള്ളേരുടെ ആശാനും കൂടിയാണ് ,,എങ്ങനെയാണ് ഒരു പൂവിൽ നിന്നും വണ്ട് തേൻ നുകരുന്ന പോലെ എർത് വെക്കേണ്ടത് എന്ന് പിള്ളേര് നോക്കിപ്പഠിക്കുന്നത് സുരയെ ആണ് !!!
ഇന്നാണ് പത്താംക്ലാസ്സ്‌ കാരൻ കണ്ണന്റെ ആദ്യത്തെ എർത് !!!
ബസ് വന്നു ,,കണ്ണൻ ഒരുവിധം മുൻഭാഗത്ത് എത്തി ,,സുര കൊടുത്ത ഉപദേശങ്ങൾ മനസ്സിലോർത്തു ,,
തന്റെ സൈസ്ന് സെറ്റായ ഒരുത്തിയുടെ പുറകിലായി സ്ഥാനം പിടിച്ചു ,,
മനസ്സിൽ ചെറിയ ഭയമുണ്ട് ,,അവൻ തന്റെ അരഭാഗം കുറച്ചുകൂടി അവളുടെ പിന്നിലേക്ക് അടുപ്പിച്ചു വച്ചു ,,അതിനനുസരിച്ച് പുറകിൽ നിന്നും തിരക്ക് കൂടി വന്നപ്പോൾ അവൻ അവളുമായി കൂടുതൽ ഒട്ടി ,,അവളുടെ മുടിയിഴകൾ അവന്റെ മുഖത്തേക്ക് വീണു ,,
കാച്ചിയ എണ്ണയുടെ മണം ,,

അശ്വതി ചേച്ചിക്ക് അമ്മ കാച്ചിക്കൊടുക്കുന്ന അതെ എണ്ണയുടെ മണം ,,
പെട്ടന്ന് തിരക്കിൽ നിന്ന് തോളിൽ ചെറിയ ബാഗ് തൂക്കിയ ഒരു കുഞ്ഞൻ ചെക്കനെ പിടിച്ച് അവളുടെ സൈഡിലായി ചേർത്ത് നിർത്തി ,,കണ്ണൻ അവന്റെ മുഖത്തേക്കൊന്നു നോക്കി ,,അവൻ അവളോട്‌ ചേർന്ന്‌ നിന്ന് പുറത്തേക്ക് നോക്കി ആ യാത്ര ആസ്വദിക്കുകയാണ് ,,അവന്റെ ആ നിൽപ്പ് കണ്ണനെ പഴയ ചില ഓർമകളിലേക്ക് കൂട്ടിക്കൊണ്ട്പോയി ,,,
അഞ്ചാംക്ലാസ്സ്‌ മുതലാണ് അവൻ ടൗണിലെ സ്കൂളിലേക്ക് മാറിയത് ,,അന്നുമുതൽ ചേച്ചിയുടെ കൂടെ ഇതേ ബസ്സിൽ തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത് ,,ചേച്ചി ടൗണിലെ കോളേജിലാണ് പഠിച്ചിരുന്നത് ,,
അന്നൊക്കെ തിരക്കുള്ള സമയത്ത് ചേച്ചി എന്നെ അവളോടൊപ്പം ചേർത്ത്പിടിച്ച് മുന്നിൽ തന്നെ നിർത്തും ,,,
ചിലപ്പോഴൊക്കെ അവൾ ദേഷ്യത്തോടെ മുറുമുറുക്കുന്നത് കണ്ടിട്ടുണ്ട് ,,,ചേച്ചി പതിവിന് വിപരീതമായി ദേഷ്യപ്പെടുമ്പോൾ അമ്മ പറയുന്ന വാക്കുകൾ ഓർമ്മ വരും ,,,

“ആ പെണ്ണ് “പുറത്തായാൽ” പിന്നെ കാണുന്നേനൊക്കെ അവൾക്ക് കലിയാണ് ”
എന്താണ് “പുറത്താവുക “,എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്നൊന്നും അറിയില്ലെങ്കിലും അവളെ വീട്ടിലൊരു മുറിയിൽ വേറെയിരുത്തി ഭക്ഷണം കൊടുക്കുന്നതും പൂജാമുറിയുടെ ഭാഗത്തേക്ക് കടക്കരുത് എന്ന് അമ്മ താക്കീത് കൊടുക്കുന്നതൊക്കെ കണ്ടിട്ടുണ്ട് ,,
മിക്കവാറും അങ്ങനെയുള്ള ചില ദിവസം അവൾ കോളേജിലേക്ക് ഉണ്ടാകില്ല ,,വയറു വേദനിക്കുന്നു എന്ന് അമ്മയോട് പറയുന്നത് പല തവണ കേട്ടിട്ടുണ്ട് ,,ഇനിയഥവാ അങ്ങനെ വയറുവേദനയുള്ള ഏതെങ്കിലും ദിവസം ഒഴിവാക്കാൻ പറ്റാത്ത ഏതെങ്കിലും പരീക്ഷയോ മറ്റോ ഉണ്ടെങ്കിൽ അവൾ ഒരുപാട് പിറുപിറുത്തുകൊണ്ട് എന്നെയും കൂട്ടി ബസ്റ്റോപ്പിലേക്ക് വരും ,,
അന്നത്തെ ദേഷ്യം ആ ബസ്സ് യാത്രയിൽ മുഴുവനും ഉണ്ടാകും ,,ചിലപ്പോൾ ബസ്സിലെ തിരക്കിനിടയിൽ ചില ചേട്ടന്മാർ അവളെ മുട്ടിയുരുമ്മിയാലോ അറിയാതെ ദേഹത്ത് തൊട്ടാലോ ഒക്കെ അവൾക്ക് വല്ലാത്ത ദേഷ്യമാണ് !!!
അവൾ അവരോട് ഒന്നും തിരിച് പ്രതികരിച്ചില്ലെങ്കിലും താഴെ നോക്കി അവൾ മുറുമുറുക്കും ,,ചിലപ്പോൾ കണ്ണുകൾ കലങ്ങിയിട്ടുണ്ടാകും !!!
“ആാാ സ്റ്റാൻഡ് എത്തി ഇറങ്ങിക്കോ ട്ടോ ”
കണ്ടക്ടർ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടപ്പോൾ കണ്ണൻ ചിന്തകളിൽ നിന്നുണർന്നു ,,വേഗം ഇറങ്ങാനുള്ള കാര്യങ്ങൾ നോക്കി ,,ബസ്സിറങ്ങി ചെല്ലുമ്പോൾ ആദ്യം ഇറങ്ങി കാത്ത് നിന്ന കൂട്ടുകാരിൽ ഒരുവൻ ചോദിച്ചു ,,,
ഡാ എന്തായി വച്ചോ ???
നിന്റെ മുന്നില് ഒരടിപൊളി പീസ് ആയിരുന്നല്ലോ ???
ഇല്ലെടാ ,,
എനിക്കെന്തോ ഒന്നിനും തോന്നിയില്ല !!!!
ഉം ,,നീയിങ്ങനെ തൂക്കിയിട്ട് നടന്നോ ,,
മൊതലാക്കാൻ ഇത്ര നല്ല ചാൻസ് കിട്ടീട്ട് അവൻ വന്നിരിക്കുന്നു !!!പൊട്ടൻ !!!നിനക്കൊന്നും പിടുക്കിന് ഉറപ്പ് പോരാ !!!
കണ്ണൻ ഒന്നും മിണ്ടിയില്ല ,,
അവന്റെ മനസ്സിൽ നിറയെ ചേച്ചിയുടെ മുറുമുറുപ്പ് ആയിരുന്നു !!!!


5)പൂരപ്പറമ്പ്
വർഷം 2005

നമ്മുടെ എർത് വീരൻ സുരയുടെ കല്യാണം കഴിഞ്ഞിരിക്കുന്നു !!!സുരയും ഭാര്യയും ഒന്നര വയസ്സുകാരി മോളും കൂടി അമ്പലപ്പറമ്പിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് കയറിയ സമയത്തായിരുന്നു പൂരം കാവ്കയറാൻ ആനയും മേളക്കാരും അതിലെ വരുന്നത് ,,
സമയം ഏതാണ്ട് ഇരുട്ട് വീഴാൻ തുടങ്ങുന്നു ,,,ഇടുങ്ങിയ വഴിയാകെ ജനങ്ങളെക്കൊണ്ട് നിറഞ്ഞു ,,എല്ലാവരും ആനകളെയും മേളക്കാരെയും നോക്കി നിൽക്കുകയായിരുന്നു ,,,പെട്ടന്ന് !!!ആ അമ്മേ !!!സുരയുടെ ഭാര്യ ഉറക്കെ കരഞ്ഞു !!!തൊട്ടടുത്ത് കൊച്ചിനെയുമെടുത്ത് നിന്നിരുന്ന സുരയെ അവൾ തോണ്ടി വിളിച്ചു ,,അവൾ ഒരു കൈ മാറിൽ ചേർത്ത് വച്ച് സുരയുടെ നെഞ്ചിലേക്ക് ചാഞ്ഞു ,,,പാല് കുടിക്കുന്ന കുട്ടിയുടെ കടികൊണ്ട് മുറിഞ്ഞു വീർത്ത മുലകളിൽ ഒരെണ്ണത്തിൽ പൂരപ്പറമ്പിലെ തിരക്ക് മുതലെടുത്ത് ഒരുത്തൻ ഞെക്കിയോട്ടോടിയിരിക്കുന്നു !!!കാര്യമറിഞ്ഞ സുര ഇരുട്ടിലേക്കൊളിച്ച അജ്ഞാതനായ ആ കാമഭ്രാന്തനെ നോക്കി വിളിച്ചു പറഞ്ഞു ,,,
നിനക്കൊന്നും അമ്മേം പെങ്ങന്മാരും ഇല്ലെടാ മൈ …….


മുകളിൽ പറഞ്ഞത് അഞ്ച് കമ്പികഥകൾ ആണ് !!!
ഒന്നാമൻ ,,
പ്രഭാകരക്കൈമൾ ,,
താൻ വിചാരിച്ചാൽ ഈ ലോകത്തുള്ള പെണ്ണുങ്ങളെ മുഴുവനും കൂടെക്കിടത്താം എന്ന് അഹങ്കരിക്കുന്ന ഒരുത്തൻ ,,,
രണ്ട് ,,,
അബ്ദു ,,,
ഈയിനത്തിന് അതിയായ കാമമോഹം ഉണ്ടെങ്കിലും അനവസരത്തിലുള്ള സെക്സ് ഇയാൾ ആഗ്രഹിക്കുന്നില്ല ,,,
മൂന്ന് ,,,
പോലീസ് ഓഫീസർ ,,,
ഈയിനം വേണമെങ്കിൽ ശവത്തെയും ഭോഗിക്കാൻ കഴിവുള്ള ഇനമാണ് !!!
നാല് ,,,
കണ്ണൻ ,,
തിരിച്ചറിവ് നേരത്തെ വന്നവൻ ,,,
അഞ്ച് ,,,
എർത് സുര ,,
മറുപണി കിട്ടിയപ്പോൾ തിരിച്ചറിവ് വന്നവൻ ,,,,,


“വാർത്ത ”
യുവനടിയുടെ നഗ്നവീഡിയോ ഇന്റർനെറ്റിൽ ഇട്ടതിനെതിരെ കേസ്
കമന്റ്‌ ::തെളിവ് ഇല്ലാതെ ഞങ്ങൾ വിശ്വസിക്കില്ല !!!
“വാർത്ത ”
പത്താംക്ലാസ്സുകാരന് ലിഫ്റ്റ് കൊടുത്ത യുവതിയോട് മുലയ്ക്ക് പിടിച്ചോട്ടെ എന്ന് പയ്യൻ
കമന്റ്‌ ::അവൻ ആദ്യം ചോദിക്കാൻ ഉള്ള മര്യാദ കാണിച്ചില്ലേ ,,അവൻ മാന്യൻ ആണ് !!!
“വാർത്ത ”
രാത്രി അയലോക്കത്തെ വീട്ടിലെ കുളിമുറിയിൽ എത്തിനോക്കാൻ പോയ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു !!!
കമന്റ്‌ ::ശ്ശോ ,,അവസാനമായി എന്തെങ്കിലും കാണാൻ പറ്റിയോ ആവോ പാവത്തിന് !!!


ചില വാർത്തകളും കമ്മെന്റുകളും കാണുമ്പോൾ പലർക്കും അത്ഭുതമാണ് ,,,
ഇത്രയ്ക്കും വാർത്താ ദാരിദ്ര്യം ഉണ്ടോ ഈ നാട്ടിൽ ???
എങ്ങനെയാണ് ഇങ്ങനെയൊക്കെ കമന്റ്‌ ഇടാൻ തോന്നുന്നത് ???
എവിടുന്നാണ് ഈ കമന്റുകൾ വരുന്നതെന്ന് ???
അത് തന്നെയാണ് ഈ ആന്തോളജി കഥകളിലൂടെ പറയാൻ ശ്രമിച്ചതും ,,
ശ്രദ്ധയാകർഷിക്കാൻ വേണ്ടി തുടക്കത്തിൽ “ആന്തോളജി കമ്പികഥകൾ “എന്ന് ടൈറ്റിൽ കൊടുത്ത എന്റെയുള്ളിലും ഒരൊളിഞ്ഞു കിടക്കുന്ന ഏതോ ദാരിദ്ര്യം ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നു ,,,
പ്രഭാകരക്കൈമൾമാരുടെ കമ്പിക്കഥകളും
എർത് സുരമാരുടെ ജാക്കി ക്ലാസും
അബ്‌ദുവിനെപ്പോലെയുള്ളവർ സ്നേഹിച്ച ചൂട് പകരുന്ന കൊച്ചുപുസ്തകങ്ങളും ഒക്കെ ആയിരുന്നു ഒരു കാലഘട്ടത്തിലെ ചില മഹാന്മാരുടെ സെക്സ് എഡ്യൂക്കേഷൻ !!!
ആ നിലയ്ക്ക് മുകളിൽ പറഞ്ഞതിന് തുല്യമായ കമന്റുകൾ എവിടുന്ന് വരുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ല !!!ഇനിയെത്ര കാലം കൂടി വരും എന്ന ചോദ്യത്തിന് മാത്രമേ പ്രസക്തി ഉളളൂ !!!!!!