നരേന്ദ്രനെ മരണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ചാർളി പല അടവുകളും പയറ്റി

34

Thozhuthuparambil Ratheesh Trivis

ഒരു ദിവസം ചാർളി ഒരു കാട്ടിലൂടെ നടക്കുകയായിരുന്നു ,,,നേരം പുലർന്നു തുടങ്ങുന്നതേ ഉളളൂ ,,ചുറ്റുപാടും കോടമഞ്ഞിനാൽ മൂടിയിരിക്കുന്നു ,,പുൽനാമ്പുകളിലും ചെടികളിലും തങ്ങിയിരിക്കുന്ന വെള്ളത്തുള്ളികൾ തട്ടിത്തെറിപ്പിച്ചു നടക്കുന്നതിനിടയിൽ അതാ !!!!

ചാർളിയുടെ കൈ അറിയാതെ എന്തോ ഒന്നിൽ തട്ടി !!!ചാർളിയുടെ കൈ നന്നായി വേദനിച്ചു !!!എന്തിലാണ് തന്റെ കൈ തട്ടിയത് എന്നറിയാൻ ചാർളി ആ ഭാഗത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി ,,,വെളിച്ചക്കുറവും മഞ്ഞും കാരണം ചെടികൾക്കിടയിൽ മറഞ്ഞിരിക്കുന്നത് എന്താണെന്ന് ചാർളിക്ക് മനസ്സിലായില്ല !!!

ഇരുമ്പ് പ്രതലത്തിലൂടെയാണ് ചാർളിയുടെ വിരലുകൾ നീങ്ങുന്നത് ,,അങ്ങനെ വിരലോടിക്കവേ ചാർളിയുടെ വിരലുകൾ ഏതോ ബട്ടണിൽ അമർന്നു !!!പെട്ടെന്ന് അവിടെ വലിയ സൈറൺ മുഴങ്ങി ,,,ആ ഭാഗം മുഴുവനും പ്രകാശം പരന്നു !!!അന്തം വിട്ടു നിന്ന ചാർളിയുടെ മുൻപിലായി അതാ ഒരു യന്ത്രം വാതിൽ തുറന്നിരിക്കുന്നു !!!ചാർളി ഒരുനിമിഷം ആലോചിച്ചു ???

അപ്പൊ എന്റെ കൈകൊണ്ടത് ഈ യന്ത്രത്തിൽ ആയിരുന്നോ ???കൗതുകം പൂണ്ട ചാർളി തുറന്നിട്ട ആ വാതിലിലൂടെ യന്ത്രത്തിന്റെ അകത്ത് കയറി !!!യന്ത്രത്തിനകത്തെ ചുറ്റുപാടുകൾ നിരീക്ഷിച്ചതിൽ നിന്നും ഒരു കാര്യം ചാർളിക്ക് മനസ്സിലായി ,,,താൻ വന്നു കേറിയത്‌ ഒരു ടൈം ട്രാവൽ മെഷീൻന്റെ ഉള്ളിലേക്കാണ് !!!!ഇതെങ്ങനെ ഇവിടെയെത്തി എന്നൊന്നും ചിന്തിച്ചു നേരം കളയാൻ ചാർളി ഒരുങ്ങിയില്ല ,,അല്ലേലും അങ്ങനെ ഒരു ശീലം മൂപ്പർക്ക് ഇല്ലല്ലോ !!!അതോണ്ട് ഉള്ള സമയം കൊണ്ട് മൂപ്പര് മെഷീന്റെ പ്രവർത്തനരീതിയൊക്കെ പഠിച്ചു ,,,അങ്ങനെ ആദ്യം പോകേണ്ട വർഷം മെഷീനിൽ സെറ്റാക്കി ,,,ഒപ്പം പോകേണ്ട സ്ഥലവും !!!

[ഇവിടുന്നങ്ങോട്ട് കഥ പോകുന്നത് നമ്മൾ കണ്ട് മറന്ന ഏതാനും സിനിമകളിലെ ചില കഥാപാത്രങ്ങളിലൂടെയാണ് ,,,അത്യാവശ്യം നല്ലൊരു സിനിമാപ്രാന്തന് ഈ കഥയിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളെയും സിനിമകളെയും പിടികിട്ടും എന്നുള്ള വിശ്വാസത്തോടെ ,,,,

“നോളൻ “സാറിനെ മനസ്സിൽ കണ്ട് ,,,,]

[കൊല്ലവർഷം 2002]
[സ്ഥലം ചേക്ക് ഗ്രാമത്തിലേക്ക് ]
ചാർളി സ്റ്റാർട്ട്‌ ബട്ടൺ ഞെക്കി !!!മെഷീന്റെ ഡോറുകൾ അടഞ്ഞു ,,ആദ്യം മെഷീൻ ചുഴലികാറ്റിൽ പെട്ട പോലെ ഒന്നുലഞ്ഞു ,,ശേഷം ഭൂമിയിൽ നിന്നും പൊന്തുന്ന പോലെ ചാർളിക്ക് ഫീൽ ചെയ്തു !!!അത്ഭുതസ്തബ്ധനായി ആ ചലനങ്ങളൊക്കെ ചാർളി കണ്ടാസ്വദിച്ചു !!!ഏതാനും നിമിഷങ്ങൾ കഴിഞ്ഞു !!!യന്ത്രത്തിന്റെ വാതിലുകൾ തുറന്നു !!!ചാർളിയും മെഷീനും ഇപ്പോൾ ആരുടെയോ പറമ്പിൽ ആണ് !!!ചാർളി മെഷീനിൽ നിന്നും പുറത്തിറങ്ങി ,,,ചുറ്റുപാടും നോക്കി ,,,അതാ അകലെയായി ചെറിയൊരു വീട് ,,,ആ വീടിന്റെ ചെറിയ ജനവാതിലിലൂടെ അരണ്ട വെളിച്ചം പുറത്തേക്ക് തെളിയുന്നുണ്ട് ,,ചാർളി മെഷീൻ സുരക്ഷിതമാക്കിയ ശേഷം ആ വെളിച്ചം ലക്ഷ്യമാക്കി നടന്നു !!!!!
ചാർളി വീടിനടുത്തെത്തി !!!ജനവാതിൽ പഴുതിലൂടെ ഉള്ളിലേക്ക് നോക്കി ,,,പിള്ളേച്ചനും പട്ടാളം പുരുഷുവിന്റെ ഭാര്യയും എന്തോ പിറുപിറുക്കുന്നു ,,,ചാർളി ആ സംസാരം ചെവിയോർത്തു ,,,
പാവം ,,,
വീട്ടിലെ പഞ്ചസാര തീർന്ന കാര്യം പിള്ളേച്ചനോട് പറയുന്നതാണ് ആ സ്ത്രീ !!!
ഒരുപക്ഷെ ഈ ദരിദ്ര്യമായിരിക്കാം അവരെ പിള്ളേച്ചനിലേക്ക് ഈവിധം അടുപ്പിച്ചത് ,,,എന്തായാലും അവരെ ഒന്ന് സഹായിക്കാൻ തന്നെ ചാർളി തീരുമാനിച്ചു !!!!
അന്ന് രാത്രി പിള്ളേച്ചൻ പോയ സമയം നോക്കി ചേക്ക് കവലയിലെ ഒരു കട കുത്തിത്തുറന്ന് പട്ടാളം പുരുഷുവിന്റെ വീട്ടിലേക്കായി അഞ്ച് കിലോ പഞ്ചസാര ,,,രണ്ട് കിലോ ചായപ്പൊടി ,,ഒരു കിലോ കാപ്പിപ്പൊടി ,,,ഒരു ചാക്ക് അരി ,,,വെളിച്ചെണ്ണ ,,നല്ലെണ്ണ ,,ഓയില് ,,വിളക്കെണ്ണ മുതലായ നാല് തരം എണ്ണയും പരിപ്പ് പയറ് ,,കടല,,പപ്പടം മുതലായവയും ,,സോപ്പ് ,,ചന്ദനത്തിരി ,,മുതലായവയും ,,,കുറച്ചു ദിവസത്തേക്കുള്ള പച്ചക്കറിയും എത്തിച്ചു !!!
ആത്മപ്രശംസയും പുകഴ്ത്തലും ഇഷ്ടമില്ലാത്തതുകൊണ്ട് തത്കാലം ആ രാത്രി പുരുഷേട്ടന്റെ പത്നിയെ വിളിക്കാൻ നിൽക്കാതെ സാധനങ്ങളെല്ലാം ഉമ്മറത്ത് വെച്ച് ചാർളി മെഷീനിൽ കയറി അടുത്ത സ്ഥലം പ്ലാൻ ചെയ്തു !!!!

അടുത്ത സ്ഥലത്തേക്ക് മെഷീൻ പാഞ്ഞു ………

ചാർളി പോയതിനു ശേഷം ചേക്കിൽ കുറെ സംഭവങ്ങൾ നടന്നു !!
പുരുഷുവിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ പിള്ളേച്ചനെ മാധവൻ കയ്യോടെ പൊക്കിയത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ ,,,
മാധവൻ കയ്യോടെ പിടികൂടിയതിനു ശേഷമുള്ള രണ്ട് ദിവസം പിള്ളേച്ചൻ തന്റെ രാത്രിക്കളി ഒഴിവാക്കി ,,ഇനിയെങ്ങാനും അടുത്ത ദിവസങ്ങളിൽ മാധവൻ തനിക്ക് സ്കെച്ച് ഇട്ടാലോ എന്ന് കരുതി രണ്ടൂസം പുരുഷുവിന്റെ വീട്ടിൽ പോയില്ല ,,,മൂന്നാമത്തെ ദിവസം രാത്രി പിള്ളേച്ചൻ പുരുഷുവിന്റെ വീട്ടിലെത്തി ,,,
പുരുഷുവിന്റെ വീടിനകം നിറയെ പലചരക്ക് ,,പച്ചക്കറി സാധനങ്ങൾ കണ്ടപ്പോൾ പിള്ളേച്ചന് പുരുഷുവിന്റെ ഭാര്യയുടെ മേൽ സംശയമായി !!!
താൻ രണ്ടൂസം വരാതിരുന്നപ്പോഴേക്കും അവൾ ഏതോ ഹോൾസെയിൽ ഡീലറുമായി ഡീൽ ഉറപ്പിച്ചു എന്നയാൾ കരുതി !!!
കേവലം രണ്ട് ദിവസം വരാതിരുന്നപ്പോഴേക്കും തന്റെ ആത്മാർത്ഥസ്നേഹത്തെ ചവറ്റുകൊട്ടയിലിട്ട അവളുടെ മുൻപിൽ അയാൾ പൊട്ടിക്കരഞ്ഞു !!!ഇനിയൊരിക്കലും ഞാൻ ഈ പടി ചവിട്ടില്ല എന്ന് ചേക്കിലെ ദേവിയെ പിടിച്ചയാൾ ആണയിട്ട് പറഞ്ഞ് ആ പടിയിറങ്ങി !!!!
പിള്ളേച്ചൻ പിണങ്ങിപ്പോയ സമയം അവളാകെ വിഷമിച്ചു !!!അവൾ വിചാരിച്ചത് തന്റെ പിള്ളേച്ചൻ തനിക്കായി ഒരുക്കിയ സർപ്രൈസ് ആകും ഉമ്മറത്തെത്തിയ അത്രയുമധികം സാധനങ്ങൾ എന്നായിരുന്നു ,,പക്ഷെ പിള്ളേച്ചൻ ഒന്നും കേൾക്കാൻ നിൽക്കാതെ പോയതിൽ അവൾ വല്ലാതെ വിഷമിച്ചു !!!

തന്റെ ഉമ്മറത്ത് ഈ സാധനങ്ങൾ തട്ടിയവനെ അവൾ മനസ്സുരുകി ശപിച്ചു !!!പിള്ളേച്ചൻ എന്ന മുട്ടക്കോഴിയെ എന്നന്നേക്കുമായി തന്നിൽ നിന്നും അറുത്തുമാറ്റിയത് ആരായാലും അവൻ ഒരുഗതിയും പരഗതിയുമില്ലാതെ അലയാൻ ഇട വരാൻ അവൾ ശപിച്ചു !!!!

May be an image of 1 personചാർളിയുടെ മെഷീൻ ഇപ്പോൾ നിൽക്കുന്നത് ഒരു റെയിൽവേ സ്റ്റേഷന്റെ അടുത്താണ് ,,,ചാർളി മെഷീൻ പാർക്ക്‌ ചെയ്യുന്ന വേളയിൽ അകലെ റെയിൽവേ ട്രാക്കിൽ ഒരു കാഴ്ച കണ്ടു !!!
വെള്ളേം വെള്ളേം വേഷമണിഞ്ഞ ഒരു ചങ്ങായി അതാ ചാകാൻ വേണ്ടി ട്രാക്കിൽ കിടക്കുന്നു !!!ആത്മഹത്യ എന്നത് ചാർളിക്ക് പിടിക്കാത്ത വിഷയം ആയതോണ്ട് ചാർളി മെഷീനിൽ നിന്നും ചാടിയിറങ്ങി അയാളുടെ അടുത്തേക്കോടി ,,അയാളെ ട്രാക്കിൽ നിന്നും എണീപ്പിച്ചു !!!!
അയാളുടെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി ,,,അയാളുടെ പേര് ,,,
“നരേന്ദ്രൻ ”
തന്റെ സ്വതസിദ്ധമായ രീതിയിൽ ,,,
മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നതൊന്നും കാണാതെ അങ്ങേ ലോകത്തേക്ക് ചെന്നിട്ടെന്തിനാ എന്നൊക്കെ തട്ടി ഉപദേശം തുടങ്ങി !!!
ചാർളിയുടെ ഉപദേശം മൊത്തം കേട്ടതിന് ശേഷം നരേന്ദ്രൻ തിരിച്ചു പറഞ്ഞു ,,,
സുഹൃത്തേ ,,,
താങ്കൾ പറഞ്ഞതൊക്കെ ഞാൻ ആസ്വധിച് കഴിഞ്ഞു ,,ഇപ്പൊ ഞാൻ മരിക്കാൻ പോകുന്നതിന്റെ കാരണം തന്നെ ഇപ്പൊ ഞാൻ വളരെ സന്തോഷവാനാണ് എന്നത് മാത്രമാണ് ,,,ഇനി എനിക്ക്‌ മരണം എന്ന സംഗതി കൂടി ഒന്ന് നേരിട്ട് അറിയണം എന്നുണ്ട് !!!എന്തെന്നറിയില്ല എനിക്ക് ഇങ്ങനെയുള്ള ഫാന്റസികളൊക്കെ വല്ലാത്ത കമ്പമാണ് !!!പ്ലീസ് നിങ്ങൾ എന്റെ ആഗ്രഹത്തിന് തടസ്സം നിൽക്കരുത് !!!ഈ ഭൂമിയിൽ ജീവിച്ച് മതിയായതുകൊണ്ട് മരിക്കാൻ തീരുമാനിച്ച എന്നെ തടഞ്ഞിട്ട് മടുത്ത് തുടങ്ങിയ ഈ ഭൂമിയിൽ വീണ്ടും ജീവിക്കണം എന്ന് പറഞ്ഞ് നിർബന്ധബുദ്ധി കാട്ടുന്നതും ഫിലോസഫി തള്ളുന്നതും എന്ത് ഫാസിസമാണ് !!!
നരേന്ദ്രന്റെ ആ മറുപടി കേട്ട് പിടിച്ചതിനേക്കാൾ വലുതാണല്ലോ മടയിൽ എന്ന അവസ്ഥയിലായിപ്പോയ ചാർളി അടുത്തത് എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു !!!! ചാർളി അയാളെ പിന്തിരിപ്പിക്കാൻ ഓരോ അടവുകളും പയറ്റി ,,,പക്ഷേങ്കില് ചാർളി പയറ്റിയ എല്ലാ അടവിനെയും നരേന്ദ്രൻ അതിനേക്കാൾ അപ്പുറത്തെ കടത്തനാടൻ കളരി അഭ്യാസം തോൽക്കും വാക്കുകൾ കൊണ്ട് കീഴ്മേൽ മറിച്ചു !!!
ഒടുവിൽ ചാർളി അവസാനത്തെ അടവ് പയറ്റി ,,തന്റെ കയ്യിലുള്ള ടൈം ട്രാവൽ മെഷീൻ നെ പറ്റി നരേന്ദ്രനോട് പറഞ്ഞു ,,,അക്കാര്യം കേട്ടപ്പോൾ അയാൾക്ക്‌ ലേശം കൗതുകം തോന്നി ,,,ചാർളി അയാൾക്ക്‌ മെഷീനിനെ പറ്റി കൂടുതൽ പറഞ്ഞ് കൊടുത്തു ,,,ഒടുവിൽ അയാളുടെ മനസ്സ് മാറിയ വേളയിൽ നമുക്ക് രണ്ടാൾക്കും ഇനി കുറച്ച് നാൾ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കാം എന്ന് അയാളെക്കൊണ്ട് സമ്മതിപ്പിച്ചു ,,,അങ്ങനെ രണ്ടാളും കൂടി യാത്ര തുടങ്ങവേ അതാ അടുത്ത പുകില് !!!!

വേറൊരുത്തൻ അതാ ട്രെയിനിന്റെ മുന്നിൽ ചാടാൻ ഒരുങ്ങുന്നു !!!ഉടനെ അവർ രണ്ടാളും കൂടി ചാടാൻ വന്നവനെ പിടിച്ച് മാറ്റി ,,,ശേഷം രണ്ടാളും കൂടി അയാളുടെ പ്രശ്നങ്ങൾ കേട്ടു ,,,എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അയാളുടെ പ്രശ്നം തീർക്കാൻ പറ്റുന്ന ഒന്നാണെന്നും ആ പ്രശ്നത്തിന്റെ പേരിൽ അയാളെ മരിക്കാൻ വിടാൻ പറ്റില്ലെന്നും തീരുമാനിച്ചു !!!

അവർ മൂന്നാളും കൂടി ഒരു പ്ലാൻ തയ്യാറാക്കി ,,,ടൈം ട്രാവൽ ചെയ്യാം എന്ന് പറഞ്ഞ് ഒരുവിധം നരേന്ദ്രനെ മോഹിപ്പിച്ചിട്ട് ഇനി പോകാൻ പറ്റില്ല എന്ന് പറയണ്ട ,,,അതോണ്ട് അയാളോട് ആ മെഷീനിൽ കയറി ഒന്ന് കറങ്ങിയിട്ട് വന്നോളാൻ പറഞ്ഞു ,,,അപ്പോഴേക്കും ചാർളി രണ്ടാമത് മരിക്കാൻ വന്നവന്റെ പ്രശ്നങ്ങൾ തീർക്കാം എന്ന് പറഞ്ഞു ,,,,ഇവിടുത്തെ പ്രശ്നങ്ങൾ തീർക്കുമ്പോഴേക്കും നരേന്ദ്രൻ മെഷീനുമായി തിരിച്ചെത്താം എന്നുള്ള ഉറപ്പിൽ നരേന്ദ്രൻ മെഷീനിന്റെ ഉള്ളിലേക്ക് കയറി ,,,ചാർളി ആ ചെറുപ്പക്കാരന്റെ പ്രശ്നങ്ങൾ തീർക്കാനും പുറപ്പെട്ടു !!!

നരേന്ദ്രൻ മെഷീനിന്റെ ഉള്ളിലാണ് ,,,ആദ്യത്തെ യാത്ര 1989 ലേക്കാണ് ,,അവിടെ ഒരു മിഷൻ ഉണ്ട് ,,അവിടെ “ഭരതൻ “എന്ന തന്റെ ഒരു ആത്മാർത്ഥ സുഹൃത്ത്ന് പ്രേമിക്കുന്ന പെണ്ണിന്റെ മുന്നില് വച്ച് പാന്റ്ന്റെ മൂട് കീറിയ അവസ്ഥയുണ്ടായി ,,അത് എങ്ങനേലും തടയണം ആദ്യം ,,അതോണ്ട് ആദ്യം അങ്ങോട്ട്‌ !!!നരേന്ദ്രൻ അക്കങ്ങൾ ഓരോന്നായി ഞെക്കി ,,,പക്ഷെ !!!
നരേന്ദ്രന് ചെറുതായി പിഴച്ചു !!!അവസാനത്തെ അക്കം നൈസ് ആയി മാറി !!!
മെഷീൻ 1989 ൽ പോകേണ്ടതിനു പകരം 1985 ലേക്ക് !!!!

ഇനിയൊന്നും ചെയ്യാൻ കഴിയില്ല !!!ആദ്യം അവിടെ എത്തട്ടെ ,,,അതിന് ശേഷം വീണ്ടും 89ലേക്ക് വരാം !!!അങ്ങനെ സമാധാനിച്ചുകൊണ്ട് നരേന്ദ്രൻ മെഷീനിൽ ഇരുന്നു ,,ഏതാനും കറങ്ങിത്തിരിയലിനൊടുവിൽ മെഷീൻ 1985 ൽ കേരളത്തിൽ എവിടെയോ !!!!
മെഷീൻ ലാൻഡ് ചെയ്തതിന് ശേഷം നരേന്ദ്രൻ വീണ്ടും 89 ൽ പോകാൻ ബട്ടൺ ഞെക്കി !!!പക്ഷെ !!!മെഷീൻ വർക്ക്‌ ചെയ്യുന്നില്ല !!!എന്തോ തകരാറു സംഭവിച്ചിരിക്കുന്നു !!!!ഇനിയിപ്പോ ഈ മെഷീൻ ശരിയാക്കാതെ മുന്നോട്ടുള്ള യാത്ര നടക്കില്ല !!!കുറെ നേരത്തെ ആലോചനക്കൊടുവിൽ നരേന്ദ്രൻ ഒരു കാര്യം തീരുമാനിച്ചു ,,,ഈ മെഷീൻ ഏതെങ്കിലും വർക്ക്‌ഷോപ്പിൽ ഒന്ന് കാണിക്കാം !!!
അങ്ങനെ നരേന്ദ്രൻ മെഷീൻ ഒരു ഭാഗത്ത് നിർതിയിട്ട് ഏതെങ്കിലും വർക്ക്‌ഷോപ്പ് അന്വേഷിച്ചു നടന്നു ,,കുറെ അലഞ്ഞതിന് ശേഷം അയാളുടെ മനസ്സിൽ കുളിർമഴ പെയ്തപോലെ ആ ബോർഡ് കാണുമാറായി !!!
“കെ ആൻഡ് കെ “ഓട്ടോമൊബൈൽസ് ”
“പ്രൊപ്രൈറ്റർ മനോഹരൻ ”
നരേന്ദ്രൻ വർക്ക്‌ഷോപ്പിന്റെ ഉള്ളിലേക്ക് നടന്നു കയറി ………………..

ഇനിയെല്ലാം മനോഹരന്റെ കയ്യിലാണ് !!!!

രണ്ടാമത് മരിക്കാൻ പോയവനെ സഹായിക്കാൻ പോയിട്ട് ചാർളി ഇപ്പൊ ഏതാണ്ട് ഇവിടെ ലോക്ക് ആയ അവസ്ഥയാണ് !!!പക്ഷെ കയ്‌പേറിയ അനുഭവങ്ങൾ ഓരോന്നും കണ്മുന്നിലൂടെ കടന്ന് പോകുമ്പോഴും അയാൾ പ്രതീക്ഷയിലാണ് !!!ടൈം ട്രാവൽ മെഷീനുമായി നരേന്ദ്രൻ വൈകാതെ തിരിച് വരും എന്ന പ്രതീക്ഷയിൽ !!!!

ഈ സമയം ദൂരെ ഒരു കൊടുങ്കാടിനുള്ളിൽ ,,,
ഒരു പാറയുടെ മുകളിൽ വിഷമിച്ചിരുന്ന” രാമനാഥൻ “എന്ന ഒരു യുവാവ് ,,,ഒന്ന് വെളിക്കിരിക്കാൻ ഇറങ്ങിപ്പോയ സമയത്ത് തന്റെ ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമായി പൂർത്തിയാക്കിയ ടൈം ട്രാവൽ മെഷീനും അടിച്ചോണ്ട് പോയവനെ പ്രാകി ആ കൊടുങ്കാട്ടിൽ ഒറ്റയ്ക്ക് !!!!
കാട്ടിലെ കിളികളുടെ കലപിലയ്‌ക്കൊപ്പം അയാളുടെ കാതിൽ
“രാമനാഥന് ഇതും വശം ണ്ടോ ”
എന്നുള്ള മന്ത്രം മുഴങ്ങിക്കൊണ്ടിരുന്നു !!!!!!