വില്ലന്മാരെ കാലപുരിക്കയച്ചു സംഹാരരൂത്തിൽ നിൽക്കുന്ന ഭർത്താവിനെ കണ്ട് അവൾ അമ്പരന്നു

131

Thozhuthuparambil Ratheesh Trivis യുടെ കുറിപ്പ്

ഭാര്യയെയും ഭർത്താവിനെയും കൈകൾ പിന്നിലേക്ക് കെട്ടി മുട്ടുകുത്തി നിർത്തിയിരിക്കുന്നു ,,,വില്ലന്മാർ ചുറ്റും നിരന്ന് നിൽക്കുന്നു ,,,അതിനിടയിൽ നിന്നും രക്ഷപ്പെടാൻ ഒരു നിവൃത്തിയും ഇല്ല എന്ന് മനസ്സിലാക്കിയ പോലെ നിസ്സഹായയായി ഭാര്യ ,,,സ്ത്രൈണഭാവത്തിൽ പെരുമാറുന്ന തന്റെ ഭർത്താവിന്റെ ചേഷ്ടകൾ ഇഷ്ടമില്ലാത്തതുകൊണ്ടോ എന്തോ ,,,ഭാര്യക്ക് ചെറിയ ഒരളവിൽ മറ്റൊരു ചെറുപ്പക്കാരനോട് ഒരിഷ്ടമുണ്ട് ,,,,അവനെയും വില്ലന്മാർ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട് ,,,ഭാര്യയെയും ഭർത്താവിനെയും വില്ലന്മാർ അത്യാവശ്യം ഉപദ്രവിച്ചുകൊണ്ട് അവർക്കറിയാനുള്ള വിവരങ്ങൾ ചോദിക്കുന്നതിനിടയിൽ അവളുടെ ബോയ്‌ഫ്രണ്ട്‌ അവളെയും ഭർത്താവിനെയും വില്ലന്മാർക്ക് മുന്നിലേക്ക്‌ ഇട്ട് കൊടുത്ത് രക്ഷപെടാൻ നോക്കുമ്പോൾ ഭാര്യ പറയും ,,,,നീയൊക്കെ ഒരാണാണോ ???ഉടനെ അവളുടെ ബോയ്‌ഫ്രണ്ട്‌ അവളുടെ ഭർത്താവിനെ നോക്കി കളിയാക്കി പറയുന്നു ,,,,ഓ ,,നിനക്ക് ആണിനെ വേണോ ???ദാ ,,നിന്റെ അടുത്ത് മുട്ടിൽ ഇരിക്കുന്നു ,,,

അവന്റെ കളിയാക്കൽ കേട്ട് വീണ്ടും അവൾ തല താഴ്ത്തും ,,,സ്ത്രൈണത നിറഞ്ഞ തന്റെ ഭർത്താവിനെക്കൊണ്ട് ചുറ്റുമുള്ളവരെ ഒന്നും ചെയ്യാൻ പറ്റില്ല എന്നവൾ തീർച്ചപ്പെടുത്തിയ പോലെ വീണ്ടും നിസ്സഹായയായി തല താഴ്ത്തി നിൽക്കും ,,,വീണ്ടും വില്ലന്മാരുടെ തുടരെയുള്ള ഉപദ്രവങ്ങൾ !!!!ഒടുവിൽ അടുത്ത ഏതാനും നിമിഷങ്ങൾക്കുള്ളിൽ തങ്ങൾ കൊല്ലപ്പെടും എന്ന ഭീതിയിൽ അവളുടെ മനസ്സ് പേടിച്ചിരിക്കുന്ന വേളയിൽ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവളുടെ ഭർത്താവിൽ വരുന്ന ഭാവമാറ്റമുണ്ട് !!!സ്ത്രൈണഭാവങ്ങളിൽ നിന്ന് പൗരുഷം നിറഞ്ഞ ഒരാണിലേക്കുള്ളത് ഭാവമാറ്റം !!!മിനിറ്റുകൾക്കുള്ളിൽ ചുറ്റും നിന്നിരുന്ന വില്ലന്മാരെ കാലപുരിക്കയച്ചുകൊണ്ട് സംഹാരരൂപം പൂണ്ട് നിൽക്കുന്ന തന്റെ ഭർത്താവിനെ കണ്ട് അവൾ അമ്പരന്നു !!!

വിശ്വരൂപം എന്ന സിനിമയിൽ തീയേറ്ററുകളിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ ഒരു രംഗം .ഇപ്പോഴും ഈ ട്രാൻസ്ഫോർമേഷൻ സീനിന് മാത്രം പ്രത്ത്യേകം ആരാധകർ ഉണ്ട് ,,,സത്യം പറഞ്ഞാൽ അന്ന് ഇത് കാണുമ്പോൾ നല്ല ആവേശം തന്നെ ആയിരുന്നു ,,,പക്ഷെ പോകെ പോകെ ഈ സീൻ കാണുമ്പോൾ തോന്നുന്ന ഒരു ചിന്തയുണ്ട് ,,,യഥാർത്ഥത്തിൽ ഈ ട്രാൻസ്ഫോർമേഷൻ സീൻ കണ്ട് ആവേശം മൂത്ത് കയ്യടിച്ചപ്പോൾ നമ്മളറിയാതെ ആണെങ്കിലും ആഘോഷിച്ചത് ,,,അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചത് നമ്മളോടൊപ്പം തന്നെ ഈ ഭൂമിയിൽ പിറന്ന ചില മനുഷ്യരെ തന്നെയാണ് ,,,കുറച്ചു സമയത്താക്കേണെങ്കിലും ആ സ്ത്രൈണരൂപത്തെ ഓർത്ത് സഹതപിച്ചു ,,,അയാളെക്കൊണ്ട് ആ രൂപവും വച്ച് ആരോടും ഏറ്റുമുട്ടാൻ പറ്റില്ല എന്ന് മനസ്സിൽ തോന്നി ,,,അയാളുടെ ഭാര്യയുടെ ഭാവങ്ങളിൽ നിന്നും സ്ത്രൈണഭാവങ്ങൾ നിറഞ്ഞ ഒരു ഭർത്താവിനേക്കാളേറെ പൗരുഷം നിറഞ്ഞ ഒരാണിനെയാണ് ഭൂരിഭാഗം പെണ്ണും ആഗ്രഹിക്കുന്നത് എന്ന് തോന്നിപ്പിച്ചു ,,,,

സത്യത്തിൽ ആ സ്ത്രൈണഭാവത്തിൽ നിന്നും പൗരുഷം നിറഞ്ഞ ഒരാണിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ടൈമിൽ മുഴുവനും ഹനിക്കപ്പെട്ടുകൊണ്ടിരുന്നത് നമ്മളുടെ സഹജീവികളുടെ വ്യക്തിത്വം കൂടിയായിരുന്നു ,,,പൗരുഷം തന്നെയാണ് പ്രതികാരത്തിന് അനുയോജ്യം എന്ന് പ്രേക്ഷകന്റെ മനസ്സിലേക്ക് ആഴത്തിൽ തോന്നിപ്പിച്ച ഒരു കാഴ്ച തന്നെയായിരുന്നു സത്യത്തിൽ ഈ സീൻ ……

May be an image of 6 people and textട്രാൻസ്‌ജെൻഡർ അല്ലെങ്കിൽ അത്തരത്തിൽ രൂപഭാവങ്ങൾ നിറഞ്ഞ മനുഷ്യരെ ഇന്നും അംഗീകരിക്കാൻ മടിയുള്ളവർക്കിടയിൽ ഏതാണ്ട് എട്ട് വർഷം മുൻപിറങ്ങിയ ഈ സിനിമയുടെ സീൻ എടുത്ത് വച്ച് വിശകലനം ചെയ്തിട്ട് കാര്യമില്ല എന്നറിയാം ,,,പോരാത്തതിന് കമൽഹാസൻ സർ ചെയ്ത ഈ കഥാപാത്രം ഈ സിനിമയിൽ മുഴുവനും വേഷങ്ങളിൽ നിന്നും വേഷങ്ങളിലേക്ക് രൂപമാറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഒന്നുമാണ് ,,,ആ നിലയിൽ ചിന്തിക്കുമ്പോൾ അദ്ദേഹം സ്ത്രൈണഭാവം നിറഞ്ഞ അങ്ങനെ ഒരു വേഷം അവതരിപ്പിച്ചതിൽ ഒരു തെറ്റും പറയാൻ പറ്റില്ല ,,,,യഥാർത്ഥത്തിൽ ആ കഥാപാത്രത്തിന്റെ ഭാര്യയുടെ കണ്ണിലൂടെ അദ്ദേഹം കാട്ടിക്കൊടുക്കാൻ ശ്രമിച്ചത് ഒരുപക്ഷെ അത്തരം ഭാവങ്ങളിൽ ജീവിക്കുന്ന ഭർത്താക്കന്മാരോട് അന്നത്തെ ഒരുഭാഗം സ്ത്രീകൾക്കും തോന്നിയിരുന്ന കാഴ്ചപ്പാടായിരിക്കാം ,,,,

നിനക്ക് ആണിനെ വേണോ ???എന്നും ചോദിച്ച് അവളുടെ ബോയ്‌ഫ്രണ്ട്‌ കളിയാക്കിയതിൽ നിന്നും,,, ശേഷം സംഹാരരൂപം പൂണ്ട ആ രൂപമാറ്റത്തിലെ ഒഴുക്കിനെ ഞാനടക്കമുള്ള പലരും ഒരുപാട് ആവേശം കൊണ്ടതിൽ നിന്നും ഒരുപക്ഷെ ആ മനുഷ്യരോടുള്ള അന്നത്തെ മനസ്സിന്റെ സമീപനമായിരുന്നു കണ്ടത് ,,,,പക്ഷെ 2013 ൽ ഇറങ്ങിയ വിശ്വരൂപത്തിനും മുൻപ് തമിഴിൽ നിന്നും 2011ൽ “അവൻ ഇവൻ” എന്ന പടവും “കാഞ്ചന “എന്ന പടവും റിലീസിന് എത്തിയിരുന്നു എന്നുള്ളതും ആ പടത്തിൽ വളരെ ശക്തമായ സ്ത്രൈണരൂപത്തിൽ ഉള്ള,,ട്രാൻസ്‌ജെൻഡർ ആയ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു എന്നുള്ളതും ചിന്തിക്കേണ്ട കാര്യം തന്നെ അയിരുന്നു ,,,
“അവൻ ഇവൻ “പടത്തിലെ വിശാലിന്റെ കഥാപാത്രവും ,,,
“കാഞ്ചന “യിലെ ശരത്കുമാറിന്റെ കഥാപാത്രവും ശക്തമായ കഥാപാത്രങ്ങൾ തന്നെ ആയിരുന്നു ,,,
പ്രതികാരത്തിന് അനുയോജ്യം തികഞ്ഞ പൗരുഷരൂപമാണെന്ന ചിന്തയൊക്ക കാറ്റിൽ പറത്തുന്ന പ്രകടനം !!!
പണ്ട് നായകൻ ഇല്ലാത്ത ,,അല്ലെങ്കിൽ നായകന് പ്രാധാന്യമില്ലാത്ത പടങ്ങളോട് കാണിച്ചിരുന്ന വേർതിരിവ് തന്നെ ഇത്തരം മനുഷ്യരോട് നമ്മൾ കാണിച്ചിരുന്ന വേർതിരിവിന്റെ മറ്റൊരു ഭാഗമായിരുന്നു ,,,

മാസ്സ് അല്ലെങ്കിൽ ആക്ഷൻ കാണിക്കാൻ തികഞ്ഞ പൗരുഷഭാവമുള്ളവർക്കേ സാധ്യമാകൂ എന്ന് അനേകായിരം സൃഷ്ട്ടികൾ കണ്ടതിൽ നിന്നും ഒരു തലമുറയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയിരുന്നു !!!ചുരുക്കത്തിൽ പറഞ്ഞാൽ ഇത്തരം സൃഷ്ടികളിൽ നിന്നും കണ്ട് പഴകിയ രീതികൾ കൂടി നമ്മുടെ ചുറ്റുമുള്ളവരെ വലിയ രീതിയിൽ ഗൗനിക്കാതിരിക്കാൻ ഒരു കാരണമാണ് ,,,അഥവാ ഗൗനിച്ചാലും അത് സഹതാപം കൊണ്ടും ആയിരിക്കും ,,,അങ്ങനെ സഹതാപം കൊണ്ട് ഗൗനിക്കുമ്പോൾ പല തവണ അവരുടെ മനസ്സ് പറഞ്ഞിരിക്കാം ,,,
കമ്മട്ടിപ്പാടം സിനിമേല് ഗംഗ പറഞ്ഞ പോലെ ,,,എനിക്ക് നിങ്ങടെ സഹതാപസ്നേഹം വേണ്ട എന്ന് …അതുകൊണ്ടൊക്കെ തന്നെയാണ് അങ്ങനെ വേർതിരിക്കുന്നവരുടെയും സഹതപിക്കുന്നവരുടെയും ഇടയിലേക്ക് കരുത്തോടെ കയറി വന്ന “അവൻ ഇവൻ “സിനിമയിലെ വിശാലിന്റെ കഥാപാത്രത്തെയും “കാഞ്ചനയി”ലെ ശരത്കുമാറിന്റെ കഥാപാത്രത്തെയും കൂടുതൽ ഇഷ്ടമായത് ,,,ഒരു വേർതിരിവിനും അവസാനമില്ലാതില്ല ,,നമ്മുടെ മനസ്സ് മാറി ചിന്തിക്കുന്നിടത്ത് വേർതിരിച്ചു മാറ്റിയതൊക്കെ നെഞ്ചോട് ചേർത്ത് തുടങ്ങും ,,,ഇനിയും നല്ല എഴുത്തുകാർ ,,നല്ല ഫിലിം മേക്കേഴ്‌സ് ചുറ്റുപാടിലേ കാണാകാഴ്ചകളിലേക്ക് ചിന്തിച്ച് തുടങ്ങുന്നിടത്ത് ,,,ഇത് വരെ ചാപ്പയടിച്ചു വച്ച എല്ലാ മാസ്സ് പരിവേഷങ്ങളും രൂപങ്ങളും മാറിത്തുടങ്ങുക തന്നെ ചെയ്യും