തലേ ദിവസത്തെ മീൻകറിയുടെ സ്വാദ് ! ഏത് ഹോട്ടലിലെ ഫിഷ്മോളിക്ക് കിട്ടും ?

0
95

Thozhuthuparambil Ratheesh Trivis

തലേ ദിവസത്തെ മീൻകറിയുടെ സ്വാദ് ! ഏത് ഹോട്ടലിലെ ഫിഷ്മോളിക്ക് കിട്ടും ???

അതും പറഞ്ഞുകൊണ്ട് തലേ ദിവസം മീൻകറി വച്ച ആ മൺചട്ടിയിൽ കുറച്ച് ചോറും പെരട്ടി ഓരോ ഉരുളയാക്കി വായിലേക്ക് വച്ച് അകത്തേക്ക് ആസ്വദിച്ചു തട്ടുന്ന ദുൽഖർ സൽമാന്റെ ഒരു സീൻ ഉണ്ടായിരുന്നു യമണ്ടൻ പ്രേമകഥ എന്ന സിനിമയിൽ !!!
എന്താന്നറിയില്ല ഇമ്മടെ മനസ്സിന് സിനിമയേക്കാൾ കൂടുതല് ഇഷ്ടം ആ സീനിനോട് തോന്നി !!!ആ മീൻകറിയും കൂട്ടിക്കുഴച്ചുകൊണ്ട് അകത്താക്കുന്ന ഉരുള പെട്ടത് ദുൽഖറിന്റെ വയറ്റിലേക്കാണെങ്കിലും ഇമ്മക്കും കൂടി ഒര് ഉരുള കഴിച്ച അനുഭൂതി വന്നു !!!
അതുപോലെ തന്നെ കളിപ്പാട്ടം എന്ന സിനിമയില് മോഹൻലാൽ ഗർഭിണിയായ തന്റെ ഭാര്യയെ(ഉർവശി ) കൊതിപ്പിക്കാൻ ഒരു കാച്ചുകാച്ചുന്നുണ്ട് ,,,
“നല്ല റോസ് ചെമ്പാവരി അരിയുടെ പഴങ്കഞ്ഞി നല്ല കുഴിവുള്ള ഒരു പിഞ്ഞാണത്തില് കോരിയെടുക്കണം ,,,എന്നിട്ട് കുറച്ചു കട്ടതൈര് എടുത്ത് അതിലോട്ട് ഒഴിക്കണം ,,എന്നിട്ട് കുറച്ച് പച്ചമുളക് കീറിയിട്ട മാങ്ങാക്കറി കൂടി ഇടണം ,,,എന്നിട്ടിങ്ങനെ ഞെരടി ഞെരടി അങ്ങനെ ഇളക്കിയിട്ട് തലേ ദിവസത്തെ മരച്ചീനി ഇതിലോട്ട് ഇടണം ,,,എന്നിട്ടങ്ങനെ ഇളക്കിയിളക്കി ഒരു പരുവമാക്കി അവനെയങ്ങോട്ട് എടുത്ത് രണ്ട് ലാമ്പ് ലാമ്പി ഒരൊറ്റ മോന്തല് !!!

May be an image of 5 people, people sitting, indoor and text that says "It the front Û bench, you can see the board you sit the back bench, can see he entire"“കഞ്ഞി “പലവട്ടം കുടിച്ചിട്ടുണ്ടെങ്കിലും ആ പടത്തിലെ ലാലേട്ടന്റെ ആ വർണ്ണന കേട്ടപ്പോൾ അതില് പുള്ളിയുടെ ഭാര്യക്ക് തോന്നിയതിനേക്കാൾ കൊതി തോന്നിയത് ഇമ്മക്കായിരുന്നു !!!!ഇതുപോലെ മലയാളസിനിമയിലെ ഭക്ഷണത്തിന്റെ വർണ്ണനകൾ ഒന്നോ രണ്ടോ ഉദാഹരണം കൊണ്ട് തീരുന്നതല്ലാത്തൊണ്ടും പലപേർ പലയാവർത്തി പറഞ്ഞിട്ടുള്ളതിനാലും തത്കാലം ആ വർണ്ണനകളിലൂടെ വീണ്ടും പോകുന്നില്ല ,,,ഇപ്പൊ പോകുന്നത് കർണ്ണാടകയിലേക്കാണ് !!!അവിടെ ഇമ്മടെ പരിചയത്തില് ഒരു സിനിമാനടൻ ഉണ്ട് ,,,പറഞ്ഞാ ചിലപ്പോ ഇങ്ങക്കും മൂപ്പരെ പിടികിട്ടും ,,,രാജ്‌കുമാർ എന്ന പേരെടുത്ത നടന്റെ മകൻ ഒരുത്തൻ ,,,പവർ സ്റ്റാർ പുനീത് രാജ് കുമാർ !!!
വളരെ യാദൃശ്ചികമായി ഞാൻ യുട്യൂബ് ദേശം വഴി ലേശം കാറ്റുകൊള്ളാൻ ഇറങ്ങിയപ്പോൾ ആണ് ഞാൻ ആ കാഴ്ച്ച കാണുന്നത് ,,,കർണ്ണാടക മക്കളുടെ മെയിൻ സ്റ്റാർ ഒരുത്തൻ നൈസ് ആയിരുന്ന് വെജിറ്റേറിയൻ സദ്യ പെടയ്ക്കുന്നു !!!ഹാ ,,,എന്നാലതൊന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് വിചാരിച്ചു ഞാൻ ആ ഹോട്ടലിലേക്ക് അങ്ങട്ട് കയറി ,,നൈസ് ആയി ഒരു മൂലയ്ക്ക് അവര് ഭക്ഷണം കഴിക്കുന്നതും നോക്കി ഇരുന്നു !!!

അവര് മൂന്ന് പേരുണ്ട് ,,ഒന്നാമത് ഇമ്മടെ മെയിൻ ഗഡി ,,,പുനീത് !!!രണ്ടാമത് ,,,ഫുഡ് ലവേഴ്സ് ടീവി എന്ന ചാനലിന്റെ മെയിൻ മേട്ടയായ ഒരു ചങ്ങായി ,,,മൂന്നാമത് പുനീത് ന്റെ പുതിയ പടമായ യുവരത്നയുടെ സംവിധായകൻ ,,,മൂന്ന് പേർക്കും ഇലയിട്ടു ,,,പുനീതും ടീമും ശാസ്ത്രീയമായി ഇലയിൽ ലേശം വെള്ളം തളിച്ച് ഇല നന്നായി കഴുകിക്കൊണ്ട് ഒരു പിടിപിടിക്കാൻ കാത്തിരിക്കുന്നു !!!ആദ്യമായി ഇലയുടെ അരികിൽ പല തരം ചട്ണികളും ചമ്മന്തികളും ഒപ്പം വെണ്ണക്കട്ടിയും വരുന്നു ,,,കർണ്ണാടക സ്പെഷ്യൽ മധുരപലഹാരം എന്തോ ഒന്ന് വരുന്നു ,,,പിന്നെ റൊട്ടിയും വരുന്നു !!!വർഷങ്ങൾക്ക് മുൻപേ കർണ്ണാടകയിൽ കുറച്ചുനാൾ വർക്ക് ചെയ്തപ്പോൾ ആണ് ഈ ചപ്പാത്തി മീൽസ്നെ പറ്റിയൊക്ക അറിയുന്നത് ,,,മീൽസ് പറഞ്ഞാൽ ആദ്യം രണ്ടു ചപ്പാത്തി വരും ,,,പിന്നെ കുറച്ചു റൈസ് രണ്ടാമതും !!!(എല്ലായിടത്തും ഇങ്ങനെ ആണോ എന്ന് വ്യക്തമായി അറിയില്ല )അതോണ്ട് പുനീത് ന്റെയും ടീമിന്റെയും സദ്യ റൊട്ടിയിൽ തുടങ്ങുന്നത് കണ്ട് അത്ഭുതം കാണിക്കാതെ ഞാൻ കാത്തിരുന്നു !!!!

സദ്യ തുടങ്ങുകയാണ് !!!സാധാരണഗതിയിൽ ഏതെങ്കിലും സൂപ്പർസ്റ്റാർ ഒക്കെ ഇത്തരം ഫുഡ് ചാനൽ പ്രോഗ്രാമിൽ പങ്കെടുക്കുമ്പോഴും കൂടെയുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി കൊടുക്കുന്നതിനിടയിൽ പലപ്പോഴും ഭക്ഷണത്തിൽ നിന്നും ശ്രദ്ധ തിരിയാറുണ്ട് ,,,
പക്ഷെ അവിടെയാണ് പുനീത് സ്കോർ ചെയ്യുന്നത് ,,,മിഥുനത്തിൽ ഇമ്മടെ ഇന്നസെന്റ് പറയുന്നത് പോലെ ,,,
എത്ര ചെയ്താലും മടുക്കാത്ത ഒരു പരിപാടിയുണ്ടെങ്കിൽ അത് ഈ ഭക്ഷണം കഴിക്കൽ ആണ് എന്ന ഡയലോഗ് നെ അനുസ്മരിപ്പിക്കുന്ന വിധം അഴകോടെ മൂപ്പര് അങ്ങട്ട് ഭക്ഷണത്തിൽ ലയിക്കുന്ന കാഴ്ച്ച !!!

അതിനോടൊപ്പം കൂടെയുള്ള അവതാരകനോടും സഹപ്രവർത്തകനോടുമുള്ള കുശലംപറച്ചിലുകൾ !!!
ചെറുപ്പം മുതൽ ഫുഡ് മൂപ്പരുടെ മെയിൻ വീക്നെസ് ആണെന്നും ഫുഡിനെപ്പറ്റിയുള്ള നിരവധി ചാനൽ പരിപാടികൾ കാണാറുണ്ടെന്നും ഇപ്പൊ അറ്റൻഡ് ചെയ്തിരിക്കുന്ന ഈ പ്രോഗ്രാം കണ്ടക്ട് ചെയ്ത ഫുഡ് ലവേഴ്സ് ചാനൽന്റെ കട്ട ആരാധകൻ ആണെന്നും മൂപ്പര് പങ്കു വെക്കുന്നു !!!ഇടയ്ക്കു വച്ച് അവതാരകനോട് ചോദിച്ചു ??

എനിക്ക് കുറച്ചു വയർ കൂടുതൽ ആണെന്ന് എനിക്കറിയാം ,,പക്ഷെ ഇഷ്ടപ്പെട്ട ഫുഡ് മുന്നിൽ വന്നാൽ ഞാൻ അതൊന്നും നോക്കാറില്ല ,,,ഇത്രയയധികം വിവിധ തരത്തിലുള്ള ഫുഡ് കഴിക്കുന്ന നിങ്ങൾ എങ്ങനെ നിങ്ങടെ ബോഡി ശ്രദ്ദിക്കുന്നു ???
അവവതാരകൻ ::നിങ്ങൾ എന്റെ പ്രോഗ്രാം കാണുമ്പോൾ ഒക്കെ കാണുന്നത് ഞാൻ ഇങ്ങനെ പല തരം ഫുഡ് കഴിച്ചുകൊണ്ട് വയർ നിറച്ചുകൊണ്ട് ടേബിൾ വിടുന്നതാണ് ,,,പക്ഷെ സത്യത്തിൽ ഒരു ഡേ യിൽ ചിലപ്പോ അത് മാത്രമായിരിക്കും എന്റെ ഫുഡ് ,,,മിക്കവാറും നിങ്ങൾ കണ്ടതിനു ശേഷമുള്ള പതിനാറോളം മണിക്കൂറുകൾ എനിക്ക് വേറെ ഫുഡ് ഉണ്ടാകില്ല ,,,കാരണം ഞാൻ ഒരു ഫുഡ് ലവർ ആയതോണ്ട് തന്നെ നിങ്ങള്ക്ക് വേണ്ടി പുതിയൊരു ഫുഡ് പരിചയപ്പെടുത്തുന്ന ടേബിളിന്റെ മുന്നിലെത്തുമ്പോൾ ഞാൻ വളരെയേറെ വിശന്നിരിക്കാൻ ശ്രമിക്കും ,,,അത്രയേറെ വിശപ്പുണ്ടെങ്കിലേ എനിക്ക് ആ സമയം എന്റെ മുന്നിലുള്ള വിഭവങ്ങളുടെ രുചി മനസ്സറിഞ്ഞുകൊണ്ട് ആസ്വദിക്കാൻ പറ്റൂ !!!

അദ്ദേഹത്തിന്റ ആ മറുപടി പുനീത് ന് പുതിയ അറിവായിരുന്നു എന്ന് പങ്കു വച്ചു ,,,പക്ഷെ താൻ അങ്ങനെ അല്ലെന്നും മിക്കവാറും വെറൈറ്റി ഫുഡ് എവിടെ കിട്ടുമെന്ന് അന്വേഷിക്കാനും അത് വയറു നിറയെ കഴിക്കാനും ശ്രമിക്കാറുണ്ടെന്നും പറഞ്ഞു !!!
140 ദിവസത്തോളം നീണ്ടു നിന്ന “യുവരത്നയുടെ” ഷൂട്ടിങ്ങിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചപ്പോഴും തനിക്കുള്ള വെറൈറ്റി ഫുഡ്കൾ തന്റെ ഫുഡിനോടുള്ള ഇഷ്ടം അറിയുന്ന ഫാൻസ്‌ എത്തിച്ചുതന്നിട്ടുണ്ട് എന്നും മൂപ്പര് പറഞ്ഞു !!!
വീണ്ടും ശ്രദ്ദിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ ,,,ഈ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിന്റെ ഇടയിൽ പോലും പുനീത് ഭക്ഷണത്തെ ആസ്വദിക്കുന്ന രീതി ഒന്ന് വേറെ തന്നെ ആയിരിന്നു !!!മൂപ്പരുടെ അധികം പടങ്ങൾ ഒന്നും കണ്ടിട്ടില്ലെങ്കിലും കണ്ട പടത്തെക്കാൾ കൂടുതൽ എന്തോ ഒരിഷ്ടക്കൂടുതൽ ഈ ഭക്ഷണംകഴിക്കൽ പ്രക്രിയ കണ്ടപ്പോൾ തോന്നി ……

ഫുഡിനോട് അത്രയും ഇഷ്ടമുള്ള അവതാരകന് പലപ്പോഴും ഭക്ഷണം കഴിക്കലും ചോദ്യം ചോദിക്കലും ഒരുമിച്ച് മാനേജ് ചെയ്യാൻ ബുദ്ദിമുട്ടിയപ്പോഴും റൊട്ടിയിൽ വെണ്ണയും ചട്ണിയും തേച്ചുകൊണ്ട് കുറച്ചു സാലഡ് എടുത്ത് അതിന്റെ മേലെയിട്ട് മൊത്തത്തിൽ എടുത്ത് ചുരുട്ടി വായിലാക്കി ആസ്വദിച്ചു കഴിച്ചോണ്ട് വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന പുനീത് ന്റെ കാഴ്ചകൾ മനോഹരമായിരുന്നു !!!
ഇമ്മടെ മലയാളത്തിലെ അടക്കം പോപ്പുലർ ആയ പല താരങ്ങളുടെയും സിനിമയ്ക്ക് പുറത്തുള്ള ഇത്തരം പ്രോഗ്രാമുകൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്ക വ്യത്യസ്തമായ എന്തോ ഒന്ന് ഇതിൽ ഫീൽ ചെയ്തു !!!

മുഖത്ത് ചിരിയുണ്ടെങ്കിലും നന്നായി സംസാരിക്കുന്നുണ്ടെങ്കിലും എന്തോ ഒന്നിന്റെ ബന്ധനം തങ്ങൾക്ക് മേലെ ഉള്ളത് പല താരങ്ങളുടെയും ഇന്റർവ്യൂ അല്ലെങ്കിൽ ഇത്തരത്തിലുള്ള പ്രോഗ്രാം കാണുമ്പോൾ തോന്നാറുണ്ട് !!ചിലത് കാണുമ്പോൾ ഇവർ സിനിമയ്ക്ക് പുറത്താണ് കൂടുതൽ അഭിനയിക്കുന്നത് എന്നും തോന്നും !!!സത്യത്തിൽ ചിലപ്പോൾ ഈ പ്രോഗ്രാം “യുവരത്ന” എന്ന പടത്തിന്റെ പ്രമോഷന്റെ ഭാഗമായി അവർ പ്ലാൻ ചെയ്തതാകാം ,,,അങ്ങനെയാണെങ്കിൽ കൂടി അവർ തിരഞ്ഞെടുത്ത ഈ രീതി അഭിനനന്ദനാർഹമാണ് !!!പുനീത് ന്റെ ഫാൻസ്‌ അല്ലാത്തവർ കൂടി മൂപ്പരുടെ ഫാൻസ്‌ ആകുന്ന ഒരു മാജിക് ഈ പ്രോഗ്രാമിന് ഉണ്ടായിരുന്നു ….

അങ്ങനെ ചിന്തിച്ചപ്പോൾ തോന്നിയതാണ് ,,,ഇപ്പോൾ പുനീത് രാജ്കുമാർ പങ്കെടുത്ത ഈ പ്രോഗ്രാമിൽ പുനീത് ന് പകരം ഇമ്മടെ മലയാളത്തിലെ ഇഷ്ടതാരങ്ങൾ ആയിരുന്നെങ്കിൽ എന്നും പുനീത് നിഷ്കളങ്കമായി ഈ തീന്മേശയ്ക്ക് മുൻപിലുള്ള നിമിഷങ്ങൾ മനസ്സറിഞ്ഞുകൊണ്ട് ആസ്വദിച്ച പോലെ അവരും ആസ്വദിച്ചെങ്കിൽ എന്നും !!!
സിനിമയ്ക്കുള്ളിൽ നമ്മളെ കൊതിപ്പിച്ച പല സീനുകളെക്കാൾ കൂടുതൽ ഒരുപക്ഷെ അവരിലെ പച്ചമനുഷ്യരെ നമ്മൾ മതിമറന്ന് ആസ്വദിച്ചേനെ !!!!