ഇന്നും സുധീർ മുതലാളി കാത്തിരിക്കുകയാണ് വനജയെ …

0
97

Thozhuthuparambil Ratheesh Trivis

അച്ചുവിന്റെ അമ്മ എന്ന സിനിമ കണ്ടവർക്കൊക്കെ പരിചിതമായൊരു മുഖമാണ് ഈ സുധീർ മുതലാളിയുടെ മുഖം ! ജീവിതം മുന്നോട്ട് പോകവേ ഒറ്റപ്പെട്ടുപോയൊരു മനുഷ്യൻ ,,ആ മനസ്സ് നിറയെ പ്രണയമായിരുന്നു !!!അതുകൊണ്ട് തന്നെ കയ്യില് കാശ് കുമിഞ്ഞുകൂടുമ്പോഴും അയാൾ ആഗ്രഹിച്ചിരുന്നത് ശേഷിച്ച കാലം തന്നോടൊപ്പം തന്റെ സന്തോഷങ്ങൾ പങ്കിടാൻ ഒരു കൂട്ട് വേണം എന്നായിരുന്നു ,അതോണ്ട് തന്നെ തനിക്ക് കൂട്ടാവാൻ പറ്റിയൊരാളെ കണ്ടുപിടിച്ചുതരാൻ വേണ്ടി അയാൾ ഒരു ബ്രോക്കറെ ഏർപ്പാടാക്കി ,,,
“കുഞ്ഞല ചേടത്തി ”

ആ വകുപ്പിൽ സുധീർ മുതലാളിയുടെ കയ്യീന്ന് കുറച്ചു പൈസയും കുഞ്ഞലച്ചേടത്തി കൈപ്പറ്റി ,,പൈസ കൈപ്പറ്റിയതല്ലേ എന്ന് കരുതി സുധീർ മുതലാളിയെയും കൂട്ടി ഒരു പെണ്ണുകാണാൻ കുഞ്ഞലച്ചേടത്തി തീരുമാനിച്ചു , അങ്ങനെയാണ് അവർ വനജയെ കാണുന്നത് !!!വനജയെ കണ്ട മാത്രയിൽ തന്നെ സുധീർ മുതലാളി മനസ്സിൽ ഉറപ്പിച്ചു ! ഇനി ഇവൾ തന്നെ എന്റെ പാതി !പക്ഷെ സുധീർ മുതലാളിയുടെ മനസ്സിലെ പ്രണയം വനജ കണ്ടില്ല ! അങ്ങനെ നിരാശയോട് കൂടി വനജയുടെ വീട്ടിൽ നിന്നും മടങ്ങവേ അയാൾ കുഞ്ഞലച്ചേടത്തിയോട് ചോദിച്ചു ???
വീട്ടില് അംബാസിഡർ കാറ് ഉണ്ടെന്ന് പറഞ്ഞില്ലേ ???

സുധീർ മുതലാളിയുടെ ആ ചോദ്യത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു അയാൾ വനജയെ മിസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് !!!
ഒരുപക്ഷെ അന്നത്തെ ആ സംഭവത്തിനു ശേഷമുള്ള അയാളുടേതായ ഒറ്റപ്പെട്ട നിമിഷങ്ങളിൽ അയാൾ ചിന്തിച്ചിരിക്കാം ,,,
അംബാസിഡർ കാറിന്റെ കാര്യം അറിഞ്ഞിരുന്നെങ്കിൽ വനജ ഒരുപക്ഷെ സമ്മതിച്ചേനെ എന്ന് !!!പക്ഷെ സുധീർ മുതലാളിയുടെ കയ്യീന്ന് കാശ് എണ്ണി വാങ്ങിയ കുഞ്ഞലച്ചേടത്തിയാവട്ടെ നെല്ല് കുത്ത് മില്ലിന്റെയും കപ്പലണ്ടി മിട്ടായിയുടെയും കാര്യം പറഞ്ഞപ്പോഴും അങ്ങനെയൊരു കാറിന്റെ കാര്യം വനജയോട് പറഞ്ഞതുമില്ല !!!അത്രയും വലിയൊരു പ്ലസ് പോയിന്റ് കുഞ്ഞലച്ചേടത്തി ഒരിക്കലും മറക്കാൻ പാടില്ലായിരുന്നു !!!ഒന്നുമില്ലേലും ഒരു മനുഷ്യന്റെ ജീവിതമല്ലേ ???പക്ഷെ ആദ്യത്തെ വട്ടം അനുകൂലമറുപടിയില്ലാതെ നിരാശപ്പെട്ട് മടങ്ങിയപ്പോഴും അയാളിലെ വനജയോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നില്ല !!!വീണ്ടും കുഞ്ഞലച്ചേടത്തിയുടെ കൂടെ സുധീർ മുതലാളി എത്തി !!ഇത്തവണ എത്തിയത് ഒരിക്കലും പിഴയ്ക്കാത്ത ചില പ്ലാനുകളോട് കൂടി തന്നെയായിരുന്നു !!!

താൻ തുടങ്ങാൻ പോണ കപ്പലണ്ടി മിട്ടായിയുടെ കമ്പനിയുടെ എല്ലാ പേപ്പറുകളും ശരിയായിട്ടും അയാൾ കമ്പനിക്ക് പേര് മാത്രം ഇട്ടില്ല !!!
പക്ഷെ കപ്പലണ്ടിമിട്ടായികമ്പനിക്ക് “വനജ സ്വീറ്റ്‌സ് “എന്ന പേര് തങ്കലിപികളിൽ മനസ്സിൽ മുന്നേക്കൂട്ടി രേഖപ്പെടുത്തിയായിരുന്നു സുധീർ മുതലാളിയുടെ രണ്ടാമത്തെ വരവ് !!!ഇത്തവണ വനജ ഒരു “യെസ് “പറഞ്ഞാൽ അന്നേക്ക് മൂന്നാംദിവസം മുതൽ വനജ സ്വീറ്റ്‌സ് എന്ന പേരിൽ കപ്പലണ്ടി മിട്ടായി ആ നാട്ടിലെ ജനങ്ങളുടെ മുന്നിൽ എത്തിക്കും എന്നും അയാൾ ദൃഢനിശ്ചയമെടുത്തിരുന്നു !!!
പക്ഷെ സുധീർ മുതലാളിയുടെ കണക്കുകൂട്ടലുകൾ ഇപ്രാവശ്യവും തെറ്റി !!!വനജ വീണ്ടും നോ പറഞ്ഞിരിക്കുന്നു !!!എന്നിട്ടും അയാൾ വനജയോട് ദേഷ്യപ്പെട്ടില്ല !!!തന്റെ സ്വർണ്ണം പൂശിയ പല്ലൊരെണ്ണം വെളിയിൽ കാണുന്ന തരത്തിൽ അവളെ നോക്കി മനസ്സ് നിറഞ്ഞൊന്നു ചിരിക്കുക മാത്രം ചെയ്തു !!!വീണ്ടും നിരാശനായി ആ പടിയിറങ്ങുമ്പോഴും വനജ ഒന്ന് തിരിച്ചുവിളിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പുറകിലേക്ക് അയാൾ പാളിനോക്കിയിരുന്നു !!!
മനസ്സിൽ ഒരല്പം നീറ്റലോടെയല്ലാതെ സുധീർ മുതലാളിയുടെ ആ മടക്കം കണ്ടിരിക്കാൻ പറ്റുമായിരുന്നില്ല !!!


ഇന്നും അയാൾ കാത്തിരിക്കുകയാണ് ! വനജ തന്റെ ജീവിതത്തിലേക്ക് എന്നെങ്കിലും കടന്ന് വരുമെന്ന പ്രതീക്ഷയിൽ !!!
ഇനിയും പേരിടാത്ത ആ കപ്പലണ്ടിമിട്ടായികമ്പനിയുടെ വരാന്തയിൽ