അങ്ങനെയാണ് ആണുങ്ങള് , അല്ലാതെ നിന്റെ മാതിരി പൊന്തംക്കടേശ പോലെ ശരീരംണ്ടായാൽ പോരാ

0
222

Thozhuthuparambil Ratheesh Trivis

അങ്ങനെയാണ് ആണുങ്ങള് !!!
അല്ലാതെ നിന്റെ മാതിരി പൊന്തംക്കടേശ പോലെ ശരീരംണ്ടായാൽ പോരാ !!!
കാർത്തു അത് പറഞ്ഞപ്പോൾ “പൊന്തൻമാട “തല താഴ്ത്തി !!!
ഇടക്കാലത്തേക്കാണെങ്കിലും മാടയുടെ ജീവിതത്തിലും ഒരു പെണ്ണ് വന്നു ,,,ഒരു കൂരയ്ക്ക് കീഴിൽ സ്നേഹിക്കാൻ ,,
എല്ലാം ഒരെത്തിനോട്ടത്തിൽ നിന്നായിരുന്നു !!!
പാടത്ത് വെള്ളം തേവിക്കൊണ്ടിരിക്കുകയായിരുന്നു അവർ നാലാള് ,,
“പൊന്തന്മാടയും “കാർത്തുവും “ഒരു സെറ്റ് ,,
“കോതമ്മയും “മറ്റൊരാണൊരുത്തനും പിന്നൊരു സെറ്റ് ,,,
പരസ്പരം ഉത്സാഹത്തോടെ അവരുടെ പണിയങ്ങനെ തകൃതിയായി നടക്കുകയാണ് ,,കുറച്ചു സമയം കഴിഞ്ഞപ്പോൾ പൊന്തന്മാടയ്ക്ക് ഒരു സംശയം ???
തൊട്ടപ്പുറത്തെ പാടത്ത് വെള്ളം തേവിക്കൊണ്ടിരുന്ന കോതമ്മയുടെയും കയ്യാളിന്റെയും ശബ്ദമൊന്നും കേൾക്കാനില്ല !!!

Ponthan Mada | Malayalam Movie Official Trailer | Mammootty | Naseeruddin  Shah | - YouTubeപൊന്തന്മാട പതുക്കെ അവർ പണിതോണ്ടിരുന്ന പാടത്തേക്ക് നടക്കുന്നു ,,,അവിടെ അവരെ കാണാതായപ്പോൾ കുറച്ചപ്പുറത്തേക്ക് പൊന്തന്മാട സൂക്ഷിച്ചു നോക്കി …
ശേഷം ഒരു ചെറുചിരിയോടെ തിരികെ കാർത്തുവിന്റെ അടുത്തെത്തി ,,,കാർത്തുവിനോട് ചിരിച്ചുകൊണ്ട് പറഞ്ഞു ,,,
അവരവടെ വെള്ളം തേവോന്നും അല്ല !!!
രണ്ടാളും കൂടി കെട്ടിപ്പിടിച്ചു കിടക്കാ !!!
തിരക്കിട്ട പണിക്കിടയിലും അപ്പുറത്തെ കണ്ടത്തിലുള്ളോരടെ ന്യൂസ് പിടിക്കാൻ പോയി ഞരമ്പിന് ചൂട് പിടിപ്പിക്കാൻ തരത്തിൽ ഒരു വാർത്തയുമായി വന്നപ്പോൾ മാട വിചാരിച്ചു ,,,
ഈ വാർത്ത കേൾക്കുമ്പോൾ കാർത്തുവും തന്റെ കൂടെ ചിരിക്കാൻ കൂടും !!!
പക്ഷെ !!!

അതിലെന്താ ഇപ്പൊ ഇത്ര ചിരിക്കാൻ??? അങ്ങനെയാണ് ആണുങ്ങള് ,,
അല്ലാതെ നിന്റെ പോലെ പൊന്തക്കടേശ പോലത്തെ ശരീരമുണ്ടായിട്ട് കാര്യമില്ല എന്ന് കാർത്തു മാടയുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ മാടയുടെ തല താഴ്ന്നു !!!
ഇളിഭ്യനായി കാർത്തുവിനെ ഒന്ന് നോക്കി ,,ശേഷം ചെറുഭയത്തോടെ അവളുടെ അരക്കെട്ടിൽ ഒന്ന് കൈവച്ചു !!!മാടയുടെ കരസ്പർശം അവൾ സ്വാഗതം ചെയ്യുന്നു !!!
ശേഷമുള്ള കാറ്റിൽ രണ്ടു കരിമ്പനകൾ അങ്ങോട്ടുമിങ്ങോട്ടും ആടി തലതൊടീപ്പിക്കുന്നു !!!
നെൽച്ചെടികളെ തെക്കൻ കാറ്റ് തഴുകുന്നു !!!
ശേഷം ,,,

പൂർണ്ണസംതൃപ്തിയോടെ കണ്ടത്തിന് സമീപത്തെ പുല്ലിൽ നിന്ന് എണീക്കുന്ന പൊന്തന്മാടയും കാർത്തുവും !!!
അവർ എണീക്കുമ്പോഴേക്കും തൊട്ടപ്പുറത്ത് നിന്നും കോതമ്മയും കയ്യാളും കൂടി അവർക്കരികിലേക്കെത്തിയിരുന്നു ………
വിശ്രമവേളകൾ ആനന്ദകരമാക്കിയ സംതൃപ്തി നാല് പേരുടെയും മുഖത്ത് തെളിഞ്ഞു !!!
പണ്ടെങ്ങോ ദൂരദർശനിൽ നിന്ന് കണ്ട “പൊന്തൻമാടയെ “വീണ്ടും കണ്ടപ്പോൾ മമ്മൂക്കാടെ അത്ഭുതാവഹമായ അഭിനയത്തോളം തന്നെ ഉള്ളിൽ കയറിയ ഒരു സീനാണ് മുകളിൽ പറഞ്ഞത് ….
ആഗ്രഹങ്ങളെ പൂട്ടിട്ട് വയ്ക്കാൻ മിനക്കെടാത്ത രണ്ട് പച്ചമനുഷ്യർ സദാചാരബഹളങ്ങളില്ലാത്ത ഒരിടം നോക്കി അവരുടെ സ്വകാര്യനിമിഷങ്ങൾ പങ്ക് വയ്ക്കുന്നു ,,,
പക്ഷെ തന്റെ അളവില്ലാത്ത ആഗ്രഹങ്ങൾക്ക് മീതെ പൊന്തിയ സദാചാരക്കുരു കാരണം ഇമ്മടെ മാടയ്ക്ക് ഇരുന്നിട്ട് ഇരുപ്പുറച്ചില്ല ,,,

തന്റെ കാര്യങ്ങൾ ഒന്നും നടന്നില്ലെങ്കിലും വേണ്ടില്ല ,,അപ്പുറത്ത് നടക്കുന്നത് പോയി എത്തിനോക്കി കണ്ട കാഴ്ച കൂടെയുള്ളവളോട് വർണ്ണിച്ചുകൊണ്ട് സായൂജ്യമടയുകയെങ്കിലും ചെയ്യാലോ എന്ന ഉദ്ദേശം കാർത്തുവിന്റെ ഡയലോഗ് കേട്ടപ്പോൾ അസ്സലായി ചീറ്റി !!!
പക്ഷെ ,,,
അപ്പുറത്ത് നടക്കുന്നത് എത്തിനോക്കി സദാചാരവീരൻ കളിക്കാൻ പോയ മാടയ്ക്ക് കാർത്തുവിന്റെ വക അസ്സൽ പുളിപ്പൻ ഡയലോഗ് കേട്ടില്ലായിരുന്നെങ്കിൽ ജീവിതത്തിലെ ഒരുപാട് നല്ല നിമിഷങ്ങൾ ഒരുപക്ഷെ അന്യം നിന്ന് പോയേനെ !!!
തന്റെ മുതലാളിയുടെ കള്ളുകുടി മാറ്റാൻ നീർനായയുടെ കാട്ടം അന്വേഷിച്ചുകൊണ്ട് മറ്റേതോ ഗ്രാമത്തിൽ നിന്ന് വന്നതാണ് മാട ,,,

നീർനായയുടെ കാട്ടം പെരട്ടിയ കുടുക്കേല് കള്ളൊഴിച്ചു കുടിച്ചാൽ പിന്നീടൊരിക്കലും കുടിക്കില്ല പോലും !!!
ഒരു ജീവിതം മുഴുവനും ഇതുപോലെ ഉറപ്പില്ലാത്ത എന്തിന്റെയെങ്കിലും പിന്നാലെ പാഞ്ഞു തീരേണ്ടിയിരുന്ന മാടയ്ക്ക് ഒരു മനുഷ്യജീവിതം കിട്ടിയത് ആ ഗ്രാമത്തിൽ നിന്നായിരുന്നു ,,,
ശീമത്തമ്പുരാന്റെ പാടത്ത് ഉഴുതുന്ന പോത്തും
പോത്തിന്റെ പിന്നാലെ പായുന്ന മാടയും ആ നാട്ടുകാർക്ക് ഒരുപോലെയായിരുന്നു !!!
ആ നാട്ടാരുടെ കണ്ണിൽ പോത്തിന്റെ വികാരം എന്തായിരുന്നോ ,,,
അത് തന്നെയായിരുന്നു മാടയുടെ വികാരവും !!!
പോത്തിനെപ്പോലെ മിക്ക സമയത്തും ചേറിലും വെള്ളത്തിലും കഴിച്ചുകൂട്ടുന്ന ഒരു മനുഷ്യക്കോലം !!!
തന്നെ കേൾക്കാൻ ആളില്ലാത്തോണ്ട് തന്റെ വിഷമങ്ങൾ മുഴുവനും മണ്ണിനോടും തോടിനോടും പറയാൻ ശീലിച്ചവൻ !!!
തന്നെ കേൾക്കുന്നവരേക്കാൾ ,,,
അറിയുന്നവരേക്കാൾ കൂടുതൽ തന്നെ കളിയാക്കുന്ന മനുഷ്യരാണ് തനിക്ക് ചുറ്റും എന്ന് തിരിച്ചറിഞ്ഞു പേടിച്ചു ജീവിക്കാൻ വിധിക്കപ്പെട്ടവൻ !!!
മനസ്സിൽ തോന്നിയ ആഗ്രഹങ്ങളൊക്കെയും ഉള്ളിലെ ഭയത്തിന്റെ കൂട്ടിൽ പൂട്ടിയിട്ടവൻ !!!
പക്ഷെ ,,,
ഒരു പോത്ത് ജനിച്ചു മരിച്ചു പോവുന്ന പോലെ തന്നെ അവസാനിക്കേണ്ടിയിരുന്ന ആ ജന്മത്തിന് മറ്റുള്ള മനുഷ്യരുടെ പോലെ ഇടക്കാലത്തേക്കെങ്കിലും ഒരു ജീവിതമുണ്ടായത് മുഖമടച്ചടച്ച പോലെ കാർത്തു പറഞ്ഞ ആ വാക്കുകളിൽ നിന്നായിരുന്നു !!!

അങ്ങനെയാണ് ആണുങ്ങള്
അല്ലാതെ നിന്നെപ്പോലെ “പൊന്തംക്കടേശ” പോലെ ശരീരമുണ്ടായാൽ പോരാ !!!
പാടത്തെ ചേറിലും വെള്ളത്തിലും കിടന്ന് മരവിച്ചുപോയ മാടയുടെ വികാരങ്ങളിൽ തീയാളിക്കാൻ തക്ക ശക്തി അവളുടെ ആ വാക്കുകൾക്ക് ഉണ്ടായിരുന്നു !!!
മാടയ്ക്ക് കാണിക്കാനുണ്ടായിരുന്നത് കാർത്തുവിന്റെ മുന്നിലെ തന്റെ ആണത്തമായിരുന്നില്ല !!!
ആ പുൽപ്പരപ്പിൽ
കാർത്തുവിനൊപ്പം ഇണചേർന്ന ആ നിമിഷങ്ങളിലൊക്കെയും അയാൾ ശ്രമിച്ചത് പലപ്പോഴും ഉള്ളു പറഞ്ഞിട്ടും
ഇന്ന് വരെയും ഉടലറിയാതെ കൊണ്ട് നടന്ന “ആ ” മനുഷ്യവികാരങ്ങളൊക്കെയും എന്നന്നേക്കുമായി മരവിച്ചിട്ടില്ല എന്ന് സ്വയം ബോധ്യപ്പെടുത്താനായിരുന്നു !!!