ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ ആനന്ദകരമായ കാര്യം ഈ ലോകത്ത് മറ്റൊന്നുമില്ല

0
509

Thozhuthuparambil Ratheesh Trivis

ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ ആനന്ദകരമായ കാര്യം ഈ ലോകത്ത് മറ്റൊന്നുമില്ല
“വൈക്കം മുഹമ്മദ് ബഷീർ “സിമ്പിൾ ആയ പവർഫുൾ വാചകം !!!സാഹചര്യപരമായ ബുദ്ദിമുട്ടുകൾ കാരണം ചൊറിയുന്നിടത്ത് മാന്താൻ പറ്റാതെ പോകുന്ന നിസ്സഹായരായ മനുഷ്യർ ജീവിതത്തിൽ ഒരിക്കലെങ്കിലും ബഷീർ പറഞ്ഞത് പോലെ ചിന്തിച്ചിട്ടുണ്ടാകും .ആവിധം ചിന്തിക്കുമ്പോൾ ബഷീർ സർ പറഞ്ഞതിന്റെ ഏറ്റവും ഭീകരമായ വേർഷനിൽ കൂടി കടന്നു പോയത് ആക്ഷൻ ഹീറോ ബിജുവിലെ ഈ ചങ്ങായിയെ പോലുള്ള മനുഷ്യരായിരിക്കും !!!

കയ്യിലിരുപ്പ് വച്ച് ഇതുപോലെ എന്തെങ്കിലും കിട്ടേണ്ടവൻ ആണ് അയാൾ എന്ന് ആ സമയം തോന്നിയെങ്കിലും പലവട്ടം “കൊടുത്തൂവ “ശരീരത്തിൽ തട്ടി ചൊറിഞ്ഞിട്ടുള്ള അനുഭവത്തിന്റെ ഓർമ്മ ഉള്ളിലുള്ളതോണ്ട് മൂപ്പരുടെ ആ സമയത്തെ അവസ്ഥ ചിന്തിച്ചു നോക്കുമ്പോഴേ ഒരുൾക്കിടിലമാണ് !!!ഇതിലും ബേധം എന്നെയങ് വെടിവെച്ചു കൊന്നേക്കട !!!എന്ന് പൊലീസുകാരെ നോക്കി മൂപ്പര് ഉള്ളാലെ പല വട്ടം അലറിപ്പറഞ്ഞ നിമിഷങ്ങളായിരിക്കും അത്!!!ഇതുപോലെ മറ്റൊരു സീൻ ആണ് ,,ജൂനിയർ മാൻഡ്രേക് സിനിമയിൽ ഭ്രാന്താശുപത്രീൽ വച്ച് ജഗതിയെ തല മാത്രം പുറത്താക്കി ഉടൽ മുഴുവൻ മണ്ണിൽ കുഴിച്ചു മൂടുന്നത് ,,

ബഷീർ പറഞ്ഞ അവസ്ഥയെ ഓർമിപ്പിക്കുന്ന മറ്റൊരാവസ്ഥ !!!മൂക്കത്ത് വന്നിരിക്കുന്ന തുമ്പിയെ ഓടിക്കാൻ അയാൾ നാവ് പുറത്തേക്ക് നീട്ടി മൂക്കിന്മേൽ തൊടാൻ നോക്കുന്നതൊക്കെ കണ്ട് നമ്മൾ മതിമറന്ന് ചിരിച്ചു ,,,
അയാളുടെ തല പിടിച്ചു വലിക്കുന്ന മനോനില തെറ്റിയ വേറെ രണ്ടു മനുഷ്യർ !!!ആ തല ഒരു ഫുട്ബാൾ ആണെന്ന് വിചാരിച്ചുകൊണ്ട് പെനാൽറ്റി കിക്ക്‌ എടുക്കാൻ നിൽക്കുന്ന സമനില തെറ്റിയ മറ്റൊരു മനുഷ്യൻ !!!
എല്ലാംകൊണ്ടും കൂടി ആ ചുരുങ്ങിയ സമയംകൊണ്ട് അയാൾ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോയത് !!!

ആരോഗ്യമുള്ള ശരീരവും ചലനശേഷിയുള്ള കൈകാലുകളും എല്ലാമുണ്ടായിട്ടും ഈവിധം സാഹചര്യങ്ങളിൽ ഒരു ചെറുവിരൽ പോലുമനക്കാൻ സാധിക്കാതെ നിസ്സഹായരായിപ്പോകുന്ന മനുഷ്യരെ കാണുമോഴാണ് ബഷീർ പറഞ്ഞ ലളിതരൂപമായ വാചകത്തിലെ ഭീകരത എത്രമാത്രം വലുതാണെന്ന് നമ്മളോരോരുത്തരെക്കൊണ്ടും ചിന്തിപ്പിക്കുന്നത് !!!