ബിരിയാണിയിലെ മുട്ട നമ്മുടെ അവകാശം

Thozhuthuparambil Ratheesh Trivis

പറയുന്ന വിഷയത്തിന്റെ കൂടെ സമകാലീനമായ,,സാമൂഹികമായ ചില വിഷയങ്ങളും കൂടി ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുന്നു എന്നത് തന്നെയാണ് മറ്റുള്ള സീരീസുകളിൽ നിന്നും കരിക്കിനെ വ്യത്യ്സ്തമാക്കുന്നത് .ഇവിടെ വേറെ എത്ര സീരീസുകൾ ഇറങ്ങുന്നു ,സീരിയലുകളും സിനിമകളും ഷോർട് ഫിലിമുകളും ഇറങ്ങുന്നു ,അവർ ആരെങ്കിലും ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം ചൂണ്ടിക്കാട്ടിയതായി എന്റെ അറിവിൽ ഇല്ല !!!

സംഗതി മാത്തന്റെ ആ ഡയലോഗ് ഇല്ലെങ്കിലും അവർ പറഞ്ഞോണ്ടിരുന്ന ആ കഥ കേടുപാടില്ലാതെ മുന്നോട്ട് പോകുമായിരുന്നു ,പക്ഷെ എന്നിരുന്നാലും ഉള്ള സമയത്ത് ആ വിഷയം അവിടെ ചൂണ്ടിക്കാണിച്ചു എന്നുള്ളത് അഭിനന്ദനാർഹമായ കാര്യം തന്നെയാണ് !!!സംഗതി പല ഹോട്ടലുകാർക്കും പല ന്യായങ്ങളും തുറന്നു പറയാൻ കാണും ,ഇപ്പൊ ലോക്ക് ഡൗൺ ആണ് ,,
കച്ചവടം കുറവാണ് ,മുട്ടയ്ക്ക് വില കൂടി ,,എന്നൊക്കെ ധാരാളം !അവർ പറയുന്നതിലെ നിജസ്ഥിതി മറക്കുന്നില്ല ,,എന്നിരുന്നാലും ഓർമിപ്പിക്കേണ്ട മറ്റൊരു സംഗതി എന്തെന്നാൽ ,,ഇവിടെ പല ഹോട്ടലുകാരും കോവിഡ് വന്ന് ലോക്ക്ഡൗൺ വരുന്നതിനും മുൻപ് തന്നെ ബിരിയാണിയിൽ മുട്ട വയ്ക്കുന്ന പരിപാടി നിർത്തിയിരുന്നു എന്നതാണ് സത്യം !!!

പലരും 150 ഉം ,,130 ഉം രൂപ കൊടുത്ത് ബിരിയാണി ഓർഡർ ചെയ്ത് ടേബിളിൽ കാത്തിരിക്കുമ്പോഴോ ,,പാർസൽ വാങ്ങുമ്പോഴോ ഒക്കെ വളരെയധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നൊരു കാര്യമുണ്ട് ,പ്ളേറ്റിലേക്ക് ചെരിയുന്ന ബിരിയാണി റൈസ്ന്റെ എടെന്ന്‌ തോടില്ലാത്ത പുഴുങ്ങിയ മുട്ട പുറത്ത് ചാടണേ എന്ന് നിർഭാഗ്യവശാൽ നമ്മൾക്ക് ഈയിടെയായി അത്തരം കാഴ്ച അന്യം നിന്നിരിക്കുകയാണ് !!!നന്ദി കരിക്ക് ടീം ,,,ആൻഡ് കല്ല് മാത്തൻ സമൂഹത്തിലെ ഒരു പ്രധാനപ്രശ്നം ശ്രദ്ധയിൽ പെടുത്തിയതിന് ………ഈ വിഷയം ബഹുമാന്യരായ ഹോട്ടലുകാരും ശ്രദ്ധിക്കുമെന്ന് കരുതുന്നു ,,പ്രത്ത്യേകിച്ചും സമീകൃത ആഹാരം കഴിക്കേണ്ട ഈ കോവിഡ് കാലത്ത് അതിൽ പ്രധാനപ്പെട്ട ,,ശരീരത്തിലെ സെല്ലുകളുടെ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന മുട്ടയെ ഒഴിവാക്കരുതേ എന്ന് അപേക്ഷ ……ഒരു വലിയ പുഴുങ്ങിയ മുട്ടയിൽ ,,
വിറ്റാമിൻ A-6%
ഫോളേറ്റ്‌ -5%
വിറ്റാമിൻ B5-7%
വിറ്റാമിൻ B12-9%
ഫോസ്ഫോര്സ് -9%
സെലീനിയം -22%
ഇനിയിതൊന്നും കൂടാതെ നല്ലൊരു ശതമാനം ,,
വിറ്റാമിൻ D
വിറ്റാമിൻ E
വിറ്റാമിൻ K
വിറ്റാമിൻ B6
കാൽസിയം
സിങ്ക് എന്നിവയും “മുട്ട” എന്ന ചെറിയ മുതലിൽ അടങ്ങിയിരിക്കുന്നു !!!അതായത് ഈ ഒരു മൊതല് മൊത്തം 77%കലോറിയും 6%പ്രോടീനും 5%ഹെൽത്തിഫാറ്റും ഇമ്മക്ക് തരുന്നു !!!ആ “മുട്ടയെ “ആണ് നിങ്ങള് നൈസ് ആയി അങ്ങട്ട് ഒഴിവാക്കിയത് കൂട്ടക്കാരെ !!!ഒന്നുമില്ലാതെ കല്ല് മാത്തൻ ഒരു കാര്യവും ചൂണ്ടിക്കാണിക്കില്ല !!!പ്രിയരേ ശ്രദ്ധിക്കുക ,,നമ്മൾ നഷ്ടപ്പെടുത്തുന്ന ഓരോ മുട്ടയ്ക്കും വലിയ വില തന്നെ കൊടുക്കേണ്ടി വരും !!!ഇനിയെങ്കിലും ബിരിയാണി വാങ്ങുമ്പോൾ പുഴുങ്ങിയ മുട്ട ചോദിച്ചു വാങ്ങുക ,,,അത് ആരുടേയും ഔദാര്യമല്ല !!!നമ്മുടെ അവകാശമാണ് !!!

നബി ::വെജിറ്റബിൾ ബിരിയാണിക്കാർക്ക് ഈ അവകാശം ബാധകമല്ല എന്ന് അറിയിപ്പ്
ബിരിയാണിയിലെ മുട്ട നമ്മുടെ അവകാശം …..