Connect with us

ആ ഭാവത്തിന്റെ മായം ചേർക്കാത്ത ദൃശ്യാവിഷ്കാരമായിരുന്നു ഈ ബെഞ്ച് സീൻ

മുൻവശത്ത് ഒരു ബെഞ്ച്.. ആ ബെഞ്ചിന്റെ രണ്ടറ്റത്തായി ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ബെന്നിയും വേണുവും.. കഴിച്ചോണ്ടിരിക്കുന്നതിനിടയിൽ ബെന്നി വെള്ളം കുടിക്കാൻ എണീക്കുന്നു

 34 total views

Published

on

Thozhuthuparambil Ratheesh Trivis

ചെറിയ പെട്ടിക്കട..

മുൻവശത്ത് ഒരു ബെഞ്ച്.. ആ ബെഞ്ചിന്റെ രണ്ടറ്റത്തായി ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ബെന്നിയും വേണുവും.. കഴിച്ചോണ്ടിരിക്കുന്നതിനിടയിൽ ബെന്നി വെള്ളം കുടിക്കാൻ എണീക്കുന്നു.. ബെഞ്ചിന്റെ ഒരറ്റം പൊന്തുന്നു !!!ബെന്നി എഴുന്നേൽക്കുന്നതും ബെഞ്ച് പൊന്തുന്നതും ഒന്നും ശ്രദ്ദിക്കാതെ പ്‌ളേറ്റിലെ ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വേണു ബെഞ്ചിൽ നിന്നും താഴെ വീഴുന്നു !!!വെള്ളം കുടിച്ചതിന് ശേഷം വീണ്ടും ബെഞ്ചിലിരിക്കാൻ വരുന്ന ബെന്നി ബെഞ്ച് മറിഞ്ഞതറിയാതെ ഇരിക്കാൻ ശ്രമിക്കുന്നു !!!ബെന്നിയും വീഴുന്നു !!!

“മൂക്കില്ലാരാജ്യത്ത്” സിനിമയിലെ
“കാശിത്തുമ്പ കാവായ് “എന്ന പാട്ടിനിടയിൽ കേവലം പത്തു സെക്കൻഡിൽ താഴെ മാത്രമുള്ള ഒരു സീനാണ് ഈ ബെഞ്ച് സീൻ !!!
പക്ഷെ ബെഞ്ചിൽ നിന്ന് വീണതിന് ശേഷമുള്ള വേണു (സിദ്ദിഖ് )ന്റെയും ബെന്നി (മുകേഷ് )യുടെയും ആ സമയത്തെ നിർവികാരമായ ഒരു ഭാവമുണ്ട്.. എപ്പോ കണ്ടാലും ആ ഭാവം ശരിക്കും നെഞ്ചിലേക്ക് തുളച്ചങ് കയറും !!!

എന്തൊക്കെ യാതനകളും അവഗണനകളും പുച്ഛങ്ങളും അനുഭവിച്ചാലും ആരോടും ഒരു പരാതി പോലും പറയാൻ നിൽക്കാതെ അത് വരെ അനുഭവിച്ചതിനെയൊക്കെ നിസ്സഹായമായ ഒരു ചെറുചിരിയിലൊതുക്കി അടുത്ത നിമിഷത്തിലെ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കടക്കുന്ന നമുക്കിടയിലെ ചില മനുഷ്യരുണ്ട്….
അവരുടെയൊക്ക മുഖത്ത് പല തവണ നമ്മളിൽ പലരും കണ്ട് അനുഭവിച്ചറിഞ്ഞ ആ ഭാവത്തിന്റെ മായം ചേർക്കാത്ത ദൃശ്യാവിഷ്കാരമായിരുന്നു ഈ ബെഞ്ച് സീൻ…

എല്ലാ കാര്യങ്ങളും ചെയ്യാനുള്ള സ്വയബുദ്ധിയുള്ളവരാണ് തങ്ങളെന്ന് ചിന്തിക്കുന്ന ഞാനടക്കമുള്ള പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും കൂടെയുള്ള വേണ്ടപ്പെട്ടവർ കാണിക്കുന്ന ചെറിയ അബദ്ധത്തിന്റെ പേരിൽ അവരെ ഒരുപാട് ശകാരിച്ചിട്ടുണ്ടാകും..ശകാരിക്കുന്ന സമയത്ത് എല്ലാ യുക്തിയും നമ്മൾ ദേഷ്യത്തിലേക്ക് വഴിതിരിച്ചു വിടും !!!ഒടുവിൽ ഒരുപാട് നേരം കഴിയുമ്പോൾ നമ്മൾ സ്വയം ചിന്തിക്കും,,,
“അത്രയ്ക്ക് ദേഷ്യപ്പെടേണ്ടിയിരുന്നില്ല
എന്തായാലും അറിഞ്ഞോണ്ട് ചെയ്തതല്ലല്ലോ ”
ആ ഒരു സമയം നമ്മൾ നമുക്ക് മേലെ തന്നെ വിഡ്ഢിവേഷം ചാർത്തും ”
പിന്നീട് അതിൽ നിന്ന് രക്ഷപെടാൻ വേണ്ടി നമ്മൾ വഴക്ക് പറഞ്ഞയാളെ ഒന്നാശ്വസിപ്പിക്കാൻ നോക്കും,,
പെട്ടെന്ന് എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റിയില്ല,, അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണ്,, ഒന്നും വിചാരിക്കരുത് എന്ന് പറയും,,
ഉള്ളിൽ മനുഷ്യത്വം ഉണ്ട് എന്ന് അവനവനെ തന്നെ ബോധിപ്പിക്കാൻ മനസ്സുള്ളവർ സംഭവിച്ചു പോയ അബദ്ധത്തിന്റെ മേൽ പശ്ചാത്തപിക്കുന്ന നിമിഷങ്ങൾ !!!
അവിടെയാണ് ബെഞ്ചിൽ നിന്നും വീണ വേണുവിന്റെയും ബെന്നിയുടെയും ഭാവങ്ങൾ വ്യത്യ്സ്തമാവുന്നത് !!!

ബെന്നി പറയാതെ എണീറ്റത് കാരണം താൻ നിലത്ത് വീണിട്ടും അയാൾ ബെന്നിയെ വഴക്ക് പറയുന്നില്ല !!!വീണിടം വിഷ്ണുലോകം പോലെ ആ മണ്ണിൽ തന്നെയിരുന്ന് അയാൾ ഭക്ഷണം കഴിക്കുന്നു !!!
തിരികെ ബെഞ്ചിലിരിക്കാൻ നോക്കിയപ്പോൾ മണ്ണിൽ വീണ ബെന്നിക്കും വേണുവിനെ വഴക്ക് പറയാമായിരുന്നു,, പക്ഷെ നിസ്സഹായമായ ഒരു നോട്ടം മാത്രമാണ് ബെന്നിയിൽ കാണാൻ കഴിഞ്ഞത് !!!
“അതിന് അങ്ങനെയൊന്നും ചിന്തിക്കാനും പറയാനുമുള്ള സ്വയബുദ്ധി ആ കഥാപാത്രങ്ങൾക്ക് ഇല്ലല്ലോ എന്ന് വേണമെങ്കിൽ ചിന്തിക്കാം ”

പക്ഷെ സ്വയബുദ്ധി ധാരാളമുള്ളവൻ എന്ന ചിന്തയിൽ ജീവിതത്തിൽ ഇന്ന് വരെയും കാണിച്ചുകൂട്ടിയ ചില പരാക്രമങ്ങൾ ഇടയ്ക്ക് എനിക്ക് വിഡ്ഢിവേഷം ചാർത്തിത്തരുമ്പോൾ ഞാൻ ചിന്തിക്കും,,,,
എന്റെയൊക്ക പോലെയുള്ളവരുടെ എല്ലാ യുക്തിചിന്തകൾക്കും മേലെയാണ് “മൂക്കില്ലാരാജ്യത്ത് “ലെ ആ മനുഷ്യർ കാണിച്ചു തരുന്ന ചില പാഠങ്ങൾ !!!

Advertisement

 35 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement