ഞങ്ങളുടെ നന്മമെരത്തെ സിനിമയിലും അതുപോലെ കാണാൻ കാത്തിരിക്കുന്നു

0
148

Thozhuthuparambil Ratheesh Trivis

ഒരു പടം അന്നൗൻസ് ചെയ്തത് കണ്ടിട്ട് ഇത്രയധികം ആകാംക്ഷ മനസ്സിൽ നിറയുന്നത് ഇതാദ്യം !അതിനേക്കാൾ മുകളിൽ ടെൻഷനും !സംഗതി റിയാസ് ഖാനെ ഇമ്മക്ക് ഇഷ്ടമാണെങ്കിലും ഭൂരിഭാഗം പടങ്ങളിലും മസിലും പെരുപ്പിച്ചുകൊണ്ട് നായകന്റെ അടിവാങ്ങിക്കാൻ വരുന്ന പുള്ളിയുടെ വില്ലൻ കഥാപാത്രങ്ങളെ ആണ് കൂടുതൽ കണ്ടിരിക്കുന്നത് ! ഓർത്തുവയ്ക്കാൻ പാകത്തിൽ ലളിതമായിട്ട് പുള്ളിയുടെ ഒരു വേഷം അങ്ങട്ട് ഓർമ്മ വരുന്നില്ല താനും !പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ് ,ഇത് റിയാസ് ഖാനെ മലയാളിമക്കൾ കുറച്ചധികം നെഞ്ചിലേറ്റാൻ ചാൻസുള്ള കഥാപാത്രം ആയിരിക്കും !ഒരു കാര്യം മാത്രം അദ്ദേഹം ശ്രദ്ദിച്ചാൽ മതി ,പുള്ളി തിരഞ്ഞെടുത്ത ഈ കഥാപാത്രം എന്ന് പറയുന്നത് ഒരിക്കലും അഭിനയിച്ചോ അനുകരിച്ചോ കാണിക്കേണ്ട ഒരു സംഗതിയല്ല ! മറിച്ചു
ജീവിച്ച് കാണിക്കേണ്ട ഒരു കഥാപാത്രം ആണ് !പ്രത്ത്യേകിച്ചും ഈ കഥാപാത്രത്തിന്റെ നേർപതിപ്പായ ചില വലിയ മനുഷ്യർ ജീവിക്കുന്ന മണ്ണാണ് ഇമ്മടെ കേരളം !ആ വലിയ മനുഷ്യരുടെ ലളിതമായ ജീവിതം ഇവിടുത്തെ ഓരോ സാധാരണക്കാരനും നിത്യജീവിതത്തിൽ ദിവസേന കണ്ടോണ്ടിരിക്കുന്ന ഒന്നാണ് !ആ വലിയ ജനതയുടെ മുന്നിലേക്കാണ് തങ്ങളുടെ ദൈവതുല്യനായ മനുഷ്യന്റെ ഒരു ബയോഗ്യാസ് എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രം അന്നൗൻസ് ചെയ്തിരിക്കുന്നത് !അതോണ്ട് ,ഒരു കാര്യം ഉറപ്പാണ് .ഇനിയൊരു കോംപ്രമൈസ്ന് റിയാസ്ഖാൻ നിന്നിട്ട് ഒരു കാര്യവുമില്ല !ഏറ്റെടുത്ത കഥാപാത്രത്തിന്റെ ചടുലമായ ഭാവങ്ങളും നന്മ തുളുമ്പുന്ന മുഖവും വാക്കുകളും ലാളിത്യവും കണ്ട്‌ ശീലിച്ച മലയാളികളെ പറ്റിക്കാൻ നോക്കരുത് ഒരിക്കലും !ഞങ്ങടെ “മരം ” ജീവിതത്തിൽ എങ്ങനെയാണോ ,അതുപോലെ സിനിമയിലും കാണാൻ കാത്തിരിക്കുന്നു !