“അയ്യപ്പനും കോശിയും “”തെലുങ്ക് റീമേക് “ഫിക്ഷൻ …

75

Thozhuthuparambil Ratheesh Trivis

“അയ്യപ്പനും കോശിയും “
“തെലുങ്ക് റീമേക് “ഫിക്ഷൻ …..
(With respect sachi sir )

(സച്ചി സാറിന്റെ അയ്യപ്പനും കോശിയുമായി പ്രത്യക്ഷമായും പരോക്ഷമായും ഇതിന് ബന്ധമില്ല എന്നറിയിക്കുന്നു )
(നിങ്ങളുടെ സൗകര്യാർത്ഥവും എനിക്ക് തെലുങ്ക് അറിയാത്ത കാരണം കൊണ്ടും ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും സംസാരിക്കുന്നത് മലയാളത്തിൽ ആയിരിക്കും )

“കമ്പാലകൊണ്ട “യിലെ ഒരു ഉൾക്കാട്,,,
അവിടത്തെ ഒരു തടാകത്തിൽ വെള്ളം എടുക്കാൻ വരുന്ന അവിടത്തെ മൂപ്പന്റെ മകൾ കാർത്തി കുറച്ചകലെ നിന്നായി കുറെ മനുഷ്യരുടെ ഉച്ചത്തിൽ ഉള്ള സംസാരവും അട്ടഹാസവും കേൾക്കുന്നു !!!
അവൾ ശബ്ദമുണ്ടാക്കാതെ ബഹളം കേട്ട ഭാഗത്തേക്ക് നടക്കുന്നു ,,അപ്പോൾ ദൂരെയായി അവൾ കണ്ടു ,,
കാട്ടുവഴിയുടെ നടുക്ക് പാർക്ക് ചെയ്തിരിക്കുന്ന ഒരു പജേറോ ,,അതിന്റെ ബോണറ്റിന്റെ മീതെ കയ്യിലൊരു ബിയർ ബോട്ടിലും പിടിച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരൻ !!!അയാൾക്ക്‌ ചുറ്റും ബിയർ കുപ്പികൾ കയ്യിൽ പിടിച്ചും സിഗരറ്റ് കത്തിച്ചും കൊണ്ട് ആർമാദിക്കുന്ന കുറെ യുവാക്കൾ !!!
അവൾ ഒരു മരത്തിന് പിന്നിൽ മറഞ്ഞുനിന്നുകൊണ്ട് അവരുടെ പ്രവർത്തികൾ വീക്ഷിക്കാൻ തുടങ്ങി ,,പെട്ടന്ന് !!!
അവളുടെ പുറകിൽ ഒരു കാൽപ്പെരുമാറ്റം !!!അവൾ പേടിച്ച് തിരിഞ്ഞു നോക്കുന്നതിനിടയിൽ പുറകിൽ നിന്നയാൾ അവളുടെ വായ പൊത്തിപ്പിടിച്ചു ,,അവൾ കുതറാൻ ശ്രമിച്ചെങ്കിലും അയാളുടെ കൈക്കരുത്തിനു മുന്നിൽ എല്ലാ ശ്രമങ്ങളും വിഫലമായി !!!
അയാൾ അവളെയും പൊക്കിയെടുത്തുകൊണ്ട് പജേറോയുടെ അടുത്തേക്ക് നടന്നു ,,അവൾ അയാളുടെ തോളത്ത് കിടന്ന് കയ്യും കാലുമിട്ടടിച്ചു ,,അയാൾ അതൊന്നും ഗൗനിക്കാതെ അവളെയും തൂക്കി ആ യുവാക്കളുടെ കൂട്ടത്തിലേക്കു നടന്നു ,,,അയാളുടെ വരവ് കണ്ട് പജേറോയുടെ ബോണറ്റിൽ ഇരുന്ന ചെറുപ്പക്കാരൻ ചോദിച്ചു ,,,
ഇതെവിടുന്നാടാ ഇത്ര പെട്ടന്ന് ,,
നീയൊന്ന് മൂത്രമൊഴിക്കാൻ പോയപ്പോഴേക്കും !!!
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു ,,,
വേട്ടക്കാരന് വേട്ട നടത്താൻ നേരവും കാലവും നോക്കണോ ???
അവർ എല്ലാവരും ചിരിച്ചു ,,,
അവളുടെ കരച്ചിൽ ഉച്ചത്തിലായി ,,യുവാക്കൾ അവളുടെ കരച്ചിൽ നിർത്താൻ വേണ്ടി അവളുടെ വായ കൂടുതൽ പൊത്തിപ്പിടിച്ചുകൊണ്ടിരുന്നു ,,അവളെ വണ്ടിയുടെ ഉള്ളിലേക്ക് കയറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു ,,,
പെട്ടന്ന് !!!!
കാടിനുള്ളിൽ നിന്നും മൂന്ന് ചെറുപ്പക്കാർ അവരുടെ നേരെ ചാടി വീണു ,,അവളുടെ ഊരിലെ ചെറുപ്പക്കാർ അവളെ രക്ഷിക്കാൻ ശ്രമിച്ചു ,,പക്ഷെ കളരിയും കരാട്ടെയും ജൂഡോയും എല്ലാം പഠിച്ച ആ നരാധമന്മാർ ആ ചെറുപ്പക്കാരെ അടിച്ചൊതുക്കി കാട്ടിലേക്ക് എറിഞ്ഞു !!!
അവളെയും കെറ്റി പജേറോ കാട്ടുവഴിയിലൂടെ ചീറിപ്പാഞ്ഞു !!!!


“മാടത്തറ കൊട്ടാരം ”
കൊട്ടാരത്തിന്റെ പടിക്കെട്ടും കടന്ന് ആർത്തലച്ചു കരഞ്ഞുകൊണ്ട് മൂപ്പനും ഭാര്യയും ആ ഊരിലെ കാർന്നോന്മാരും ബാക്കി ജനങ്ങളും കൂട്ടമായി കൊട്ടാരത്തിനു മുന്നിലെത്തി !!!
എല്ലാവരും ഒരെ സ്വരത്തിൽ വിളിച്ചു ,,
“ചിന്നയ്യ ”
കുറച്ചു നേരം കഴിഞ്ഞപ്പോൾ ആ കൊട്ടാരത്തിന്റെ പ്രധാനവാതിൽ തുറന്നു ,,
ജനങ്ങൾ എല്ലാവരും ആവേശത്തോടെ അങ്ങോട്ട് നോക്കി ,,പക്ഷെ അത് അവരുടെ ചിന്നയ്യ അല്ല ,,ഇപ്പോൾ പ്രത്യക്ഷമായിരിക്കുന്നത് ചിന്നയ്യയുടെ മുത്തശ്ശൻ ആണ് !!!
ഒരു കാലഘട്ടത്തിൽ ആ നാട് ഭരിച്ചിരുന്ന ,,
“നാഗരാജ റെഡ്‌ഡി ”
വലത്തേ കയ്യിൽ സ്വർണ്ണം പതിച്ച നാഗത്താൻ തലയുടെ പിടിയുള്ള ഒരു വലിയ ഇരുമ്പ് ദണ്ഡും പിടിച്ച് നെഞ്ചിൽ കിടക്കുന്ന അമ്പത്താറ് ഇഞ്ച് സ്വർണ്ണമാലയും തടവിക്കൊണ്ട് അയാൾ ചോദിച്ചു ????
എന്തെ ???
മൂപ്പൻ കരച്ചിലോടെ തുടങ്ങി ,,,
അയ്യാ ,,ഇന്റെ മോള് കാർത്തിയെ ആരോ പിടിച്ചുകൊണ്ടു പോയി ,,ഇവിടെയെങ്ങും ഉള്ളോരല്ലാ !!ചോദിക്കാൻ ചെന്ന ഇമ്മടെ ആളോളെ എല്ലാം അവര് ചതച്ചു അയ്യാ !!!
നാഗരാജൻ ഒന്നിരുത്തി മൂളി ,,എന്നിട്ട് പെൺകുട്ടിയെ രക്ഷിക്കാൻ മെനക്കെട്ട ആ ചെറുപ്പക്കാരുടെ മുഖത്തു നോക്കി ചോദിച്ചു ,,,
അവരെ ഇനിയും കണ്ടാൽ തിരിച്ചറിയോടാ ???
അറിയാം അയ്യാ …
പെട്ടന്ന് നാഗരാജൻ കൊട്ടാരത്തിന്റെ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു ,,
ചിന്നയ്യപ്പാ ……
ആ വിളി കൊട്ടാരമാകെ മുഴങ്ങി ,,ആ ശബ്ദം അങ്ങനെ ഒഴുകുകയാണ് ,,ഒഴുകിയൊഴുകി ആ ശബ്ദം കൊട്ടാരത്തിലെ വിശാലമായ പൂജാമുറിയിൽ എത്തി ,,
പൂജാമുറിക്കു മുന്നിലെ ചെറിയ കരിങ്കൽ കെട്ടിന് മുകളിൽ ഒറ്റക്കാലിൽ കൈകൾ മുകളിലേക്ക് കൂപ്പി നിൽക്കുന്ന ഒരാളുടെ ചെവിയിൽ ആ ശബ്ദം എത്തി !!!
അയാൾ പ്രാർത്ഥന നിർത്തി ,,അയാളുടെ മുഖം തെളിഞ്ഞു കാണുന്നില്ല ,,അയാൾ ഒരു റൂമിലേക്ക്‌ കയറി ,,
കൈകൾ കൊണ്ട് ഒരു പോലീസ് യൂണിഫോം എടുക്കുന്നു ,,
ഷൂസിന്റെ വള്ളികൾ മുറുകി ,,അരയിൽ ബെൽറ്റ് മുറുകി ,,തലയിൽ തൊപ്പിക്ക് പകരം ഒരു ചുവന്ന തോർത്തുമുണ്ട് വരിഞ്ഞു കെട്ടി !!!
അതെ അയാൾ പുറത്തേക്ക് വരികയാണ് ,,കൊട്ടാരത്തിലെ അധികം വെളിച്ചമില്ലാത്ത ഇടനാഴികളിലൂടെ അയാൾ നടക്കുകയാണ് ,,ഇപ്പോഴും മുഖം വ്യക്തമല്ല ,,പക്ഷെ ഇടനാഴികളിൽ തെളിയുന്ന ചെറിയ വെളിച്ചം അയാളുടെ നെഞ്ചിൽ പതിച്ചു ,,
ആ വെളിച്ചത്തിൽ യൂണിഫോമിലെ ടാഗിൽ ആ പേര് തെളിഞ്ഞു !!
ഇൻസ്‌പെക്ടർ “”അയ്യപ്പ റെഡ്‌ഡി “”


മൂപ്പന്റെ ഊരിന്‌ മുൻപിലെ വലിയ മൈതാനം ,,അവിടേക്ക് ചീറിപ്പാഞ്ഞു വരുന്ന ഇരുപത്താറ് സ്കോർപിയോ വണ്ടികൾ ,,അതിന് കൃത്യം നടുക്കിലായി മുകൾ ഭാഗം തുറന്ന ഒരു പോലീസ് ജീപ്പ് ,,
ജീപ്പിന്റെ മുകളിൽ ,,,
ഒരു കയ്യിൽ റിവോൾവർ കറക്കിക്കൊണ്ട് ,,
അതാ വരുന്നു ,,,
അവരുടെ രക്ഷകൻ !!!
“അയ്യപ്പ റെഡ്‌ഡി ”
ആ വരവ് കണ്ട് മകൾ നഷ്ടപ്പെട്ട വേദനയിലും വല്ലാത്തൊരു ആവേശത്തോടെ മൂപ്പനും സംഘവും അയ്യപ്പറെഡ്ഢിയെ തൊഴുകൈയ്യോടെ വരവേറ്റു ,,സ്കോർപിയോകൾ ആ മൈതാനം മുഴുവനും ഒരു റൗണ്ട് കറങ്ങി ,,മൈതാനം മൊത്തം പൊടി ഉയർന്നു പൊന്തി ,,
ആ പൊടിപടലങ്ങൾക്കുള്ളിലേക്ക് അയ്യപ്പ റെഡ്‌ഡി ഇറങ്ങി !!!


ക്ഷണവേഗത്തിൽ പ്രാഥമിക അന്വേഷണം നടക്കുന്നു ,,അവളെ തട്ടിക്കൊണ്ടു പോയ ഭാഗത്തെല്ലാം അയ്യപ്പ റെഡ്‌ഡി പരിശോധിക്കുന്നു ,,അവിടെ നിന്നും ഒരു ലൈസെൻസ് കിട്ടുന്നു ,,ആ ലൈസെൻസ് ആരുടെ ആണെന്ന് അന്വേഷിക്കുന്നു ,,
ഹൈദ്രബാദ്ൽ ഉള്ള ആ ലൈസെൻസ് ഓണറേപ്പറ്റി അവിടുത്തെ പോലീസിനെക്കൊണ്ട് അന്വേഷിക്കുന്നു ,,അതിൽ നിന്നും ഒരു കാര്യം കണ്ടെത്തുന്നു ,,
ആ ലൈസെൻസ് ഹൈദരാബാദ് അടക്കി വാഴുന്ന ദേവേന്ദ്ര ശർമ്മയുടെ സംഘത്തിൽ പെട്ട ഒരാളുടെ ആണ് !!!
അയ്യപ്പ റെഡ്‌ഡി ഹൈദ്രബാദ്ലേക്ക് !!!!


ഹൈദ്രബാദ് ടൌൺ പോലീസ് സ്റ്റേഷൻ ,,
ദേവേന്ദ്ര ശർമ്മയെ പറ്റി ആ സ്റ്റേഷനിൽ നിന്നും കുറെ വിവരങ്ങൾ ശേഖരിക്കുന്നു ,,അതിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് ദേവേന്ദ്ര ശർമ്മയുടെ മകൻ കോശി ശർമ്മ ആണെന്ന് മനസ്സിലാകുന്നു ,,
ഉടൻ അയ്യപ്പറെഡ്‌ഡി സ്റ്റേഷൻ ഇൻസ്‌പെക്ടറോട് പറയുന്നു ,,
എനിക്ക് കോശിയെ വേണം !!!
ഇൻസ്‌പെക്ടർ ::സർ അത് ???
റെഡ്‌ഡി ::നിങ്ങള് വരണ്ട ,,ഉള്ള സ്ഥലം പറഞ്ഞാൽ മതി !!!
ഇൻസ്‌പെക്ടർ കൂടെയുള്ള ഒരു കോൺസ്റ്റബിളിനെ ഇടംകണ്ണിട്ട് നോക്കുന്നു ,,
ആ നോട്ടം മനസ്സിലാക്കിയ അയ്യപ്പറെഡ്‌ഡി ആ കോൺസ്റ്റബിളിനെയും കൊണ്ട് സ്റ്റേഷന്റെ പുറത്തേക്ക് നടക്കുന്നു ,,,,
കുറച്ചു മാറി നിന്ന് അയാളോട് രഹസ്യമായി എന്തോ സംസാരിക്കുന്നു !!!
ശേഷം തന്റെ സംഘത്തിനടുത്തേക്കു വരുന്നു ,,വന്ന പാടെ റെഡ്‌ഡി പറഞ്ഞു ,,,
ഇമ്മീഡിയറ്റ് ആയിട്ട് ടുണീഷ്യക്ക് ഒരു ടിക്കറ്റ് എടുക്കണം !!!
അപ്പോൾ കോൺസ്റ്റബിൾ അൽപ്പം പതർച്ചയോടെ റെഡ്ഢിയെ വിളിച്ചു ,,,
സർ !!!
യെസ് !!!ഹി ഈസ് തേർ !!!


(Tunis-carthage international airport )
“ടുണീഷ്യ ”
എയർപോർട്ടിൽ നിന്നും പുറത്തേക്ക് വരുന്ന അയ്യപ്പറെഡ്ഢിയെ സല്യൂട്ട് ചെയ്തുകൊണ്ട് എയർപോർട്ടിൽ ടുണീഷ്യൻ പോലീസിന്റെ നീണ്ട നിര !!!
അവരുടെ ഇടയിൽ നിന്നും അവരുടെ മെയിൻ ഓഫീസർ എന്ന് തോന്നിക്കുന്ന ഒരാൾ അയ്യപ്പറെഡ്ഢിയുടെ അടുത്തേക്ക് വരുന്നു !!സ്പീഡിൽ നടക്കുന്നതിന്റെ ഇടയിൽ റെഡ്‌ഡി അയാളോട് ചോദിക്കുന്നു ,,
What is the status ???
Sir ,,
We located them!!
റെഡ്‌ഡി ::fine ,,where ???
ഓഫീസർ ::sir actually that place is somewhere in libya border !!!too far from here !!!
റെഡ്‌ഡി ::you have any sports bike ???
ഓഫീസർ ::ofcourse sir ,,we have ,,
റെഡ്‌ഡി ::then arrange ,,
റെഡ്‌ഡി അവരുടെ വാഹനത്തിൽ കയറി ടുണീഷ്യൻ പോലീസ് ഹെഡ്‌കോർട്ടേഴ്സിലേക്ക് !!!


ടുണീഷ്യ -ലിബിയ ബോർഡറിൽ ഉള്ള ഒരു പഴയ ഉപയോഗശൂന്യമായ ഫാക്ടറി ,,
ഫാക്ടറിയുടെ ഒരു മൂലയിൽ കൈകാലുകൾ ബന്ധിച് ഇട്ടിരിക്കുന്ന മൂപ്പന്റെ മകൾ കാർത്തി ,,കുറച്ചപ്പുറം മാറി ഒരു വാഹനത്തിനു സമീപം കുറച്ചു ടുണീഷ്യൻ ഗാങ്ങിന്റെ കൂടെ ലഹരിയിൽ ആർമാദിക്കുന്ന കോശി ശർമ്മ !!!
ലഹരി നുണഞ്ഞതിനു ശേഷം കോശി കാർത്തിയുടെ അരികിലേക്ക് നടന്നടുക്കുന്നു !!അവൾ പേടിയോടെ പിന്നിലോട്ട് നിരങ്ങുന്നു !!!
അപ്പോൾ കോശി ,,,
മോളുടെ പേടി ഇനിയും മാറിയില്ലേ ???
ഇനീം നമ്മക്ക് പേടിക്കാൻ സമയമില്ല !!
മോളിപ്പോ മോൾടെ ആ കാട്ടിൽ അല്ല ,,
ഇത് അവിടുന്നും മൈലുകൾ അപ്പുറമുള്ള എന്റെ കാടാണ് ,,
ഇവിടെ നീ പേടിക്കാൻ പാടില്ല !!!
ആസ്വദിക്കാനേ പാടുള്ളൂ !!
ഈ കാടിനേയും എന്നെയും !!!
പെട്ടന്ന് പുറകിൽ നിന്ന് ,,
ഞാൻ ആസ്വദിച്ചാൽ കുഴപ്പമുണ്ടോ ???
ഒന്ന് ഞെട്ടിയ കോശി ശർമ്മ തിരിഞ്ഞു നോക്കി !!!ഒപ്പം അവളും !!!
അപ്പോൾ അതാ !!!
കോശിയുടെ ടുണീഷ്യൻ ഗ്യാങിലെ ഒരുത്തന്റെ കാലിൽ തൂക്കിപ്പിടിച്ചുകൊണ്ട് തല നിലത്തടിച്ചു നിൽക്കുന്ന ,,,
“”അയ്യപ്പ റെഡ്‌ഡി “””
“യുദ്ധം തുടങ്ങുകയാണ് “