മലയാളസിനിമയിലെ മഹാന്മാരുടെ 10 മഹദ് വചനങ്ങൾ

0
267

Thozhuthuparambil Ratheesh Trivis

മലയാളസിനിമയിലെ മഹാന്മാരുടെ
10 മഹദ് വചനങ്ങൾ !!!


മറ്റൊരുത്തനെ പറ്റിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചാൽ ,,
അതിന് വേണ്ടി ആത്മവിശാസത്തോടെ പ്രയത്നിച്ചാൽ ,,,
പറ്റിക്കപ്പെടാൻ വേണ്ടി ഈ ലോകം മുഴുവനും തന്റെ കൂടെ നിൽക്കും !!!
[മാമച്ചൻ -വെള്ളിമൂങ്ങ ]


പരിപ്പും ഉരുളക്കിഴങ്ങും കഴിച്ചവന്റെ മൂട്ടില് തല വച്ച് രാത്രി കിടന്നുറങ്ങേണ്ടി വരുന്നതാണ് ഈ ലോകത്തിൽ വച്ച് ഒരു മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ യാതന !!!!
[മണവാളൻ -പുലിവാൽ കല്യാണം ]


ഈ ലോകത്ത് എന്തിന് വില പേശിയാലും ദേഹത്തിടുന്ന തുണിക്ക് വില പേശാതിരിക്കുക !!!കാരണം ഒരിക്കൽ ആ തുണികീറി പുറത്ത് ചാടുന്ന മാനം പിന്നീട് എത്ര വില കൂടിയ തുണികൊണ്ട് മറച്ചാലും തിരിച് കിട്ടില്ല !!!
[ഭരതൻ -കാർണിവൽ ]


ഒരുവൻ ഈ ലോകം മുഴുവനും പടവെട്ടി നേടിയാലും സ്വന്തം ആയുധം നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം !!!
[സിറിൽ മാത്യു -22ഫീമെയിൽ കോട്ടയം ]


ചില സമയം വയറ്റിലെ വിശപ്പ്‌ ആഫ്രിക്കൻ പായലിന് അമൃതിന്റെ രുചി കൊടുക്കും !!!
[രമണൻ -പഞ്ചാബി ഹൌസ് ]


കയ്യിൽ മുല്ലപ്പൂവിന്റെ സുഗന്ധമുള്ള ജീവിതമുണ്ടെങ്കിലും ചില സമയം ഉണക്കമീനിന്റെ മണമുള്ള അവിഹിതം തേടിപ്പോകാനാണ് ചില മനുഷ്യർക്ക്‌ ഇഷ്ടം !!!!
[ഷാജി പാപ്പൻ-ആട് ]


ഉടലിലെ തണുപ്പ് മാറ്റുന്ന കമ്പിളിപുതപ്പിനെക്കാൾ എനിക്കിഷ്ടം ഉള്ളിലെ ഞരമ്പിന് ചൂട് പകരുന്ന കമ്പിപുസ്തകത്തെയാണ് !!!
[അബ്ദു-ട്രിവാൻഡ്രം ലോഡ്ജ് ]


ജീവിതത്തിൽ ഒന്നിനെയും വില കുറച്ചു കാണാതിരിക്കുക !!!ചില സമയങ്ങളിൽ അടയ്ക്ക വെട്ടുന്ന കത്തിക്ക് പോലും നിങ്ങളുടെ ജീവിതത്തെ മാറ്റി മറയ്ക്കാൻ സാധിക്കും !!!!
[കീലേരി അച്ചു -കൺകെട്ട് ]


കൈമറഞ്ഞു പോയ ഓരോ ലെതർ പേഴ്സിനും പറയാനുണ്ടാകും ഒരുപാട് വിയർപ്പിന്റെയും അധ്വാനത്തിന്റെയും ശോഷിച്ച കാലത്തിന്റെയും പ്രതാപകാലത്തിന്റെയും കഥ !!!
[കുഞ്ഞിക്കാദർ -മഴവിൽ കാവടി ]


കക്കാൻ പടിക്കുമ്പോഴല്ല ,,
കട്ട മൊതല് സ്വന്തം ഗ്രാമം വിട്ട് പുറത്ത് പോകാതെ ഉത്തരവാദിത്തത്തോടെ നോക്കുമ്പോഴാണ് ഒരു കള്ളൻ ഗ്രാമത്തിന്റെ കള്ളൻ ആകുന്നത് !!!!
[മാധവൻ -മീശമാധവൻ ]