സ്വർണ്ണനൂലിനാൽ തീർത്ത കുപ്പായം കൊണ്ട് ഉടല് മറച്ചാലും ജെട്ടിയിട്ടില്ലെങ്കിൽ പിന്നെന്ത് പ്രയോജനം

85

Thozhuthuparambil Ratheesh Trivis

ഒരു കരുതൽ പോസ്റ്റ്‌ ആണ് !ഇതിന്റെ പേരിൽ ഓൺലൈൻ ആങ്ങള എന്നോ കേശവൻ മാമൻ എന്നോ എന്ത് വേണമെങ്കിലും വിളിച്ചോ !അതില് ഇമ്മക്ക് പരിഭവമില്ല ,ഇമ്മക്ക് ഈ നാട്ടിലെ വളർന്നു വരുന്ന തലമുറയെ രക്ഷിക്കണം ,,അത്രയേ ഉദ്ദേശമുള്ളൂ !ഒരു ചെറുപ്പക്കാരന്റെ അനുഭവത്തിലൂടെ നമുക്ക് തുടങ്ങാം ,,,

അഡ്വക്കേറ്റ് സുശീലൻ എന്നൊരു ചെറുപ്പക്കാരന്റെ കൂടെ താമസത്തിനു വന്നതായിരുന്നു ഹരിചന്ദ്രൻ എന്ന ചെറുപ്പക്കാരൻ ,ഒരു ദിവസം രാവിലെ സുശീലൻ കോടതിയിൽ പോകാൻ വേണ്ടി ഒരുങ്ങി ,,,സൈക്കിൾ എടുക്കാൻ ചെന്നപ്പോൾ ആണ് സൈക്കിളിന്റെ ബ്രേക്ക്‌ ശരിയാക്കിയില്ലല്ലോ എന്ന് ആലോചിച്ചത് ,,സുശീലൻ ഉടൻ തന്നെ അയലോക്കത്തെ ഒരു ചേട്ടനോട് സൈക്കിളിന്റെ ബ്രേക്ക്‌ ഒന്ന് ശരിയാക്കി വയ്ക്കണേ എന്നും പറഞ്ഞ് കോടതിയിലേക്ക് പോയി .ഈ സമയം ഇമ്മടെ ഹരിചന്ദ്രൻ അപ്പുറത്ത് അസ്സലൊരു കുളി പാസാക്കുകയായിരുന്നു ,,മൂപ്പര് ഈ വിഷയമൊന്നും അറിഞ്ഞതേയില്ല ,,പുള്ളിക്കാരൻ കുളിയൊക്കെ കഴിഞ്ഞ് ഉമ്മറത്ത് തിണ്ണയിൽ അങ്ങനെ ഇരിക്കുകയായിരുന്നു ,ആ സമയത്താണ് വീടിന്റെ മുന്നിലെ റോഡിലൂടെ സ്കൂട്ടറും ഓടിച്ചുകൊണ്ട് ഒരു പെൺകുട്ടി പോകുന്നത് ഹരിചന്ദ്രന്റെ കണ്ണിൽ പെടുന്നത് ,,അത് കണ്ടതും പിന്നീട് ഒരു സെക്കന്റ്‌ പോലും സമയം കളയാതെ അവളുടെ പിന്നാലെ പോകാൻ ഹരിയുടെ മനസ്സ് ആഗ്രഹിച്ചു !തികച്ചും സ്വാഭാവികം !!!

ഹരി ഉള്ള സമയം കൊണ്ട് ഒരു മഞ്ഞ ഷർട്ടും കറുപ്പ് പാന്റും വലിച്ച് കേറ്റി ,,ബെൽറ്റൊക്കെ കെട്ടി സെറ്റായപ്പോൾ ആണ് ഒരു കാര്യം ഓർമിപ്പിച്ചത് ,,,
താൻ ജെട്ടിയിട്ടില്ലല്ലോ തമ്പുരാനെ എന്ന് !!!
ഇനിയിപ്പോ ജെട്ടിയിടാൻ നിന്നാൽ ആ പെൺകുട്ടി എത്തേണ്ടിടത്ത് എത്തും എന്നറിയാവുന്നതോണ്ട് കയ്യിലെടുത്ത വെള്ള ജെട്ടി തത്കാലം ഇടുന്നില്ല എന്നുറപ്പിച്ചു് റൂമിൽ എറിഞ്ഞു ,,
തത്സമയം താൻ പാന്റ് ഇട്ടിട്ടുണ്ടല്ലോ ,,
ജെട്ടി ആരെയും കാണിച്ച് നടക്കേണ്ട ആവശ്യമില്ലല്ലോ എന്നും ,,പാന്റിന്റെ ഉള്ളില് ജെട്ടിയുണ്ടോ എന്ന് ആരും പാന്റ് ഊരി നോക്കില്ലല്ലോ എന്നൊക്കെയുള്ള അമിത ആത്മവിശ്വാസം ആണ് ഹരിയെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത് !!!
സ്കൂട്ടറിൽ പാസ്സ് ചെയ്ത് പോയ പെൺകുട്ടിയെ മാത്രം മനസ്സിൽ ആലോചിച് ,,
ഉമ്മറത്തിരുന്ന ബ്രേക്ക് ഇല്ലാത്ത സൈക്കിളും എടുത്ത് താൻ ജെട്ടിയിട്ടിട്ടില്ല എന്നൊക്കെ തത്കാലം മറന്ന് വച്ചു പിടിച്ചു പുള്ളി പെൺകുട്ടിയുടെ പിന്നാലെ !!!
സ്കൂട്ടറിനെ സൈക്കിളു ചവിട്ടി വെട്ടിക്കാനുള്ള സ്കില്ല് ഹരിക്ക് ഉള്ളതുകൊണ്ട് തന്നെ ഹരി അവളുടെ ഒപ്പമെത്തി !!!
പെട്ടന്ന് എതിരെ ഒരു കാർ വന്നു ,,
ഹരി സൈക്കിൾ ഒന്ന് വെട്ടിച്ചു !!!
പിന്നെയൊരു ഇറക്കമായിരുന്നു !!!അപ്പോഴാണ് താൻ പെട്ടു എന്ന് ഹരിക്ക് ബോധ്യമായത് !!!
എന്തായാലും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ???
അടുത്തുള്ള വൈക്കോൽകൂനയിൽ ഒരു ചാമ്പ് ചാമ്പി ഹരി സൈക്കിളിൽ നിന്നും തെറിച്ചു വീണു !!!
ഇനി ഹോസ്പിറ്റലിൽ ഇഞ്ചക്ഷൻ സമയമാണ്,,നേഴ്സ് തയ്യാറായി ,,നേഴ്സ് പറഞ്ഞു ,,
പാന്റ് ഊരണം !!!

പെട്ടെന്നാണ് പാന്റ് ഊരിയാൽ കുഴപ്പമാവുമല്ലോ ,,താൻ ജെട്ടിയിടാത്ത കാര്യം നേഴ്സ് അറിയുമല്ലോ എന്ന് ചിന്തിക്കുന്നത് !ആകെക്കൂടി വാല് മരത്തിന്റെ എടേല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയായി ഹരിചന്ദ്രന് !!എന്തായാലും ഊരാതെ ഇരുന്നിട്ട് കാര്യമില്ല !!!നേഴ്സ് നിര്ബന്ധിക്കുകയാണ് ,,അവസാനം രണ്ടും കല്പിച്ചു് ഹരി പാന്റ് ഊരി !ഇത്രയും മുതുക്കൻ ആയിട്ടും ഒരു ജെട്ടിപോലും ഇടാത്ത താൻ ആളൊരു കേമൻ ആണല്ലോടോ എന്നുള്ള ഭാവത്തിൽ നേഴ്സ് ഹരിയെ നോക്കി ഒന്ന് ചിരിച്ചു !ഹരിയാകെ ഇല്ലാണ്ടായി !!!
കുറച്ച് സമയത്തെ ലാഭം നോക്കി ഉപേക്ഷിച്ച ആ കൊച്ചുതുണിക്കഷ്ണത്തിന്റെ വില എന്താണെന്ന് ഹരിക്ക് ശരിക്കും മനസ്സിലായി !!!

മുകളിൽ പറഞ്ഞത് “പാവം ഐ എ ഐവാചൻ” എന്ന സിനിമയിലെ ഒരു രംഗമാണ് ,,കേവലം കോമഡിക്ക് വേണ്ടി ഒരുക്കിയ ഒരു രംഗമായി അതിനെ ഒരിക്കലും നിസ്സാരവത്കരിക്കരുത് !!!
ഒരു ശരാശരി മനുഷ്യന്റെ സാധാരണ ജീവിതത്തിൽ ജെട്ടിയുടെ ആവശ്യകഥയും നമ്മള് നിസാരവത്കരിക്കുന്ന ജീവിതത്തിലെ പല മുഹൂർത്തങ്ങളിലും അതിന്റെ പ്രാധാന്യം എത്രത്തോളം വലുതാണ് എന്ന് ഇതിലും ലളിതമായി പറഞ്ഞ് തരാൻ കഴിയുമെന്ന് തോന്നുന്നില്ല !!!!
1998ൽ ഗംഗാധരൻ എന്ന ബോട്ട് മുതലാളിക്ക് സമാനമായ അനുഭവം നേരിടേണ്ടി വന്നു ,,
ഒരു ദിവസം രാത്രി തന്റെ അടിവസ്ത്രം അലക്കി അയാൾ ബോട്ടിന്റെ മീതെ ഉണക്കാനിട്ടു ,,നിർഭാഗ്യവശാൽ അന്ന് രാത്രി അയാൾ പൈസ കൊടുക്കാനുണ്ടായിരുന്ന

“പഞ്ചാബി ഹൗസി”ലെ ചില സിങ്ങുമാർ ആ ബോട്ട് പിടിച്ചെടുത്തു കൊണ്ടുപോയി !!!
പിറ്റേന്ന് ബോട്ട് തിരികെ ചോദിക്കാൻ വേണ്ടി ഗംഗാധരൻ മുതലാളിയും രമണനും ജബനും കൂടി പഞ്ചാബി ഹൗസിൽ എത്തി ,,സിങ്ങുകളോട് ബോട്ട് തിരികെ തരണം എന്ന് അപേക്ഷിച്ചു ,,അപ്പോൾ അവിടത്തെ തല മൂത്ത കാരണവർ പറഞ്ഞു ,ഞങ്ങടെ കൂട്ടത്തിലെ ഒരാളോട് ഗുസ്തിയിൽ ജയിച്ചാൽ ബോട്ട് തരാം !!!
രമണൻ പറഞ്ഞു ,മുതലാളി ധൈര്യമായി ഗോദയിൽ ഇറങ്ങിക്കോ !!!പോയി ജയിച്ചു വാ ,,നമുക്ക് ബോട്ടുമായി തിരിച്ചു പോകാം .ഗംഗാധരൻ ചുറ്റും ഒന്ന് കണ്ണോടിച്ചു ,,പഞ്ചാബി ഹൗസിലെ പെണ്ണുങ്ങൾ ഒക്കെ ഗുസ്തി കാണാൻ നിൽക്കുന്നുണ്ട് ,,ഗുസ്തിക്ക് ഇറങ്ങി തോൽക്കുന്നതിനേക്കാൾ വലിയ പ്രതിസന്ധിയിൽ ആണല്ലോ താൻ എന്നയാൾ ചിന്തിച്ചു !!!

ബോട്ടിന്റെ മുകളിൽ തലേന്ന് രാത്രി ഉണക്കാനിട്ട ജെട്ടിയെ പറ്റി ഓർത്ത് അയാൾ സ്വയം പരിതപിച്ചു നിന്ന ആ കാഴ്ച നമ്മൾ ഒട്ടുമിക്ക പേരും കണ്ടതാണ് !ഗംഗാധരൻ മുതലാളിക്ക് നേരിട്ട ഈ അനുഭവവും കേവലം ചിരിയിൽ ഒതുക്കേണ്ട കാര്യമല്ല എന്ന് ഈ അനുഭവം കൂടി വ്യക്തമാക്കി നമുക്ക് തരികയാണ് !!
2004ൽ “വെട്ടം” എന്ന സിനിമയിൽ നമ്മൾ കണ്ടു ,ഒരു റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ചായക്കടയ്ക്കു മുൻപിൽ ഒരു വെള്ള വേഷധാരിയെ ,അയാൾക്ക്‌ അടുത്ത് നിൽക്കുകയായിരുന്ന ഗോപാലകൃഷ്ണൻ എന്ന യുവാവ് തന്റെ കൂടെയുണ്ടായിരുന്ന യുവതിയുടെ ബാഗിൽ നിന്നും തനിക്ക് വേണ്ടപ്പെട്ട ഒരു മാല എടുക്കാനായി തിരിഞ്ഞു നിൽക്കുകയായിരുന്ന യുവതിയുടെ ബാഗിന്റെ സിബ്ബ് തുറക്കാൻ ശ്രമിച്ചു ,നിർഭാഗ്യം എന്ന് പറയട്ടെ ,,

ഗോപാലകൃഷ്ണന്റെ ലക്ഷ്യം തെറ്റി ,,അറിയാതെ തൊട്ടപ്പുറത്തെ വെള്ളവേഷധാരിയുടെ പാന്റിന്റെ സിബ്ബ് തുറന്നു !മാലയെടുക്കാൻ വേണ്ടി വെപ്രാളത്തോടെ കയ്യിൽ കിട്ടിയത് പിടിച്ചു !തക്ക സമയത്ത് ഗോപാലകൃഷ്ണന്റെ ഇടത്തെ കയ്യിന്റെ ഭാഗത്ത്‌ ഒരു ചെറുപ്പഴത്തിന്റെ കുല തൂങ്ങിക്കിടന്നതുകൊണ്ട് തന്റെ വലത്തേ കയ്യിൽ കിട്ടിയത് പിടിച്ച് വലിച്ച് പുറത്തിടാൻ ഗോപാലകൃഷ്ണൻ മിനക്കെട്ടില്ല !!!
പക്ഷേങ്കില് ഇമ്മടെ വെള്ളവേഷക്കാരൻ പ്രതീക്ഷിക്കാത്ത സമയത്ത് തന്റെ പാന്റിന്റെ സിബ്ബ് തുറന്ന് കയറി വന്ന ആ കയ്യിനെപ്പറ്റി ആലോചിച് അമ്പരന്ന് നാണം കെട്ട് അവിടെ നിന്നും സ്കൂട്ട് ആയി !!!
ഇതൊക്കെയാണ് ചില സമയം നമ്മുടെ ജീവിതത്തിൽ നമ്മള് പോലും ആലോചിക്കാത്ത ചില നിമിത്തങ്ങൾ കയറി വരും എന്ന് പറയുന്നത് ,,

നിർഭാഗ്യവശാൽ മുകളിൽ പറഞ്ഞ ഈ മൂന്ന് മനുഷ്യന്മാരുടെയും ജീവിതത്തിൽ അങ്ങനത്തെ നിമിത്തങ്ങൾ കയറി വന്നപ്പോൾ അവരെ നാണം കെടുത്തിയതും അവർക്ക് തല കുനിക്കേണ്ടി വന്നതും “ജെട്ടി” എന്ന ഇത്തിരികുഞ്ഞൻ തുണിക്കഷ്ണത്തിന്റെ അഭാവത്തിൽ ആണ് !അതുപോലെയുള്ള അനുഭവം ഇനിയെങ്കിലും പുതിയ തലമുറയിലെ ആർക്കും വരാതിരിക്കാൻ വേണ്ടി ,സംഗതി ഇത് കുറച്ച് നീളം കൂടിയ പോസ്റ്റ്‌ ആണെന്ന് അറിയാഞ്ഞിട്ടല്ല ,,പക്ഷെ പറയുന്ന വിഷയം അൽപ്പം സീരിയസ് ആയതുകൊണ്ട് ഇത് ഇവിടെ ആവശ്യമാണ് !ഞാൻ ഈ പോസ്റ്റിന്റെ നീളം കുറച്ചാൽ ,എഴുതാൻ മടി കാണിച്ചാൽ ,അതൊരുപക്ഷേ നാളെ പലർക്കും മാനനഷ്ടത്തിന് കാരണമായേക്കാം !പെട്ടെന്നുള്ള സൗകര്യാർത്ഥം പലരും നാളെയും ജെട്ടിയെ ഒഴിവാക്കി നിർത്തുന്നത് തുടരുകയും അതുകൊണ്ട് നാണം കെടുകയും ചെയ്യും !!!അങ്ങനെ ഉണ്ടാവാതിരിക്കാൻ വേണ്ടി ,,,””സ്വർണ്ണനൂലിനാൽ തീർത്ത കുപ്പായം കൊണ്ട് ഉടല് മറച്ചാലും ജെട്ടിയിട്ടില്ലെങ്കിൽ പിന്നെന്ത് പ്രയോജനം”” !!!