fbpx
Connect with us

ഞാനിന്നലെ നമ്മുടെ നീനയെ അടക്കം ചെയ്ത സ്ഥലത്തേക്ക് ഒന്ന് പോയി അവിടെ വച്ച് ഒരാളെ കണ്ടു, ഡോക്ടർ റോമി

കഴിഞ്ഞ ദിവസം ഞാൻ നമ്മുടെ നീനയെ അടക്കം ചെയ്ത സ്ഥലത്തേക്ക് ഒന്ന് പോയി ,,,
എന്താ പറയാ ,ആകെ മൊത്തം കാടുപിടിച്ചുകിടക്കുന്ന ആ സ്ഥലത്ത് നിന്ന് നീനയുടെ കല്ലറ കണ്ടുപിടിക്കാൻ

 198 total views

Published

on

Thozhuthuparambil Ratheesh Trivis

കഴിഞ്ഞ ദിവസം ഞാൻ നമ്മുടെ നീനയെ അടക്കം ചെയ്ത സ്ഥലത്തേക്ക് ഒന്ന് പോയി ,,,
എന്താ പറയാ ,ആകെ മൊത്തം കാടുപിടിച്ചുകിടക്കുന്ന ആ സ്ഥലത്ത് നിന്ന് നീനയുടെ കല്ലറ കണ്ടുപിടിക്കാൻ തന്നെ ഒരുപാട് സമയമെടുത്തു !എന്തായാലും ഒരു കാര്യം എനിക്കുറപ്പാണ് ,,ആരെങ്കിലും ഒരാൾ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട് വർഷങ്ങൾ ആയിട്ടുണ്ട് ! നീന മരിക്കാൻ കിടന്ന സമയത്ത് നമ്മള് നീനയുടെ കൂടെ കണ്ട മനുഷ്യരുടെ വികാരപ്രകടനങ്ങളൊക്കെ പതുക്കെ പതുക്കെ കാലം മറവിയിലേക്ക് തള്ളി വിട്ടു എന്ന് തോന്നുന്നു ,,,

എന്തായാലും ഞാൻ ആ കല്ലറയും പരിസരവും ഒന്ന് വൃത്തിയാക്കാൻ തന്നെ തീരുമാനിച്ചു ,,ഒരു ദിവസമെങ്കിൽ ഒരു ദിവസം അവൾ ഉറങ്ങുന്നയിടം സുന്ദരമായിരിക്കട്ടെ ,ഞാൻ കയ്യിൽ കിട്ടിയ സാധനസാമഗ്രികൾ വച്ച് കല്ലറയും ചുറ്റുപാടും ഏറെക്കുറെ വൃത്തിയാക്കി ,,കയ്യിൽ കരുതിയിരുന്ന ചെറിയ പൂച്ചെണ്ട് അവളുടെ കല്ലറയിൽ വച്ച് അവളുടെ ഓർമകൾക്ക് മുൻപിൽ കുറച്ചു നേരം മനസ്സ് ഏകാഗ്രമാക്കി നിന്നു ,എന്റെ ആ ഏകാഗ്രതയിലേക്ക് തത്സമയം ചില ചിന്തകൾ കയറി വന്നു !!!!
ഒപ്പം ഒരു വില്ലനും !ആരൊക്കെ അയാളെ ശ്രദ്ദിച്ചു എന്നറിയില്ല ,,ആദ്യമൊക്ക എന്റെ ശ്രദ്ധയിൽ ഇയാളെപ്പറ്റി സംശയമൊന്നും തോന്നിയില്ല ,,പക്ഷെ പോകെ പോകെ നീനയുടെ അവസാനത്തെ കാലത്തെ പറ്റി ആലോചിക്കുമ്പോഴും ,,ആ ഭാഗത്തെ അയാളുടെ സാന്നിധ്യത്തെ പറ്റി ആലോചിക്കുമ്പോഴുമെല്ലാം എന്റെ സംശയം കൂടുതൽ കനത്തു !!!!
“ഡോക്ടർ റോമി ”

നീന ആശുപത്രിയിൽ വച്ച് ഇടയ്ക്ക് ബോബിയോട് ഒരു കാര്യം പറയുന്നുണ്ട് ,,,
ഞാൻ മരിച്ചാലും എന്റെ റോമിച്ചായനോട് പറയരുത് !!!അങ്ങേർക്ക് അത് താങ്ങാൻ പറ്റില്ല എന്ന് !!!!
ആ ഡയലോഗ്ന് മുൻപേ ഈ റോമി എന്ന് പറയുന്ന കക്ഷി ബോബിയോട് നീനയുടെ അസുഖത്തിനെ പറ്റി പറയുന്നുണ്ട് ,,,
“പോളിസൈത്തീമിയ റുബ്രാവീര ”
ഒരു കാലഘട്ടം മുഴുവനും ഞെട്ടിയ ആ അസുഖം !!!
സംശയത്തിന്റെ തുടക്കം അവിടെ നിന്നാണ് !!!

എന്തുകൊണ്ട് നിങ്ങൾ ഇത്രയും കാലം അവളെ അന്വേഷിക്കാതിരുന്നത് എന്ന ബോബിയുടെ ചോദ്യത്തിനെ വളരെ വിദഗ്ധമായി ഒരു സെന്റിമെന്റൽ സാനത്തിൽ റോമി ഒതുക്കി !!!!
നീന വന്ന സ്ഥലത്തേക്ക് ഒരു കാരണവശാലും ചെല്ലരുത് എന്ന് നീന സത്യം ചെയ്യിപ്പിച്ചിട്ടുണ്ട് പോലും !ഇനി നീന ബോബിയോട് തന്റെ ചേട്ടൻ റോമിയെ പറ്റി പറഞ്ഞ കാര്യവും റോണിയുടെ സത്യവും തമ്മിൽ ഒന്ന് കൂട്ടിവായിക്കാം ,എന്റെ ചേട്ടൻ ഒരു പാവമാണ് ,ഞങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ് ,ഞങ്ങൾക്ക് വേണ്ടി ചാവും !അത്രയും ഇഷ്ടമുള്ള ആ ചേട്ടൻ ചെയ്ത കാര്യമെന്താ ,മലയാളികൾക്ക് സുപരിചിതമല്ലാത്ത ഏതോ മാരകമായ അസുഖം തന്റെ അനിയത്തിക്ക് പിടിച്ചു എന്നറിഞ്ഞിട്ടും ആ അസുഖത്തിന് ചികിൽസിക്കാൻ നില്കാതെ അവളെ അത്ര പരിചയമില്ലാത്ത കുറെ മനുഷ്യരുടെ അടുത്തേക്ക് നാടകം കളിക്കാൻ വിട്ടിരിക്കുന്നു !

സ്വന്തം അനിയത്തിയെ സ്വന്തം ജീവൻ കൊടുത്തും രക്ഷിക്കും എന്ന് പറയുന്ന ഏതെങ്കിലും ഒരു ഏട്ടൻ ഇങ്ങനെ ചെയ്യുമോ ?പോരാത്തതിന് അയാളുടെ മറ്റൊരു സഹോദരി ഇതേ അസുഖം ബാധിച്ചു മരിച്ച അനുഭവം കൂടി അയാൾക്ക്‌ മുന്നിൽ ഉണ്ടായിരുന്നു !എന്നിട്ടും പുള്ളി നൈസ് ആയിട്ട് അനിയത്തിയുടെ കയ്യിലടിച്ചു സത്യം ചെയ്‌തെന്നും പറഞ്ഞ് വീണിടം വിഷ്ണുലോകം പോലെ അങ്ങട്ട് നടന്നു ,നീനയുടെ അവസാനകാലത്ത് അവളെ ചികിൽസിച്ച ഡോക്ടർ പറയുന്നൊരു കാര്യമുണ്ട് ,നീനയെ രക്ഷിക്കാനുള്ള മരുന്ന് സെറ്റാക്കിയിട്ടുണ്ട് ,,നാളത്തെ എയർ ഇന്ത്യ ഫ്‌ളൈറ്റിൽ സംഭവം വരും എന്നും ,ശേഷം നമ്മളെല്ലാവരും കണ്ടതാണ് ആ മരുന്ന് വാങ്ങാൻ എയർപോർട്ട്ലേക്ക് ശരവേഗത്തിൽ പോകുന്ന ബോബിയെ ,മരുന്നും വാങ്ങി തിരിച്ചും റോക്കറ്റ് വിട്ട പോലെ ബൈക്ക് പറത്തി തിരികെ ഹോസ്പിറ്റലിൽ എത്തിയപ്പോഴോ ,നീന എല്ലാവരെയും വിട്ടു പോയി !അപ്പോഴും നീനയ്ക്ക് വേണ്ടി ജീവൻ പോലും കളയാൻ തയ്യാറായ റോമിച്ചായൻ ഹോസ്പിറ്റലിലെ ആ മുറിക്ക് പുറത്ത് ഇരിപ്പുണ്ടായിരുന്നു ,,

Advertisement

പൂങ്കണ്ണീരൊഴുക്കിക്കൊണ്ട് അവിടെയും പയറ്റി ഒരു സെന്റി !!!
അവള് പോയി !!!
ഞാൻ അവളെ കാണാതിരുന്നിട്ടും എന്റെ നീന മോള് പോയി !!!
മുറിയിലെത്തി മരിച്ചുകിടക്കുന്ന നീനയെ കണ്ടതും ദേഷ്യവും സങ്കടവും നിയന്ത്രിക്കാനാകാതെ ബോബി ആ മരുന്നുംകുപ്പി എറിഞ്ഞു പൊട്ടിച്ചു !!!
പക്ഷെ ബോബി ,,,
താങ്കൾ പൊട്ടിക്കേണ്ടിയിരുന്നത് ആ മരുന്നുംകുപ്പിയായിരുന്നില്ല !!!
സത്യം ചെയ്തു !!!!
വാക്ക് കൊടുത്തു !!!വഴിപാട് നേർന്നിട്ടുണ്ട് ,,കുന്തിരിക്കം പൊകച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് സ്വന്തം അനിയത്തിയെ മരണത്തിലേക്ക് തള്ളി വിട്ട റോമിച്ചായന്റെ ചെകിടത്തായിരുന്നു പൊട്ടിക്കേണ്ടിയിരുന്നത് !ഒന്നുമില്ലേലും നീനയെ അതുവരെ വളർത്തിയ പരിചയസമ്പത്തുള്ള ഒരു ചേട്ടൻ എന്ന നിലയ്ക്ക് ,,
ഞാൻ മരിക്കും എന്ന് നീന ഉറപ്പിച്ചു പറയുമ്പോൾ ,നീ മരിക്കില്ല മോളെ ,ഈ ലോകത്ത് എന്ത് മരുന്നുണ്ടെങ്കിലും അത് ഈ ഇച്ചായൻ കൊണ്ട് വരും എന്ന് പറഞ്ഞ് അവളെ ചേർത്ത് നിർത്തുകയല്ലേ വേണ്ടത് ?അവിടെ അവൾക്ക് ധൈര്യം കൊടുത്തില്ല എന്ന് മാത്രമല്ല ,, എന്തായാലും മരിക്കും എന്ന് അവള് ഉറപ്പിച്ചു പറയുന്നതും കേട്ട് പഴംപുഴുങ്ങിയ പോലെ നിന്നു !പെങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന ഏതെങ്കിലും ഒരേട്ടന് സ്വന്തം പെങ്ങളെ മരണത്തിലേക്ക് തള്ളി വിട്ട് ഓട്ടുരുളി പണയം വെച്ച പോലെ നിക്കാൻ പറ്റുമോ ???
പറ്റും !!!!
റോമിച്ചായന്‌ പറ്റും !!!

അയാൾക്ക്‌ കരയാൻ മാത്രമേ അറിയൂ !!നിർണ്ണായക മായ തീരുമാനമെടുക്കേണ്ട ജീവിതത്തിലെ പ്രധാനനിമിഷങ്ങളെല്ലാം അയാൾ കരഞ്ഞു തീർത്തു !എന്തിനേറെ പറയുന്നു ,നീനയെ ആർക്കും രക്ഷിക്കാൻ പറ്റില്ല എന്ന് വിധിയെഴുതി നടന്ന റോമിച്ചായനെ ഞെട്ടിച്ചുകൊണ്ട് അവളെ രക്ഷിക്കാനുള്ള മരുന്ന് ചിക്കാഗോയിൽ ഉണ്ടെന്നും അത് ഇങ്ങോട്ടേക്ക് എയർ ഇന്ത്യയിൽ കൊണ്ട് വരുന്നുണ്ട് എന്നറിഞ്ഞിട്ടും മരുന്നിനു പോയത് ബോബി !ഒന്ന് കൂടെ ചെല്ലാൻ പോലും നീനയെ ജീവന് തുല്യം സ്നേഹിക്കുന്ന റോണിച്ചായന് സമയമുണ്ടായില്ല !ജീവനും പണയം വച്ച് ബോബി മരുന്നിന് പോയ സമയത്തും അയാള് ചുവരും ചാരിയിരുന്ന് കരഞ്ഞുകൊണ്ടേയിരുന്നു !!!അതും പോരാതെ നീനയുടെ ശ്വാസം നിലക്കുന്ന സമയത്തും കൊടുത്ത വാക്ക് ,,ചാക്ക് എന്നൊക്കെ തള്ളി നീന കിടക്കുന്ന മുറിയുടെ പുറത്ത് കള്ളനെ പോലെ ഒളിച്ചു നിന്നു കരഞ്ഞുകൊണ്ടേയിരുന്നു !!!!

എനിക്ക് തോന്നുന്നത് ചിലപ്പോ ആ സമയത്ത് ഇയാള് പെങ്ങൾക്ക് കൊടുത്ത വാക്കും ആലോചിച് ഏതെങ്കിലും ലോഡ്ജിൽ മുറിയെടുത് മെഴുകുതിരി കത്തിച്ചും കരഞ്ഞും കഴിച്ച്കൂട്ടി എന്നാണ് !!!
ജീവന് തുല്യം പെങ്ങളെ സ്നേഹിക്കുന്ന റോമിച്ചായൻ പെങ്ങൾക്ക് കൊടുത്ത വാക്കിന്റെ പുറത്ത് അവളെ കാണാതെ ഒളിച്ചു നടന്നപ്പോഴും അവളെ രക്ഷിക്കാനുള്ള എന്തെങ്കിലും മരുന്നിനെ പറ്റി അന്വേഷിക്കാൻ സമയം കിട്ടിയില്ല !!!!ഒടുവിൽ അവസാനസമയത്ത് നീനയെ രക്ഷിക്കാൻ റേഡിയോ ആക്റ്റീവ് ഫോസ്ഫറസ് എന്ന മരുന്നുണ്ടെന്നും അത് വിദേശത്തു നിന്നും കൊണ്ട് വരണം എന്ന് ഡോക്ടർ പറയുന്ന ആ സമയത്ത് പുള്ളിയുടെ വക ഒരു തള്ള് വേറെ !ഞാൻ അവളെ ബോംബെക്ക് കൊണ്ട് പോകണോ എന്ന് ?പറഞ്ഞാൽ ഇനിയുമുണ്ട് ഒരുപാട് ,,,

റോമിച്ചായാ ,,,
ഒരു കാലഘട്ടത്തെ മുഴുവനും നിങ്ങള് സെന്റിയടിച് കബളിപ്പിച്ചു ,,പക്ഷേങ്കില് അത് ഇമ്മടെ അടുത്ത് വിലപ്പോകില്ല ,ഉത്തരവാദിത്തത്തിൽ നിന്നും നൈസ് ആയി മുങ്ങിയിട്ട് വാക്ക് ,,ചാക്ക് എന്ന് പറഞ്ഞ് ഇനിയും സെന്റി അടിച്ച് ഇങ്ങോട്ടേക്ക് വരരുത് !!!!

Advertisement

 199 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment8 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment8 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment9 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment9 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment9 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment10 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment10 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment10 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment11 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment1 day ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »