വിക്രമാദിത്യൻ സിനിമയിൽ അനൂപ് മേനോന്റെ കഥാപാത്രത്തിന്റെ അവസ്ഥ കാണുമ്പോ വല്ലാത്ത സങ്കടം തോന്നും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
247 VIEWS

Thozhuthuparambil Ratheesh Trivis

വിക്രമാദിത്യൻ സിനിമയിൽ അനൂപ് മേനോന്റെ കഥാപാത്രത്തിന്റെ അവസ്ഥ കാണുമ്പോ വല്ലാത്ത സങ്കടം തോന്നും.. പ്രത്യേകിച്ചും ക്ലൈമാക്സ്‌ ഭാഗത്ത്.. ആദി ട്രെയിൻ കയറി യാദൃശ്ചികമായി ലോകേഷിനെ കാണുന്നത് തൊട്ട് പാർട്ട്‌ ടൈം പണിയെടുത്ത് സിവിൽ സർവീസ് എക്സാം എഴുതി ഐ പി എസ് എടുക്കുന്നത് വരെയുള്ള ഫ്ലാഷ്ബാക്ക് വെറും ഒരു കസേരയ്ക്കും ടേബിളിനുമിടയിലുള്ള ഇടുങ്ങിയ സ്ഥലത്ത് നിന്ന് കേൾക്കേണ്ടി വന്ന മനുഷ്യൻ

നിവിൻ പോളി അവതരിപ്പിച്ച ലോകേഷ് എന്ന കഥാപാത്രത്തിനോട് വല്ലാത്ത ദേഷ്യം തോന്നി!!!സംഗതി മോട്ടിവേഷൻ ഫ്ലാഷ്ബാക്ക് ആണ്.. പക്ഷെ എന്നിരുന്നാലും അത് കേൾക്കുന്ന ആളിന് കുറച്ച് കൂടി കംഫർട്ട് ആയ സ്ഥലം കൊടുക്കാമായിരുന്നു.. ഈ ഫ്ലാഷ്ബാക്ക് മുഴുവനും ആ കസേരയ്ക്കും ടേബിളിനുമിടയിൽ പ്രോട്ടോകോൾ പ്രകാരം തന്നെക്കാൾ ഉയർന്ന റാങ്കിലുള്ള ഒരുദ്യോഗസ്ഥന്റെ മുന്നില് അറ്റൻഷൻ ആയി നിന്ന് കേൾക്കേണ്ടി വന്ന ആ ഗതികേട്

ഇതൊരു സ്വീറ്റ് റിവഞ്ച് ആയിക്കോട്ടെ എന്ന് ആദിയോട് പറഞ്ഞതിന് ശേഷമാണ് ലോകേഷ് ഈ ഫ്ലാഷ്ബാക്ക് പെടയ്ക്കുന്നത്!!!എന്റെ അഭിപ്രായത്തിൽ ഇതൊന്നും സ്വീറ്റ് റിവഞ്ച് ആയി കണക്കാക്കാൻ പറ്റില്ല.. ഷേണായിയുടെ സർവീസിന്റെ ഇടയ്ക്ക് കിട്ടിയ ഏറ്റവും വലിയ ശിക്ഷ തന്നെ ആയിരിക്കണം അത്!!!
ഫ്ലാഷ്ബാക്ക് പറയുമ്പോൾ എപ്പോഴും അത് കേൾക്കുന്ന ആളിന്റെ സൗകര്യം കൂടി അത് പറയുന്നവർ ഉറപ്പ് വരുത്തേണ്ടതാണ് എന്നാണ് വീണ്ടും വ്യക്തിപരമായ അഭിപ്രായം….

ഉദാഹരണത്തിന്,,,ഒരുമിച്ചൊരു കാർ യാത്രയിൽ,,അല്ലെങ്കിൽ ഒരു ബീച്ചിൽ അലകളെ നോക്കികൊണ്ട്,, ഒരു കോഫിഷോപ്പിൽ,,അങ്ങനെ ഏതെങ്കിലുമൊക്കെ സ്ഥലങ്ങൾ ആണെങ്കിൽ ഒന്നുകൂടി ഉഷാർ ആവും എന്നാണ് മൂന്നാമതായി കൂടി വ്യക്തിപരമായ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ