Thozhuthuparambil Ratheesh Trivis

വല്യങ്ങാട്ടെ തറവാട്ടിലെ പഴംപുഴുങ്ങി യുവാവിനെ സ്നേഹിച്ച കുറ്റത്തിന് ആ തറവാട്ടിലെ ജോലിക്കാരിയുടെ റോളിൽ നിന്നും നിർബന്ധിതമായി ഒഴിഞ്ഞു പോവേണ്ടി വരുന്ന ബാലാമണി !!!

ആ തറവാട്ടിലെ ഇളമുറപെണ്ണുങ്ങളിൽ ചിലർ അടക്കംപറഞ്ഞു കളിയാക്കുന്നതൊക്കെ കേട്ട് ആ പാവം സങ്കടമൊക്കെ ഒതുക്കി തറവാട്ടിലെ മെയിൻ കാരണവത്തിയും അവൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതുമായ അമ്പലപ്പാട്ടെ ഉണ്ണിയമ്മയോട് യാത്ര ചോദിക്കാൻ ചെല്ലുന്നു ,,

സങ്കടമൊക്കെ ഉള്ളിലൊതുക്കാൻ ശ്രമിച്ചുകൊണ്ട് മുഖത്ത് കൃത്രിമച്ചിരി വരുത്തി അവൾ ഉണ്ണിയമ്മയുടെ റൂമിലേക്ക് കയറിച്ചെന്നു ,,,പേരെടുത്ത തറവാട്ടിലെ ആൺതരിയെ സ്നേഹിച്ചതിന് ,,,അതും ഉണ്ണിയമ്മയുടെ പേരക്കുട്ടിയെ സ്നേഹിച്ചതിന് ഇനിയിപ്പോ ഉണ്ണിയമ്മയുടെ വായിൽ നിന്നും കൂടി തനിക്ക് ആവശ്യമുള്ളത് കേൾക്കുമോ എന്ന പേടി ബാലാമണിയുടെ മുഖത്തുണ്ട് !!!

യാത്രപറച്ചിലിന്റെ ആദ്യമുഹൂർത്തങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു ,,,ബാലാമണി ഉണ്ണിയമ്മയുടെ കൂടെ കട്ടിലിൽ ഇരുന്നു ,,,ഉണ്ണിയമ്മ ബാലാമണിയുടെ നെറ്റിയിലൊക്കെ ഒന്ന് തലോടി !ആ തലോടൽ ഏറ്റപ്പോൾ ബാലാമണിക്ക് ഒരു കാര്യത്തിൽ ആശ്വാസമായി !!!ഭാഗ്യം ഉണ്ണിയമ്മയ്ക്ക് തന്നോട് ദേഷ്യമില്ലല്ലോ !!!പക്ഷെ ആ ആശ്വാസത്തിന് സെക്കന്റുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന സത്യം അവൾ ഉണ്ണിയമ്മയുടെ അടുത്ത ചോദ്യത്തിൽ നിന്നും മനസ്സിലാക്കി !!!

ആഗ്രഹിച്ചത് കിട്ടാത്തതിന്റെ സങ്കടവും മറ്റുള്ളോരുടെ കളിയാക്കലിന്റെ അപമാനവും കാരണം നിന്ന നില്പിൽ ഈ ഭൂമിപിളർന്ന് ഉള്ളിലേക്ക് വീണുപോയെങ്കിൽ എന്ന ചിന്ത അകമാകെ പടർന്ന ആ പാവത്തിന്റെ മുഖത്ത് നോക്കി ഉണ്ണിയമ്മ ഒരു ചോദ്യമാണ് !!!നീയ്യ് മൂളി നടന്ന് കൊതിപ്പിച്ച ഒരു പാട്ട് ഇല്ല്യേ ??
എനിക്ക് അതൊന്ന് കേൾക്കാനൊരു പൂതി !!!
പറ്റോ നിനക്ക് ???
എനിക്കതൊന്ന് പാടിത്തരാൻ ???

നോക്കണേ ഉണ്ണിയമ്മയുടെ ഓരോരോ ടെറർ പൂതികള് !!!
കാര്യം ഉണ്ണിയമ്മ ചിലതൊക്ക മനസ്സില് കണ്ടിട്ട് തന്നെയാണ് അങ്ങനെയൊരു പാട്ട് പാടാൻ പറഞ്ഞതെന്ന് പിന്നീടുള്ള സീനുകളിൽ നിന്ന് തോന്നുമെങ്കിലും ആ സമയത്ത് ബാലാമണിയുടെ മാനസികനില എന്താന്ന് പോലും ആലോചിക്കാതെ ബാലാമണിയോട് ഒരു പാട്ടുകച്ചേരിയും കൂടി നടത്തീട്ട് പോ മോളെ എന്ന് പറഞ്ഞ ഉണ്ണിയമ്മയുടെ ആ മനക്കട്ടി !!!!

നാട്ടിൻപുറത്ത് ചിലയിടത്തൊക്കെ മരണവീട്ടില് രാത്രി ഉറക്കമിളച്ചിരിക്കുന്നവർക്ക് തൊട്ടപ്പുറത്തെ ഏതേലും വീട്ടീന്ന് കട്ടൻ ചായ തിളപ്പിച്ച് കൊണ്ടുവന്ന് കൊടുക്കും ,,,ഇതിപ്പോ അങ്ങനെ ഒരു കട്ടൻ ചായ കിട്ടിയപ്പോ അതില് മുക്കിക്കഴിക്കാൻ ഒരു ബിസ്ക്കറ്റും കൂടി കിട്ടുമോ എന്ന് ചോദിച്ച പോലെ ഒരു പൂതിയായി ഉണ്ണിയമ്മയുടെ ഈ പൂതി ……

പക്ഷെ ബാലാമണിയുടെ ആ സമയത്തെ മാനസികാവസ്ഥ മനസ്സിലാക്കിയ എന്നെപ്പോലും തോല്പിച്ചുകൊണ്ട് അവൾ ഗംഭീരൻ ഒരു സാനം ആ തറവാട് കുലുങ്ങുന്ന പോലെ അലക്കി ഉണ്ണിയമ്മയുടെ ആഗ്രഹം നിറവേറ്റി!!!
അവിടെയാണ് ബാലാമണി എന്നവൾ എന്റെയൊക്ക മനസ്സിൽ ദർബാർ രാഗത്തിൽ കീർത്തനം പാടി ഉസ്താദ് ബാദുഷാഖാനെ ഫ്ലാറ്റ് ആക്കിയ ജഗന്നാഥനെക്കാൾ മുകളിലെത്തുന്നത് !!!!

You May Also Like

1921 -ൽ ജനിച്ച വ്യക്തി 1799 ൽ മരിച്ച ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുവിതാംകൂറിൽ അഭയംനേടിയ ആളത്രേ

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യരുടെ നിര്യാണം കേരളം ദുഖത്തോടെയാണ് അറിഞ്ഞത്. നിരവധി ഉന്നത പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ ജീവിതം

നമ്മുടെ ചിഹ്നം, വിതൗട്ട്

ഒരിയ്ക്കൽ രാജുമോൻ എന്നോട് ചോദിച്ചു ; ” അങ്കിൾ , ചായക്കടയിൽ വരുന്നവരെല്ലാം വിതൗട് വിതൗട് എന്ന് പറയുന്നത് എന്തിനാണ് ? ”. അങ്കിൾ പറഞ്ഞു ,

ആണുങ്ങളെ കോഴി എന്നു വിളിക്കാനുള്ള കാരണം വെളിപ്പെട്ടു !

സ്ത്രീലമ്പടന്മാരായ ചില പുരുഷന്മാരെ കോഴി എന്ന് വിളിക്കാറുണ്ട്. എന്നാൽ അതിന്റെ കാരണം അറിയാതെ ലോകം ഇത്രെയും…

പഞ്ചവാദ്യത്തിന്റെ ശബ്ദം കേൾപ്പിച്ചാൽ കൊറോണ അന്തരീക്ഷത്തിൽ വച്ചുതന്നെ ചാകുമെന്ന് പഠനം (ആക്ഷേപഹാസ്യ പോസ്റ്റ്)

കൊറോണക്കെതിരെ പുതിയ കണ്ടുപിടുത്തവുമായി ഫിന്നിഷ് ശാസ്ത്രജ്ഞന്മാർ! ഹെൽസിങ്കിയിലെ ബെക്കിങ്ഹാം യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാരായ ഡോ. ആൽഫ്രഡ്‌ റസ്സൽ