പശൂനെ കളഞ്ഞ പാപ്പിയുടെയും അബുബക്കറിന്റെയും സൗഹൃദം സമാനതകൾ ഇല്ലാത്തതാണ്

91

Thozhuthuparambil Ratheesh Trivis

“പശൂനെ കളഞ്ഞ പാപ്പി “യെ മലയാളക്കര പെട്ടന്ന് മറക്കാൻ സാധ്യതയില്ല ………..
“പൊന്മുട്ടയിടുന്ന താറാവ് “സിനിമ കണ്ടവർക്കൊക്ക ഒരു നോവായി അവശേഷിക്കുന്ന ഒന്നാണ് പാപ്പിയുടെ കളഞ്ഞു പോയ പശു !!!
പാപ്പിയുടെ പശു പോയ വെപ്രാളം കണ്ടപ്പോഴും ഒടുവിൽ പശുവിനെ അന്വേഷിച്ചുപോയി ഹാജിയാരുടെ തൊഴുത്തിലെ ചാണകക്കുണ്ടിൽ വീണപ്പോഴുമെല്ലാം പലരും ചിരിച്ചു …….
പക്ഷേ ആ ചിരിക്കിടയിൽ രണ്ട് മനുഷ്യരുടെ ജന്മാന്തരങ്ങളായുള്ള വൈകാരികബന്ധം കൂടി മുങ്ങിപ്പോയത് അധികമാരും അറിഞ്ഞില്ല !!!!
May be an image of one or more people, people standing, outdoors and textതട്ടാൻ ഗോപാലൻ മരിച്ചു എന്ന് കേട്ട വഴി മൂവായിരം രൂപ കൊടുത്ത് വാങ്ങിക്കൊണ്ട് വരികയായിരുന്ന പശൂനെ വഴിയിൽ കയറോടെ വിട്ട് പാപ്പി തട്ടാന്റെ വീട്ടിലേക്ക് ഓടി !!!!
തട്ടാന്റെ വീട്ടിൽ ആള്കൂടിയ ബഹളത്തിൽ പാപ്പി എല്ലാം മറന്നു …ഒടുവിൽ തട്ടാന് പ്രശ്നമൊന്നും ഇല്ല എന്നറിഞ്ഞപ്പോൾ കൂടിയ ആളുകളൊക്കെ ഓരോ വഴിക്ക് പിരിഞ്ഞു ,,,
മരണത്തെ തോല്പിച്ചുകൊണ്ട് തട്ടാൻ ഗോപാലൻ തിരിച്ചു വന്നു !!!
ഹാജിയാരുടെ കയ്യിൽ നിന്ന് മൂവായിരം കൊടുത്ത് വാങ്ങിയ പാപ്പിയുടെ പശു പോയി !!!
അങ്ങനെ രണ്ട് അത്ഭുതങ്ങൾ നടന്ന ആ പകലിൽ തന്റെ ഭാഗ്യദോഷത്തെ പഴിച്ചുകൊണ്ട് പാപ്പി നട്ടം തിരിയുന്ന സമയത്ത് പാപ്പിയെ പഴിക്കാൻ വെളിച്ചപ്പാടും സംഘവും എത്തി ,,,
തനിക്ക് പശൂനെ ഒരു ഭാഗത്ത് കെട്ടിയിടാമായിരുന്നില്ലേ “എന്ന് ചോദിച്ചുകൊണ്ട് അവർ പാപ്പിയെ കുറ്റപ്പെടുത്തി ,,,,
പക്ഷേ ആ സമയത്ത് അവിടെ ശക്തമായ ഒരിടപെടൽ ഉണ്ടായി !!!
“ചായക്കട അബൂബക്കർ “ന്റെ വക !!!
തനിക്ക് പശൂനെ ഒരു ഭാഗത്ത് കെട്ടിയിടാമായിരുന്നില്ലേ പാപ്പി ???എന്ന് ചോദിച്ചവരുടെ മുഖത്ത് നോക്കി അയാൾ പറഞ്ഞു ,,,
പിന്നെ ഒരാള് മരിച്ചു കിടക്കുമ്പോൾ പശൂനെ കെട്ടാൻ പോകുന്നതാണോ മനുഷ്യത്വം ???
ശേഷം അബൂബക്കർ പാപ്പിയോട് ചോദിച്ചു ???
എന്താ പശുവിന്റെ നിറം ???
പക്ഷെ പശു പോയ സങ്കടത്തിൽ കണ്ണുംമൂക്കുമില്ലാതെ പാപ്പി ബാലിശമായി അയാളോട് പറഞ്ഞു ,,,
തന്റെ നിറം !!!!
ശരിക്കും എത്ര ദേഷ്യത്തിൽ നിൽക്കുമ്പോഴും പാപ്പിക്ക് അങ്ങനെ പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല !!!
കാരണം അബൂബക്കർ ചോദിച്ചത് ന്യായമായ ചോദ്യമായിരുന്നു ,,,,
അബൂബക്കർ ഇതിന് മുൻപ് പാപ്പി വാങ്ങിയ പുതിയ പശുവിനെ കണ്ടിട്ടില്ല ,,,അതോണ്ട് തന്നെ സ്വന്തം കൂട്ടുകാരന്റെ കൂടെ പശൂനെ തിരയാൻ ഇറങ്ങണമെങ്കിൽ അയാൾക്ക്‌ പശുവിന്റെ നിറം അറിഞ്ഞേ മതിയാകൂ !!!
പക്ഷേ ആകെ മൊത്തം അരിശത്തിൽ നിന്നിരുന്ന പാപ്പി അയാളുടെ ചോദ്യത്തിലെ ആത്മാർത്ഥത മനസ്സിലാക്കിയില്ല !!!
പക്ഷേ എന്നിട്ടും അബൂബക്കർ പാപ്പിയെ ഉപേക്ഷിച്ചില്ല !!!
പാപ്പിയുടെ പശൂനെ അന്വേഷിച്ചുകൊണ്ട് പാപ്പിയുടെ കൂടെ ആ നാട്ടിലെ മൊട്ടക്കുന്നിലും പുൽമൈതാനത്തിലുമെല്ലാം അലഞ്ഞു നടന്നു ,,,
കാഴ്ചക്കാർക്ക് വേണമെങ്കിൽ ,,,
എള്ള് ഉണങ്ങുന്നത് എണ്ണയ്ക്കാണ് ,,
കൂടെ കിടന്ന് കുറുഞ്ചാത്തൻ എന്തിനാ ഉണങ്ങുന്നതെന്ന് ചിന്തിക്കാമായിരുന്നു ……..
അവിടെയാണ് അബൂബക്കറും പാപ്പിയും തമ്മിലുള്ള വൈകാരികബന്ധം അത്ഭുതപ്പെടുത്തുന്നത് !!!
ഏറെ തിരഞ്ഞു കഴിയുമ്പോൾ അബൂബക്കറിന്റെ ഐഡിയ പ്രകാരം ഇനി നമുക്ക് ഹാജിയാരുടെ തൊഴുത്തിലും ഒന്ന് നോക്കാം എന്ന് പറയുന്നു ,,,അങ്ങനെ അവർ രണ്ട് പേരും ഹാജിയാരുടെ തൊഴുത്ത് മുഴുവനും പരിശോധിക്കുന്നു ,,,തൊഴുത്തിൽ പശുവിനെ കാണാതാകുമ്പോൾ അബൂബക്കർ പറഞ്ഞു ,,,
“ചിലപ്പോൾ പശൂനെ തൊഴുത്തിന്റെ പുറകിൽ കെട്ടിയിട്ടുണ്ടാകും ”
അങ്ങനെ തൊഴുത്തിന്റെ പിന്നിലേക്ക് പോകാൻ വേണ്ടി തൊഴുത്തിനോട് ചേർന്നുള്ള മതില് ചാടാൻ തീരുമാനിക്കുന്നു ,,,
“പാപ്പിയോട് ധൈര്യമായി ചാടിക്കോ ”
താൻ പുറത്തുണ്ട് എന്ന് പറയുന്നു …..
“മതിലിനപ്പുറം പശു “എന്ന ഒരേയൊരു ചിന്തയോടെ പാപ്പി ചാടി !!!
തൊഴുത്തിന് പിന്നിലെ ചാണകക്കുണ്ടിലേക്ക് !!!!
ബ്ലും !!!
അബൂബക്കറെ താൻ ചാടണ്ട ഇവിടെ ചാണകക്കുഴിയുണ്ട് എന്ന് പാപ്പി പറയുന്നതിന് മുൻപ് അബൂബക്കറും ചാടി !!!
രണ്ടാളും ചാണകത്തിൽ !!!
വേണമെങ്കിൽ പാപ്പി ചാടിയപ്പോൾ കേട്ട പന്തിയല്ലാത്ത” ബ്ലും ബ്ലും “ശബ്ദം കേട്ട് അബൂബക്കറിന് ചാടാതെ ഒന്ന് അമാന്തിച്ച് നിൽക്കാമായിരുന്നു !!!പക്ഷെ ഒരു സെക്കന്റ്‌ പോലും ആലോചിക്കാൻ നിൽക്കാതെ തന്റെ കൂട്ടുകാരനെ ഒറ്റയ്ക്ക് ആ ചാണകക്കുഴിയിൽ കിടക്കാൻ വിട്ടുകൊടുക്കാതെ ചാടിയിടത്താണ് അബൂബക്കർ എന്ന ആത്മാർത്ഥ ചങ്കിന്റെ വില മനസ്സിലാവുന്നത് !!!
അവിടെയാണ് അബൂബക്കർ എന്ന മനുഷ്യൻ
“”ആത്മാർത്ഥ ഫ്രണ്ട്ഷിപ്പ് “”ന്റെ ഇടയിൽ “അമാന്തത്തി”ന് തീരെ ഇടമില്ല എന്ന് കാണിക്കുകയും പാപ്പിയുടെ കൂടെ ഒരുമിച്ച് ആ ചാണകക്കുണ്ടിൽ ചാടി സുഹൃത്ബന്ധത്തിന്റെ പകരംവയ്ക്കാനില്ലാത്ത ആ വൈകാരികതയുടെ മൂല്യം നമ്മെ അറിയിക്കുകയും ചെയ്യുന്നത് !!!
“നൻപൻ “എന്ന തമിഴ് സിനിമയിൽ കേട്ട ,,,
“യെൻ ഫ്രണ്ടെ പോലെ യാര് മച്ചാ ”
എന്ന പാട്ട് അന്നാണ് ഇറങ്ങുന്നതെങ്കിൽ ,,,നൂറ്റൊന്ന് ശതമാനം ഞാൻ ഉറപ്പിച്ചു പറയും ,,,
ആ പാട്ട് പാപ്പിയുടെയും അബൂബക്കറിന്റെയും
“ഫ്രണ്ട്ഷിപ്പ് “ന് മാത്രം അവകാശപ്പെട്ടതായിരിക്കും !!!