പടം കാണാൻ പോയിട്ട് ജയിലിൽ പോകാതെ ഒരു വിധം രക്ഷപ്പെട്ടു പോന്ന പടത്തിന്റെ റിവ്യൂ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
292 VIEWS

പടം കാണാൻ പോയിട്ട് ജയിലിൽ പോകാതെ ഒരു വിധം രക്ഷപ്പെട്ടു പോന്ന പടത്തിന്റെ റിവ്യൂ.👇👇👇

എഴുതിയത് Thozhuthuparambil Ratheesh Trivis

*പുലൻ വിസാരണയ് 2*
നടൻ ::ടോപ് സ്റ്റാർ പ്രശാന്ത് 🔥🔥🔥
വർഷം 2015,,
“ഒരു ഞായറാഴ്ച “

വീട്ടിലൊന്നും പോകാതെ റൂമിൽ തന്നെ നിൽക്കുന്ന ഞായറാഴ്ചകളിൽ ഒരു പടം കാണൽ നിർബന്ധമായിരുന്നു. അന്ന് റൂമിൽ ഒരു കൂട്ടുകാരനും കൂടിയുണ്ടായിരുന്നു.. രാവിലെ തന്നെ ഞാൻ ഉച്ചയ്ക്ക് പടത്തിന് പോണമെന്ന് അവനോട് പറഞ്ഞുറപ്പിച്ചിരുന്നു.. പക്ഷെ പടത്തിന് പോകേണ്ട സമയമായപ്പോഴേയ്ക്കും വേറെ ഒന്ന് രണ്ട് കൂട്ടുകാരോടൊപ്പം ഞയറാഴ്ച്ച ആഘോഷിച് മൂപ്പര് പഴമായി!!!
ഞാൻ ചെന്ന് പടത്തിന് പോകാൻ വിളിച്ചപ്പോഴേക്കും അവൻ കയ്യീന്ന് പോയി എന്നുറപ്പായി. എന്നാ പിന്നെ അവൻ അവിടെ റസ്റ്റ്‌ എടുക്കട്ടെ എന്ന് വിചാരിച്ച് ഞാൻ ഒറ്റയ്ക്ക് തിയറ്ററിലേക്ക് പുറപ്പെട്ടു..
റൂമിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഏത് പടം കാണണമെന്നൊന്നും ഒരു പ്ലാനും ഉണ്ടായിരുന്നില്ല. മിക്ക പടങ്ങളും ഒരു റൗണ്ട് കാണല് കഴിഞ്ഞിരുന്നു. പിന്നെയിപ്പോ ഏതാ ഒരു പടം???
എന്നിങ്ങനെ ചിന്തിച്ച് കറങ്ങുമ്പോഴാണ് തൃശ്ശൂർ ജോസ് തിയറ്ററിൽ ടോപ് സ്റ്റാർ പ്രശാന്തിന്റെ ഒരു പടത്തിന്റെ പോസ്റ്റർ ശ്രദ്ധയിൽ പെട്ടത്. പ്രശാന്ത്ന്റെ അധികം പടങ്ങളൊന്നും തിയറ്ററിൽ നിന്നൊന്നും കണ്ടിട്ടില്ലാത്തോണ്ട് വലിയ ഉഷാർ ഇല്ലാതെയാണ് തിയറ്ററിൽ പോയത്…
ചില വിധികൾ അങ്ങനെയാണ്!!!
ചില സമയം നമ്മളെകൊണ്ട് തന്നെ അത് ഏണി വച്ച് പിടിപ്പിക്കും”
“പടം തുടങ്ങി ”
സാധാരണ ഗതിയിൽ ഒരു മോശം പടത്തിൽ ഒന്നോ രണ്ടോ വെറുപ്പിക്കുന്ന കഥാപാത്രം ഉണ്ടാകാറുണ്ട്. പക്ഷെ ഈ പടം തുടങ്ങിയത് മുതൽ നായകൻ ടോപ് സ്റ്റാർ അടക്കം സകലമാന സ്റ്റാർസും എന്റെ ക്ഷമയെ പരീക്ഷിച്ചു തുടങ്ങി!!!
കുറെ സമയം സ്‌ക്രീനിൽ നോക്കാതെ തല വെട്ടിച്ചും ഉറങ്ങാൻ ശ്രമിച്ചുമൊക്ക കളയാൻ നോക്കിയെങ്കിലും അതിനൊന്നും പറ്റാത്ത തരത്തിൽ എന്തോ ഒന്ന് എന്നെ സ്ക്രീനിലേയ്ക്ക് അടുപ്പിച്ചു കൊണ്ടിരുന്നു.. അങ്ങനെ ഇഞ്ചി കടിച്ച കുരങ്ങന്റെ അവസ്ഥയിലിരിക്കവേ പടത്തിൽ ഒരു ഗാനം വന്നു.. ആ ഗാനത്തിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം!!!
പടത്തിന് വിളിച്ചിട്ട് വരാതെ അടിച്ച് ഫിറ്റായിരുന്ന കൂട്ടുകാരനോടുള്ള നീരസം ഒരു വശത്ത്
സ്‌ക്രീനിൽ നിന്നുമുള്ള ടോപ് സ്റ്റാറിന്റെയും സംഘത്തിന്റെയും വെറുപ്പിക്കൽ വേറൊരു വശത്ത്
ഇതിനെല്ലാം പുറമെ വേറൊരു മൊതല് കൂടി വെറുപ്പിക്കൽ പ്രസ്ഥാനത്തിന്റെ കൊടി പിടിച്ച് മുന്നിലേക്ക് വന്നു!!!
തിയറ്ററിൽ എന്റെ സീറ്റിന്റെ പുറകിലായി ഇരുന്നിരുന്ന തമിഴ് നാട്ടിൽ നിന്നുള്ള ഒരു യുവാവ് ഗാനം വന്നപ്പോൾ എന്റെ മുന്നിൽ കേറി നിന്ന് ഗംഭീര ഡാൻസ്!!!
കുറെ നേരം ക്ഷമിച്ചിരുന്നു.. ഒടുവിൽ അയാളോട് നേരിട്ട് ചെന്ന് പറഞ്ഞു,, പക്ഷെ അസ്സൽ ഫിറ്റായിരുന്ന മൂപ്പര് എന്റെ അഭ്യർത്ഥന തൂക്കിയെറിഞ്ഞു വീണ്ടും ഡാൻസ് തുടങ്ങി.. തത്കാലം ആ പാട്ട് കഴിയുന്നത് വരെ ഒന്നും മിണ്ടിയില്ല.. ഉടനെയൊന്നും അടുത്ത പാട്ട് കൊണ്ട് വരരുതേ ടോപ് സ്റ്റാറെ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചിരിക്കുന്നതിനിടയിൽ അതാ അടുത്ത പാട്ട്!!!
ആ പാട്ടിലും പുള്ളിക്കാരൻ എന്റെ മുന്നിൽ ഡാൻസ്. സീറ്റ് മാറിയിരിക്കാൻ എന്തോ തോന്നിയില്ല.. വാത്സല്യം മമ്മൂക്കയുടെ ഡയലോഗ് ചെവിയിൽ മുഴങ്ങി,,
ഭൂമിയോളം ക്ഷമിക്കാം
പിന്നെയും തലയിൽ കേറിയാലോ???
അല്ലെങ്കിൽ തന്നെ ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ടോപ് സ്റ്റാറിന്റെ പടത്തിന് പത്താള് തികഞ്ഞോട്ടെ എന്ന് കരുതി തിയറ്ററിൽ കയറിയ എനിക്ക് ഇത് തന്നെ കിട്ടണം!!!
യുവാവിന്റെ ഡാൻസ് മുറുകിയപ്പോൾ എന്റെ പുറകിലെ സീറ്റിലെ ഒന്ന് രണ്ട് പേർ മുറുമുറുത്ത് തുടങ്ങി,, അവർ എഴുന്നേറ്റ് വന്ന് എന്തെങ്കിലും പറയും എന്ന് ഞാൻ കരുതിയെങ്കിലും അതുണ്ടായില്ല, ഒടുവിൽ എന്റെ രക്ഷകൻ നാഗാർജുനയുടെ ദേഷ്യത്തിന്റെ ഞരമ്പ് അളവില്ലാതെ ഓടാൻ തുടങ്ങി. പറഞ്ഞിട്ട് കേട്ടില്ലെങ്കിൽ ഇനി യുദ്ധം തന്നെ!!!
ഞാൻ എഴുന്നേറ്റു. യുവാവിന്റെ കഴുത്തൊന്ന് ചെറുതായി പിടിച്ച് മുന്നിലേയ്ക് തള്ളി. തിയ്യറ്റർ വാതിലിന്റെ അടുത്തായി അയാൾ വീണു!!!
എണീക്കുന്നില്ല!!!
കുറച്ചു സമയം കഴിഞ്ഞു. അത് വരെ അയാളുടെ ശല്യത്തെ പറ്റി പറഞ്ഞിരുന്നവരൊക്കെ എന്നെ കുറ്റവാളിയെ പോലെ നോക്കി,, ചിലർ അയാൾ കളിക്കണമെങ്കിൽ കളിച്ചോട്ടെ, താൻ എന്തിനാ തള്ളിയത് എന്ന് ചോദിച്ചു!!!
എന്റെ മനസ്സിൽ ഇരുട്ട് കയറി!!!
നിലത്ത് വീണ യുവാവ് എണീക്കുന്നില്ല,, ഞാൻ പുറത്ത് തട്ടി കുറെ വിളിച്ചു,, രക്ഷയില്ല,, ഇനിയിപ്പോ കാര്യമായി എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എന്ന പേടി ഉള്ളിലേയ്ക്ക് ഇരച്ചു കയറി!!!
പാക്ക് വെട്ടിക്കൊണ്ടിരുന്ന കത്തിയുടെ മുകളിലേക്ക് ഒരുത്തൻ വന്ന് കയറി ഗുണ്ടയായിപോയ കീലേരി അച്ചുവേട്ടന്റെയൊക്ക മുഖം മനസ്സിൽ ഓർമ്മ വന്നു!!!
ഇനി എന്ത് ചെയ്യും???
ഞാൻ തിയ്യറ്ററിനുള്ളിൽ തന്നെ കുറച്ചു നേരം പകച്ചു നിന്നു!!!ആ സമയത്തും ടോപ് സ്റ്റാറും സംഘവും വെറുപ്പിക്കാൻ മറന്നില്ല എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്!!!
ഒടുവിൽ വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ ഡോർ തുറന്നു പുറത്തിറങ്ങി. നേരെ പോയി സെക്യൂരിറ്റിയെ കണ്ടു.
ചേട്ടാ,,
തിയ്യറ്ററിന്റെ ഒരാള് കുടിച്ചിട്ട് വലിയ ശല്യമായിരുന്നു. ഞാൻ അയാളെ പിടിച്ചൊന്നു തള്ളി. അയാൾ അവിടെ വീണ് കിടക്കുന്നുണ്ട്!!!
സെക്യൂരിറ്റി എന്റെ കൂടെ വന്നു. ഡോർ തുറന്നു നോക്കി. ഞാൻ ഉള്ളിൽ ഭീതിയോടെ തറയിലേയ്ക്ക് നോക്കി. തറയിൽ യുവാവ് ഇല്ല!!!
സ്ക്രീനിലേയ്ക്ക് നോക്കി.. അവിടെ ടോപ് സ്റ്റാർ വക അടുത്ത പാട്ട് ഇട്ടിരിക്കുന്നു. കുറച്ചപ്പുറം മാറി നമ്മുടെ യുവാവ് ഡാൻസ് കളിച്ചോണ്ടിരിക്കുന്നു!!!
ഹാവൂ!!!
എന്റെ ശ്വാസം നേരെയായി. ഞാൻ വീണ്ടും ഒരു കസേരയിൽ ആശ്വാത്തോടെ ഇരുന്നു. ഇനിയും എത്ര വേണമെങ്കിലും വെറുപ്പിച്ചോളു പ്രശാന്തേട്ടാ,, ഞാനൊരു ശല്യത്തിന്നുമില്ല എന്ന ഭാവത്തിൽ ഞാൻ ഒരു മൂലയ്ക്ക് ഇരുന്നു..
സെക്യൂരിറ്റി ഉടനെ തന്നെ ഡാൻസ് കളിച്ചോണ്ടിരുന്ന യുവാവിനെ പുറത്തേക്കയച്ചു.. പിന്നീടുള്ള സമയം എന്തോ എനിക്ക് തിയറ്ററിൽ ഇരിക്കാൻ തോന്നിയില്ല. പടം തീരുന്നതിന് മുൻപേ തന്നെ അവിടുന്ന് ഇറങ്ങി. വടക്കുന്നാഥൻ മൈതാനത്ത് എന്തോ നാടൻ പാട്ടിന്റെ പരിപാടി നടക്കുന്നുണ്ട്. ഞാൻ പതുക്കെ അങ്ങോട്ട് നടന്നു.. അപ്പോഴതാ നേരത്തെ തിയറ്ററിൽ കണ്ട അതെ സ്റ്റെപ്പുകൾ ഇട്ട് ഒരാള് മൈതാനത്ത് തിമിർക്കുന്നു 😊😊😊

നേരത്തെ തിയ്യറ്ററിനുള്ളിൽ കുറച്ചു സമയം കൊണ്ട് എന്നിലേയ്ക്ക് ഭീതി നിറച്ച ആ മൊതലിന്റെ കളി കുറെ നേരം നോക്കി നിന്നു..ടോപ് സ്റ്റാറിന്റെ പടം വെറുപ്പിച്ചത് കൊണ്ടോ,, മുന്നില് നിന്ന് ഡാൻസ് കളിച്ചത് കൊണ്ടോ എന്തോ പെട്ടെന്നുള്ള ദേഷ്യത്തിന് ആത്മസംയമനം കൈവിട്ട എനിക്ക് എന്നോട് തന്നെ കുറ്റബോധം തോന്നി.. അയാൾ ചെയ്തതും തെറ്റായിരിക്കാം,, പക്ഷെ ഞാൻ ചെയ്തതും അതുപോലെയുള്ള തെറ്റ് തന്നെയാണ് എന്ന് ഉള്ളിൽ തോന്നി..ഉള്ളാലെ അകലെ നിന്ന് ഡാൻസ് കളിക്കുന്ന ആ യുവാവിനോട് മാപ്പ് പറഞ്ഞു.. ടോപ് സ്റ്റാറിനെയും ആ മനുഷ്യനെയും ആ ദിവസത്തെയുമെല്ലാം ആ ഇരുട്ടിൽ ഉപേക്ഷിച്ചുകൊണ്ട് ഞാൻ റൂമിലേക്ക് യാത്രയായി……
2008ൽ റിലീസ് ചെയ്യേണ്ടിയിരുന്ന പടം എന്തൊക്കെയോ കേസിൽ പെട്ട് 2015ൽ റിലീസ് ആയപ്പോൾ ആ വിധിയെ കെണി വച്ച് പിടിച്ച് കാണാൻ ഭാഗ്യം കിട്ടിയ ആ അവസ്ഥയെപ്പറ്റി ഒന്നെഴുതാൻ തോന്നി!!!
ടോപ് സ്റ്റാർ ടോപ് 🔥🔥🔥പുലൻ വിസാരണയ് 🔥

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി