എന്റെ പേര് അവന്റെ പേരിന്റെ കൂടെ കൊണ്ട് നടക്കുന്നതിനേക്കാളധികമാണ് അവന്റെ നെഞ്ചിൽ എന്നെ കൊണ്ട് നടക്കുന്നത്

0
112

Thozhuthuparambil Ratheesh Trivis

“അജിത് “എന്ന നടൻ കുറെ കാലമായി സ്റ്റേജ് പ്രോഗ്രാം ,,,അവാർഡ് പ്രോഗ്രാം ,,,പ്രമോഷൻ ,,ഓഡിയോ ലോഞ്ച് തുടങ്ങിയ പരിപാടികൾക്കൊന്നും പോകാതിരുന്നിട്ടും കൂടി അദ്ദേഹത്തിന്റെ ഫാൻബേസ് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല എന്നറിഞ്ഞപ്പോൾ മുതൽ അജിത് എന്ന നടനോട് ഒരു പ്രത്യേക ആരാധനയായിരുന്നു !!!ബിഗ്‌സ്‌ക്രീൻ കാഴ്ചകൾക്കപ്പുറം ആരാധകർ കാത്തിരിക്കുന്ന ,,,ആഗ്രഹിക്കുന്ന മറ്റൊരു വേദികളിലും എത്താഞ്ഞിട്ടും കൂടി ഇത്രയധികം ആരാധന ആ മനുഷ്യനോട് പ്രേക്ഷകർ കാണിക്കുന്നുണ്ടല്ലോ എന്നോർത്തപ്പോൾ അത്ഭുതം കൂടി !!!അതുകൊണ്ട് തന്നെ വല്ല ചാനൽ പരിപാടിക്കോ ,,സ്റ്റേജ് പ്രോഗ്രാമിനോ ,,അവാർഡ് നൈറ്റ്നോ വന്ന് ഏതെങ്കിലും നടന്മാർ തുനിഞ്ഞിറങ്ങുന്നതും ചാനലുകാർ അതൊക്കെ ഒരുപാട് കളർഫുൾ ആക്കി കൊട്ടിഘോഷിക്കുന്നതൊക്കെയും ചില സമയം വല്ലാത്ത പ്രഹസനം ആണെന്ന ചിന്ത ഇടക്കാലത്ത് തോന്നിയിരുന്നു !!!

ഫാൻസിനെ കൂട്ടാൻ വേണ്ടി ചുമ്മാ ചാനൽ പരിപാടിക്കും സ്റ്റേജ് പ്രോഗ്രാമുകൾക്കും വന്ന് ഇമോഷണൽ ഡ്രാമ കളിക്കണ്ട കാര്യമൊന്നുമില്ല ,,,അല്ലാതെ തന്നെ ഫാൻസിനെ മൈന്റൈൻ ചെയ്യാനൊക്കെ ഒരു റേഞ്ച് വേണം !!! അതിനൊക്കെ ആ അജിത്തിനെ കണ്ട് പഠിക്ക് എന്നായിരുന്നു മനസ്സിൽ തോന്നിയിരുന്നത് ,,,പക്ഷേങ്കില് ,,,കടലോളം പോന്ന ജനക്കൂട്ടത്തിന് മുന്നിൽ ചെന്ന് ,,,
“എൻ നെഞ്ചിൽ കുടിയിരുക്കും അന്പാന നന്പറുകളെ”എന്ന് തുടങ്ങി പിന്നീടുള്ള സമയം മുഴുവനും തന്റെ പടത്തേക്കാൾ കൂടുതൽ എന്റർടൈൻ ചെയ്യിപ്പിക്കാൻ കഴിയുന്ന “വിജയ്” “എന്ന മനുഷ്യന്റെ ചില സ്പീച്സ് ഉണ്ട് ,,,നമ്മുടെയൊക്കെ ജീവിതം ഒരു നദി പോലെയാണ് ,,,നദിക്കരയിൽ ചില ഭാഗത്ത്‌ ചിലർ ദീപങ്ങൾ കത്തിച്ചു വച്ച് നദിയെ ആരാധിക്കും ,,ചിലർ ചില ഭാഗത്ത്‌ പൂക്കളൊഴുക്കി ആരാധിക്കും ചിലർ ചില ഭാഗത്ത്‌ നദിയിലേക്ക് കല്ലെടുത്തെറിയും ,,നദി ഒഴുകിക്കൊണ്ടേയിരിക്കുകയാണ് ,,,തന്നെ സ്നേഹിക്കുന്നവരുടെയും ആരാധിക്കുന്നവരുടെയും ദ്രോഹിക്കുന്നവരുടെയും ഇടയിലൂടെ അത് അങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നു ….ഇത് പോലെ തന്നെയാണ് നമ്മൾ ഓരോരുത്തരുടെയും ജീവിതങ്ങളും ,,നമ്മളെ സ്നേഹിക്കാനും വാഴ്ത്താനും വിമർശിക്കാനുമെല്ലാം ചുറ്റും നിരവധി പേർ ഉണ്ട് ,,,നാം എന്ന നദി അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുകയാണ് ,,,ഇടയ്ക്ക് വച്ച് കിട്ടുന്ന സ്നേഹത്തിൽ അന്ധരാകാതെ
വാഴ്ത്തപ്പെടലിൽ അഹങ്കാരികളാതെ വിമർശനങ്ങളിൽ കാലിടറാതെ ആ നദി മുന്നോട്ട് തന്നെ ഒഴുകിക്കൊണ്ടേയിരിക്കും !!!

Image may contain: 1 personമാസ്റ്റർ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി വന്നപ്പോൾ അദ്ദേഹം അവതരിപ്പിച്ച ഒരു ചെറിയ പോയിന്റ് ആണ് മുകളിൽ പറഞ്ഞത് ,,ഒരുപക്ഷെ ഇക്കാര്യം ആദ്യമായി പറയുന്നത് അദ്ദേഹമൊന്നും അല്ലായിരിക്കാം ,,,പക്ഷെ വ്യക്തിപരമായി പറയാണെങ്കിൽ അദ്ദേഹം അത് പറയുമ്പോൾ ഉള്ള ഒരു ഫീൽ മാരകമായിരുന്നു !!!കുറച്ചു സമയം മാത്രമാണ് ആ പ്രോഗ്രാം കാണാൻ സാധിച്ചുള്ളൂ എങ്കിലും ആ സമയം മുഴുവനും അത്ഭുതമായിരുന്നു വിജയ് എന്ന മനുഷ്യൻ വേദിയിലിരിക്കുന്ന ഓരോരുത്തരുടെയും ഒപ്പം കണ്ടിരിക്കുന്ന നമ്മളുടെയും മനം നിറയ്ക്കുന്നത് എത്രത്തോളമാണ് എന്നതിൽ !!!ഇടക്കാലത്ത് കട്ട വിജയ് ഫാൻസ്‌ ആയ കൂട്ടുകാരെ മൂച് കേറ്റാൻ പറയും ,,വിജയ് പടം എന്ന് പറഞ്ഞാൽ അഞ്ച് പാട്ടും ആറ് ഇടിയും തന്നെയല്ലേ ഇപ്പോഴും ???പുറമെ അങ്ങനെപറഞ്ഞാലും ഒരു വിജയ് പടം ഇറങ്ങിയാൽ മിക്കതും ആദ്യത്തെ ദിവസം തന്നെ കണ്ടിരിക്കും …”നൻപൻ “സിനിമ റിലീസ് ന്റെ തൊട്ട് മുൻപ് ശങ്കർ പറഞ്ഞു ,, വിജയ്യെ എല്ലാവർക്കും ഇഷ്ടമാണ് ,,ഇനി ആർക്കെങ്കിലും ഇഷ്ടമില്ലാത്തവർ ഉണ്ടെങ്കിൽ അവർക്ക് കൂടി ഈ പടം ഇറങ്ങുന്നതോടെ ഇഷ്ടമായിക്കോളും എന്ന് ,,,

ഇഷ്ടമില്ലാത്തവർ എന്ന് ശങ്കർ പറഞ്ഞത് മിക്കവാറും അതിശയോക്തി മാത്രമാണെന്നാണ് ,,”എന്റെ പോസ്റ്റർ തകർത്തോളൂ ,,കട്ട്‌ഔട്ട്‌ തകർത്തോളൂ ,,പക്ഷേ എന്റെ ആരാധകന്റെ മേലെ കൈ വയ്ക്കാതെ, “ഇത് പോലുള്ള മൂപ്പരുടെ ചില സ്പീച് കാണുമ്പോൾ തോന്നിയിട്ടുള്ളത് ,,,,തന്റെ മുന്നിലെ ജനസാഗരത്തെ നോക്കി “എൻ നെഞ്ചിൽ കുടിയിറുക്കും” എന്ന് മൂപ്പര് പറഞ്ഞാലും കേട്ടിരിക്കുന്നവന്റെ മുഴുവനും നെഞ്ചിലേക്ക് മൂപ്പരാണ് ശരിക്കും ആഴത്തിൽ കുടിയേറുന്നതെന്ന് മനസ്സിലാവുന്ന നിമിഷങ്ങൾ !!! മാസ്റ്ററിൽ കൂടെ അഭിനയിച്ച വിജയ് സേതുപതിയെ പറ്റി അദ്ദേഹം പറഞ്ഞ വാക്കുകൾ ,,,

“എന്റെ പേര് അവന്റെ പേരിന്റെ കൂടെ കൊണ്ട് നടക്കുന്നതിനേക്കാളധികമാണ് അവന്റെ നെഞ്ചിൽ അവൻ എന്നെ കൊണ്ട് നടക്കുന്നത് !!!വിജയ് സേതുപതിയെ കെട്ടിപ്പിടിച്ചു നൽകിയ മുത്തം !!!ലോകേഷ് കനകരാജ്നെ പറ്റി പറഞ്ഞ വാക്കുകൾ ,,”മാനഗരം “തിരുമ്പി പാക്ക വച്ചിട്ടാര് “കൈതി “തിരുമ്പി തിരുമ്പി പാക്ക വച്ചിട്ടാര് ഇനിമേ “മാസ്റ്റർ “എന്ന ആകപ്പോറത് തെറിയിലെ ,,ശേഷം ചിരിയോട് കൂടി ലോകേഷ് കനകരാജിന്റെ ഡെഡിക്കേഷൻ ,,ഹാർഡ് വർക്ക്‌ എത്രമാത്രം വലുതായിരുന്നു എന്ന് ചുരുങ്ങിയ വാക്കുകൾ കൊണ്ട് വർണ്ണിച്ച രീതി !!!ഈ സമയങ്ങളിലൊക്കെയും തോന്നിപ്പോകുന്നു ,,,അജിത് ഒക്കെ പല പൊതുവേദികളും ഒഴിവാക്കിയത് പോലെ ഇങ്ങേരൊക്കെ ഒഴിവാക്കിയിരുന്നേൽ ഒരുപക്ഷെ സിനിമയിൽ കാണുന്നതിനേക്കാൾ മനോഹരമായ ഒരുപാട് നല്ല നിമിഷങ്ങൾ നമുക്ക് നഷ്ടമായേനെ !!!