ഇത് ശരിക്കും സീരിയസ് വില്ലൻ തന്നെ ആയിരുന്നോ ? വിശ്വസിക്കാൻ സാധിക്കുന്നില്ല

115

Thozhuthuparambil Ratheesh Trivis

കിരീടം ഉണ്ണി ഒരിക്കൽ പുള്ളിയുടെ ഒരു ഇന്റർവ്യൂവിന്റെ ഇടയ്ക്ക് പറഞ്ഞത് കേട്ടിട്ടുണ്ട് ലോഹിസാറിനെ കുറിച്ച് ,അദ്ദേഹം എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു കഥാപാത്രത്തിന്റെ പേരിന് വേണ്ടിയൊക്ക മണിക്കൂറുകൾ ആലോചിക്കും എന്ന് ,,ഒരുപക്ഷെ കഥ ആലോചിക്കുന്ന പോലെ തന്നെ ഒരുപാട് സമയം ആ പേരിനെ പറ്റി ചിന്തിക്കും എന്ന് !!!ഉദാഹരണത്തിന് ഒരു പലിശക്കാരന്റെ കഥാപാത്രത്തിന്റെ പേര് ആണെങ്കിൽ കണ്ടിരിക്കുന്നവന് ആ പേര് കേൾക്കുന്ന മാത്രയിൽ തന്നെ ഒരെടുപ്പ് തോന്നിപ്പിക്കണമെങ്കിൽ ഒരു പേരിന് പിന്നിൽ പോലും ഒരുപാട് ചിന്തിക്കേണ്ടിയും ബുദ്ദിമുട്ടേണ്ടിയും വരും എന്ന് !!!

Download Plain Meme of Sabu In Thrissur Pooram Movie With Tags style, glasses, rolls royce, nadathamസിനിമയിറങ്ങി വർഷങ്ങൾ ആയിട്ടും പല കഥാപാത്രങ്ങളുടെയും പേരുകൾ നമ്മുടെ മനസ്സിൽ ഒരു ബ്രാൻഡ് ആയി പതിഞ്ഞു പോയതും ഒരുപക്ഷെ അതുകൊണ്ടൊക്കെ തന്നെ ആയിരിക്കാം ,കഥാപാത്രസൃഷ്ടിയുടെ കാര്യത്തിൽ പേരിന് എത്രമാത്രം സ്വാധീനമുണ്ടായിരിക്കും എന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണം ,ജയസൂര്യയുടെ തൃശൂർ പൂരം സിനിമയിലെ സാബുമോന്റെ വില്ലൻ കഥാപാത്രം ,,
ഡോൺ ശ്യാം !!!

Download Plain Meme of Sabu In Thrissur Pooram Movie With Tags nottam, villain, angry, dheshyamമുഴുവനും പേര് ശ്യാം രംഗൻ എന്നായിരുന്നെങ്കിലും കണ്ടിരിക്കുന്നവന്റെ മനസ്സിലേക്ക് തൃശൂർ വിറപ്പിക്കാൻ എത്തിയ ഈ മെഗാ വില്ലന്റെ പേര് വളരെ നിഷ്കളങ്കമായി ശ്യാം എന്ന് മാത്രം കയറി,,അവിടുന്നങ്ങോട്ട് പിന്നെ ഈ പുള്ളിക്കാരൻ വന്നു നിന്നപ്പോൾ കട്ടത്താടിയും കലിപ്പ് ലൂക്കും കൊണ്ട് ഒരു സൈഡ് ഡാർക് മൂഡ് താങ്ങി നിർത്താൻ പണിപ്പെട്ട ജയസൂര്യയെ കാഴ്ചക്കാരനാക്കി പിന്നീടുള്ള മൊത്തം സീനും ഇന്റർനാഷണൽ ഗുണ്ടാ നേതാവ് ശ്യാം കോമഡി ആക്കിക്കളഞ്ഞു !!!

ഒരു പേരിലെന്തിരിക്കുന്നു ???കഥയും സീനുകളും അടിപൊളി ആയാൽ പോരെ എന്ന് പലർക്കും സംശയം തോന്നാം !!!പക്ഷെ തൃശൂർ പൂരത്തിന്റെ കാര്യത്തിൽ പറയാണെങ്കിൽ ,,പ്രാഞ്ചിയേട്ടനിൽ ഇന്നസെന്റ് പറഞ്ഞ പോലെ ,ഇവന്റല് കാശ് മാത്രമേ ഉളളൂ ,,ബാക്കി എഡ്യൂക്കേഷൻ അടക്കം കംപ്ലീറ്റ് വീക്ക്‌ ആണ് എന്ന് പറഞ്ഞത് പോലെയായിരുന്നു കാര്യങ്ങൾ !!!ആ നിലയ്ക്ക് ചിന്തിച്ചാൽ പിന്നെ ഒരു വല്യങ്ങാട്ടെ ഒരു ഡോണിനെ കോട്ട് ഇടീപ്പിച് ത്രിശ്ശൂർക്ക് കേറ്റിവിടുമ്പോൾ മിനിമം പേരുകൊണ്ടെങ്കിലും ഒരു ഡോൺ ആയിക്കൂടെ എന്നുള്ള ചിന്ത പ്രേക്ഷകന് തോന്നിയാൽ യാതൊരു കുറ്റവും പറയാൻ പറ്റില്ല !!!ഡോൺ ശ്യാം എന്റെ തിയേറ്റർ ഓർമകൾക്ക് മുന്നിൽ മഴയായ് പെയ്തിറങ്ങിയിട്ട് വർഷം ആയെന്ന് ആരോ പറഞ്ഞപ്പോൾ രണ്ട് വരി കുറിക്കാതിരിക്കാൻ കഴിഞ്ഞില്ല .