സത്യം വിളിച്ചുപറഞ്ഞ കുഞ്ഞുങ്ങളെ ഒറ്റപ്പെടുത്തുന്ന നാട്ടുകാരെന്ന വിഷജന്തുക്കൾ

876

ഷഹല ഷെറിന്റെ വിഷയത്തില്‍ പ്രതികരിച്ച വിദ്യാര്‍ത്ഥിക്കും അച്ഛനും ഭീഷണി

സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്ബുകടിയേറ്റ് മരണപ്പെട്ട ഷഹല ഷെറിന്റെ വിഷയത്തില്‍ സ്‌കൂളിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിക്കും അച്ഛനും നേരെ ഭീഷണി. ബാലാവകാശ കമ്മീഷന്‍ പ്രതിനിധികള്‍ക്ക് മൊഴി നല്‍കിയ ശേഷമാണ് നാട്ടുകാരില്‍ കണ്ടാല്‍ തിരിച്ചറിയാവുന്ന ഏതാനും ചിലര്‍ ഷഹലയുടെ സഹപാഠിയായ വിസ്മയയ്ക്കും അച്ഛന്‍ രാജേഷിനുമെതിരെ ഭീഷണി മുഴക്കിയത്.

വാര്‍ത്താമാദ്ധ്യമങ്ങളോട് വിസ്മയയും മറ്റ് കുട്ടികളും സംസാരിച്ചതും ഇവരെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് രാജേഷ് പറയുന്നു. മക്കളെ ഓരോ കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ച്‌ ഷഹല പഠിച്ച ബത്തേരി സര്‍വ്വജന സ്‌കൂളിനെ തകര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ നാളെ വിസ്മയയും കുടുംബവും അനുഭവിക്കേണ്ടി വരുമെന്നും നാട്ടില്‍ ഒറ്റപെടുത്തും എന്നുമൊക്കെ ആയിരുന്നു ഇവരുടെ ഭീഷണി.

സ്വന്തം കൂട്ടുകാരിയുടെ മരണത്തിന് കാരണക്കാരായ ആളുകളോടുള്ള അമർഷമായാണ് ആ കുഞ്ഞുങ്ങൾ അന്ന് പൊട്ടിത്തെറിച്ചത്.അതിനെ ഉയർത്തിക്കാട്ടി ആ കുട്ടികളെ വെച്ച് ചാനൽ ചർച്ച നടത്തി അവരുടെ ഭാവി ഇനിയും തകർക്കരുത്.നിദ പറഞ്ഞത് പോലെ അടുത്ത വാർത്ത കിട്ടുന്നതോടെ മാധ്യമങ്ങൾ ആ വഴിക്ക് പോകും,നമ്മളും…ആ കുഞ്ഞുങ്ങൾക്ക് അവിടെ തുടർന്ന് പഠിക്കുകയും ആ നാട്ടിൽ തുടർന്ന് ജീവിക്കേണ്ടതും ഉണ്ട്.കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത വിറ്റല്ല വാർത്തയാക്കേണ്ടത്.

ആ കുട്ടികളെ അവരുടെ പാട്ടിന് വിടൂ.അതുപോലെ തന്നെ കീർത്തന എന്ന കുട്ടിയുടെ പേരിലും അനാവശ്യ പബ്ലിസിറ്റി കൊടുത്ത് അവരിലെ ബാല്യം കെടുത്താതെ ഇരിക്കൂ.അതിലും ജാതിയും വർഗീയതയും രാഷ്ട്രീയവും ഒഴിവാക്കൂ.വിഷയം സ്കൂളുകളിലെ മോശം സാഹചര്യവും ഷെഹ്‌ലയുടെ മരണവുമാണെന്നത് ഓർമയിൽ ഉണ്ടാവണം.ആരെങ്കിലും അവരെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ഭീഷണിപ്പെടുത്തിയാൽ അതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ പ്രതികരിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. ഇനി മറിച്ച് വൃത്തികെട്ട രാഷ്ട്രീയം ആണ് ഇതിന് പിന്നിലെങ്കിൽ അതിനെ പ്രതിരോധിക്കാനും നമുക്ക് കടമയുണ്ട്.കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും സഹജീവി സ്നേഹവും കണ്ടെങ്കിലും നമുക്ക് മാറി ചിന്തിക്കാൻ ശ്രമിക്കാം.

Previous articleഎന്തുകൊണ്ട് ജെ.എൻ.യു തെരുവിലിറങ്ങുന്നു ?
Next articleവർഗീയത വേരൂന്നിയ വഴികൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.