ശ്രീജ നെയ്യാറ്റിൻകരക്കെതിരെ മതതീവ്രവാദിയുടെ വധഭീഷണി

115

വെൽഫെയർ പാർട്ടി മുൻ നേതാവും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിൻകര പൊതുവിഷയങ്ങളിൽ ഇടപെടുകയും ആർജ്ജവത്തോടെ സ്വന്തം അഭിപ്രായം പറയുകയും ചെയുന്ന വ്യക്തിയാണ്. പലപ്പോഴും ഇസ്ലാം-ഹിന്ദു മതതീവ്രവാദികളുടെ സൈബർ അക്രമണത്തിനിരയാകുന്ന ശ്രീജ എല്ലാത്തിനോടും ചെറുത്തുനിൽക്കാറുമുണ്ട്. ഇപ്പോൾ ആക്രമണത്തിന്റെ സ്വഭാവം മാറിയിട്ടുണ്ട്. തീർത്തുകളയും എന്നാണു ഭീഷണി. ശ്രീജയുടെ കുറിപ്പ് വായിക്കാം

ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു

നവാസ് ജാനേ എന്ന സ്ത്രീ വിരുദ്ധതയും ഹോമോഫോബിയയും ട്രാൻസ്‌ഫോബിയയും ഭക്ഷിച്ചു ജീവിക്കുന്ന ഒരു സ്വയം പ്രഖ്യാപിത ‘സ്വർഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്ന ‘ ഊളയെ വിമർശിച്ചു പോസ്റ്റ് ഇട്ടതും അവനെ നിയമം കൊണ്ട് കൈകാര്യം ചെയ്യണം എന്ന് പറഞ്ഞതും ഇസ്ലാമോഫോബിയ ആണത്രേ !അവനു എതിരെ വന്ന അസംഖ്യം പരാമർശങ്ങളും പോസ്റ്റുകളിലും നിന്ന് എന്റെയും ശ്രീജയുടെയും Sreeja Neyyattinkara മാത്രം പോസ്റ്റ് തിരഞ്ഞു പിടിച്ചു ഒരു വരേണ്യ നായരും, ഒരു സവർണ്ണ വരേണ്യ നസ്രാണിയും സ്ത്രീ പക്ഷത്തിൻറെ പേര് പറഞ്ഞു ഒരു പ്രാക്ടീസിംഗ് മുസ്ലിമിനെ ഉന്നം വെക്കുന്നു എന്നാണു രോദനം .സ്ത്രീ വിരുദ്ധത പറയുന്നതിനെ എതിർക്കുമ്പോൾ അതിനെ നൈസായി കൊണ്ട് മതത്തിൽ കെട്ടി, വിമർശിക്കുന്നവർക്ക് ബൈ ഡിഫോൾട്ട് ആയി കിട്ടുന്ന ജാതിയും മതവും പറഞ്ഞു അതിനെ ഇസ്ലാമോഫോബിയയും ദളിത് വിരുദ്ധതയുമൊക്കെ ആക്കി വിഷയം മാറ്റുന്ന ഈ വിദ്യ ആദ്യമായൊന്നുമല്ല കാണുന്നത് കേട്ടോ .കുറെ നാൾ ആയില്ലേ നമ്മൾ ഇവിടെയൊക്കെ ഇങ്ങനെ നിൽക്കുന്നു .

ഈ പ്രാക്ടീസിങ് മുസ്‌ലിം എന്ന് പറയുന്നവൻ സ്ത്രീകൾക്കു നേരെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ക്രിമിനൽ ആക്ടിവിറ്റിയെ കുറിച്ച് പറയുമ്പോൾ അവനെ സപ്പോർട്ട് ചെയ്യുന്ന ഒരൂള പറയുന്നതാണ് ബഹു രസം ഗോവിന്ദ ചാമിയെ ഫെമിനിസ്റ്റുകൾ റേപ്പിസ്റ്റ് എന്ന് വിളി ക്കുന്നില്ലേ അപ്പോൾ പിന്നെ സ്ത്രീകളെ വെടികൾ എന്ന് വിളിച്ചാൽ എന്താ കുഴപ്പം എന്ന്… ആ മസ്തിഷ്‌കം.ഒരൊന്നൊന്നര മസ്തിഷ്‌കം ആണ്.പ്രാക്ടീസിങ് മുസ്‌ലിമിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്താൻ പോയിട്ടല്ല ഈ ഊളകൾ പെണ്ണുങ്ങളെ ലൈംഗികാധിക്ഷേപം നടത്തി ഓടുന്നത് … ഒരു സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തെ ഓഡിറ്റ് ചെയ്യുക എന്ന ക്രിമിനൽ കുറ്റകൃത്യം ചെയ്തു നടക്കുന്ന ഇവറ്റകളെയൊക്കെ നിലയ്ക്ക് നിർത്താൻ നിയമ സംവിധാനത്തോട് ആവശ്യപ്പെട്ടാൽ തന്നെ ഇസ്‌ലാമോ ഫോബിയ എന്ന നിലവിളി…. പരമ കഷ്‌ടം

May be an image of 2 people, monument and text that says "Bismillah Kadakkal 2d അൽഹംദുലില്ലാഹ് വീണ്ടുമൊരിക്കൽ കൂടി ആ സന്നിധിയിൽ എത്തിച്ചേരുവാനും എളിയ നിലയിലെങ്കിലും ഖിദ്മത്തുകൾ ചെയ്യുവാനും സാധിച്ചു. ഒരാഴ്‌ചയോളം ഉസ്‌താദിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ തിരിച്ചെത്തി. ചികിത്സയുടെ കാര്യത്തിലും, ചിട്ടകൾ പാലിക്കു... See More"നവാസ് ജാനേ വിഷയത്തിൽ പോസ്റ്റിൽ വന്ന്‌ പൂരത്തെറി വിളിച്ചവൻ … പേര് ബിസ്മില്ലാ കടയ്ക്കൽ… വീഡിയോയിട്ട് ഭീഷണി…. തുടർന്നത് ചോദ്യം ചെയ്തപ്പോൾ എന്നെ ബ്ലോക്കി റീനേച്ചിയെ തെറി തുടർന്നു…. തുടർന്ന് എന്റെ രണ്ടാമത്തെ ഐ ഡി യിലൂടെ ഞാൻ മറുപടി കൊടുത്തപ്പോൾ അവിടെ എന്റെ ഫോട്ടോയെടുത്തിട്ട് ലൈംഗികാധിക്ഷേപം ഞങ്ങൾ രണ്ടാളും.ആദ്യം കരുതിയത് ഏതോ ജെട്ടി നായർ മോഡൽ സംഘി മുസ്‌ലിം പേരിൽ വന്ന്‌ തെറി വിളിക്കുന്നു എന്നാണ്.കടയ്ക്കൽ എസ് ഐ മുതൽ ഡി ജി പി വരെ ഇവന്റെ ആൾക്കാർ ആണത്രെ .പിന്നീടാണ് ഒർജിനൽ എന്ന് മനസിലായത് എന്തായാലും ബിസ്മില്ല സാറിനോട് കളിക്കാൻ നിൽക്കണ്ട എന്നുള്ള ഭീഷണികൾ ഒക്കെ വന്നിട്ടുണ്ട്…. പെണ്ണുങ്ങളെ തെറി വിളിച്ചും ലൈംഗികാധിക്ഷേപം നടത്തിയും ഓടുന്നവരെ ഭയന്ന ചരിത്രമില്ല അതേത് ബിസ്മില്ല ആയാലും ശരി…

May be an image of Sreeja Neyyattinkara, standing and text that says "Bismillah Kadakkal 1h. … ഏതെങ്കിലും മുസ്ലിം സമുദായ സംഘടനകൾ ഇനി ഇവളെ വച്ചു പ്രോഗ്രാം സംഘടിപ്പിക്കുകയാണെങ്കിൽ ആ വേദി' ഞാൻ കത്തിക്കും. അത് സുഡാപ്പികൾ ആയാലും ശരി. ബിസ്മില്ലാഹ് കടക്കൽ കർഷകരുടെ ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം ഐം ഇന്ത്യക്ക് വേണ്ടി കർഷകർക്കൊപ്പം Sreeja Neyyattinkara"ഉറച്ച ഫാസിസ്റ്റ് വിരുദ്ധ നിലപാട് കൊണ്ട് മാത്രം ഭരണകൂട ഭീകരത നേരിട്ടുകൊണ്ടിരിക്കുന്ന അബ്ദുൾ നാസർ മഅദനിയെന്ന മനുഷ്യനോട് ചേർന്ന് നിന്ന് ഫോട്ടോയെടുത്ത് ആ ഫോട്ടോ പ്രൊഫൈൽ ഫോട്ടോയാക്കി വച്ച ബിസ്മില്ല എന്ന പേരിലറിയപ്പെടുന്ന മൻസിലാൽ റീനേച്ചിയേയും Reena Philipmഎന്നേയും വിളിച്ച തെറിയും ഭീഷണിയും ഒക്കെ നിങ്ങൾ കണ്ടതാണ്…

May be an image of standing and text that says "FRiENDimobile mobile 50 2G 91% 10:06 PM Search ഷം കെട്ടലുകൾക്കി ലോകം വിളിച്ചാല മാളം, പറ്റുമെങ്കിര സാന കണികയ യും പൊരുതാർ ണ് തീരുമാനം Bismillah Kadakkal ഹിജാമ ഫസ്‌ദ്‌ പ്രൊഫറ്റോപ്പതി ലീച് തെറാപ്പി മസ്സാജ് സ്റ്റീം ബാത് ഓറിക്കുലർ അക്യുപങ്ചർ സുജോക്.. Add Friend"സംഘ് ഫേക്ക് ഐ ഡികൾ മാത്രം വിളിക്കുന്ന ഭാഷ ഇസ്‌ലാം പ്രാക്ടീസ് ചെയ്യുന്നൊരു മതവിശ്വാസിയുടെ ഭാഗത്ത് നിന്ന് കേൾക്കേണ്ടി വന്നപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്…. രാമനെ ദൈവമായി കൊണ്ടു നടക്കുന്ന സംഘികൾ സ്ഥിരമായി വിളിച്ചു നടക്കുന്നത് ജയ് ശ്രീറാം എന്നാണ്….രാവിലെ കുളിച്ചമ്പലത്തിൽ പോയി മന്ത്രമുരുവിട്ട് തൊഴുത് കുറിയിട്ട് ഒരു ചെവിയിൽ തുളസിയിലയും മറു ചെവിയിൽ അരളിപ്പൂവും തിരുകി വച്ച് നടക്കുന്ന നിരവധി സംഘികളെ എനിക്കറിയാം അതേ സംഘികൾ സ്ത്രീകൾക്ക് നേരെ പച്ചയായ തെറിയും ലൈംഗികാധിക്ഷേപവും നടത്തുന്നത് എനിക്കൊരു പുതുമയുള്ള കാഴ്ചയേയല്ല ….. അതുകൊണ്ടുതന്നെ അഞ്ചു നേരം നിസ്കരിച്ച് മതപരമായ ജീവിതം നയിക്കുന്ന ബിസ്മില്ലയെ പോലുള്ള, നവാസ് ജാനയെ പോലുള്ള മുസ്ലീങ്ങൾ സ്ത്രീകളെ ലൈംഗികാധിക്ഷേപം നടത്തി ഓടുന്നതിൽ എനിക്കത്ഭുതവുമില്ല….

May be an image of one or more people and text that says "KB/s 10:34p.m. 10:34 Like 62% Comment Share Bismillah Kadakkal Reena Philipm മുതല് കനമുള്ളതാണെങ്കിൽ പണ്ടത്തെപ്പോലെ വിളിച്ചു കയറ്റിയേനെ അല്ലേ.. തവളക്ക് നീര് വച്ചപോലിരിക്കുന്നതിനോടൊന്നും താത്പര്യമില്ലാത്തോണ്ടാ സേച്ചിയെ.. അനങ്ങത്തില്ലെന്നെ... പോരെങ്കി ചത്തപോലെ കിടക്കൂം കൂടി ചെയ്യും. Like Comment Share Bismillah Kadakkal സോറി സേച്ചിമാരെ ചൂട്ടും കെട്ടി വീട്ടിൽ വന്നു മിണ്ടിയും പറഞ്ഞും ഇരിക്കുന്ന ശീലം ഇല്ല.. ഇല്ലാത്തോണ്ടാ.. തമ്പുരാട്ടിമാർ ക്ഷമിക്കണം Like Comment Share Bismillah Kadakkal അപ്പൊ എങ്ങനാ രണ്ട് സേച്ചിമാരുടെയും ഫാസിസ്റ്റ് വിരുദ്ധത.. കിണ്ണത്തിൽ ആദ്യം തൊട്ടവരുടെ കണക്കനുസരിച്ചു തന്നെയല്ലേ. ആദ്യം തൊട്ടത് സിപിഎഎമ്മുകാർ ആരുന്നേൽ ബിജെപിക്ക് രണ്ട് ശോഭാന്റിമാരേക്കൂടി കിട്ടിയേനെ. അവരുടെ നഷ്ടം. Like Reply 1h Edited Like Comment Share"കടുത്ത ദേഷ്യം വരുമ്പോൾ എതിരാളിയെ പ്രതിരോധിക്കാൻ ഞാൻ ഉപയോഗിക്കുന്ന ചില പദങ്ങളുണ്ട് നായ, ശവം, പിന്നെ തന്തയ്ക്കു വിളിയാണ് മാക്സിമം ( ഈ വിളികൾ ശരിയാണ് എന്ന അഭിപ്രായം തെല്ലുമില്ല ) … അതിനപ്പുറം ഒരു പദപ്രയോഗം നടത്താനോ സ്ത്രീ വിരുദ്ധത പറയുന്ന മുസ്ലീമിന് നേരെ സ്വത്വ പരമായ ആക്രമണം നടത്താനോ തെറി വിളിക്കുന്നത് സംഘി ആയാലും അവന്റെ വീട്ടിലെ സ്ത്രീകളെ അധിക്ഷേപിക്കാനോ എനിക്ക് പറ്റില്ല അത് എന്നെ ഏതേലും മതം പഠിപ്പിച്ചതല്ല ഉറച്ച രാഷ്ട്രീയ ബോധ്യമാണത്…. ഞാൻ ഒരു മത വിശ്വാസിയല്ല അഥവാ മതശാസനകൾ തെല്ലും സ്വാധീനിച്ചിട്ടില്ല എന്നർത്ഥം… ജീവിതത്തിൽ ബോധപൂർവ്വം പുലർത്തി പോരുന്ന മൂല്യങ്ങൾ സ്വർഗത്തെ മോഹിച്ചിട്ടോ നരകത്തെ ഭയന്നിട്ടോ അല്ല അങ്ങനൊന്ന്‌ ഉണ്ടെന്ന് തന്നെ വിശ്വാസമില്ലാത്ത ആളാണ് ഞാൻ… ഒരു മതാശയത്തേയും വിശ്വസിച്ചിട്ടോ സ്നേഹിച്ചിട്ടോ ഭയന്നിട്ടോ അല്ല നീതി ബോധത്തോടെ ജീവിക്കുന്നത് അതൊരു നിലപാട് ആണ് … അഥവാ ഒരേ സമയം വേദഗ്രന്ഥത്തിനുള്ളിൽ ജീവിക്കുകയും ഗൂഗിളിൽ പെൺകുട്ടികളുടെ നഗ്ന ഫോട്ടോ തെരയുകയും നാവെടുത്താൽ സ്ത്രീകളുടെ ലൈംഗികാവയവങ്ങളെ കുറിച്ച് പറഞ്ഞു സ്വയം ഭോഗ സുഖം അനുഭവിക്കുകയും ചെയ്യുന്ന നരാധമന്മാരുടെ മൂല്യബോധം അല്ല മതങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന എന്റെ മൂല്യബോധം….

May be an image of 2 people, beard and text that says "10:47 LITE x Bismillah Kadakkal Jan Hijama at a glance.. With Afu Kalam Bismillah Hijama & Holistic Science Trivandrum Oachira & Aluva https://wa.me/919633308643 Like Share"ബിസ്മില്ല എന്ന മത വിശ്വാസി വിളിച്ചത് കേവല തെറിയല്ല പച്ചയായ ലൈംഗികാധിക്ഷേപമാണ്… എന്നെ അധിക്ഷേപിക്കാൻ എന്റെ ഫോട്ടോ ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് ഹിന്ദുത്വ വാദികളാണ്‌.അതിനു സമാനമായി ബിസ്മില്ല എന്ന മുസ്‌ലിം എന്റെ ഫോട്ടോയിട്ട് എന്നെ അധിക്ഷേപിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം എന്താണ്…? എന്നെ കൊല്ലും എന്നും സംഘികൾ പോലും ഇതുവരെ പറഞ്ഞിട്ടില്ലാത്ത തരത്തിൽ ഞാൻ പങ്കെടുക്കുന്ന പ്രോഗ്രാമുകളുടെ വേദി കത്തിക്കുമെന്നും പരസ്യമായി ആഹ്വാനം ചെയ്യുന്നതിന്റെ പിന്നിലെ രാഷ്ട്രീയം എന്താണ്? ഇവൻ മാനസിക രോഗി ആണെന്ന് ചിലർ പറയുന്നു…. എന്ത് കുറ്റകൃത്യം ചെയ്‌‌താലും മാനസിക രോഗ സർട്ടീക്കറ്റ് എടുക്കുന്ന സംഘ് ബുദ്ധി സ്ഥിരം കാണുന്ന എനിക്ക് ബിസ്മില്ല യുടെ പക്കലുള്ള മാനസിക രോഗ സർട്ടീക്കറ്റിന്റെ വിശ്വാസ്യത ബോധ്യമുണ്ട്….

വെല്ലുവിളിച്ചും ഏറ്റവും ഒടുവിൽ സ്ത്രീകളുടെ ആർത്തവത്തെ പോലും പരിഹസിച്ചും നടക്കുന്ന ബിസ്മില്ലയോടു തോന്നുന്നത് സഹതാപമാണ് …. തന്റെ വാക്കുകൾ കൊണ്ട് പെണ്ണുങ്ങളെ നിലയ്ക്ക് നിർത്താമെന്നും അവരുടെ വായടപ്പിക്കാമെന്നും അയാൾ കരുതുന്നു …. നാല് ലൈംഗികാധിക്ഷേപം നടത്തുമ്പോൾ ഓടി പോയി മാളത്തിലൊളിക്കുന്ന പെണ്ണുങ്ങളെ കണ്ട് ശീലിച്ചത് കൊണ്ട് മാത്രം ബിസ്മില്ലയ്‌ക്ക്‌ തോന്നുന്നതാണത്…. ലിംഗമാണ് സകലതും എന്ന് വിശ്വസിച്ചു നടക്കുന്ന വെറും ഒരു ആണാണയാൾ…. വെറും ആണ്….അങ്ങനൊരാണ് വിളിച്ചു നടക്കുന്ന തെറി കേട്ട് പേടിച്ചോടാൻ മാത്രം ദുർബലമായ സ്വത്വ ബോധവും പേറിയാണ് പെണ്ണുങ്ങൾ ജീവിക്കുന്നത് എന്നുള്ള ധാരണ പൊതു ബോധത്തിന്റെ മിഥ്യാധാരണയാണ് …

ഈ വിഷയത്തിൽ എനിക്കൊരസ്വസ്ഥത ഉണ്ട്…. അബ്ദുൾ നാസർ മഅദനി എന്ന പേര് മിണ്ടാൻ പോലും യോഗ്യതയില്ലാത്ത ഒരുത്തൻ അദ്ദേഹത്തിന്റെ ഫോട്ടോയിട്ട് , ആ മനുഷ്യനെ ചികിൽസിക്കുന്നു എന്ന് പറഞ്ഞു നടക്കുന്നത് കാണേണ്ടി വന്നല്ലോ എന്നോർത്ത് മാത്രം .ഞാൻ പങ്കെടുക്കുന്ന പ്രോഗ്രാം വേദികളെ കത്തിക്കാൻ പന്തവും കൊളുത്തി ഇറങ്ങുന്ന ബിസ്മില്ല യുടെ ആണത്വത്തെ നേരിടാൻ ഞാൻ എന്ന സ്ത്രീക്ക് പന്തത്തിന്റെ ആവശ്യമില്ല …….നായ്ക്കാഷ്‌ടത്തെ ഞാൻ കോരിക്കളയുകയാണ് പതിവ് … അതും അറപ്പോടെ…ആർത്തലച്ചു കൊലവിളികളോടെ വരുന്ന ഹിന്ദുത്വയെ ഭയന്നിട്ടില്ല പിന്നാണോ ബിസ്മില്ലാ മസ്തിഷ്കത്തിൽ ലിംഗവുമായി ജീവിക്കുന്ന നിന്റെ കത്തിക്കൽ ഭീഷണി ….

May be an image of 1 person and text that says "Mansilal Subair Kannu Sreeja Neyyattinkara വീണ്ടും നി വിളച്ചിലെടുത്താൽ നിൻ്റെ പുക ഞാൻ കാണിക്കും @#$%%### മോളേ. മതിയായാലും ഇല്ലെങ്കിലും നിനക്ക് വേണമെങ്കിൽ അടങ്ങിയിരിക്ക്. 1m Like Reply"കേരള പോലീസിനോടും എന്റെ സകല സുഹൃത്തുക്കളോടും ആണ്.ഞാനോ എന്റെ 72 വയസുള്ള അമ്മയോ 12 വയസുള്ള എന്റെ മകളോ ആക്രമിക്കപ്പെടുകയോ കൊല ചെയ്യപ്പെടുകയോ ചെയ്‌താൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബിസ്മില്ല എന്ന മൻസി ലാലിനായിരിക്കും … ഇന്നലെ മുതൽ ഇവന്റെ വധഭീഷണിയിലാണ് ഞാൻ… ഈ സ്‌ക്രീൻ ഷോട്ടിൽ കാണുന്ന ഭീഷണി എന്റെ ഫേസ്‌ബുക്ക് വാളിൽ ഇപ്പോൾ വന്നതാണ്