മൂന്ന് രക്ഷകർത്താക്കളുടെ ഡിഎന്‍എ ഉള്ള കുഞ്ഞ്⭐

അറിവ് തേടുന്ന പാവം പ്രവാസി

????ബ്രിട്ടനിൽ അച്ഛനും “രണ്ട് അമ്മയുമുള്ള’ കുഞ്ഞ് പിറന്നത് സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു.അച്ഛനമ്മമാരുടെ ഡിഎന്‍എ കൂടാതെ മറ്റൊരു സ്ത്രീയുടെ ഡിഎന്‍എകൂടി ജനിച്ച കുഞ്ഞിലുണ്ട്.

ഭക്ഷണത്തെ ഉപയോഗ്യമായ ഊർജ്ജമാക്കി മാറ്റുന്ന ശരീരത്തിലെ മിക്കവാറും എല്ലാ കോശങ്ങളിലുമുള്ള ചെറിയ അറകളാണ് മൈറ്റോകോൺ‌ഡ്രിയ.ശരീരത്തിലെ കോശങ്ങൾക്ക് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ മൈറ്റോ കോൺ‌ഡ്രിയ പരാജയപ്പെടുമ്പോൾ ഉണ്ടാകുന്ന ദീർഘകാല ജനിതകവും , പാരമ്പര്യ വൈകല്യങ്ങളുമാണ് മൈറ്റോകോൺ‌ഡ്രിയൽ രോഗങ്ങൾ. വികലമായ മൈറ്റോകോൺ‌ഡ്രിയ ശരീരത്തിന് ഊർജ്ജം നൽകുന്നതിൽ പരാജയപ്പെടുകയും മസ്തിഷ്ക ക്ഷതം, പേശി ക്ഷയം, ഹൃദയസ്തംഭനം,അന്ധത ,അപസ്മാരം,ഹൃദ്‌രോഗം,വൃക്കത്തകരാറ് എന്നിവയ്ക്കു കാരണമാകുകയും പെട്ടെന്ന് മരണപ്പെടുകയും ചെയ്യും. ഇവ അമ്മയിലൂടെ മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.

മൈറ്റോകോണ്‍ഡ്രിയല്‍ തകരാറുകള്‍ മൂലമുണ്ടാകുന്ന രോഗം ചികിത്സിച്ച് ഭേദമാക്കുക എന്നത് അസാധ്യമാണ്. അതിനാല്‍ ജനനസമയത്തുതന്നെ രോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രലോകം പരീക്ഷണത്തിന് മുതിര്‍ന്നത്.പാരമ്പര്യമായി ഉണ്ടാവാനിടയുള്ള രോഗം മനുഷ്യ ശരീരത്തിലെ ചുവന്ന രക്താണുക്കളൊഴികെ മനുഷ്യന്‍റെ എല്ലാ കോശങ്ങളേയും ബാധിക്കുന്നു. ഇത്തരം രോഗം ബാധിച്ച സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം അസാധ്യമാണെന്നതാണ് മറ്റൊരു വസ്തുത.

മൂന്ന് ആളുകളില്‍ നിന്നും ഡിഎന്‍എ എടുക്കുന്ന സാങ്കേതിക വിദ്യയെ വിളിക്കുന്ന പേരാണ് മൈറ്റോകോണ്‍ഡ്രിയല്‍ ദാന ചികിത്സാ രീതി എന്നത്. ഈ പ്രക്രിയ വഴി കുഞ്ഞിന്‍റെ ജനനത്തിനായി മാതാപിതാക്കളില്‍ നിന്നും അണ്ഡവും ബീജവും സ്വീകരിക്കുന്നു. ഇതുകൂടാതെ ദാതാവിൽ നിന്നും മെറ്റാകോണ്‍ഡ്രിയ വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ചെറിയ അളവിലുള്ള ജനിതക വസ്തുക്കളും ഏകദേശം 37 ജീനുകളും ദാതാവില്‍ നിന്നും കുഞ്ഞിലേക്ക് എത്തും. ഇത്തരത്തിലുണ്ടാകുന്ന കുഞ്ഞുങ്ങളെ ‘ത്രീ പാരന്‍റിങ് ബേബീസ്’ എന്നും വിളിക്കാറുണ്ട് .

ആരോഗ്യമുള്ള ഒരു ദാതാവിന്റെ അണ്ഡത്തില്‍ നിന്ന് മൈറ്റോകോണ്‍ഡ്രിയ ശേഖരിച്ച് നടത്തുന്ന ഐവിഎഫിന്റെ ഒരു പരിഷ്‌കരിച്ച രീതിയാണ് മൈറ്റോ കോണ്‍ഡ്രിയല്‍ ഡൊണേഷന്‍ ട്രീറ്റ്‌മെന്റ് (എംഡിടി) മൈറ്റോകോണ്‍ഡ്രിയല്‍ ദാനത്തിലൂടെ ഇതിനോടകം അഞ്ച് കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ടെന്നാണ് എച്ച്എഫ്ഇഎയുടെ ഔദ്യോഗിക വിശദീകരണം. 2016ല്‍ മെക്സിക്കോയിലാണ് ആദ്യത്തെ ത്രീപാരന്‍റിങ് കുഞ്ഞ് പിറന്നത്.

,

Leave a Reply
You May Also Like

ചെക്ക് യുവര്‍ ബ്രെസ്റ്റ് ക്യാമ്പയിന്‍ സ്തനാര്‍ബുദം തടയുവാന്‍

സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് ക്യാന്‍സര്‍ സ്ത്രീകളുടെ ജീവിതത്തിന് ഒരു ഭീഷണിയായി നിലകൊള്ളുകയാണ്. അത് തടയുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സ്വയം പരിശോധന തന്നെയാണ്.

ചൊവ്വയുടെ അര്‍ത്ഥം

ചൊവ്വാദൌത്യത്തിന്റെ വിജയത്തിനായി ഇസ്രോ ചെയര്‍മാന്‍ ഒരു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഒരു ശാസ്ത്രജ്ഞന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ഞങ്ങള്‍ ചെയ്തു കഴിഞ്ഞിരിയ്ക്കുന്ന ജോലി മഹത്തരമായതു തന്നെ എന്നു ഞങ്ങള്‍ക്ക് ഉത്തമബോദ്ധ്യമുണ്ട്. അതുകൊണ്ട് അതിന്നിടയില്‍ ചെറിയൊരു ദൈവീക ഇടപെടല്‍ കൂടി ഉണ്ടാകുന്നെങ്കില്‍ അതിന്നെതിരെ നാമെന്തിനു പരാതിപ്പെടണം?

ഭക്ഷണശേഷം നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങള്‍.!

ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ്‌ ശരീരം രോഗാതുരമാകുന്നത്‌. വാരിവലിച്ചു കഴിക്കാതെ രുചി അറിഞ്ഞുവേണം ഭക്ഷണം കഴിക്കാൻ.

ബുദ്ധിയില്ലെന്നു പറഞ്ഞ് അധ്യാപകർ മടക്കിയയച്ച മകനെ ലോക ജീനിയസാക്കിയ അമ്മ !

ഒരു ദിവസം എഡിസൺ വീട്ടിലെത്തിയത് സ്കൂളിൽ നിന്നും കൊടുത്തയച്ച ഒരു കത്തുമായായിരുന്നു. എന്നിട്ട് എഡിസൺ അമ്മയോട് പറഞ്ഞു.’ ഈ പേപ്പർ എന്റെ ടീച്ചർ അമ്മയുടെ കയ്യിൽ തന്നെ കൊടുക്കണമെന്നു പറഞ്ഞ് തന്നതാണ്.’നിറഞ്ഞൊഴുകിയ കണ്ണുകളോടെ അമ്മ അവനു കേൾക്കാനായി ഉറക്കെ ആ കത്ത് ഇങ്ങനെ വായിച്ചു