fbpx
Connect with us

Psychology

മനസ്സിന്റെ ത്രിത്വ തലങ്ങള്‍ – ബോബന്‍ ജോസഫ്

നാം ചിലരെക്കുറിച്ച് അയാള്‍ വലിയ “ഈഗോ” ഉള്ളവനാണെന്ന് വലിയ തലക്കനം (വലിയഭാവം)  കാണിക്കുന്നവരെ കുറിച്ച് പറയാറുണ്ടല്ലോ.

 794 total views,  1 views today

Published

on

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മോടു വിട പറഞ്ഞ പ്രമുഖ ബ്ലോഗ്ഗര്‍ ബോബന്‍ ജോസഫിന് ആദരവോടെ അദ്ദേഹത്തിന്റെ ലേഖനം പുനപ്രസിദ്ധീകരിക്കുന്നു

നാം ചിലരെക്കുറിച്ച് അയാള്‍ വലിയ “ഈഗോ” ഉള്ളവനാണെന്ന് വലിയ തലക്കനം (വലിയഭാവം)  കാണിക്കുന്നവരെ കുറിച്ച് പറയാറുണ്ടല്ലോ. മനശാസ്ത്ര അര്‍ത്ഥതലത്തിലും അങ്ങിനെ ഏകദേശം അര്‍ഥം വരുന്ന ഒരു ശബ്ദമാനത്.

ദൈവിക ദൈവികസങ്കല്പത്തില്‍ ചില മതങ്ങളില്‍ (ഉദാ: ഹിന്ദുമതം, ക്രിസ്തുമതം) ദൈവത്തിനു മൂന്നു മൂര്‍ത്തികള്‍ ഉണ്ട്. എന്നത് പോലെ മനുഷ്യ മനസ്സിനും മൂന്നു തലങ്ങള്‍ വീതം  ഉണ്ട്. ഈ ത്രിത്വ തലങ്ങളിലൂടെ മനസ്സിന്റെ മറിമായങ്ങള്‍ മനസ്സിലാക്കുന്നത്‌ വളരെ കൌതുകം ഉണര്‍ത്തുന്ന ഒന്നാണ്.  ഗ്രീക്ക് തത്വ ചിന്തകരായ പ്ലേടോയും അരിസ്ടോടിലും വ്യക്തിത്വത്തിന് മൂന്നു തലങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു.

സന്തോഷത്തേയും സന്താപത്തെയും കാണിക്കുന്ന മനുഷ്യന്റെ സ്വഭാവത്തെ പൊതുവേ പത്തായി തിരിക്കാം

Advertisement
 1. വളരെ മുന്കോപികള്‍
 2. വളരെ ക്ഷമ ഉള്ളവര്‍
 3. എപ്പോഴും സന്തോഷം ഉള്ളവര്‍
 4. എത്ര ദേഷ്യം, ദുഃഖം, സന്തോഷം
 5. ഇവയൊക്കെ വന്നാലും പുറമേ കാണിക്കാത്തവര്‍
 6. എല്ലായിപ്പോഴും ശാന്തത പ്രകടിപ്പിക്കുന്നവര്‍. ഇവര്‍ വളരെ ചുരുക്കം ആയിരിക്കും.
 7. നന്നായി   ചിരിക്കാനോ, സന്തോഷം പ്രകടിപ്പിക്കാനോ അറിയാത്തവര്‍
 8. ദുഃഖം, ദേഷ്യം ഇവ പ്രകടിപ്പിക്കാന്‍ അറിയാത്തവര്‍.
 9. പെട്ടെന്ന്  ചിരിയും കരച്ചിലും വരുന്നവര്‍
 10. ഒരിക്കലും ചിരിക്കാത്തവര്‍
 11. എപ്പോഴും ചിരിക്കുന്നവര്‍

ഇങ്ങിനെ എത്രയോ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. ഇതൊക്കെ പാരമ്പര്യം,  ജന്മവാസന (instinct ), വിദ്യാഭ്യാസം, സാമൂഹ്യമായ ഇടപെടല്‍ എന്നിവ കൊണ്ട് രൂപപ്പെടുന്നതാണ്.  എന്നാല്‍ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ മനുഷ്യന്റെ മനസ്സിന്റെ ഉള്ളില്‍ നന്മ തിന്മകളുടെ യുദ്ധം (conflicts ) നടക്കുന്നത് സ്വാഭാവികമാണ്. ഈ സംഗതികളെ നിയന്ത്രിക്കുന്ന നമ്മുടെ മനസ്സിന്റെ ആ മൂന്നു തലങ്ങളെക്കുറിച്ച് അല്പം ചിന്തിക്കാം;

ഈദ്, ഈഗോ, സുപ്പര്‍ ഈഗോ

മനുഷ്യന് ബോധമനസ്സ്, ഉപബോധമനസ്സ്, അബോധമനസ്സ് എന്നീ മൂന്നു ഖടനാപരമായ തലങ്ങളും  ഇവയെ നിയന്ത്രിക്കുകയും സന്തത സഹചാരിയുമായി കൂടെ കാണുന്ന മൂന്നു പ്രവര്‍ത്തനപരമായ തലങ്ങളും ഉണ്ട്. അവയെ ഈദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നിവ.

മനസ്സ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമല പോലെയാണ്.  ഇത് മനസ്സിന്റെ  ഭാവനാ ചിത്രം ആണ്. തലച്ചോറില്‍ ഇങ്ങിനെയോന്നില്ല.

ഈദ്

Advertisement

ഈദ് ജന്മവാസനകളുടെ നിറകുടമാണ്. സാമൂഹ്യബോധമോ, യാഥാര്ധ്യ ബോധമോ ഈദിനില്ല. ജനിക്കുന്ന ഒരു കുഞ്ഞിനു മനസ്സില്‍ ഈദ് മാത്രമേ ഉള്ളു.

ഈഗോ

ഇത് ബാഹ്യ യാഥാര്ധ്യങ്ങളോട് ഏറ്റവും അടുത്ത് നില്കുന്നു. ഈദിന്റെ ആഗ്രഹം മനസ്സിലാക്കി ഏറ്റവും അനുയോജ്യമായി ഭൌതിക കാര്യങ്ങളുടെ പൂര്‍ത്തീകരണം ആണ് കക്ഷിയുടെ ലക്‌ഷ്യം. ചെയ്തു പോയ കാര്യത്തില്‍ തെറ്റുണ്ടെങ്കില്‍ പശ്ചാത്തപമോ കുറ്റബോധമോ ഈഗോക്കില്ല. എല്ലാക്കാര്യത്തിലും ഈദിന് കൂട്ടുണ്ടാകും.

സുപ്പര്‍ ഈഗോ

Advertisement

നന്മകളുടെയും ഗുണങ്ങളുടെയും വിളനിലമാണ് സുപ്പര്‍ ഈഗോ. സാമൂഹികവും സാംസ്കാരികവുമായ ഇടപെടലിലൂടെയാണ് സുപ്പര്‍ ഈഗോ വികസിച്ചു വരുന്നത്.  സമൂഹ്യമൂല്യങ്ങളില്‍ നിന്നും ഉരിതിരിയുന്ന കുറ്റബോധം ego ideal  ആണ്. അതൊരു സത്ഗുണ സമ്പന്ന പീഠം ആണ്.

ആ സ്വര്‍ഗ്ഗ പടിവാതിലില്‍ എത്തിപ്പെടാന്‍ പ്രയാസമാണ്. അടുക്കുന്തോറും അകന്നകന്നു പോകും.

ഒരു കുഞ്ഞിന്റെ വളരുന്ന സാഹചര്യത്തില്‍ അതിനെ സമൂഹത്തില്‍ നിന്നും അകത്തി നിര്‍ത്തിയാല്‍, അവനില്‍ ഈദും, ഈഗോയും മാത്രമേ കാണൂ. സുപ്പര്‍ ഈഗോ കാണില്ല.  ഈ മൂന്നു തലങ്ങളും ബോധ, ഉപബോധ, അബോധ മനസ്സുകളില്‍ പ്രവര്‍ത്തിക്കുന്നു.

ഖടനാപരമായ മൂന്നു തലങ്ങള്‍

Advertisement

മനുഷ്യന് ബോധമനസ്സ്, ഉപബോധമനസ്സ്, അബോധമനസ്സ് എന്നീ മൂന്നു തലങ്ങള്‍ ഉണ്ടല്ലോ. അവയില്‍ നന്നായി നമുക്കറിയാവുന്നത്‌ ബോധമനസ്സിനെ മാത്രമാണ്.  അല്പം താഴെയായി ഉപബോധ മനസ്സും. അല്പം മിനക്കെട്ടാല്‍ ഉപബോധമനസ്സും മനസ്സിലാകും. ഉദാ: നാം നന്നായി പഠിച്ചു വെച്ചിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് മനസ്സില്‍ വരുന്നില്ല. പക്ഷെ അല്പം പരിശ്രമിച്ചാല്‍ ഓര്മ തിരിച്ചു വരുന്നു. ഇതാണ് ഉപബോധ മനസ്സ്. ഓര്‍മ്മിക്കല്‍, ഹിപ്നോസിസ് എന്നിവ വഴി ഉപബോധ മനസ്സ് പുറത്തു വരുന്നു.  മനശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രൊഇദ് അബോധ മനസ്സിനെ മനസ്സിലാക്കിയത് പോലെ വേറൊരു ശാസ്ത്രഞ്ജന്‍ മനസ്സിലാക്കിയിട്ടില്ല. ഏറ്റവും ആഴത്തിലുള്ള തലമാണ് അബോധമനസ്സ്.  ദ്വന്ത വ്യക്തിത്വം (dual personality ), മാനസിക വിരേചനം (catarsis ), പ്രത്യയനം (hypnosis ), Abreaction എന്നിവ വഴി ഇത് പുറത്തു വരുന്നു.

മനസ്സിലെ സങ്കര്‍ഷങ്ങള്‍ (conflicts of mind)

ഒരു മനുഷ്യന്‍ നമുക്ക് വലിയ ദ്രോഹം ചെയ്തെന്നു വെയ്ക്കുക. അങ്ങിനെ നമുക്കവന്‍ ഒരു ശത്രുവായി മാറുന്നു. ഇവിടെ ഈദ് പറയുന്നു “എനിക്കവനെ എങ്ങിനെയും നശിപ്പിക്കണം”. ഈഗോ പറയും “അയാള്‍ അത്ര നിസ്സാരന്‍ ഒന്നുമല്ല. വിട്ടുകള.” എന്നാല്‍ സുപ്പര്‍ ഈഗോ പറയുന്നു “ശത്രുത കൊണ്ടെന്തു നമുക്ക് കിട്ടും.  ഒരു കരണത്തടിക്കുന്നവന് മറുകരണം കാട്ടികൊടുക്കനല്ലേ പറയുന്നത്.  ശത്രുത അവസാനിപ്പിച്ചു അയാളുമായി രമ്യതയില്‍ ആകാം.”    ഇവിടെ നന്മയും തിന്മയും തമ്മിലുള്ള സങ്കര്‍ഷങ്ങള്‍ ആണ് മനസ്സില്‍. അബോധ മനസ്സില്‍ ഈദ് എന്ന തിരിച്ചറിവില്ലാത്ത ഭാഗവും സുപ്പര്‍ ഈഗോ എന്ന നന്മയെ തിരിച്ചറിയുന്ന ഭാഗവും തമ്മില്‍ എപ്പോഴും സങ്കര്‍ഷത്തില്‍ ആണ്. ഈദിന്റെ ഇഷ്ടമനുസരിച്ച് ഈഗോ പല കാര്യങ്ങളും ചെയ്യന്നു. എങ്കിലും സുപ്പര്‍ ഈഗോ എന്ന മനസാക്ഷി അതൊരു നൊമ്പരമായി മനസ്സില്‍ സൂക്ഷിക്കുന്നു.  ഇങ്ങിനെ ഇഷ്ടാനിഷ്ടങ്ങളെ മനസ്സിന്റെ സങ്കര്‍ഷങ്ങളില്‍ ബലിയര്‍പ്പിക്കുമ്പോള്‍, ചില ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും  ഈഗോ അബോധ മനസ്സിലേക്ക് മനപൂര്‍വം തിരുകി കയറ്റുന്നു.  ഇവ ദ്വന്ത വ്യക്തിത്വം, ഹിപ്നോസിസ്, മാനസിക വിരേചനം പോലുള്ള പ്രതിഭാസത്തിലൂടെ പുറത്തു വരുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍ (Defence mechanisms )

Advertisement

പല മനുഷ്യരുടെയും പെരുമാറ്റങ്ങള്‍ മനസ്സിലെ സങ്കര്‍ഷങ്ങള്‍ അയവ് വരുത്താനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ആണ്.    ഇവയെ ഈഗോ പ്രതിരോധ മാര്‍ഗങ്ങള്‍ (Ego Defence mechanisms ) എന്ന് പറയുന്നു.  താഴെ ചില ഉദാഹരണങ്ങള്‍ കാണുക;

1 )  താന്‍ പ്രണയിച്ച ആളിനെ സ്വന്തമാക്കാന്‍ ‍ പറ്റാതെ വരുന്ന കാമുകന്‍ ‍ പ്രണയ കവിതകള്‍ എഴുതി ആ സങ്കര്ഷത്തിനു അയവ് വരുത്തുന്നു. പല പ്രസിദ്ധ കവിതകളും ഇങ്ങിനെയുണ്ടായിട്ടുണ്ട്. ഈ പ്രതിരോധത്തിന് sublimation എന്ന് പറയുന്നു.

2 ) തന്റെ പണക്കാരനായ ബന്ധുവിനെ ഇഷ്ടമില്ലാത്തതിനാല്‍ അദ്ധേഹത്തിന്റെ മരണം ആഗ്രഹിക്കുകയും സുപ്പര്‍ ഈഗോ അത് എതിര്‍ക്കുകയും ചെയ്യുന്നു ഈ പ്രതിരോധം മാറിമറിഞ്ഞു ഓഫീസിലെ മാനജരോട് വഴക്കിടുകയും ജോലിയില്‍ താല്പര്യം കുറഞ്ഞു ഒരു വഴക്കാളി ആയി മാറുന്നു. ഇതിനു സ്ഥാനഭ്രംശം (displacement ) എന്ന് പറയുന്നു.

3 ) മധ്യവസ്സായ ഒരു അവിവാഹിതയായ യുവതി തനിക്കു ഒരു കാമുകനെ വേണമെന്ന് ആഗ്രഹിക്കുകയും സുപ്പര്‍ ഈഗോക്ക് അതിഷ്ടമില്ലാതെ വരുകയും ചെയ്യുന്നു. പക്ഷെ ആ libidinal ഊര്‍ജം മാറിമറിഞ്ഞു കട്ടിലിനടിയില്‍ ആരോ ഒളിഞ്ഞ് ഇരിക്കുന്നതായി  എപ്പോഴും  ഭയക്കുന്നു. മനസ്സിന്റെ ഈ ചാന്ചാട്ടത്തെ Reaction formation എന്ന് പറയുന്നു.

Advertisement

4 ) ഈഗോക്കും സുപ്പര്‍ ഈഗോക്കും ഇഷ്ടമില്ലാത്ത കാര്യങ്ങളെ ഈഗോ അബോധ മനസ്സിലേക്ക് തിരുകി കയറ്റുന്നു. ഇതിനു നിര്‍മാര്‍ജനം (repression ) എന്ന് പറയുന്നു. ഈ പ്രതിരോധം പലപ്പോഴും പൂര്‍ണമാകാറില്ല.  ഇത് ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

5 ) ഇങ്ങനെ പൂര്‍ത്തിയാകാത്ത repression ഭാവിയില്‍ രോഗങ്ങളായി പരിണമിക്കുന്നു. ഇതിനെ പുനര്മാറ്റം (conversion ) എന്ന് പറയുന്നു. ഹിസ്ടീരിയ പോലുള്ള മാനസിക രോഗങ്ങളില്‍ ഇതാണ് സംഭവിക്കുന്നത്‌.

6 ) കടുത്ത മാനസിക സങ്കര്‍ഷം മൂലം ചെറുപ്പകാലത്തിലേക്ക് മനസ്സ് ചുരുങ്ങി പോകുന്ന അവസ്ത്തയുണ്ടാകുന്നു. ഇതിനെ അധോഗമനം (regression ) എന്ന് പറയുന്നു. ഇത് തന്നെ രണ്ടു തരം ഉണ്ട്. ego regression  ഉം libidinal regression ഉം.   സ്കിസോഫ്രീനിയ പോലുള്ള  മാനസിക രോഗങ്ങളി ഇതാണ് സംഭവിക്കുന്നത്‌.

7 ) മാതാപിതാക്കള്‍, നേതാക്കള്‍, അധ്യാപകര്‍, സിനിമാ നടന്മാര്‍ ഇവരെ ഈഗോയും, സുപ്പര്‍ ഈഗോയും അനുകരിക്കാന്‍ ശ്രമിക്കുന്നു. അവരുടെ ഭാവങ്ങള്‍ അനുകരിച്ചു അഭിനയിക്കാന്‍ തുടങ്ങുന്നു. ഇതിനെ സാത്മ്യവത്കരണം (identification ) എന്ന് പറയുന്നു.

Advertisement

8 )  സുപ്പര്‍ ഈഗോയുടെ ശക്തമായ പ്രതിരോധമാണ് introjection. വേറൊരു  വ്യക്തിയുടെ ഭാവങ്ങളും, പെരുമാറ്റങ്ങളും അനുകരിച്ചു അബോധ മനസ്സിന്റെ മിഥ്യാ ഭാവന അയാള്‍ താന്‍ തന്നെയെന്നു ഉറക്കുന്നു. പിന്നതു ഒരു ധ്വന്ത വ്യക്തിത്വമോ,   സ്കീസോഫ്രീനിയയോ  മറ്റോ ആയി പുറത്തു വന്നെന്നു വരാം.

9 ) ഈഗോക്കും, സുപ്പര്‍ ഈഗോക്കും അന്ഗീകരിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ അത് മറ്റുള്ളവരിലേക്ക് ചാര്‍ത്തി മറുള്ളവരെ കള്ളന്മാര്‍ എന്ന് വിളിക്കുന്നു. ഇതിനെ പ്രതിഭലനം (projection ) എന്ന് പറയുന്നു.

10 ) ഹിപ്നോസിസ് നടത്തുന്ന ഒരു ഡോക്ടര്‍ തന്റെ രഹസ്യങ്ങള്‍ എല്ലാം അറിഞ്ഞെന്നു  തോന്നുമ്പോള്‍ അയാള്‍ക് ആ ഡോക്ടറിനോട്‌ പ്രത്യേക അടുപ്പമോ അകല്‍ച്ചയോ ഉണ്ടാകുന്നു. ഇതിനു Transference എന്ന് പറയുന്നു. അതുപോലെ ഡോക്ടറിനു തിരിച്ചു രോഗിയോടും ആ വികാരം തോന്നാം അപ്പോള്‍ അതിനെ Counter Transference എന്ന് പറയുന്നു.

ഇങ്ങിനെയുള്ള മനസ്സിന്റെ ചാഞ്ചാട്ടം  മനസ്സിലെ ഈഗോയുടെയും സുപ്പര്‍ ഈഗോയുടെയും പ്രതിരോധ മാര്‍ഗങ്ങള്‍ ആണെന്ന് സാധാരണക്കാരായ നാം മനസ്സിലാക്കിയാല്‍ ജീവിതത്തില്‍ പല പ്രശ്നങ്ങളും തരണം ചെയ്യാന്‍ സാധിക്കും.

Advertisement

 795 total views,  2 views today

Advertisement
Entertainment37 mins ago

മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം, ഏതു സിനിമയെന്നറിയണ്ടേ ?

Entertainment50 mins ago

മനസിൽ നിന്ന് തന്നെ മായാത്ത തരത്തിലാണ് ഇതിന്റെ ക്രാഫ്റ്റ്

Entertainment60 mins ago

അതിശയകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നതെന്ന് ദുൽഖർ സൽമാൻ

Entertainment1 hour ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health2 hours ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment2 hours ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment4 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment4 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge7 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment7 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment8 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment9 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 hour ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment23 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »