Three – toed skink – പരിണാമത്തിന്റെ ജീവിക്കുന്ന തെളിവ്

238

Three – toed skink – പരിണാമത്തിന്റെ ജീവിക്കുന്ന തെളിവ് 

ഓസ്ട്രേലിയയിലെ New South Wales ലെ തീരപ്രദേശങ്ങളിൽ ൽ കാണപ്പെടുന്ന പല്ലി വർഗ്ഗത്തിൽപ്പെട്ട ഒരു ജീവിയാണ് three-toed skink (Saiphos equalis). നിലവിൽ Saiphos എന്ന genus ൽ ഉൾപ്പെട്ട ഒരേ ഒരു ജീവിവർഗ്ഗമാണ് ഇവ. പരിണാമത്തിന്റെ ജീവിക്കുന്ന ഒരു തെളിവ് എന്ന് വേണമെങ്കിൽ നമുക്ക് ഈ ജീവികളെ വിശേഷിപ്പിക്കാം.

ഓസ്‌ടേലിയയിലെ തീര പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ ജീവികൾ മുട്ട ഇട്ടാണ് (oviparous) പ്രത്യുത്പാദനം നടത്തുന്നത്. എന്നാൽ രസകരമായ കാര്യം എന്തെന്നാൽ ഈ പരിസരത്തെ തണുത്ത മല മുകളിൽ കാണപ്പെടുന്ന ഇതേ ജീവികൾ കുഞ്ഞുങ്ങളെ പ്രസവിക്കുക (viviparous) ആണ് ചെയ്യുന്നത്.

ഇവയിൽ ചില skinks ന്റെ മുട്ടത്തോട് പരിശോധിച്ചപ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവയുടെ മുട്ടത്തോടിനെക്കാൾ കട്ടി കുറഞ്ഞു വരുന്നതായാണ് കണ്ടെത്തിയത്.

ഗർഭപാത്രത്തിൽ ആയിരിക്കുന്ന ഭ്രൂണം ആഹാരവും oxygen ഉം സ്വീകരിക്കുന്നത് placenta യിലൂടെയാണ്.

എന്നാൽ മുട്ടയിൽ ആയിരിക്കുന്ന ഭ്രൂണം ആഹാരം എടുക്കുന്നത് yolk ൽ നിന്നും മുട്ടത്തോടിലെ കാൽസ്യത്തിൽ നിന്നുമാണ്.

മുട്ടയിൽ നിന്നും ഗര്ഭപാത്രത്തിലേക്കുമുള്ള പരിണാമത്തിൽ skink കുഞ്ഞുങ്ങൾക്ക് പോഷണക്കുറവ് പരിഹരിക്കാനായി uterus കാൽസ്യം secrete ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തണുത്തതോ വരണ്ടതോ ആയ പ്രദേശങ്ങളിൽ ജീവിക്കുന്നവക്ക് മുട്ട ഇടുന്നതു കുറച്ചു risky ആയിട്ടുള്ള കാര്യമാണ്. അവിടെയുള്ള മറ്റു ജീവികൾക്കു ഇതിനെ ഭക്ഷണമാക്കാൻ എളുപ്പം ആണ്. പ്രസവം തിരഞ്ഞെടുത്താൽ അങ്ങനെ ഒരു risk ഒഴിവാക്കാവുന്നതാണ്.

പരിണാമ ചരിത്രത്തിൽ ഇതിനോടകം തന്നെ 100 ഓളം ഉരഗങ്ങൾ മുട്ട ഇടുന്നതിൽ നിന്നും മാറി ഇപ്പൊ പ്രസവിക്കുകയാണ്.

Nb : കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായതെങ്കിൽ എന്തുകൊണ്ട് ഇപ്പോഴും കുരങ്ങുകൾ ഉണ്ട്? എന്നുള്ള സ്ഥിരം മണ്ടൻ ചോദ്യങ്ങൾക്കുള്ള ഉത്തരമായി വേണമെങ്കിൽ skink കളുടെ പരിണാമം കാണിച്ചു കൊടുക്കാവുന്നതാണ്. കണ്ണ് ഉള്ളവർ കണ്ണ് തുറന്നു നോക്കി “കണ്ട്” മനസ്സിലാക്കട്ടെ skin കളുടെ പരിണാമം.

reference links :-

https://www.sciencedaily.com/releas…/2019/…/190402215619.htm

https://royalsocietypublishing.org/d…/10.1098/rsbl.2018.0827