ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
303 VIEWS

20 വർഷമായി പത്തരമാറ്റ് തിളക്കത്തോടെ തെന്നിന്ത്യയിൽ താരരാഞ്ജിയായി തൃഷ കൃഷ്ണൻ എന്ന ചെർപ്പുളശ്ശേരിക്കാരിയുണ്ട്. ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിൽ ആണെങ്കിലും തൃഷയുടെ അച്ഛൻ കൃഷ്ണൻ ചെർപ്പുളശ്ശേരിക്കാരനും അമ്മ ഉമ കുഴൽമന്ദം സ്വദേശിനിയുമാണ്.പാലക്കാട്ടുള്ള ഒരു അയ്യർ കുടുംബത്തിൽ കൃഷ്ണന്റേയും, ഉമ കൃഷ്ണന്റേയും മകളായി ജനിച്ചു. ചെന്നൈയിൽ ഉന്നത വിദ്യാഭ്യാസം ചെയ്തു. 1999 ലെ മിസ്സ്. സേലം മത്സരത്തിൽ പങ്കെടുത്തു. 1999 ലെ തന്നെ മിസ്സ്. ചെന്നൈ, 2001 ലെ മിസ്സ്. ഇന്ത്യ മത്സരങ്ങളിൽ പങ്കെടുത്തു.

ആദ്യ കാലങ്ങളിൽ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങിയിരുന്നു. ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്സ ലേയ്സ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ ആദ്യമായി ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിച്ചത്, സൂര്യയോടൊപ്പം അഭിനയിച്ച മൌനം പേസിയാ‍തെ എന്ന ചിത്രമായിരുന്നു.

പിന്നീട് വിക്രം നായകനായി അഭിനയിച്ച സാമി എന്ന ചിത്രത്തിലെ ചൂടൻ ഗാനരംഗങ്ങൾ തൃഷയെ മുൻനിര നായികമാരുടെ ഇടയിലേക്ക് ഉയർത്തി. വിജയ് നായകനായി അഭിനയിച്ച ഗില്ലി(2004) മറ്റൊരു വിജയമായിരുന്നു. ഹേയ് ജൂഡ്,റാം (ചലച്ചിത്രം) തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.20 വർഷം(2002-ൽ റിലീസ് ചെയ്ത അമീർ സുൽത്താന്റെ മൗനംപേസിയതെ മുതൽ 2022-ൽ മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ വരെ തൃഷയല്ലാതെ സിനിമയിൽ നായികയായി നിറഞ്ഞാടിയ എത്ര നായിക നടിമാരുണ്ട് ഇന്ത്യൻ സിനിമയിൽ ?

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്ത് ഐശ്വര്യ റായി ബച്ചനുമായി സൗഹൃദത്തിലാവാൻ സംവിധായകൻ മണിരത്നം അനുവദിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് തൃഷ. പ്രമോഷന്റ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ ശത്രുക്കളായിട്ടാണ് ഐശ്വര്യയും തൃഷയും എത്തുന്നത്.

‘കാമറക്ക് മുന്നിൽ ഞങ്ങൾ നല്ല അഭിനേതാക്കളാണെന്ന് തോന്നുന്നു. സെറ്റിൽ ഭയങ്കര സംസാരവും ബഹളവുമായിരുന്നു. അന്ന് ഞങ്ങളുടെ ഒരു പ്രധാനപ്പെട്ട രംഗം ചിത്രീകരിക്കണമായിരുന്നു. “ശ്രദ്ധിക്കൂ, കൂടുതൽ സൗഹൃദത്തിലാകരുത്, കാരണം നിങ്ങൾ പരസ്പരം ഇഷ്ടപ്പെടാതിരിക്കാൻ എനിക്ക് ഇപ്പോൾ ആവശ്യമുണ്ട്,” അദ്ദേഹം വളരെ ലൈറ്റായി പറഞ്ഞു. അതിന് ശേഷം ഞങ്ങളെ കാണുമ്പോൾ മണി സാർ ചിരിക്കുമായിരുന്നു’; തൃഷ പറഞ്ഞു. പൊന്നിയിൻ സെൽവന്റെ സെറ്റിൽ നിന്നുള്ള ഐശ്വര്യ റായിക്കൊപ്പമുള്ള വൈറൽ സെൽഫിയെ കുറിച്ചും തൃഷ സംസാരിച്ചിരുന്നു. ആറ് ലക്ഷത്തിൽ അധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.

“ഇക്കാലത്ത്, എന്താണ് ശരിക്കും വൈറലാകുന്നതെന്നും പെട്ടെന്ന് ട്രെൻഡു ചെയ്യുന്നതെന്നും എനിക്ക് അറിയില്ല. ആ ചിത്രം എല്ലായിടത്തും വൈറലായത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇങ്ങനെയായിരുന്നെങ്കിൽ ഒരു പക്ഷെ രണ്ട് വർഷം മുമ്പ് ഞാൻ അത് ചെയ്യുമായിരുന്നു. ഇത് സിനിമക്ക് ലഭിക്കുന്ന സ്വീകാര്യതയായിട്ടാണ് കാണുന്നത്. വളരെ സത്യസന്ധമായി പറഞ്ഞാൽ ചിത്രം വൈറലായതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം ഞങ്ങളുടെ സിനിമ കൂടുതൽ ആളുകളിൽ എത്തി'” – തൃഷ വ്യക്തമാക്കി.

1999 ൽ Falguni Pathak ന്റെ ആൽബത്തിൽ തൃഷ

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ