Connect with us

Entertainment

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Published

on

ആകാശ് നാരായണൻ രചന , സംവിധാനം നിർവ്വഹിച്ച ‘തൃഷ്ണ’ ഒരു അസ്സൽ ത്രില്ലർ ഷോർട്ട് മൂവിയാണ്. ആസ്വാദകരെ ആദ്യന്തം പിരിമുറുക്കത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന ഒരു നല്ല സൃഷ്ടി. തങ്ങളുടെ തീവ്രവും തീക്ഷ്ണവുമായ ആഗ്രഹങ്ങൾ നടപ്പാക്കാൻ ചിലർ ഏതറ്റം വരെയും പോകും, അതിനുവേണ്ടി അവർക്കുള്ളിലെ ആ ക്രിമിനൽ മൈൻഡ് പലതരത്തിലും വർക്ക് ചെയാറുണ്ട്. ആരും കാണാത്ത വഴികളിലൂടെയുള്ള ദുരൂഹത പേറുന്ന മനസിന്റെ ഒരു അപഥസഞ്ചാരം. അവരിൽ പലപ്പോഴും ദ്വന്ദ്വങ്ങളായ വ്യക്തിബോധങ്ങൾ ഉണർന്നിരിക്കുന്നു. എങ്കിലും പുറംലോകത്തു അധികം പിടികൊടുക്കാതെ നടക്കാൻ ഇത്തരക്കാർ ശ്രദ്ധിക്കാറുണ്ട്. ഇതൊരു മാനസിക പ്രശ്നം തന്നെയാണ്. കാരണം മറ്റൊരു മനുഷ്യനെ കൊന്നുകൊണ്ടു തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കണം എന്ന ക്രിമിനൽ ചിന്ത മനസികപ്രശ്നം തന്നെയാണ്.

ഈ ഷോർട്ട് മൂവിയിലെ സംഭവം ഒരുപക്ഷെ ഈ ലോകത്തു അനവധി സംഭവിച്ചു കഴിഞ്ഞതോ സംഭവിച്ചുകൊണ്ടിരിക്കുന്നതോ സംഭവിക്കാൻ പോകുന്നതോ ആയ പ്രശ്നം തന്നെയാണ്. പലരീതികളിൽ നമ്മൾ അവയൊക്കെ മാധ്യമങ്ങളിലൂടെ അറിയുകയും ചെയ്യുന്നുണ്ട്. ദുരൂഹ-നിഗൂഢങ്ങളായ മനസുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന മനുഷ്യശരീരങ്ങൾ നമുക്ക് ചുറ്റിനും ഉണർന്നുതന്നെ ഇരിക്കുന്നുണ്ട്.

ഈ കഥയിൽ മായ എന്ന പെൺകുട്ടി അവളുടെ സ്വപ്നത്തിൽ വരാറുള്ള ഒരു പുരുഷനെ അന്വേഷിക്കുന്നതാണ് കഥ. കുടുംബത്തിൽ നടന്ന ഒരു ആക്സിഡന്റിൽ അച്ഛൻ നഷ്‌ടപ്പെടുകയും അമ്മ കിടപ്പിലാക്കുകയും ചെയുന്നു. അവൾക്കൊരു വിദ്യാർത്ഥിയായ അനുജത്തികൂടിയുണ്ട് മേഘ. മായയിൽ മേഘയും അമ്മയും തുടങ്ങി നാട്ടുകാർ പോലും മാനസിക പ്രശ്നം ആരോപിക്കുന്നുണ്ട്. ആക്സിഡന്റിൽ മാതാപിതാക്കൾക്ക് സംഭവിച്ച ദുർവിധിയുടെ ആ ഷോക്കിൽ സംഭവിച്ചതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

എന്നാൽ താൻ സ്വപ്നത്തിൽ കാണുന്ന പുരുഷനെ തേടിയുള്ള മായയുടെ മനസിന്റെ അങ്ങാത്ത തൃഷ്ണ അവരാരും അറിഞ്ഞിരുന്നില്ല. ഒരു ശപിക്കപ്പെട്ട ദിനത്തിൽ അമ്മയും പോകുകയാണ് .അമ്മ മരിച്ചപ്പോൾ വീട്ടിൽ വന്നിരുന്ന ആ യുവാവ് അവളുടെ കണ്ണിൽ ഉടക്കിയിരുന്നു .തന്റെ സ്വപ്നകാമുകൻ വന്നതും അമ്മയുടെ ചേതനയറ്റ ശരീരത്തെ നോക്കി നിന്നതും അവൾ കാണുകയാണ്.  അവളുടെ മനസ്സിൽ അവനോടുള്ള ആഗ്രഹം അതിന്റെ മൂര്ധന്യത്തിലേക്കു പോകുകയാണ്. അവൻ അവളുടെ ബോധത്തിലേക്കും ഉപബോധത്തിലേക്കും അബോധത്തിലേക്കും വരെ നടന്നു കയറുന്നു. അവളുടെ മനസ്സിനെ സങ്കീര്ണതകളുടെ നൂൽപാലത്തിലൂടെ അവൻ പ്രണയിക്കാൻ കൂട്ടിക്കൊണ്ടുപോയിരിക്കാം. എന്നാൽ ഒരിക്കൽ കണ്ടിട്ട് അപ്രത്യക്ഷനായ അവനെ ആർക്കുമൊട്ട് അറിയുകയുമില്ലായിരുന്നു. (അവൻ അനിയത്തിയുടെ കാമുകൻ ആണോ എന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിച്ചു പണ്ടാരമടക്കുന്നുണ്ട് ) ഇനിയാണ് മായയുടെ ‘നാഗവല്ലി’ വേഷം. അതും വയലൻസ് ഇല്ലാതെ സൈലന്റ് ആയി . അച്ഛനും അമ്മയും മരിച്ചപ്പോൾ വന്ന പ്രാണനാഥൻ ഇനിയും വരണമങ്കിൽ എന്ത് ചെയ്യണം ? ഇനിയൊന്നും പറയുന്നില്ല… നിങ്ങൾ കണ്ടു തന്നെ അറിയണം.

നോക്കൂ… നിങ്ങൾ നിങ്ങളോടു തന്നെ ചോദിക്കണം , നിങ്ങളുടെ മനസ് എങ്ങനെയാണ് എന്ന്. ആരും കാണാത്ത കിണറുകൾ നിങ്ങളുടെ മനസിലുണ്ട്. അതിലെ തെളിഞ്ഞ വെള്ളം കാട്ടി നിങ്ങൾ ആരെയും തെറ്റിദ്ധരിപ്പിക്കണ്ട… പ്രാണവായുവില്ലാത്ത വിഷവാതകങ്ങളുടെ ആലയം കൂടിയാകുന്നു ആ കിണറുകൾ. നിങ്ങൾ ആരെയും ഒന്നും ചെയ്തിട്ടില്ല എങ്കിലും ആശ്വസിക്കാൻ വരട്ടെ.. എപ്പോഴെങ്കിലും സ്വന്തം ലക്‌ഷ്യം നേടുവാൻ ഒരാൾ തടസമെങ്കിൽ അയാൾ ഇല്ലാതായെങ്കിൽ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എങ്കിൽ നിങ്ങളിലെ മായമാരും നാഗവല്ലിമാരും ഉണർന്നുതന്നെ ഇരിക്കുന്നുണ്ട്. ക്രിമിനൽ ബുദ്ധി എന്നത് ഒരു സ്വാഭാവികതയായി മാറിയ ലോകമാണ്. മനോരോഗങ്ങളുടെ പട്ടികയിൽ എഴുതി ചേർക്കേണ്ട ഒന്ന്.

ഇതിന്റെ സംവിധാനവും തിരക്കഥയും അഭിനേതാക്കളുടെ പ്രകടവും മികച്ചു തന്നെ നിൽക്കുന്നുണ്ട്. ആശയംകൂടി ഗംഭീരമായപ്പോൾ നല്ലൊരു ആസ്വാദനം പകർന്നു നൽകുന്നു.

സംവിധായകൻ Akash Narayan ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാനിപ്പോൾ ഷോർട്ട് ഫിലിംസ് ആണ് ചെയ്യുന്നത്. തൃഷ്ണ എന്റെ ആദ്യത്തെ വർക്ക് ആണ്. മുൻപ് അങ്ങനെ എക്സ്പീരിയൻസ് ഒന്നുമില്ല.. ഭാവിയിലേക്ക് ഒരു സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്, അത് ചെയ്യാനുള്ള പരിപാടിയിലാണ്. ഇതൊരു സൈക്കോ ത്രില്ലർ എന്ന നിലയ്ക്കല്ല, ഒരു ഡ്രാമ ത്രില്ലർ എന്ന നിലയ്ക്കാണ് ഉദ്ദേശിച്ചത്. ഒരു ഡ്രാമ ഫോർമുല ആണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്. ത്രില്ലർ മൂഡ് അല്ല നമ്മൾ അതിൽ ശരിക്കും ഉപയോഗിച്ചത്. ഒരു സ്ലോ ആയിപോകുന്ന ഡ്രാമ. ക്ളൈമാക്സിനോട് അടുക്കുമ്പോൾ മാത്രമേ ഒരു ത്രില്ലർ എലമെന്റ് വരുന്നുള്ളൂ.

Advertisement

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewAkash Narayan

‘തൃഷ്ണ’ എന്ന മൂവി എങ്ങനെ രൂപംകൊണ്ടു ? അതിന്റെ അനുഭവങ്ങൾ ?

ഞാൻ അഞ്ചുവർഷത്തോളം പുറത്തു വർക്ക് ചെയ്തിരുന്നു.. കൊറോണ അടുപ്പിച്ചാണ് കാൻസൽ ചെയ്തു ഇങ്ങോട്ടു വരുന്നത്. അവിടെ ആയിരുന്നപ്പോൾ തന്നെ ഉണ്ടായതാണ് ഈയൊരു ആശയം. ശരിക്കും പറഞ്ഞാൽ ഒരു ബുക്കുണ്ട് , സൈക്കോപാത്ത് ആയ ആൾക്കാരെ എങ്ങനെ തിരിച്ചറിയാം , നമ്മുടെ സമൂഹത്തിന്റെ ഉള്ളിൽ അവരെ അങ്ങനെ വേർതിരിച്ചറിയാൻ സാധിക്കും ..അല്ലെങ്കിൽ എത്ര പെർസന്റേജ് സൈക്കോപാത്ത് ഉണ്ട് എന്നൊക്കെ പറയുന്നൊരു ബുക്കുണ്ട്. ആ പടത്തിൽ ഞാൻ ബുക്കിനെ മെൻഷൻ ചെയ്തിട്ടുണ്ട് . ആ ബുക്കിൽ നിന്നാണ് ഇങ്ങനെയൊരു ആശയം വരുന്നത്. നൂറുപേരുള്ള ഒരു ക്രൗഡിന്റെ കൂടെ ഒരു ചോദ്യം ചോദിക്കുകയാണ്. ഇങ്ങനെ അമ്മയുടെ ഫ്യുണറൽ നടക്കുമ്പോൾ ഒരാൾ വരുന്നു . കുറച്ചുനാൾ കഴിയുമ്പോൾ ഈ വീട്ടിൽ മറ്റൊരാൾ മരിക്കുന്നു. ഇതെന്തുകൊണ്ടായിരിക്കും ? ഇതാണാ ചോദ്യം. ബുക്കിന്റെ ഉള്ളിലത്തെ തിയറി എന്താണെന്നുവച്ചാൽ …99 ആൾക്കാരും പറയുക , അനിയത്തിയുടെ കാമുകനാകാം അല്ലെങ്കിൽ വേറെന്തെങ്കിലും റീസൺ കണ്ടെത്തും .. അങ്ങനെയൊക്കെ ആകും ആ 99 പേരും പറയുക.

ഇതിൽ ഒരാൾ മാത്രം വ്യത്യസ്താഭിപ്രായം ആകും പറയുക . അതായതു അമ്മയുടെ സംസ്കാരച്ചടങ്ങിനു ഒരാൾ വരുന്നു, അവിടെ മറ്റൊരു മരണവും സംഭവിച്ചേയ്ക്കാം , അതായതു ആ വരുന്നവനെ സൂക്ഷിക്കണം എന്നാണു ഇതിലെ സാരാംശം . ഇങ്ങനെയൊരു thought ഉണ്ടെങ്കിൽ അവനുള്ളിൽ ഒരു സൈക്കോപാത്ത് ഉണ്ട്. ഇതാണ് അതിന്റെയൊരു ത്രെഡ്. നമ്മൾ ഇതിനെ എങ്ങനെ ഡെവലപ് ചെയ്യാം എന്നുള്ളതായിരുന്നു ആദ്യത്തെ ശ്രമം. സത്യം പറഞ്ഞാൽ ഇതിന്റെ സ്ക്രിപ്റ്റ് എഴുതുന്നത് ഫ്‌ളൈറ്റിൽ ഇരുന്നിട്ടാണ്.

ഒരു പുതുമുഖമായതിനാൽ തുടക്കത്തിൽ എങ്ങനെ തോന്നി ?

ഞാൻ അപ്പോൾ ഈ മേഖലയിൽ പുതുമുഖമാണ്, നമുക്ക് യാതൊരു വിധത്തിലും ആരെയും പരിചയമില്ല. അഭിനേതാക്കളെ കാസ്റ്റിങ് കാൾ വഴിയാണ് സെലക്റ്റ് ചെയ്തത്. ഷൂട്ടിന് മുന്നേ ഒരു ദിവസം അവർക്കു മൂവിയെ കുറിച്ചുള്ള ചില അവെയർനസ് ഒക്കെ കൊടുത്തു. അതായതു കഥ ഇങ്ങനെയാണെങ്കിലും കാരക്ടേഴ്സിന്റെ ബാക് സ്റ്റോറി ഡെവലപ് ചെയ്തു ഓരോ കാരക്ടേഴ്സിനും കൊടുത്തിരുന്നു. . പിന്നെയൊരു ടീമിനെ ഉണ്ടാക്കിയെടുക്കാൻ ഞാനൊരു ഫ്രണ്ടിനെ വിളിച്ചു. അവൻ മുൻപൊരു ഷോർട്ട് മൂവി പ്രൊഡ്യൂസ് ചെയ്തിട്ടുണ്ടായിരുന്നു. അവൻ ആ ഷോർട്ട് മൂവിയുടെ ടീമിനെ എനിക്ക് പരിചയപ്പെടുത്തി. എനിക്ക് പറ്റിയൊരു ക്യാമറാമാനെ അതുവഴി സംഘടിപ്പിച്ചു. അങ്ങനെയാണ് Franklin BZ നമ്മുടെ ടീമിലേക്കു വരുന്നത്. അവനു ആശയം പറഞ്ഞുകൊടുത്തു, സ്ക്രിപ്റ്റ് അയച്ചുകൊടുത്തു . അവൻ അതിൽ സാറ്റിസ്‌ഫൈഡ് ആയിരുന്നു. ഷോർട്ട് ഫിലിമിൽ നമുക്ക് ഫണ്ടിന്റെ ഒരു പ്രശ്നം ഉണ്ടല്ലോ. നമ്മൾ ഒരുപാട് ഒക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. നിങ്ങളൊക്കെ ഈ കാണുന്ന തൃഷ്ണയല്ലായിരുന്നു..കുറേകൂടി ഒരു ഡെവലപ്ഡ് ആയിട്ടുള്ള വേര്ഷനായിരുന്നു ഉണ്ടായിരുന്നത്. അതിൽ രണ്ടാമത്തെ ആ മരണം നടന്നു കഴിഞ്ഞിട്ടു അവൾ വീട്ടിൽ ഒരുങ്ങുന്ന ഒരു ഭാഗം ഉണ്ടായിരുന്നു. ആ സമയത്താണ് അവൾ ശരിക്കും യഥാർത്ഥ സംഭവം റിവീൽ ചെയുന്നത്. എന്താണ് ഇതിന്റെ പിന്നിലുള്ള റീസൺ എന്നൊക്കെ . ശരിക്കും അങ്ങനെയാണ് നമ്മൾ പ്ലാൻ ചെയ്തത്.

അതിലെ ആ പുരുഷനെ അജ്ഞാതനാക്കി നിർത്തിയതിന്റെ കാരണം ?

അതിലെ ആ പുരുഷനെ അജ്ഞാതനാക്കി നിർത്തിയതിന്റെ കാരണം, അയാളിപ്പോൾ ആര് വേണമെങ്കിലും ആകാം. അയാൾക്കൊരു ഐഡന്റിറ്റി നമ്മൾ കൊടുത്തിട്ടില്ല. നമ്മൾ പറയുന്നുണ്ട് ‘അമ്മ ടീച്ചർ ആയിരുന്നു എന്ന്. അപ്പോൾ വേണമെങ്കിൽ അവൻ അവരുടെ സ്റ്റുഡന്റ് ആകാം , അല്ലെങ്കിൽ ഒരു ഡിസ്റ്റന്റ്‌ റിലേറ്റിവ് ആകാം .അതായതു ആ വീട്ടിൽ ഒരു മരണം നടന്നാൽ വരാൻ സാധ്യതയുള്ള ആര് വേണമെങ്കിലും ആകാം. പിന്നെ അനിയത്തിയുടെ കാമുകൻ ആണ് അവനെന്ന ധാരണ വരുത്തി തീർത്തത് ആസ്വാദകരെ മനഃപൂർവ്വം കൺഫ്യൂസ് ചെയ്യിക്കാൻ വേണ്ടിയായിരുന്നു.

Advertisement

മാനസികപ്രശ്നം ഉള്ള പെൺകുട്ടി ആയിട്ടും സൈക്കോ ത്രില്ലർ എന്ന് പറയുന്നില്ല കാരണം ? 

ഇത് സൈക്കോ ത്രില്ലർ എന്ന എലമെന്റ് കൊടുക്കാത്തത്, മായ എന്ന കഥാപാത്രം മാനസിക പ്രശ്നം ഉള്ള ആളാണ് എന്ന് മാത്രമേ ഉള്ളൂ. അതൊരു മനസികരോഗമാണ്. സൈക്കോ എന്നതിനേക്കാൾ മാനസികരോഗം എന്ന് പറയാൻ ആണ് ശ്രമിച്ചത്. സിനിമയിൽ മറ്റു കഥാപാത്രങ്ങളിലൂടെ അത് പറയുന്നുമുണ്ടല്ലോ. കാരണം അവൾക്കൊരു ബാക് സ്റ്റോറി ഉണ്ടല്ലോ..അതായതു മുന്നേ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട് . അതുകൊണ്ടു സൈക്കോ എന്നതിനേക്കാൾ മാനസികരോഗി എന്ന് വിളിക്കാൻ ആണ് തോന്നിയത്. ആ കുട്ടിക്ക് വീട്ടിൽ ഒരു കമ്മിറ്റ്മെൻറ്റ് ഉള്ളത് അമ്മയുടെ കൂടെ മാത്രമാണ്. അനിയത്തിയുമായി യാതൊരുവിധ കമ്മിറ്റ്മെന്റും നമ്മളവിടെ പറയുന്നില്ല. ആ പടത്തിൽ മുഴുവനും അവരുടെ ആറ്റിറ്റ്യൂഡിലും നമ്മൾ അങ്ങനെ തന്നെയാണ് ഉദ്ദേശിച്ചതും.

തൃഷ്ണ കഴിഞ്ഞുള്ള പ്രോജക്റ്റുകൾ ?

തൃഷ്ണ കഴിഞ്ഞ് രണ്ടു പ്രോജക്റ്റ് ഞാൻ ചെയ്തിരുന്നു, ‘ഹാപ്പി ആനിവേഴ്സറി’, ഒരു പ്രൊഡക്ഷൻ ടീമിന് വേണ്ടി ഫേസ്ബുക്കിൽ ഒരു കോണ്ടസ്റ്റ് നടത്തിയിരുന്നു. അപ്പോൾ അതിനുവേണ്ടി അവർ സ്ക്രിപ്റ്റുകൾ കയ്യിലുണ്ടെങ്കിൽ ഒരു വൺ ലൈൻ അയക്കാൻ പറഞ്ഞു. അങ്ങനെ അയച്ചുകൊടുത്തത് സെലക്റ്റ് ആകുകയും ചെയ്തു.  ഫേസ്ബുക്കിൽ നിന്നുള്ളതായതുകൊണ്ടു അത്ര വിശ്വസനീയമായി തോന്നാതെയാണ് അയച്ചത് എങ്കിലും സെലക്റ്റ് ചെയ്യപ്പെട്ടു .  മൂന്നാമത്തെ പ്രൊജക്റ്റിന്റെ പ്രോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ‘ത്രിശങ്കു ‘ എന്നാണു പേര്. അതൊരു പക്കാ എന്റർടൈനർ ആണ്. ത്രില്ലർ ഉണ്ട് അതിലും. ഒരു മോഷണം റിലേറ്റഡ് ത്രില്ലർ ആണ്.

ഷോർട്ട്മൂവി നേടുന്ന വെല്ലുവിളികളും അതിലെ അനുഭവങ്ങളും ?

രണ്ടുതരത്തിൽ ചിന്തിക്കാം… ഒന്ന്, റിട്ടേൺസ് ഇല്ല എന്ന സംഗതി, ഇപ്പോൾ ഞാൻ ചെയ്ത തൃഷ്ണ ആയാലും ഹാപ്പി ആനിവേഴ്സറി ആയാലും ഇതിലെല്ലാം തന്നെ നമുക്ക് മിനിമം വ്യൂവേഴ്സ് മാത്രമേ ഉള്ളൂ. യുട്യൂബിൽ ആയാലും വ്യൂവേഴ്സ് അധികം പോകുന്നത് എന്റർടൈൻമെന്റ് കണ്ടന്റ് ഉള്ളതിനാണ് . അല്ലെങ്കിൽ പിന്നെ റൊമാൻസ് ബേസ്‌ഡ് ആയിട്ടുള്ള മൂവീസ്, പരിപാടികൾ..ഇതിനൊക്കെയാണ് യുട്യൂബിൽ ഒരുപാട് വ്യൂവേഴ്സ് ഉള്ളത്. കരിക്ക് ഒക്കെ അതിനു നല്ല ഉദാഹരണങ്ങളാണ്.

രണ്ട് , ഞാൻ ഷോർട്ട് ഫിലിം ചെയുന്നത് എന്റെ ഒരു ഫൊഫൈൽ ആയിട്ടാണ്. സിനിമയിലേക്കൊക്കെ കയറി ചെല്ലുമ്പോൾ ഞാനൊരു ഫ്രെഷർ ആണ് . അപ്പോൾ ഞാൻ ഒന്നും ചെയ്തിട്ടില്ല എന്നതു അടുത്തൊരു ചോദ്യമാകും. അപ്പോൾ ഒരു പ്രൊഫൈൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെയുന്നവരും ഉണ്ട്. അവർക്കു വ്യൂവേഴ്സ്, റിട്ടേൺ എന്നതിനേക്കാൾ ലക്‌ഷ്യം പ്രൊഫൈൽ ക്രിയേറ്റ് ചെയുക എന്നത് മാത്രമാണ്. ഒരുപാട് ആസ്വാദകർ വന്നില്ലെങ്കിലും കണ്ടവർ എന്നോട് പറഞ്ഞ വസ്തുനിഷ്ഠമായ അഭിപ്രായമുണ്ട്. എനിക്കതിൽ ഒരുപാട് സന്തോഷമുണ്ട്.

ആദ്യത്തെ വർക്ക് ആയി തോന്നില്ല എന്ന് പലരുമെന്നോട് പറയുമ്പോൾ സന്തോഷമുണ്ട്, എങ്കിലും ഈ മേഖലയിൽ നിക്കുന്ന ഒരാളെന്ന നിലക്ക് എനിക്കതു ഒരു അമച്വർ വർക്ക് ആയിത്തന്നെയാണ് തോന്നുന്നത്. കുറെ കുറെ പോരായ്മകൾ എനിക്ക് തന്നെ മനസ്സിലാകുന്നുണ്ട്. കാരണം ഫണ്ടിന്റെ പ്രശ്നം തന്നെ. എന്റെ ഫ്രെണ്ട്സ് തന്നെയാണ് ഇപ്പൊ ത്രിശങ്കു ആയാലും തൃഷ്ണ ആയാലും ഒക്കെ പ്രൊഡ്യൂസ് ചെയ്തത്. പക്ഷെ തൃഷ്ണ ചെയുന്ന സമയത്തു ഞാൻ ടോട്ടലി ഫ്രഷർ ആയിരുന്നു . തൃഷ്ണയെക്കാൾ വലിയ പരിപാടിയിൽ ആണ് ത്രിശങ്കു ചെയ്തത്. തൃഷ്ണ ചെയുമ്പോൾ എവിടെയൊക്കെ പൈസ പോകും എന്നതിനെ കുറിച്ചുപോലും ഒരു ഐഡിയ ഇല്ലായിരുന്നു. എന്നാൽ ത്രിശങ്കുവിൽ വന്നപ്പോൾ അത്യാവശ്യം കോണ്ടാക്ട്സും വന്നു…ഷോർട് ഫിലിമിൽ എവിടെയൊക്കെ പൈസ സേവ് ചെയ്യാൻ പറ്റുമെന്നൊക്കെ മനസിലാക്കാനും സാധിച്ചു . തൃഷ്ണ ചെയ്തപ്പോൾ മ്യൂസിക് ചെയ്തത് Sapthaa records എന്ന കമ്പനിയിൽ ആണ്. മലയാളം ഇൻഡസ്ട്രിയിൽ തന്നെയുള്ള ടോപ് ആണ് അവർ. അടുത്തിറങ്ങിയ കുറുപ്പ് പോലും അവിടെയാണ് ചെയ്തത്. വലിയ വലിയ പ്രോജക്റ്റുകൾ ചെയുന്ന അവിടെ നമ്മുടെ വർക്ക് കൊടുക്കാൻ ആദ്യം ചമ്മലായിരുന്നു.. എങ്കിലും പ്രൊഡ്യൂസേഴ്‌സ് എന്നോട് പറഞ്ഞു സാരമില്ല..പൈസ നോക്കണ്ട എന്ന്.

Advertisement

അവാർഡുകൾ ?

തൃഷ്ണയ്ക്കു അവാർഡുകൾ കിട്ടിയിട്ടുണ്ട്. ബെസ്റ്റ് ആക്ട്രസ് അവാർഡ്…. പിന്നെ എനിക്കറിയില്ല… ഷോർട്ട് മൂവീസിനുള്ള അവാർഡുകൾ എത്രത്തോളം ജെനുവിൻ ആണെന്ന്. രണ്ടുമൂന്നെന്നേം കഴിഞ്ഞപ്പോൾ നമുക്ക് ഏകദേശം ഐഡിയകൾ വന്നുതുടങ്ങി. സത്യജിത് റേ ഫിലിം ഫെസ്റ്റിൽ ബെസ്റ്റ് ആക്ട്രസ് അവാർഡ് രചനയ്ക്ക് ആയിരുന്നു. ബെസ്റ്റ് ആക്ടർ ബാദുഷ ആയിരുന്നു. പിന്നെ അവർക്കു സോഷ്യൽ മീഡിയയിലും മീഡിയയിലും അവരുടേതായ പേരുകൾ വരണമെങ്കിൽ അവർക്കു അങ്ങനെയൊക്കെ വേണം എന്ന് തോന്നി. അതുകൊണ്ടൊക്കെ തന്നെ ഞാൻ പിന്നെപ്പിന്നെ അയക്കാണ്ടായി . ലോഹിതദാസിന്റെ പേരിലുള്ള ഒരു അവാർഡ് ഉണ്ട്. അതാണ് അല്പമെങ്കിലും വിശ്വസിനീയമായി തോന്നിയത്.

THRISHNA Drama Thriller Short Film

Cast – Meenakshi,Nayama Rose, Harikrishna girish,Naveen Pattel,Sonia Giri, Jyothi teacher, Kabeer T.K, Aswin P.S, Rathin T.R

Written & Directed By – Akash Narayan
Produced By – Nemin jose | Scope box production | Friends
Cinematographer – Franklin BZ
Edited By – Ajay Vijayan
Background Music,Final mix & master – Kishan mohan
Di Colorist – Alvin Tomy
Sound Design – Rajesh K Ramanan | Sapthaa sound
Studio – Sapthaa records
Art director – Aswin P.S
Asso. Director – Udaykrishnan | Shidhun P.S
Stills & Poster – Rahul Oz
Subtitle – Anila Bose
Title – Mufeed. K

***

 2,868 total views,  15 views today

Advertisement
Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement