മാളയിലെ പത്താംക്ലാസുകാരി പരീക്ഷയ്ക്ക് പോയത് കുതിരപ്പുറത്ത്

4219

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും സമത്വത്തെക്കുറിച്ചും സ്ത്രീകളുടെ പ്രതികരണ ശേഷിയെക്കുറിച്ചും ചർച്ചകൾ നടക്കുന്ന കേരളത്തിൽ തന്നെയാണ് ഒരു പത്താംക്ലാസുകാരി കുതിരപ്പുറത്തു പരീക്ഷ എഴുതാൻ പോയതും. മാളയിലാണ് സംഭവം. മാള ഹോളിഗ്രെസ്‌ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി കൃഷ്ണയാണ് ഇന്നത്തെ താരം. റാണാകൃഷ്‌ എന്ന ആൺകുതിരയുടെ പുറത്താണ് മൂന്നുകിലോമീറ്ററിലേറെ താണ്ടി കൃഷ്ണ സ്ക്കൂളിലെത്തി പരീക്ഷയെഴുതിയത്. സ്‌കൂളിൽ കുതിരസവാരി പഠിപ്പിക്കാൻ ട്രെയിനർ എത്തിയതും കുതിരപ്പുറത്തു യാത്രചെയ്തതുമാണ് കൃഷ്ണയ്ക്ക് ഇക്കാര്യത്തിൽ കമ്പം കയറാൻ കാരണമായത്. പിന്നീട് അച്ഛൻ കുതിരയെ വാങ്ങി നൽകുകയായിരുന്നു. എന്തായാലും ഈ മേഖലയിൽ തുടർന്നും ശ്രദ്ധിക്കാൻ തന്നെയാണ് കൃഷ്ണയുടെ തീരുമാനം. ഭാവിയിൽ കുതിരയോട്ടത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണ..കൃഷ്ണയുടെ കുതിരസവാരിയുടെ മൊബൈൽ വീഡിയോ കാണാം

 

 

 

Previous articleഎന്റെ സ്ത്രീകളേ നിങ്ങളോട്…
Next articleദയാബായിയെ തിരിച്ചറിയാത്തവരുടെ ലോകം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.