അനവധി മലയാളം സിനിമകൾ ചെയ്ത സംവിധായകൻ ആണ് തുളസിദാസ് . താരാധിപത്യം കൊടികുത്തി വാണിരുന്ന കാലത്തു രണ്ടാംനിര നായകന്മാരെ വച്ച് സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങൾ ചെയ്തുതുടങ്ങിയ സംവിധായകനായിരുന്നു അദ്ദേഹം. ആ ട്രെൻഡ് പിന്നീട് പലരും ആവർത്തിച്ചു. മുപ്പത്തിയഞ്ചോളം ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഒന്നിനുപിറകെ മറ്റൊന്ന് എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവിധായകൻ എന്ന നിലക്കുള്ള അദ്ദേഹത്തിന്റ അരങ്ങേറ്റം . അദ്ദേഹത്തിന്റെ രണ്ടാംചിത്രം സിൽക്ക് സ്മിതയെ നായികയാക്കി ചെയ്ത ‘ലയനം’ ആയിരുന്നു. വൻവിജയമായിരുന്നു ചിത്രം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി , ജയറാം, മുകേഷ് , ദിലീപ് , സിദിഖ് , കലാഭവൻ മണി , ജഗദീഷ് , മനോജ് കെ ജയൻ , കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് , ജയസൂര്യ ..തുടങ്ങി മലയാളത്തിലെ എല്ലാ നായകന്മാരെ വച്ചും അദ്ദേഹം സിനിമ ചെയ്തിട്ടുണ്ട് . ഇപ്പോൾ മുകേഷിൽ നിന്നുണ്ടായ മര്യാദയില്ലാത്ത പെരുമാറ്റത്തെ കുറിച്ചാണ് അദ്ദേഹം മനസ് തുറക്കുന്നത്.
സുരേഷ്‌ഗോപി, മുകേഷ്, സിദ്ദിഖ് , ഉർവശി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൗതുകവർത്തകൾ എന്ന ചിത്രം തുളസി ദാസ് ചെയ്തിരുന്നു. ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം മിമിക്സ് പരേഡ് എന്ന ചിത്രം ചെയ്യാൻ മുകേഷിനെ സമീപിച്ചപ്പോൾ ആണ് മുകേഷിന് നിന്നും മോശം പെരുമാറ്റം ഉണ്ടായത്. തുളസി ദാസിന്റെ വാക്കുകൾ
“കൗതുക വാര്‍ത്തകള്‍ വിജയമായ ശേഷം മിമിക്‌സ് പരേഡിന് വേണ്ടിയും ഞാന്‍ മുകേഷിനെ സമീപിച്ചു. സിനിമയുടെ കഥ ഞാനും കലൂര്‍ ഡെന്നീസും പ്ലാന്‍ ചെയ്ത സമയത്ത് മുകേഷിന്‌റെ അടുത്താണ് പോയത്. മുകേഷ് സരിതയ്‌ക്കൊപ്പം ഏറണാകുളത്ത് ഉണ്ടായിരുന്നു. കൗതുക വാര്‍ത്തകള്‍ ഷേണായീസില്‍ അമ്പത് ദിവസം കഴിഞ്ഞ സമയമാണ്. അന്ന് എന്നെ കണ്ട ഉടനെ മുകേഷ് പറഞ്ഞു; തുളസി, കൗതുക വാര്‍ത്തകളുടെ പ്രതിഫലം അല്ലട്ടോ, പ്രതിഫലം ഒകെ മാറിയെന്ന്.ഞാനത് ചോദിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി. പുതിയ പ്രോജക്ടിന് വേണ്ടി സംസാരിക്കാനല്ലെ വന്നത്. പ്രൊഡ്യൂസറ് ആരാണെന്നുളളത് ഞാന്‍ മുകേഷിനോട് പറഞ്ഞു. മിമിക്രി താരങ്ങളെ വെച്ചുളള കഥയും കോമഡിയുമാണ്. തുടര്‍ന്ന് അഡ്വാന്‍സ് വാങ്ങിക്കാം, പക്ഷേ ഈ സമയത്ത് സിദ്ധിഖ് ലാലിന്‌റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് മുകേഷ് പറഞ്ഞു. അത് തുടങ്ങിയാല്‍ ചിലപ്പോ ഞാന്‍ പോവും. പിന്നെ സത്യന്‍ അന്തിക്കാടിന്‌റെയും സിനിമ പറഞ്ഞിട്ടുണ്ട് എന്ന് മുകേഷ് അറിയിച്ചു.ഇതൊക്കെ കൗതുക വാര്‍ത്ത കണ്ട ശേഷമുളള റിയാക്ഷനാണ്, തുളസീദാസ് പറയുന്നു. എനിക്കത് അങ്ങോട്ട് സഹിച്ചില്ല. അത് ഒരു എത്തിക്‌സിന് നിരക്കാത്ത സംഭാഷണമല്ലെ. എന്‌റെ നിര്‍മ്മാതാവിന്‌റെ കൈയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ട് ആ സിനിമയ്ക്ക് വിളിച്ചാല്‍ പോവുമെന്ന്. ഞാന്‍ അന്ന് മുകേഷിന്‌റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് പറഞ്ഞു. സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല. കലൂര്‍ ഡെന്നീസും വഴക്ക് പറഞ്ഞു. മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു. നിര്‍മ്മാതാവ് എന്നോട് പറഞ്ഞപ്പോഴും മുകേഷ് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പിന്നെ സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരാണ് നായകന്മാരായത്. ആ സിനിമ സൂപ്പര്‍ഹിറ്റായി മാറി. നൂറ് ദിവസം ഓടി. നൂറാം ദിവസ ആഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും സരിതയാണ് വന്നത്” തുളസി ദാസ് പറഞ്ഞു.
ഇങ്ങനെയൊക്കെ ആണെങ്കിലും അതിനുശേഷം തുളസീദാസിന്റെ അനവധി ചിത്രങ്ങളിൽ മുകേഷ് നായകനായി വന്നിട്ടുണ്ട് എന്നത് മറ്റൊരു സത്യമാണ്. ഒരുപക്ഷെ തുളസി ദാസിന്റെ ഏറ്റവുമധികം ചിത്രങ്ങളിൽ നായകനായി അഭിനയിച്ചതും മുകേഷ് തന്നെയാണ്. രാഷ്ട്രീയത്തിൽ മാത്രമല്ല, സിനിമയിലും സ്ഥിരമായ ബന്ധുക്കളും ശത്രുക്കളും ഇല്ല.