തെന്നിന്ത്യൻ ഭാഷകളിലും മലയാള സിനിമയിൽ പ്രധാനമായും തിളങ്ങി നിന്ന താരമാണ് ഗോപിക എന്നറിയപ്പെടുന്ന ഗേളി ആന്റൊ. പ്രണയമണിത്തൂവൽ ആണ് ആദ്യചിത്രം .2008 ജൂലൈ 17 ന് ജോലി നോക്കുന്ന അജിലേഷ് നെ വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിർത്തുവാൻ തീരുമാനിക്കുകയും അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. കോളേജ് പഠനകാലത്ത് മിസ്സ്. കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗേർളി, ഒരു എയർ ഹോസ്റ്റസ് ആവാൻ ലക്ഷ്യമിടുകയും പിന്നീട് മലയാളചലച്ചിത്രവേദിയിൽ എത്തിച്ചേരുകയും ചെയ്യുകയായിരുന്നു.ഒരിക്കലും ഒരു സിനിമ നടി ആവുക എന്നെ ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ഗോപിക ഇടക്ക് പറയുകയുണ്ടായി. തന്റെ ചിത്രങ്ങൾക്ക് സ്വന്തമായി ശബ്ദം കൊടുക്കുന്നതെന്ന പ്രത്യേകതയും ഗോപികക്ക് ഉണ്ട്. ഗോപികയുടെ ആദ്യ ചിത്രമായ പ്രണയമണിത്തൂവൽ സംവിധാനം ചെയ്തത് മലയാളത്തിൽ ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത തുളസി ദാസ് ആയിരുന്നു. ഇപ്പോൾ തുളസിദാസ് ഗോപിയെ കുറിച്ച് നടത്തിയ ഒരു പരാമർശം ആണ് ശ്രദ്ധിക്കപ്പെടുന്നത്.
View Post“ഗോപിക എന്നോട് നന്ദികേട് ആണ് കാണിച്ചത് . വിവാഹത്തിന് പോലും തന്നെ ക്ഷണിച്ചില്ല. ഞാനാണ് ഗോപികയെ സിനിമയിൽ വളർത്തായത്. എന്നാൽ സിനിമ രംഗത്ത് പലരും എന്നെ ശത്രുവായി കണ്ടപ്പോൾ ഗോപികയും എന്നെ മറന്നു. എന്നെ വിവാഹത്തിന് വിളിക്കാഞ്ഞതിന്റെ കാരണം ഗോപികയോട് ഒരു പത്ര പ്രവർത്തകൻ ചോദിച്ചപ്പോൾ തുളസിദാസ് വന്നാൽ വേറെ പലരും വരില്ല അതുകൊണ്ടാണ് വിളിക്കാഞ്ഞത് എന്നായിരുന്നു ഗോപികയുടെ മറുപടി .റോമ, മീര നന്ദൻ തുടങ്ങിവരെ നായികയാക്കി ഒരു സിനിമ ചെയ്യാൻ വേണ്ടി ഇരുവർക്കും അഡ്വാൻസ് കൊടുത്തു എന്നാൽ അഡ്വാൻസ് തിരികെ തന്ന ശേഷം അഭിനയിക്കാൻ പറ്റില്ലെന്നും ഇവർ പറഞ്ഞു. മലയാളത്തിലെ എല്ലാ സൂപ്പർ സ്റ്റാറുകളെ വെച്ചും സിനിമ എടുത്ത ഞാൻ 3 കൊല്ലത്തിലേറെയായി പണിയില്ലാതെ വീട്ടിൽ ഇരിക്കേണ്ട അവസ്ഥ വന്നു. പിന്നീട് നിർമ്മാതാക്കളെ കണ്ടപ്പോൾ അവർ എന്റെ സിനിമക്ക് വേണ്ടി പണം മുടിക്കില്ലെന്നും വിതരണക്കാർ പടം എടുക്കാത്തത് കൊണ്ടാണ് പണം മുടക്കാത്തതെന്ന് അവരും അറിയിച്ചു. ഞാൻ വളർത്തി കൊണ്ടുവന്ന ഒരു സൂപ്പർ സ്റ്റാർ എന്നെ കണ്ട് മുഖം വെട്ടിച്ചു പോയ അവസ്ഥയിൽ കരഞ്ഞുപോയിട്ടുണ്ട്. ” – തുളസി ദാസ് പറയുന്നു.