ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ആഷിഖ് ഉസ്‌മാൻ നിർമ്മിക്കുന്ന ചിത്രമാണ് തുണ്ട് . മലയാളികളുടെ പ്രിയ താരം ബിജു മേനോൻ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തുണ്ട്’ ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

‘തല്ലുമാല, അയൽവാശി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്‌മാൻ നിർമിക്കുന്ന 15-ാമത് ചിത്രമാണ് ‘തുണ്ട്’. പ്രശസ്‌ത ഛായാഗ്രാഹകൻ ജിംഷി ഖാലിദും ഈ ചിത്രത്തില്‍ നിർമാണ പങ്കാളിയാണ്.സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്.

ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദ് ആണ്. ‘തുണ്ടി’ന് വേണ്ടി സംഗീതം ഒരുക്കുന്നത് വിഷ്‌ണു വിജയ് ആണ്. എഡിറ്റിങ് നമ്പു ഉസ്‌മാനും നിർവഹിക്കുന്നു.ഗാനരചന – മു.രി (മുഹ്‌സിൻ പരാരി), ആർട് – ആഷിഖ് എസ്., സൗണ്ട് ഡിസൈൻ – വിക്കി കിഷൻ, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, കോസ്റ്റ്യൂം – മാഷർ ഹംസ, മേക്കപ്പ് – റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി – ഷോബി പോൾരാജ്, ആക്ഷൻ – ജോളി ബാസ്റ്റിന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്‌ർ – ഹാരിഷ്‌ ചന്ദ്ര, സ്റ്റിൽ – രോഹിത് കെ. സുരേഷ്, വിതരണം – സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ – ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ, ഡിസൈൻ ഓൾഡ്‌മങ്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

ഈ സംവിധായകരെ കണ്ടാൽ നിങ്ങള്ക്ക് അവരോടു ഈ ചോദ്യങ്ങൾ ചോദിയ്ക്കാൻ തോന്നാറില്ലേ ?

Kannan Poyyara ഈ സംവിധായകരെ കണ്ടാൽ നിങ്ങള്ക്ക് അവരോടു ഈ ചോദ്യങ്ങൾ ചോദിയ്ക്കാൻ തോന്നാറില്ലേ ?…

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍; ലൗ ആന്റ് തണ്ടറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.…

‘ഗരുഡൻ’ പൂർത്തിയായി

ഗരുഡൻ പൂർത്തിയായി മലയാളത്തിലെ മുൻ നിരതാരങ്ങളായ സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നതിലൂടെ ഏറെ…

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ . ജൂലൈ…