Thunivu
2023 | Tamil
Crime | Thriller | Drama
Director : H Vinoth
Verdict : Below Average
____________________
Wilson Fisk
പ്രതീക്ഷ ഒന്നും വെക്കാതെ ഈ സിനിമ കാണാൻ കേറിയതിന്റ മെയിൻ കാരണം വലിമൈ കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു,എന്നാലും H.വിനോദ് എന്ന മേക്കറിൽ ചെറിയ പ്രതീക്ഷകൾ ഒക്കെ ഉണ്ടായിരുന്നുതാനും.എന്നാൽ ഇവിടെയും ഗതിയിൽ മാറ്റമൊന്നും ഇല്ലാ എന്ന് തന്നെ പറയാം.
ട്രൈലെറിൽ നിന്ന് വ്യക്തമാവുന്നത് തന്നെയാണ് പ്ലോട്ട്. ബാങ്ക് കൊള്ളയടിക്കാൻ വരുന്ന അജിത്തും സംഘവും അതേ തുടർന്നുള്ള പ്രശ്നങ്ങളും അതിന്റെ ബാക്ക് സ്റ്റോറിയും മറ്റുമായി മുന്നേറുന്ന കഥ. അജിത്ത് ഇൻട്രോഡക്ഷനും സ്റ്റോറി ഡെവലപ്പ് ഒക്കെയായി പോവുന്ന ആദ്യ പകുതി അത്യാവശ്യം മികച്ചത് ആയിരുന്നു.അതിൽ മുഴുവൻ അജിത്തിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു.
ആ പോർഷൻസിലെ അജിത്തിന്റെ സ്വാഗ് , സ്ക്രീൻ പ്രെസെൻസ് ഒക്കെ നൈസ് ആയിരുന്നു.അപ്പോഴും അവിടിവിടെയായി നെഗറ്റീവ്സും ഉണ്ടായിരുന്നു.കുത്തി കയറ്റിയ പോലുള്ള മാസ്സ് സീനുകൾ ആർട്ടിഫിഷ്യൽ ആയിട്ടുള്ള ചില രംഗങ്ങൾ ഡയലോഗ്സ്, സോങ് പ്ലേസ്മെന്റ് ഒക്കെ അനാവശ്യമായി തോന്നി.അപ്പോഴും പടം ഒരു ഡീസന്റ് ലെവൽ നില നിർത്തുന്നുണ്ടായിരുന്നു.
അതുവരെയുള്ള ആ ഒരു ഡീസന്റ് ലെവൽ മൊത്തത്തിൽ വീഴ്ത്തിയ സെക്കന്റ് ഹാഫ് ആയിരുന്നു സിനിമയുടേത്.ഇങ്ങനൊരു റോബറി സബ്ജെക്ടിൽ അതിന്റെ ബാക്ക് സ്റ്റോറി വരുമ്പോൾ അതിന് നല്ലൊരു കാരണം തന്നെ ആവശ്യമാണ് ഇവിടെ ആ ഒരു കാരണം തന്നെ അശക്തമാണ്.തുടർന്ന് ആ കഥയുമായി ബന്ധപെട്ടു വരുന്ന മിക്കതും എന്തെന്നില്ലാത്ത ഒരു ഓട്ടം പോലെയായി തോന്നി.
മെയിൻ ആയിട്ട് സിനിമയിൽ വരുന്ന ആ ഇമോഷണൽ പ്ലോട്ട് പ്രേഷകനുമായി കണക്ട് ആവുന്നില്ല എന്ന് പറയാം .ടെക്നിക്കൽ ക്വാളിറ്റിയുടെ കാര്യത്തിൽ സിനിമ അർഹിക്കുന്ന ലെവലിൽ എല്ലാം ഒത്തു വന്നിട്ടുണ്ട്.എന്നാൽ മ്യൂസിക് ഡിപ്പാർട്മെന്റ് എന്ന കാറ്റഗറി നോക്കുമ്പോൾ സിനിമ ഫുള്ളി അടുക്കും ചിട്ടയുമില്ലാത്ത പോലെ ലൗഡ് ആയ ബാക്ക്ഗ്രൗണ്ട് സ്കോർസ് കൊണ്ട് നിറച്ചേക്കുവായിരുന്നു. ബിജിഎം ചേർക്കണം എന്ന രീതിയിൽ ചേർത്ത പോലെ ഒരു ആർട്ടിഫിഷ്യൽ ഫീൽ.
മൊത്തത്തിൽ വലിമൈക്ക് കോമ്പറ്റിഷൻ കൊടുക്കുന്ന മറ്റൊരു ഐറ്റം.ആ സിനിമയുടെ ആദ്യ പകുതിയും മികച്ചു നിന്നിരുന്നു രണ്ടാം പകുതിയിൽ ആയിരുന്നു വീഴ്ച തുനിവിന്റ കാര്യത്തിലും അത് തന്നെയാണ് ഗതി.