നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിച്ച തുണിവിലെ ചില്ല ചില്ല എന്ന ഗാനം എത്തി. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്റെ തുനിവ്. പൊങ്കൽ റിലീസ് ആയി ജനുവരി 11 ന് ആകും ചിത്രം എത്തുന്നത്. ഈ ഗാനം രചിച്ചത് വൈശാഖ് ആണ്. ആലപിച്ചത് സംഗീത സംവിധായകൻ ആയ അനിരുദ്ധ് രവിചന്ദർ ആണ്. സംഗീതം ജിബ്രാൻ. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിട്ടുണ്ട് ഈ ഗാനം.
ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഞ്ജു വാര്യരാണ് . ജോൺ കൊക്കൻ, സമുദ്രക്കനി, മമതി ചാരി, പ്രേം കുമാർ, വീര, മഹാനദി ശങ്കർ, നയന സായി, ആമിർ, സിബി ചന്ദ്രൻ, അജയ്, പവാനി റെഡ്ഢി എന്നിവരും വേഷമിടുന്ന ഈ ചിത്രം ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ, സീ സ്റ്റുഡിയോ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.