വിജയ് നായകനായ വാരിസുവും അജിത്ത് നായകനായ തുനിവും പൊങ്കൽ റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് ആ രണ്ട് ചിത്രങ്ങൾക്ക് ഇവർ കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.നടൻ വിജയും അജിത്തും തമിഴ് സിനിമയിലെ സമകാലിക അഭിനേതാക്കളായാണ് കാണുന്നത്. പൊതുജീവിതത്തിൽ ഇരുവരും സുഹൃത്തുക്കളാണെങ്കിലും സിനിമയുടെ കാര്യത്തിൽ ഇരുവരും എതിരാളികളാണ്. ഇരുവർക്കും വലിയ ആരാധകവൃന്ദമുണ്ട്. നിലവിൽ വിജയ് നായകനായ വാരിസുവും അജിത്ത് നായകനായ തുനിവും ഒരേ ദിവസം റിലീസ് ചെയ്യുന്നു.
9 വർഷങ്ങൾക്ക് ശേഷം ആണ് രണ്ട് താരങ്ങളുടെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുന്നത്. ഈ ചിത്രങ്ങളെ കുറിച്ചാണ് കോളിവുഡ് മുഴുവൻ ചർച്ച ചെയ്യുന്നത്. അടുത്തിടെ, വിജയ് വാരിസു എന്ന ചിത്രത്തിന് വേണ്ടി ഒരു വമ്പൻ സംഗീത ലോഞ്ച് പാർട്ടി നടത്തി, ഇത് ഇന്ത്യൻ സിനിമയെ മുഴുവൻ അത്ഭുതപ്പെടുത്തി. അതിനോട് മത്സരിച്ച് ആകാശത്ത് സ്കൈഡൈവിങ്ങിലൂടെ തുനിവ് സിനിമയുടെ പോസ്റ്റർ പറത്തിയാണ് അജിത്ത് ആരാധകരെ ആവേശഭരിതരാക്കിയത്
രണ്ട് അഭിനേതാക്കളും തമ്മിലുള്ള മത്സരം ചൂടുപിടിച്ചിരിക്കുകയാണ്, ഇരുവരുടെയും പ്രതിഫല വിവരങ്ങളും വെളിപ്പെടുത്തി. ഇതനുസരിച്ച് 120 കോടി രൂപവരെയാണ് വാരിസുവിന് വേണ്ടി നടൻ വിജയ് പ്രതിഫലം വാങ്ങിയതെന്നാണ് സൂചന. അജിത്തിനെ എതിരാളിയായി കണക്കാക്കുന്നുണ്ടെങ്കിലും വിജയിയെ അപേക്ഷിച്ച് പ്രതിഫലം അജിത്തിന് വളരെ കുറവാണ്.
നടൻ അജിത്ത് 70 കോടി രൂപയാണ് തുനിവിന്റെ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഒരേ സംവിധായകനും നിർമ്മാതാവും നായകനും ഒത്തുചേർന്ന നേർകൊണ്ട പർവേ ,വലിമൈ, തുനിവ് എന്നീ ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിക്കുന്നതിനാലാണ് അജിത്ത് ഈ പ്രതിഫലം സ്വീകരിച്ചതിനു കാരണം. 3 വർഷം മുമ്പാണ് ഈ ചിത്രത്തിന്റെ പ്രതിഫലം ഉറപ്പിച്ചത്. എന്നാൽ തന്റെ അടുത്ത ചിത്രമായ എകെ 62 ന് അജിത്ത് 105 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്നത് ശ്രദ്ധേയമാണ്.